ഒത്തൊരുമയിന്‍ പാഠം പഠിക്കൂ ഇക്കൂട്ടരില്‍ നിന്നും -UNITY Learn It From Ants

21 comments

Pic. Credit123rf.com















കൂട്ടം കൂടി ഒത്തൊരുമയോടവര്‍ വേല ചെയ്യുന്നു,
കണ്ടെത്തീടും തീര്‍ച്ച ഒടുവിലവരതിന്‍ ഫലം! 
കഷ്ടം! ബുദ്ധി  ശ്രേഷ്ഠർ എന്ന് പുലമ്പും മനുഷ്യരോ,
കൂപ്പു കുത്തുന്നൂ പാവം ഉറുമ്പുകള്‍ തന്‍ മുമ്പിൽ 




To Read an English Version click HERE 



Picture Source: 
123rf.com






കഴിക്കൂ ഒരു വിവാഹം കൂടി!!! -Go for a Second Marriage!!!

കഴിക്കൂ ഒരു വിവാഹം കൂടി!!! -Go for a Second Marriage!!!

4 comments


                                                                                                                              ഒരു  നര്‍മ്മം

"ദീര്‍ഘ കാലം ജീവിക്കണോ ?
കഴിക്കൂ ഒരു വിവാഹം കൂടി !
കണ്ടെത്തൂ വേഗം പുതിയോരിണയെ !
ദീര്‍ഘ കാലം വസിക്കു അവര്‍ക്കൊപ്പം" *

വളരെ നാളത്തെ ഗവേഷണ ഫലമായി ശാസ്ത്ര ലോകം 
കണ്ടെത്തിയ ആ സത്യം പദ്യ രൂപത്തില്‍ 
അയാളുടെ ഇമെയില്‍ ബോക്സിലൂടെ ഒഴുകിയെത്തി 
അത് വായിച്ച അയാള്‍ സന്തോഷഭരിതനായി.
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ സന്തോഷം വര്‍ണ്ണനാതീതം 
കംപ്യുട്ടര്‍ കസേരയില്‍ നിന്നും ആയാള്‍ അടുക്കളയിലേക്കോടി
ഈ മെയില്‍ രഹസ്യം പത്നിയോട് പറഞ്ഞിട്ടയാള്‍  തിരക്കി
എന്താ സുമേ, ഒരു കൈ നോക്കട്ടെ!
ഓ! അതിനെന്താ ചേട്ടാ!
ഒപ്പം എനിക്കും ഒരെണ്ണം തിരക്കിക്കോ!
എനിക്കും ജീവിക്കേണ്ടേ കുറേക്കാലം കൂടി!

ശുഭം 

* അടുത്തിടെ നടന്ന ശാസ്ത്ര ഗെവേഷണത്തില്‍ 
കണ്ടെത്തിയ  ഒരു സത്യം (അതോ മിഥ്യയോ?).(ഒരു പത്ര വാര്‍ത്ത)

ഒരു മറുനാടന്‍ മലയാളിയുടെ (പ്രവാസി ) വിലാപം (Lamentation of a Pravaassi Malayali) (വെറുതെ ആശിച്ചുപോയി)

17 comments

Picture Credit. Mini Chithralokam

ഒരു മറുനാടന്‍ മലയാളിയുടെ  വിലാപം 

(വെറുതെ ആശിച്ചുപോയി)
പ്രിയ സുഹൃത്തിന്‍ കൃഷിപാഠം (ബ്ലോഗ്‌) *
പിന്നെയും ഒരാവര്‍ത്തി വായിച്ചു ഞാന്‍ .
പടവലത്തില്‍ തുടങ്ങിയ കൃഷി പാഠം
വിടെയാ ചെന്ന് നിന്നതെന്നറിയില്ല.
എന്തെന്നാല്‍, വായനക്കൊപ്പമെന്‍മനം 
എവിടെല്ലാമോ ഓടി മറഞ്ഞിരുന്നു.
പാടത്തും പറമ്പിലും കൂട്ടുകാര്‍ക്കൊപ്പം
പാറിപ്പറന്ന  ആ ബാല്യകാലം,
വീണ്ടും പറന്നെത്തീ ഓര്‍മ്മ തന്‍ ചെപ്പില്‍.
പാടത്തും പറമ്പിലും, അപ്പനും,2
പിന്നെപ്പണിയാളുകള്‍ക്കും ഒപ്പം 
പാറിപ്പറന്ന ആ നല്ല നാളുകള്‍ 
വീണ്ടും ഒരിക്കല്‍ക്കൂടി വന്നെങ്കിലെന്നു 
വെറുതെ  ആശിച്ചുപോയി ഞാന്‍ .
പറമ്പും പാടവും വയലും കൃഷിയുമെല്ലാം 
ഹൃത്തോട് ചേര്‍ത്തു പിടിച്ചയാനാളുകള്‍   
ഓര്‍മ്മകള്‍ തന്‍ ചെപ്പില്‍ നിറഞ്ഞൂ കിടക്കുന്നു.
ഇന്നിങ്ങീ, മറുനാട്ടില്‍ സിമിന്റ് കൂനകള്‍ക്കിടയില്‍
ജീവിതം തളച്ചിട്ടു നാളുകള്‍ തള്ളുന്നു. 
ജീവിതം നീങ്ങുന്നു വെറുമൊരു യന്ത്രം കണക്കെ.

"നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു 
നാഴിയിടങ്ങഴി മണ്ണുണ്ട്" എന്നു പാടിയ

കവിയെത്ര ഭാഗ്യവാന്‍ !! എന്നു ഞാന്‍ ഓര്‍ത്തു പോയ്‌  
ഇന്നു ഞാന്‍ പാടുന്നൂ അതിങ്ങനെ!!  

"നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു 
നാഴിയിടങ്ങഴി മണ്ണുണ്ടായിരുന്നെങ്കില്‍!!"   

എന്നും ഞാന്‍ വെറുതെ ആശിച്ചു പോയി!


                           ശുഭം 


* 2  അമ്മയുടെ പിതാവ് 
എന്‍റെ ആദ്യ മലയാള കവിത "സൃഷ്ടാവ്"  (My First Malayalam Poem)

എന്‍റെ ആദ്യ മലയാള കവിത "സൃഷ്ടാവ്" (My First Malayalam Poem)

10 comments





ആരാണീ   പ്രകൃതിയുടെ സൃഷ്ടാവ്
******
സുന്ദരമാകുമി പ്രകൃതി തന്‍റെ   

സൃഷ്ടാവാരെന്നുരക്കുക നീ


മുകളിലാകാശത്തില്‍ സൂര്യനും ചന്ദ്രനും


നക്ഷത്രക്കൂട്ടവും  കാണുന്നില്ലേ


ഇവയുടെയോക്കെയും  പിന്നില്‍


പ്രവര്‍ത്തിച്ചോരത്ഭുതകരമേതു ചൊല്ലുക നീ


സകലതും മനുഷ്യര്‍ക്കായേകിയിട്ടും മര്‍ത്യര്‍


നാസ്തികരായ്‌ കഷ്ടം നീങ്ങിടുന്നു


മുകളിലാകാശത്തില്‍  പാര്‍പ്പിടം നിര്‍മ്മിക്കാന്‍


കഴുകന്‍മാരെപ്പോല്‍ പറന്നിടുന്നു


വാനരര്‍ തന്‍ വര്‍ഗ്ഗമാന്നെന്നു സ്വയമോതി


തന്നെയപമാനിക്കുന്നു ചിലര്‍


മാനുഷര്‍ക്കായത്രേ  കാല്‍വരിയില്‍


തന്‍ജീവനര്‍പ്പിച്ചതെന്നോര്‍ക്കുക


തന്നുടെ രക്തം താന്‍ കാല്‍വരിയില്‍


ഊറ്റിമര്‍ത്യര്‍ക്കായ്‌ പാപികള്‍ക്കായ് 
ദാഹമൊന്നേ തനിക്കിന്നുള്ളതെന്തെന്നാല്‍  
ദാഹിക്കുന്നിന്നു താനാത്മാക്കള്‍ക്കായ്.

 (എന്‍റെ ആദ്യ മലയാള കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )

(ബ്രദറണ്‍  വോയിസ് കോട്ടയം, സമരശബദം, സുവിശേഷധ്വനി   കൊച്ചി 

& മരുപ്പച്ച തിരുവല്ല തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചവ ).


Source:
Brethren Voice, Kottayam, Kerala
Samarasabdam,Kochi, Kerala
Maruppacha, Tiruvalla
Suviseshadhwani, Kochi, Kerala
http://pvariel.blogspot.com
Picture Credit: http://thesundayindian.com

peeveesknol.wordpress.com


കാപ്പിയുടെ ഉത്ഭവം – ചില കഥകളും മിഥ്യാ ധാരണകളും Coffee Its Origin, Some Stories And Some Misconceptions

6 comments
Goole image leslie's art/flicker.com

കാപ്പിയുടെ ഉത്ഭവം എവിടെ? കാപ്പിയുടെ ആരംഭ ത്തെക്കുറിച്ചുള്ള ചില ഐതിഹ്യ കഥകളും മിഥ്യാ ധാരണകളും  



(എഴുത്തുകാരന്‍ പീറ്റര്‍ ഭാസ് കര്‍ വില്ലി (Peter Bhaskerville) വിവര്‍ത്തനം പി വി ഏരിയല്‍ (P V Ariel)

Authors





Abstract

“കാപ്പിയെക്കുറിച്ചുള്ള സകലതും” (“All About Coffee”) എന്ന വില്യം എച് ഉകേഷ് സിന്റെ ഈ വിഷയത്തിലെ വളരെ വിലപ്പെട്ട ഈ പുസ്തകത്തില്‍ കാപ്പി കുടിയുടെ തുടക്കം തുടങ്ങിയവ വളരെ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട് .
എന്നിരുന്നാലും, ഇന്ന് അനേകരുടെ പ്രഭാതദിന തുടക്കമായ കാപ്പിയുടെ അദ്ഭുത ചരിത്രവും ആരംഭവും അവിടം കൊണ്ടവസാനിക്കുന്നില്ല. ആ നീണ്ട ചരിത്രം — എസ്പ്രേസ്സോ കോഫിയില്‍ (espresso coffee) വന്നു നില്‍ക്കുന്നു.

        അവതാരിക – ഒരു ഔഷധമായി കാപ്പിയുടെ ആരംഭം 

Share/Bookmark  
                                              ചിത്രം # 1 - 
www.sciencemuseum.org.uk/ - അല്‍-രാസി അഥവാ രാഹെസ്
ഗവേഷകരുടെയും, എഴുത്തുകാരുടെയും, പണ്ഡിതന്മാരുടെയും പൊതു സമ്മതമായ അഭിപ്രായ പ്രകാരം കാപ്പി കുടി ആദ്യമായി പ്രാബല്യത്തില്‍ വന്നത് ചിരസമ്മതമായ അറേബ്യന്‍ വൈദ്യ ശാഖയുടെ ആരംഭത്തോടെയാണന്നാണ് ചില ഉത്തരവാദപ്പെട്ടവര്‍ വിശ്വസിക്കുന്നത് അത് രാഹെസ് Rhazes (Abu Bakr Muhammad ibn Zakariya Al Razi ca. എന്നാണു. 854 C.E – 930 ല്‍ ആണ് ഈ ആദ്യ എഴുത്തുകാരന്‍ തന്റെ “എന്‍സൈക്ലോപീഡിയ മെഡിസിന്‍” എന്ന ഗ്രന്ഥത്തില്‍ അത് രേഖപ്പെടുത്തിയത് , പക്ഷെ അതില്‍ ‘കാപ്പി’ എന്ന വാക്കിനു പകരം ബഞ്ചും “bunchum” എന്ന വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത് .

ദൈവ സ്നേഹം - Love of God

ദൈവ സ്നേഹം - Love of God

8 comments




















(ദാഹിക്കുന്നു ഭവനി കൃപാരസ ...എന്ന രീതി)

എണ്ണമറ്റോരു  ദൂതഗണങ്ങള്‍ തന്‍ 
വന്ദനങ്ങള്‍ക്ക് പാത്രമായ് വാണവന്‍ 
തന്‍ പിതാവിന്റെ  വാക്ക് ശ്രവിച്ചുടന്‍ 
താണ ലോകത്തില്‍ വന്നു നരര്‍ക്കായി 

ചന്ധ ദുഃഖ നിമഗ്നമാം ലോകത്തില്‍
അന്ധതയില്‍ ചരിച്ച ജനങ്ങളെ
ബന്ധുര പ്രകാശം ചൊരിഞ്ഞു നിന്‍ 
ബന്ധുവാക്കിയ സ്നേഹമഗോചരം  

ശ്രദ്ധയേറും ജനത്തിന്നു തുംഗമായ് 
ശ്രേഷ്ഠമേറും വചനം പൊഴിച്ചവന്‍    
ശ്രേഷ്ഠ മാനസം കാട്ടീ പുറത്തവന്‍
ദുഷ്ട ലോകത്തിന്‍ ദുഖമകറ്റുവാന്‍    

ശ്രേഷ്ഠ നേതാക്കള്‍ തങ്ങള്‍ തന്‍ മുന്‍പിലും 
ഭാസുരാഭ കലര്‍ന്നതാം തന്‍ മുഖം 
ശാന്തമായ് മൌനത്തെ പാലിച്ചുവെങ്കിലും
ശാന്തമായ് തന്നെ കൊടുത്തൂ  മറുപടി  

നാക ലോകേ പ്രമോദമായ് വാണോനെ 
നീച ലോകം വെറുത്തുവെന്നാകിലും 
നീചെന്‍മാരായ  മാനവര്‍ക്കായവന്‍
നീചമായൊരു മൃത്യു വരിച്ചല്ലോ! 

തന്നില്‍ വിശ്വാസമര്‍പ്പിക്കുമേവര്‍ക്കും
തൃക്കടാക്ഷം ചൊരിയും പ്രോഭോ നിധേ
അപ്രമേയം നിന്‍ സ്നേഹമോര്‍ത്തിന്നു
ഇപ്രപഞ്ചെ സ്തുതിക്കുന്നു നിന്‍ ജനം   

അന്ധകാരം നിറഞ്ഞോരീ ലോകത്തില്‍ 
അന്ധത വീണ്ടും വര്‍ദ്ധിച്ചിടുമ്പോഴും   
ബന്ധുരം തവ സ്നേഹത്തെ വര്‍ണ്ണിപ്പാന്‍  
സന്തതം നാഥാ  ഏകണേ വാക്കുകള്‍    

ദുഷ്ട മാനസര്‍ തങ്ങള്‍ തന്‍ പാതയില്‍
ദുഷ്ടരായവര്‍ക്കൊപ്പം നടക്കാതെ 
ശാന്ത ഗംഭീരനായ കൃപാ നിധേ 
സന്തതം നിന്റെ പാതേ നടത്തണേ 


Published in the year 1997 (June) in Darshanam Magazine.

A Thank You Note and a bit of memories: "കടന്നു വന്ന/പോയ വഴികള്‍: ഈ ശുഭദിനത്തില്‍ (June 22) പിന്നിലേക്കൊരു ചെറിയ തിരിഞ്ഞു നോട്ടം"

7 comments


കടന്നു വന്ന/പോയ വഴികള്‍: ഈ ശുഭദിനത്തില്‍ (June 22) പിന്നിലേക്കൊരു ചെറിയ തിരിഞ്ഞു നോട്ടം:  A Thank You  Note and a bit of memories

വെബ്‌ ലോകത്തേക്ക്  ആദ്യമായി ഇംഗ്ലീഷു  ഭാഷയിലൂടെ കടന്നു വന്ന് പലയിടങ്ങളിലും നടന്നു നടന്നു ഒടുവില്‍ മലയാള നാട്ടില്‍, അല്ല മലയാള വെബ്‌ ഉലകത്തില്‍ വന്നു നില്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സംതൃപ്തി തോന്നുന്നു ഇപ്പോള്‍. കാരണം സ്വന്തം ഭാഷ കൈകാര്യം  ചെയ്യുന്നത് പോലെ മറ്റൊരു ഭാഷ പഠിച്ചെടുത്തു കൈകാര്യം ചെയ്യുമ്പോള്‍ പാകപ്പിഴകള്‍ ധാരാളം കടന്നു കൂടാന്‍ വഴിയുണ്ടല്ലോ. എന്നാല്‍ മാതൃ ഭാഷയിലാകുമ്പോള്‍ അത് തീര്‍ച്ചയായും കുറേക്കൂടി  സുഗമമായി തന്നെ കൈകാര്യം ചെയ്യാം എന്ന ആത്മ വിശ്വാസം എന്നെ ഇവിടെത്തന്നെ പിടിച്ചു നിര്‍ത്തി.

ഇടയില്‍ ഒരല്പം ബാല്യകാല കഥ കൂടി കുറിക്കട്ടെ !

ബാല്യകാലം മുതലുള്ള വായനാ ശീലം അറിയപ്പെടുന്ന ഒരു എഴുത്തുകാരനായി തീരണം എന്ന ആശയിലെക്കെന്നെ 

നയിച്ചുകൊണ്ടേയിരുന്നു. പേരുകേട്ട മലയാളം എഴുത്തുകാരുടെ കഥ നോവല്‍ പുസ്തകങ്ങള്‍ മാതാപിതാക്കളുടെ ദൃഷ്ടിയില്‍ പെടാതെ കൊണ്ട് നടന്നു വായിക്കുമായിരുന്നു, ഞങ്ങളുടെ നാട്ടിലെ അന്നത്തെ ഏക വായനശാലയായിരുന്ന മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാല, അവിടെ അംഗം ആകുന്നതിനും പുസ്തകങ്ങള്‍ കടമെടുത്തു വായിക്കുന്നതിനും എനിക്കു സാധിച്ചു, എന്തിനധികം പരീക്ഷാ കാലങ്ങളില്‍പ്പോലും കഥ പുസ്തകങ്ങള്‍ എന്റെ പുസ്തകങ്ങള്‍ക്കിടയില്‍ ഒളിച്ചു വെച്ച് വായിക്കുമായിരുന്നു ഞാന്‍. എന്റെ വല്യമ്മ (അമ്മയുടെ അമ്മ) ഒരു നല്ല വായനക്കാരി ആയിരുന്നു അവരുടെ പക്കല്‍ ഒരു നല്ല കൂട്ടം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു, അവയില്‍ മിക്കതും ക്രൈസ്തവ  സഭാ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊണ്ടവ ആയിരുന്നു. അവയില്‍ പലതും കുട്ടികള്‍ക്കായുള്ളവയും ഉണ്ടായിരുന്നു അവ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തു വായിച്ചിരുന്നു.

ജീവിതത്തിലെ വൈഷമ്യമേറിയ പല ചുറ്റുപാടുകളിലൂടെ കടന്നു പോയപ്പോഴും ഈ വായനാ സപര്യ എനിക്കു എന്തോ ഒരു തരം ഉത്തേജനം പകര്‍ന്നു തരുന്നതുപോലെ തോന്നി. അതെന്നെ തുടര്‍ന്നും വായിക്കാന്‍ പ്രേരിപ്പിച്ചു.  അങ്ങനെ വായനക്ക് അമിത പ്രാധാന്യം നല്‍കി കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കാന്‍ തുടങ്ങി. മറുനാട്ടില്‍ ജോലി ചെയ്യുന്ന ജേഷ്ഠ സഹോദരി (എന്റെ വായനാ കമ്പം ശരിക്കും മനസ്സിലാക്കിയിരുന്നതിനാല്‍) അവധിക്കു നാട്ടില്‍ വരുമ്പോള്‍ അന്നുണ്ടായിരുന്ന Illustrated Weekly, Readers Digest, Hindu ദിനപ്പത്രം തുടങ്ങിയവ എനിക്കായി പ്രത്യേകം കൊണ്ടുവരുമായിരുന്നു, അവ ഒരു നിധിയായി ഞാന്‍ സൂക്ഷിച്ചു വച്ച് വായിക്കുമായിരുന്നു ആ പ്രായത്തില്‍ ഒന്നും മനസ്സിലായില്ലെങ്കില്‍പ്പോലും ഒരു രസത്തിനു ഞാന്‍ അത് ഉച്ചത്തില്‍ വായിക്കുമായിരുന്നു.  ആ വാരികകളും മാസികകളും ഏല്‍പ്പിച്ച ശേഷം ചേച്ചി പറയുമായിരുന്നു, തുടക്കത്തില്‍ ഒന്നും മനസ്സിലായില്ലന്നു വരാം പക്ഷെ വായന നിര്‍ത്തരുത് ഒപ്പം  വേദപുസ്തകത്തിന്റെ (New Testament)  ഒരു ഇംഗ്ലീഷ് പതിപ്പ് തന്ന ശേഷം പറഞ്ഞു ഇതും വായിക്കുക ഓരോ അദ്ധ്യായം വായിക്കുമ്പോഴും ഇംഗ്ലീഷില്‍ നിന്നും ഒരു വാക്യം വായിച്ചു അതിന്റെ മലയാള പരിഭാഷ മലയാളം പുതിയ നിയമത്തിലും നോക്കുക അങ്ങനെ വായിച്ചു പഠിച്ചാല്‍ ഇംഗ്ലീഷും വശമാകും ആ പ്രക്രീയ ഞാന്‍ കുറേക്കാലം തുടര്‍ന്നു, സത്യത്തില്‍ അതെന്റെ ഇംഗ്ലീഷ് പഠനത്തിനൊരു വഴികാട്ടി ആയി എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഇംഗ്ലീഷു പഠിക്കാന്‍ കൊതിക്കുന്ന എന്റെ മലയാളം വായനക്കാരോടും എനിക്കു പറയാനുള്ളതും ഇതു മാത്രം.  ഇതൊന്നു പരീക്ഷിച്ചു നോക്കികൂടെ! ഇവിടെ ഒരു കാര്യം സൂചിപ്പിക്കാനുള്ളത് അതിനു പുതിയനിയമം തന്നെ വേണമെന്നില്ല പകരം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള മറ്റേതെങ്കിലും ആധികാരികമായ ഗ്രന്ഥം ഇതിനായി ഉപയോഗിക്കാം, എന്നാല്‍ കൂടുതല്‍ ലഭ്യമായതും ശരിയായ ഭാഷന്തരവും പുതിയനിയമം തന്നെ.  ഇതു നിങ്ങളുടെ ചോയിസ്സിനു വിടുന്നു.  ഇവിടെ ഞാനല്‍പ്പം കാട് കയറിയോ എന്നൊരു സംശയം, പറഞ്ഞു വന്നതിലേക്ക് തന്നെ മടങ്ങട്ടെ!

വായനക്കൊപ്പം പഠനം തുടര്‍ന്ന ഞാന്‍ ഒരുവിധം  പത്താം തരം പൂര്‍ത്തിയാക്കി. പഠിപ്പില്‍ വലിയ മിടുക്കൊന്നും കാട്ടാന്‍ കഴിഞ്ഞില്ല എന്ന്  വേദനയോടെ ഇന്നു ഓര്‍ക്കുന്നു. ഇനി എന്ത് എന്ന ഒരു വലിയ ചോദ്യ ചിഹ്നം മുന്നിലവശേഷിച്ചു. ജേഷ്ഠ സഹോദരന്റെയും ചേച്ചിയുടെയും സഹായ വാഗ്ദാനം തുടര്‍ന്നുള്ള പഠനത്തിനു പിന്‍ബലമേകി, അങ്ങനെ ഞങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല കോളേജുകളില്‍ ഒന്നായ എടത്വാ സെന്റ്‌ അലോഷ്യസ് കോളേജില്‍ തന്നെ പ്രീ ഡിഗ്രീ പഠനം പൂര്‍ത്തിയാക്കാന്‍ സംഗതിയായി.  അപ്പോഴെല്ലാം  ഇനിയും എഴുതണം, നല്ലൊരു എഴുത്തുകാരന്‍ ആകണം എന്ന മോഹം എന്റെ  ഉള്ളിന്റെ ഉള്ളില്‍ വളര്‍ന്നു കൊണ്ടേയിരുന്നു.   ആ ആഗ്രഹം അങ്ങനെ താലോലിച്ചു കൊണ്ട് നടക്കാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.  കാരണം നിനച്ചിരിക്കാത്ത നേരത്ത് സംഭവിക്കുന്നവയെപ്പറ്റി എന്ത് പറയാന്‍. അതുവരെ പുലര്‍ത്തിയ/പരിപാലിച്ച പിതാവ് പക്ഷപാതം പിടിപെട്ടു കിടപ്പിലായതോടെ ഭാവി തന്നേ ഇരുളടഞ്ഞു പോയോ എന്ന് തോന്നിത്തുടങ്ങി. ചില അലോപ്പതി വൈദ്യ ചികിത്സ പിതാവിന് നല്‍കിയെങ്കിലും കാര്യമായ മാറ്റം ഒന്നും കാണാഞ്ഞതിനാല്‍ നാട്ടിലെ പേരെടുത്ത ആയ്യുര്‍വേദ വിദഗ്ദന്‍ മാണത്താറ വിശ്വനാഥന്‍ ഡോക്ടറുടെ ചികിത്സ തുടങ്ങി ഏതാണ്ട് ആറു മാസത്തിനുള്ളില്‍ പിതാവിന് പരസഹായം കൂടാതെ നടക്കുവാനുള്ള ശേഷി തിരിച്ചു കിട്ടി. പിന്നീട് താന്‍ ഏകദേശം മൂന്ന് വര്‍ഷം വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ ജീവിച്ചു. പിന്നീടുണ്ടായ ഒരു ഹൃദയാഘാദത്തില്‍ താന്‍ ഇഹലോക വാസം വെടിഞ്ഞു. 

തുടര്‍ന്നു ചില മാസങ്ങള്‍ക്ക് ശേഷം പഞ്ചസ്സാര ഫാക്ടറിയില്‍ പിതാവിനുണ്ടായിരുന്ന ജോലി അനുജന് ലഭിച്ചു (അവന്‍ പഠിച്ച ഐ. ടി. ഐ. ട്രേഡിന്റെ അടിസ്ഥാനത്തില്‍). 

തുടര്‍ന്ന് എനിക്കും ഒരു ജോലി ആവശ്യം എന്ന ചിന്ത എന്നെ ഭരിക്കുവാന്‍ തുടങ്ങി, അതെന്നെ ജനിച്ചു വളര്‍ന്ന നാട് വിടാന്‍ ആ ചിന്ത പ്രേരകമാക്കി.  

അങ്ങനെ ജോലി തേടി മൂത്ത ചേച്ചിയും(നേരത്തെ സൂചിപ്പിച്ച ജേഷ്ഠ സഹോദരി) അളിയനും താമസിക്കുന്ന ഹൈദ്രബാദു  പട്ടണത്തിലേക്ക് വണ്ടി കയറി.

അന്ത്രാപ്രദേശിലെ ഇരട്ടനഗരത്തില്‍ വന്ന് താവളം ഉറപ്പിക്കാന്‍ വിധിയായി, തന്മൂലം മലയാള ഭാഷയില്‍ ലഭിക്കാവുന്ന പലതും ഒന്നൊന്നായി എനിക്കു കൈവിട്ടു പോയി എന്ന് പറഞ്ഞാല്‍ മതി,എന്നാല്‍ ഇതിനകം മലയാളത്തില്‍ നിരവധി ലേഖനങ്ങളും കഥകളും കവിതകളും ഗാനങ്ങളും എഴുതി പ്രസിദ്ധീകരിച്ചു, അതെനിക്ക് വലിയൊരു അഭിമാനമായി തോന്നി.  ഒപ്പം ചില ക്രൈസ്തവ (മലയാളം) പ്രസിദ്ധീകരണങ്ങളുടെ സിക്കന്ത്രാബാദ് ലേഖകകനായും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.

ജോലി തേടി ഇരട്ട നഗരത്തില്‍ എത്തിയെങ്കിലും കുറേക്കാലം  ജോലി ലഭിക്കാതിരുന്നതും ഒപ്പം ചേച്ചിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പഠനം തുടരുന്നതിനും തീരുമാനിച്ചു. ഒപ്പം പലയിടങ്ങളിലും  തുശ്ച  ശമ്പളത്തില്‍  ചെറിയ ചെറിയ ജോലികളില്‍ പ്രവേശിച്ചെങ്കിലും ഒരിടത്തും ഒരു സംതൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഭിച്ച ജോലിക്കൊപ്പം പഠനം തുടരുന്നതിനും, ബി. ഏ. പഠനം പൂര്‍ത്തിയാക്കുന്നതിനും കഴിഞ്ഞു.   അതുകൊണ്ടെന്തു ജോലി ലഭിക്കാനാ എന്ന ചിന്ത എന്നെ അലട്ടി തുടങ്ങി അങ്ങനെ വീണ്ടും പഠിക്കുന്നതിനുള്ള ഒരു പ്രേരണ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തിന്റെ (എന്നിലെ കലാ വാസന മണത്തറിഞ്ഞ) നിര്‍ദേശപ്രകാരവും ചേച്ചിയുടെ പ്രേരണയാലും പോസ്റ്റു ഗ്രാഡുവേറ്റു  ജേര്‍ണലിസം ഡിപ്ലോമാ കോഴ്സിനു ചേര്‍ന്നു. ക്ലാസ്സുകള്‍ ഇംഗ്ലീഷില്‍ ആയതിനാല്‍ തുടക്കത്തില്‍ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ക്ലാസ്സുകള്‍ തികച്ചും ആനന്ദകരമായി അനുഭവപ്പെട്ടു. കാരണം എന്റെ വലിയൊരു അഭിലാഷം പൂര്‍ത്തീകരിക്കാന്‍ പോകുന്നല്ലോ എന്നോര്‍ത്തപ്പോള്‍  ഞാന്‍ തികച്ചും സന്തുഷ്ടനായി.

ഇംഗ്ലീഷ് ഭാഷാ പത്ര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന നിരവധി പേര്‍ ഗെസ്റ്റു ലെക്ചര്‍മാരായി വന്ന് നടത്തിയ ക്ലാസ്സുകള്‍ തികച്ചും വിജ്ജാനപ്രദങ്ങള്‍ ആയിരുന്നു. വിശേഷിച്ചും സ്വാതന്ത്ര്യയ സമര സേനാനിയും നിരവധി ഹിന്ദി ഇംഗ്ലീഷ് പത്രങ്ങളുടെ പത്രാധിപരും കോളംനിസ്റ്റും ആയ വി. എച്. ദേശായി  സാറിന്റെ ക്ലാസ്സുകള്‍ തികച്ചും പ്രായോഗികങ്ങള്‍ ആയിരുന്നു.  തന്റെ  സ്വാതന്ത്ര്യയ സമര സന്നാഹങ്ങളുടെ കഥകളും ഇടയ്ക്കിടെ നര്‍മം തുളുമ്പുന്ന ഭാഷയില്‍ പറഞ്ഞിരുന്നത് ശരിക്കും രസകരങ്ങളും വിജ്ജാനപ്രദങ്ങളും ആയിരുന്നു.

ഇതിനിടെ മറ്റൊരു  താല്‍ക്കാലിക ജോലി ലഭിക്കുകയും കുറേക്കാലം അത് പഠനത്തോടൊപ്പം തുടരുകയും ചെയ്തു.

പിന്നീട് പല ജോലികളിലും പ്രവേശിച്ചെങ്കിലും ഒന്നും തന്നെ ഒരു തൃപ്തി പ്രധാനം ചെയ്തില്ല. 

അങ്ങനെയിരിക്കെ Back to the Bible എന്ന ഒരു ക്രൈസ്തവ സംഘടനയില്‍ ജോലി സാദ്ധ്യത ഉണ്ടന്നറിഞ്ഞു ആപ്ലിക്കേഷന്‍ കൊടുത്തു അവിടെ ഒരു ജോലി തരമായി.  തുടക്കത്തില്‍ അതിലെ അക്കൌണ്ട്സ് ഡിപ്പാര്‍റ്റുമെന്റില്‍ ആയിരുന്നു ജോലി.  പിന്നീട് എന്റെ  ജേര്‍ണലിസത്തിലുള്ള താല്‍പ്പര്യവും വാസനയും കണക്കിലെടുത്ത് അവരുടെ പബ്ലിക്കേഷന്‍ ഡിവിഷനിലേക്ക് എനിക്കു മാറ്റം ലഭിക്കുകയും ചെയ്തു.  പിന്നീട് അതിന്റെ മാസികയുടെ "Confident Living" അസ്സോസ്സിയേറ്റ് എഡിറ്റര്‍ സ്ഥാനം ലഭിച്ചു.   ഇപ്പോള്‍ അതിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജു  ആയി തുടരുകയും ചെയ്യുന്നു.  

കടന്നു പോന്ന കടമ്പകള്‍ നിരവധി. എഴുതുവാനും നിരവധി, അതെല്ലാം ബ്ലോഗില്‍ ഒതുക്കുവാനും കഴിയിയാത്ത പരിസ്ഥിതി. വേദനാജനകമായ നിരവധി അനുഭവങ്ങള്‍ നാളിതുവരെയുള്ള വിവിധ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവിടെയൊന്നും പതറാതെ മുന്നോട്ടു പോകുവാന്‍ ദൈവം എനിക്കു തുണയായി നിന്നു   ആ ദൈവത്തിനു  സ്തുതി അര്‍പ്പിച്ചുകൊണ്ടു ഈ വാക്കുകള്‍ ഇവിടെ ചുരുക്കുന്നു.  

ഒപ്പം എന്നെ ഇവിടം വരെ എത്തിച്ച ജേഷ്ഠ സഹോദരിക്കും സഹോദരനും അതിനു വഴിയായ മറ്റെല്ലാ ബന്ധുമിത്രാദികള്‍ക്കും സ്നേഹാദരവോടെ എന്റെ നന്ദി ഇവിടെ അര്‍പ്പിക്കുന്നു. 

ഇവിടെ വന്ന് എന്റെ കുറിപ്പുകള്‍  വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒപ്പം നന്ദി.
  
Picture Credit. momsfocusonline.com/Googleimage

ഈ ശുഭ ദിനത്തില്‍ (June 22) ജന്മദിനാശംസകള്‍ നേരിട്ടും, ഫോണിലൂടെയും, മെയില്‍ വഴിയും സോഷ്യല്‍ വെബ്‌ സൈറ്റുകളിലൂടെയും അറിയിച്ച എല്ലാ സ്നേഹിതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹ വന്ദനങ്ങള്‍
.എന്റെ കൂപ്പു കൈ.
വീണ്ടും കാണാം.
നിങ്ങളുടെ സ്വന്തം 
വളഞ്ഞവട്ടം പി വി ഏരിയല്‍ 
സിക്കന്ത്രാബാദ് 

സമാനമായ മറ്റു ചില ലിങ്കുകള്‍/ Few other related links:

My Heartfelt Thanks To All For Your Kind Words And Wishes O This Happy Occasion Personally And Through Mail, Phone, and Other Social Sites!
I Continue To Seek Your Valuable Prayers 
And Co-operation To Me And My Blogging Activities.
May God Bless You All.

Philip Verghese Ariel


web counter
web counter

കഴിവ് (ചേക്കേറിയ ചില കുറിപ്പുകളില്‍ ഒന്ന് )

1 comment

Picture Credit. Eastcost.com
മെയില്‍ മെഡിക്കല്‍ വാര്‍ഡിലെ തിരക്ക് പിടിച്ച ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്ന സിസ്റ്റര്‍ ആനന്ദവല്ലി.
അപ്പോഴാണ് ആശുപത്രി സൂപ്രണ്ട്  ഖാന്‍ **   സിസ്റ്റര്‍ ആനന്ദവല്ലിയുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡിനു സമീപം എത്തിയത്.

ഇന്റെണ്ട്  തയ്യാറാക്കുന്ന തിരക്കിലായിരുന്ന  സിസ്റ്റര്‍ ആനന്ദവല്ലിയുടെ അരികെ എത്തി  അയാള്‍  ഇപ്രകാരം പറഞ്ഞു,  "നോക്കൂ സിസ്റ്റര്‍ ഈ രാമച്ചത്തിന്റെ തട്ടികള്‍ എങ്ങിനെയാണ് കിടക്കുന്നത്, ഇതു നേരെ ആക്കി  ഇടാന്‍ നിങ്ങളാല്‍  കഴിയില്ലേ? സാധു രോഗികള്‍ ചൂട് കൊണ്ട് തന്നെ മരിക്കുമല്ലോ!  You are really  inefficient."

സൂപ്രണ്ടിന്റെ ശകാരം കേട്ട സിസ്റ്റെര്‍ പറഞ്ഞു,  "Ok sir, I do agree." എന്നാല്‍ ഇതു നേരെ ആക്കി ഇടുക എന്നത് എന്റെ ജോലിയല്ല മറിച്ച് അതിവിടുത്തെ ഫോര്‍ത്ത് ക്ലാസ് ജീവനക്കാരുടെ ജോലിയാണെന്ന് സാറിനറിയാമല്ലോ. അവര്‍ ഒരക്ഷരം പറഞ്ഞാല്‍ കേള്‍ക്കില്ല. ജോലിക്കെന്നും പറഞ്ഞു വരും രാജിസ്ടറില്‍ ഒപ്പിടും സ്ടെയര്‍  കേസിനു  കീഴെ ഇരുന്നു സൊറ പറഞ്ഞു സമയം തള്ളി നീക്കുന്നു.

സാര്‍ ഒരു നിമിഷം ഇങ്ങോട്ടൊന്നു വരൂ എന്ന് പറഞ്ഞു സിസ്റ്റര്‍ ആനന്ദവല്ലി.ഡസ്റ്റുബിന്‍ വെച്ചിരിക്കുന്ന ഇടത്തേക്ക് നടന്നു, ഡസ്റ്റുബിന്‍ ചൂണ്ടിക്കാട്ടി പറഞ്ഞു.  "നോക്കണം സാര്‍, രണ്ടു ദിവസ്സമായി ഇതിങ്ങനെ നിറഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്.  നരസിംഹ റാവുവിനോട് പലവട്ടം പറഞ്ഞിട്ടും ഫലമില്ല. കളയാം അമ്മ കളയാം എന്നു പറഞ്ഞു ആയാള്‍ അയാളുടെ വഴിക്ക് പോകും. ഞാന്‍ അയാളെ വിളിക്കാം സാര്‍."

ഡസ്റ്റുബിന്‍ വൃത്തിയാക്കാനുള്ള നിര്‍ദ്ദേശം ഖാന്‍ നരസിംഹ റാവുവിന് നല്‍കി, അയാളും അയാളുടെ വഴിക്ക് പോയി.

നരസിംഹ റാവു  എല്ലാം മൂളിക്കേട്ടു പതിവ് പോലെ തന്റെ താവളത്തിലേക്കും വലിഞ്ഞു.

അടുത്ത ദിവസ്സം സൂപ്പ്രണ്ട് തന്റെ വാര്‍ഡിനടുത്ത് എത്തിയപ്പോള്‍, അവസരം പാര്‍ത്തിരുന്ന സിസ്റ്റര്‍ ആനന്ദവല്ലി.അദ്ദേഹത്തെ വിളിച്ചു ഡസ്റ്റുബിന്‍ ചൂണ്ടിക്കാട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 

"Sir, Please don't mind, Now tell me,  who is inefficient?"

sorry sister, അവരുടെ അടുത്ത് ഒന്നും നടക്കില്ല. പിറ്റേ ദിവസം അവര്‍ മുര്‍ദാബാദു വിളിക്കും വേണമെങ്കില്‍ കാറിനു കല്ലെറിയാനും മടിക്കില്ല ഇക്കൂട്ടര്‍.

അപ്പോള്‍ എന്ത് വന്നാലും എല്ലാം മൂളിക്കീട്ടു ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന എന്നെപ്പോലെയുള്ള കുറെ സാധു മലയാളി സ്ത്രീകളുടെ  അടുത്ത് എന്തുമാകാം അല്ലേ സാര്‍?

സിസ്റ്റര്‍ ആനന്ദവല്ലിയുടെ ചോദ്യം കേട്ടു ഉത്തരം മുട്ടിപ്പോയ ഖാന്‍ സാബു മുഖവും കുനിച്ചു നടന്നു നീങ്ങി.

                                                      
                                                                     ശുഭം  

**(തെലുങ്കനായ സൂപ്രണ്ട്  ഖാന്‍:  മലയാളി നേഴ്സ്മാരോട് പണ്ട് മുതലേ ഒരു തരം വിദ്വേഷം വെച്ച് പുലര്‍ത്തുന്ന ഒരാള്‍)



web counter
web counter
Share

34 comments:

  1. അതെ, നമ്മള്‍ മലയാളികള്‍ തന്നെയാണല്ലോ എന്തിനും മുന്നില്‍ ... നല്ലതും ചീത്തയും അനുഭവിക്കാനും നമ്മള്‍ തന്നെ വേണം !
    Reply

    Replies


    1. അതെ സാറേ,
      പണ്ടാരോ പറഞ്ഞ പോലെ, ചന്ദ്രനില്‍ ആദ്യം കാലു കുത്തിയ ആള്‍
      അവിടെ തട്ടുകടയിട്ടു ബിസ് നസ്സ് നടത്തുന്ന മലയാളിയെ കണ്ടന്നു പറഞ്ഞപോലെ
      നാം തന്നെ എന്തിനും മുന്നില്‍!!!
      ഒപ്പം തര്‍ക്കത്തിനും തര്‍ക്കുത്തരത്തിനും :-)

      ഇവിടടുത്തെവിടോ നിന്നത് പോലെ
      ആദ്യം തന്നെ കമന്റു വീശിയല്ലോ
      ഒത്തിരി സന്തോഷം,
      അല്ല പെരുത്ത സന്തോഷം
    2. റിജോയ്,
      പിന്നെ ഈ കഥയില്‍ അല്പം
      സത്യവും ഉണ്ട് കേട്ടോ
      എന്റെ മൂത്ത ചേച്ചി ഇവിടെ ഒരു പേരുകേട്ട
      സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്സ് ആയിരുന്നു
      ഇപ്പോള്‍ റിട്ടയര്‍ ചെയ്തു, ചേച്ചി പണ്ട് പറഞ്ഞ
      ഒരു ചെറിയ സംഭവത്തിന്റെ ഒരാവിഷ്കരണം
      എന്നു വേണമെങ്കില്‍ പറയാം
  2. സത്യമാണ് സര്‍,, പണിയെടുക്കന്നവരെ കൊണ്ട് കൂടുതല്‍ പണി ചെയ്യിപ്പിക്കുക, സൊറ പറയുന്നവര്‍ എപ്പോഴും സോറ പറഞ്ഞുകൊണ്ടിരിക്കുക...
    Reply

    Replies


    1. അതെ ഇതിനു പരക്കെ കാണുന്ന ഒന്ന് തന്നെ
      പരിഭവം/പരാതി പറഞ്ഞിട്ട് കാര്യമില്ലാതതിനാല്‍
      പലരും ഇതു സഹിച്ചു കൊണ്ട് തന്നെ തങ്ങളുടെ
      പ്രവതികളില്‍ ഏര്‍പ്പെടുന്നു
      നന്ദി ജ്വാലാ വന്നതിനും പ്രതികരണത്തിനും
  3. നന്നായിരിക്കുന്നു രചന പി.വി.സാര്‍ .
    അര്‍ത്ഥവത്തായ ഈ കൊച്ചുരചനയില്‍ അവിടവിടെ അല്പസ്വല്പം എഡിറ്റിംഗ് നടത്തിയാല്‍ ആകര്‍ഷകമാകും,മനോഹരമാകും.
    ആശംസകളോടെ
    Reply

    Replies


    1. സി വി സാര്‍ വീണ്ടും വന്നതിനും അഭിപ്രായം
      പറഞ്ഞതിനും,നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനും
      വളരെ വളരെ നന്ദി. വീണ്ടും കാണാം
  4. Great... Nice Writing
    Reply

    Replies


    1. Thanks Sumesh for the first visit and the comment.
      and thanks a lot for the follow
      I will surely peak into your blogs very shortly
      Keep inform
      Keep visiting
      Best Regards
      Philip
  5. GOOD EYE OPENER !!ഇന്നും എത്രപേര്‍ സത്യത്തില്‍ കിട്ടുന്ന ശമ്പളത്തിന് പണി എടുക്കുന്നു ?? മറ്റുള്ളവരേക്കാള്‍ ശമ്പളം കുറവായതുകൊണ്ടും ..,
    പണി ചെയ്യാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും സ്വയം ന്യായീകരിക്കുന്നു !! അവസാന മനിക്കൊരില്‍ ജോലി ചെയ്തിട്ടും ഒരേ ശമ്പളം
    കൊടുത്ത കര്‍ത്താവിനോടും ഇക്കൂട്ടര്‍ക്ക് പിണക്കം :)
    Reply

    Replies


    1. ജസ്റ്റിന്‍,
      സന്ദര്‍ശനത്തിനും കമന്റിനും നന്ദി
      അവസാന മണിക്കൂറില്‍ ജോലി ചെയ്തിട്ടും ഒരേ ശമ്പളം
      കൊടുത്ത കര്‍ത്താവിനോടും ഇക്കൂട്ടര്‍ക്ക് പിണക്കം
      കൊള്ളാം മാഷേ നല്ല താരതമ്യം/
      വീണ്ടും വരുമല്ലോ
      നന്ദി
  6. അവസാനം എല്ലാം സിസ്റ്ററിന്റെ തലയിൽ തന്നെ,,,
    Reply

    Replies


    1. അതെ ടീച്ചറെ
      അല്ലെങ്കിലും ഒടുവില്‍ അതെല്ലാം
      ആ പാവം സഹോദരിമാരുടെ
      തലയില്‍ തന്നെ, എന്തായാലും
      അവര്‍ക്ക് എല്ലാം സഹിക്കാനുള്ള
      സഹന ശക്തി ഈശ്വരന്‍ കൊടുത്തിരിക്കുന്നതില്‍
      നമുക്ക് സമാധാനിക്കാനും വകയുണ്ട്,
      സന്ദര്‍ശനത്തിനും കമന്റിനും നന്ദി
  7. ഹത് കൊള്ളാല്ലോ മാഷേ!!!
    സംഭവം കലക്കീന്നു പറ!!!
    അതെയതെ മലയാളി തന്നെ
    കൊലയാളി!!!!!!!!!! :-) അയ്യോ വേണ്ട
    ഞാനൊരു തമാശ പറഞ്ഞതാണേ
    അതിനിനി ആരും വാളും വടിയുമായി
    വരണ്ട കേട്ടോ ഞാന്‍ ഒന്നും പറഞ്ഞില്ലേ!!!
    സിസ്റ്റെര്‍ ആനന്ദ വല്ലിയെപ്പോലുള്ളവര്‍
    ഇവിടെ ഇനിയും ജനിക്കട്ടെ!!!
    ആനന്ദ വല്ലികള്‍ നീണാള്‍ വാഴട്ടെ !!!
    ഖാനെപ്പോലുള്ളവര്‍ക്ക് അവര്‍ തന്നെ ഉത്തരം!!!
    സത്യത്തില്‍ കലക്കീന്നു പറ അല്ലെ മാഷേ !!!
    നന്ദി നമസ്കാരം.
    Reply

    Replies


    1. എന്റെ സാറേ ഇത്രയും വേണമായിരുന്നോ!!!
      പറഞ്ഞിട്ട് പറഞ്ഞില്ല എന്ന് പറഞ്ഞു രക്ഷ പെടാന്‍ പറ്റില്ല!!!
      പീലാത്തോസ് എഴുതിയത് എഴുതി എന്ന് പറഞ്ഞത് പോലെ
      ഞാനും പറഞ്ഞത് പറഞ്ഞു എന്ന് പറയാനുള്ള ധൈര്യം
      എന്തേ ചോര്‍ന്നു പോയത്?,
      പെണ്ണുങ്ങളായാല്‍ നമ്മുടെ
      ആനന്ദ വല്ലിയെപ്പോലെ തന്നെ വേണം ഇത്തരം
      ഖാന്‍ മാരെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയണം
      ഏതായാലും ഒടുവില്‍ പറഞ്ഞത് ഇഷ്ട്ടായി കേട്ടോ
      വന്നതിനും കമന്റു പോസ്ടിയത്തിനും നന്ദി
      വീണ്ടും വരുമല്ലോ
  8. കഥ വായിച്ചപ്പോള്‍ ഒരു അനുഭവം എഴുതിയത് പോലെ തോന്നി , സമൂഹത്തില്‍ എല്ലാവരും ആത്മാര്‍ഥമായി ജോലികള്‍ ചെയ്യുവാന്‍ തുടങ്ങിയാല്‍ നാടിന്‍റെ പുരോഗതി ?
    Reply

    Replies


    1. റഷീദ്,
      മുകളില്‍ ഒരു കമന്റില്‍ സൂചിപ്പിച്ചതുപോലെ ഇതില്‍ ഒരല്‍പം അനുഭവവും ഉണ്ട്.
      എങ്കിലും ഭാവന തന്നെ കൂടുതല്‍. അതെ, അങ്ങനെ ഒരു നല്ല കാലം വന്നിരുന്നെങ്കില്‍ എ ന്നാശിക്കുന്ന ചിലരെങ്കിലും നമ്മുടെ യിടയില്‍ ഉണ്ടെങ്കില്‍ എന്നാശിച്ചു പോയി, അല്ല ഉണ്ടെന്നാണെന്റെ വിശ്വാസം .
      സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
      വീണ്ടും കാണാം

  9. Replies


    1. Thanks Naushaad for your time
      and for the uplifting comment.
      Thanks for the follow too.
      I follow suit.
      Keep visiting
      Best Regards
  10. കൈ വീശി നടക്കുന്ന “ഖാന്‍” തന്നെ ഒന്നടുക്കിവെച്ചാലെന്താ..
    Reply

    Replies


    1. നവാസ്,
      കന്നി സന്ദര്‍ശനത്തിനു നന്ദി.
      അതെ ഇത്തരം ഖാന്‍ മാരെ ഒന്നടക്കി നിര്‍ത്താന്‍
      ഇത്തരം ആനന്ദ വല്ലിമാര്‍ താനേ ജനിക്കേണ്ടിയിരിക്കുന്നു.
      നൂറു നൂറു ആനന്ദ വല്ലിമാര്‍ ജനിക്കട്ടെ,
      ഒപ്പം അവര്‍ നീണാള്‍ വാഴട്ടെ. :-)
  11. ഫിലിപ്പ് ചേട്ടാ,
    അതിപ്പോള്‍ എല്ലാ ഓഫീസിലും പ്യൂണ്‍, ഓഫീസ്‌ ബോയി, തുടങ്ങിയ ജീവനക്കാരാണ് ജനറല്‍ മാനേജരെ പോലും നിയന്ത്രിക്കുന്നത്‌. "ചമ്ച്ച" എന്ന് ഞങ്ങള്‍ പറയും. സകലവന്റെയും ഡിറ്റെയില്സ് തപ്പികൊടുത്ത് പാര പണിയുകയും ചെയ്യും. കൊടുക്കുന്ന ചായക്ക് വിശ്വസിക്കാന്‍ കൊള്ളില്ല :)
    വഴക്കുപരഞ്ഞാന്‍ അവന്‍ തുപ്പിയ ചായ കുടിക്കേണ്ടി വരും !! :)
    Reply

    Replies


    1. ജോസൂട്ടി വീണ്ടും വന്നതില്‍ നന്ദി
      അതെ ഇത്തരക്കാര്‍ തന്നെ എവിടെയും
      ഭരണക്കാരും പാര വെക്കുന്നവരും .
      എന്ത് ചെയ്യാം. നമ്മെപ്പോലുള്ളവരുടെ
      ഒരു വിധിയെ!!!
      വീണ്ടും കാണാം
  12. കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
    കര്‍മ്മഫലം തരും ഈശ്വരനല്ലോ
    Reply

    Replies


    1. അജിത്‌ സാര്‍ നന്ദി.
      നൂറു ശതമാനവും സമ്മതിക്കുന്നു
      പക്ഷെ, പലപ്പോഴും ഇത്തരം
      അവസരങ്ങളില്‍ ആ ചിന്ത
      അന്ന്യം നിന്ന് പോകുന്നതായി
      കാണുന്നു. വീണ്ടും കാണാന്‍
      കഴിഞ്ഞതില്‍ അതിയായ സന്തോഷം.
  13. നന്നായിട്ടുണ്ട് ഈ കുറിപ്പ്
    Reply
  14. ചന്ദ്രേട്ടന്‍,
    ബ്ലോഗില്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും
    ഒപ്പം ബ്ലോഗില്‍ ചേര്‍ന്നതിനും ഒരുപാട് നന്ദി
    വീണ്ടും കാണാം
    Reply
  15. ജോസെലെറ്റ് അനുഭവത്തിന്റെ വെളിച്ചത്തിലാണ് അഭിപ്രായം പോസ്റ്റ് ചെയ്തതെന്നു തോന്നുന്നു. അതാണിത്ര വാശി. എന്തായാലും ഞാന്‍ അജിത് സാറിന്റെ ഭാഗത്താണ്. നാം നമ്മുടെ ഉത്തരവാദിത്തം ചെയ്യുക. ബാക്കി ദൈവം നോക്കട്ടെ. ആനന്ദവല്ലി സിസ്റ്റര്‍ ആളു കൊള്ളാമെന്നു പറയാതെ വയ്യ. പറയേണ്ടത് പറയേണ്ടപോലെ പറഞ്ഞല്ലോ... നല്ല രചന. അഭിനന്ദനങ്ങള്‍.
    Reply
  16. ബെഞ്ചി,
    ബ്ലോഗില്‍ വന്നതിനും
    അഭിപ്രായം അറിയിച്ചതിനും നന്ദി
    തീര്‍ച്ചയായും അജിത്ത്സാര്‍ പറഞ്ഞതിനോട്
    തന്നെ എന്റെയും യോജിപ്പ് അത് ഞാന്‍ എന്റെ
    മറുപടിയില്‍ സൂചിപ്പിച്ചിട്ടുമുണ്ട്‌
    ജോസെലെറ്റ് അനുഭവത്തിന്റെ വെളിച്ചത്തില്‍
    തന്നെ പറഞ്ഞതെന്ന് തോന്നുന്നു,
    പിന്നെ ആനന്ദവല്ലിമാരെപ്പോലുള്ളവരും
    ഇന്നത്തെ സമൂഹത്തിനോരാവശ്യം തന്നെ
    എല്ലാം സഹിച്ചും കേട്ടും കൊണ്ടും നടന്ന
    കാലം മാറിപ്പോയല്ലോ.
    വീണ്ടും വരുമല്ലോ
    ഞാന്‍ കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക
    Reply
  17. This comment has been removed by the author.
    Reply
  18. അതെ സാര്‍ ഇതൊരു വല്ലാത്ത കഴിവ് തന്നെയാണ് .... നമ്മുടെ സര്‍ക്കാര്‍ സര്‍വീസിലും ഇതു പോലുള്ള ധാരാളം കഥകള്‍ ഉണ്ട് പറയാന്‍ ........ കുറച്ചു വരികളില്‍ എല്ലാം പറഞ്ഞു ആശംസകള്‍
    Reply

    Replies

    1. അതെയതെ ആനന്ദവല്ലിയുടെ
      കഴിവും ബുദ്ധിയും അപാരം തന്നെ!
      അതെ സര്‍ക്കാര്‍ ഒഫീസ്സുകളിലെ
      കഥ പറയാതിരിക്കുകയാ ഭേദം
      സന്ദര്‍ശനത്തിനും അഫിപ്രായത്തിനും
      വീണ്ടും നന്ദി
    2. Aerial uncle,ആതുര സേവന രംഗത്തിലെ സത്യാവസ്തയും കഷ്ടപാടുകളും ചൂണ്ടി കാണിച്ചു മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കുന്നതില്‍ വളരെ നന്ദി..എവിടെ ചെന്നാലും മലയാളിയുടെ അവസ്ഥ ഇത് തന്നെയാണ്.പക്ഷെ വളരെയധികം മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്ന് പറയാം.പിന്നെ എല്ലാവരും സിസ്റ്റര്‍ ആനന്ദവല്ലിയെ പോലെ ആകണമെന്നില്ല ..ആയാല്‍ വളരെ വളരെ നന്ന്..പിന്നെ സുപ്രണ്ട് സാറിനെയും നരസിംഹതിനെയും സ്ഥാനാരോഹണം ചെയ്യണ്ട സമയം അതിക്രമിചിരിക്കുന്നു..:):) ..ആശംസകള്‍
    3. ജിന്‍സി,
      ബ്ലോഗില്‍ വന്നതിനും
      കമന്റു തന്നതിനും
      ബ്ലോഗില്‍ ചേര്‍ന്നതിനും നന്ദി
      ഇവിടെയെത്താന്‍ അല്‍പ്പം വൈകിപ്പോയി
      സോറീട്ടോ!
      പിന്നെ, കമന്റില്‍ പറഞ്ഞത് പോലെ ആ
      പഴയ കാലത്തിനു മാറ്റങ്ങള്‍ നിരവധി
      വന്നിരിക്കുന്നു, അതെ, ഇന്നു മലയാളി
      ആരുടേയും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു
      അത് പ്രത്യേകിച്ചും ആതുര സേവനത്തില്‍ ഏ ര്‍പ്പെട്ടിരിക്കുന്നവരുടെ മദ്ധ്യേ.
      പിന്നൊരു കാര്യം എന്റെ പേരിലെ അക്ഷര പ്പിശക് ശ്രദ്ധിക്കുക ഞാന്‍ റേഡിയോ യുടെ
      Aerial അല്ല മറിച്ച്. Lion of God എന്ന് അര്‍ഥം വരുന്ന ARIEL ന്റെ ഉടമയാണ്.
      ചിരിയോ ചിരി :-)
      വീണ്ടും വരുമല്ലോ
      നന്ദി നമസ്കാരം

Visit PHILIPScom

PHILIPScom On Facebook