രജനിയുടെ മറവില്‍

രജനിയുടെ മറവില്‍

28 comments



സചിത്ര ലേഖനം തയാറാക്കി അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള
പത്രാധിപരുടെ കത്തു കിട്ടിയിട്ട്  ആഴ്ചകള്‍ പലതു കടന്നുപോയി.  ഓഫീസിലെ തിരക്കേറിയ കൃത്യനിര്‍വഹണത്തിനിടയില്‍  പത്രധിപരല്ല കുലപത്നിയുടെ ആവലാതികള്‍ക്കുപോലും  ചെവികൊടുക്കാതെ  കുത്തിക്കുറിപ്പുമായി  യന്ത്രം കണക്കെ മുന്നോട്ടു പോകുന്ന തിരക്കുപിടിച്ച ഒരു ജീവിതം.

പത്രാധിപര്‍ക്കെഴുതി:


"സമയ ദാരിദ്രിയം അല്‍പ്പം ഉണ്ടെങ്കിലും ആവശ്യപ്പെട്ട  സചിത്ര ലേഖനം താമസിയാതെ തന്നെ അയച്ചു തരാം.  അല്‍പ്പം ക്ഷമിക്കുക".
 അങ്ങനെ പത്രാധിപരുടെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ചിത്രങ്ങള്‍ എടുക്കുന്നതിനായി സഹപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ തോമസ് ഇടുക്കുളയുടെ സഹായം ആവശ്യപ്പെട്ടു.
പ്രവര്‍ത്തന മേഖലയിലെ സഹപ്രവര്‍ത്തകരില്‍ തനേറ്റം സ്നേഹിക്കുന്ന സൌമ്യനും, സുശീലനും,  സമര്‍ത്ഥനുമായ  ഒരു ഫോട്ടോഗ്രാഫറാണ് മിസ്റ്റര്‍ തോമസ്.  സഹപ്രവര്‍ത്തകനും സുഹൃത്തും എന്നതിലുപരി ഞാന്‍ അയാള്‍ക്കൊരു  സഹോദരനെപ്പോലെയാണ്.

മലയാള ചെറുകഥാ പിതാവ് 150 വയസ്സ് പിന്നിട്ടു The Father of Malayalam Short Story Complected 150 Years

7 comments
വേങ്ങയില്‍ കുഞ്ഞിരാമന്‍ 
നായനാര്‍ 'കേസരി'
മലയാള ചെറുകഥാ സാഹിത്യത്തിനു ജന്മമേകിയ എഴുത്തുകാരന്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെപ്പറ്റി അധികമാരും അറിഞ്ഞിരിക്കില്ല. ഒരുപക്ഷെ കഥ എഴുത്തില്‍ പ്രാവീണ്യം നേടി കഥാ വിഹായസ്സില്‍ നിരന്തരം വിഹരിക്കുന്നവര്‍ക്കു പോലും!!. എന്നാല്‍ അവര്‍ക്കായി ഇതാ ചില അറിവുകള്‍ ആ മാന്യ ദേഹത്തെപ്പറ്റി:

"മലയാളത്തിലെ ആദ്യ ചെറുകഥയായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' 1891-ല്‍ വിദ്യാവിനോദിനിയിലാണ് പ്രസിദ്ധീകരിച്ചത്. കഥാപാത്രപ്രധാനവും, നര്‍മ്മരസപൂര്‍ണ്ണവുമാണ് കഥ. കഥാനായകന്‍ സ്വാനുഭവം വിവരിക്കുന്നതാണ് ഇതില്‍ സ്വീകരിച്ച ആഖ്യാനരീതി. 'ഇന്ദുലേഖ' പ്രസിദ്ധപ്പെടുത്തി രണ്ടു കൊല്ലത്തിനിടയിലാണ് വാസനാവികൃതിയും പ്രസിദ്ധപ്പെടുത്തിയത്."  മാതൃഭൂമി ദിനപ്പത്ര ത്തില്‍ ശ്രീ ജി. വി. രാകേശ് അദേഹത്തെപ്പറ്റി ഇങ്ങനെ എഴുതി. തുടര്‍ന്ന് വായിക്കുവാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക Mathrubhumi.com

കടപ്പാട്:
ജി. വി. രാകേശ്/മാതൃഭൂമി ദിനപ്പത്രം 


 

വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍: Web Comments Some Thoughts and Suggestions....

118 comments
(Blog Comments Some Thoughts: Or A Personal Experiences of a Blogger) 

Pic.Credit. Google/man made design studio
ബ്ലോഗ്‌ പേജുകളില്‍ നാം കൊടുക്കുന്ന കമന്റുകള്‍  നമ്മുടെ ഓണ്‍ലൈന്‍ ജീവിതത്തിലും ഓഫ്‌ ലൈന്‍ ജീവിതത്തിലും വിവിധങ്ങളായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവയത്രേ.   ഒരു പ്രത്യേക വിഷയത്തിലോ വ്യക്തിപരമായ വിഷയത്തിലോ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നതിനു നമ്മുടെ കമന്റുകള്‍ വഴിയൊരുക്കും. അനേകായിരം മൈലുകള്‍ അകലെയുള്ള ഒരു വ്യക്തിയുമായി നല്ലൊരു ബന്ധം തുടങ്ങുന്നതിനും, അത് അരക്കിട്ടുറപ്പിക്കുന്നതിനും നമ്മുടെ കമന്റുകള്‍ വഴി വെക്കുന്നു.  ഒപ്പം ചില അവസരങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളിലേക്കതു നീങ്ങുന്നതിനും,അതുമൂലം അത് വിപുലീകരിക്കുന്നതിനും അത് കാരണമാകാം.   ഒപ്പം നാം ആയിരിക്കുന്ന സമൂഹത്തില്‍ നിന്നും വളരെ വിസ്തൃതമായ ഒരു സമൂഹത്തിലെ അംഗങ്ങള്‍ ആണ് നാം എന്ന ഒരു ബോധം നമ്മില്‍ ഉണര്‍ത്തുന്നതിനും അത് കാരണമാകുന്നു.

ഈ ചെറു ലേഖനത്തിലൂടെ ഓരോ ബ്ലോഗര്‍മാരും വിശേഷിച്ചു ബ്ലോഗുകളില്‍ കമന്റു എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ എന്റെ അനുഭവ വെളിച്ചത്തില്‍ മനസ്സിലാക്കിയവ പറയുവാന്‍ താത്പര്യപ്പെടുന്നു.
എന്റെ ആദ്യരചനയുടെ ഉത്ഭവം - ഒരു ഓര്‍മ്മക്കുറിപ്പ്‌ - M E Cherian Smaranikayil Ninnum (പ്രോത്സാഹനത്തിന്റെ തലോടല്‍) A memoir

എന്റെ ആദ്യരചനയുടെ ഉത്ഭവം - ഒരു ഓര്‍മ്മക്കുറിപ്പ്‌ - M E Cherian Smaranikayil Ninnum (പ്രോത്സാഹനത്തിന്റെ തലോടല്‍) A memoir

14 comments

An article published in the M E Cherian Smaranika (Souvenir)


Late Mr. M E Cherian

എന്റെ ചെറുപ്പകാലത്ത്, ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം.  നോട്ടുബുക്കില്‍  കഥകള്‍, കവിതകള്‍ ഗാനങ്ങള്‍  എന്നീ തലക്കെട്ടുകളില്‍ എന്തെല്ലാമോ കുത്തിക്കുറിച്ചിടുന്ന കാലം.  സുവിശേഷകന്‍ മാസികയെപ്പറ്റിയും ബാലസംഘതെപ്പറ്റിയും അറിഞ്ഞു തുടങ്ങിയ കാലം. 

കുറിച്ചിട്ടവയില്‍ ഒന്ന് രണ്ടു ഗാനങ്ങളും ഒരു ചെറുകഥയും കടലാസ്സില്‍ പകര്‍ത്തി ചെറിയാന്‍ സാറിന്റെ പേരില്‍ അയച്ചു കൊടുത്തു.  അധികം വൈകാതെ മറുപടിയും  വന്നു. 

“കഥ നന്നായിരിക്കുന്നു, അടുത്തൊരു ലക്കത്തില്‍ ചേര്‍ക്കാം, ഗാനങ്ങള്‍ 
അത്ര നന്നായിട്ടില്ല.  വീണ്ടും എഴുതണം കേട്ടോ”. 

കത്തു വായിച്ച ഞാന്‍ ആനന്ദാതിരേകത്താല്‍ തുള്ളിച്ചാടി.  എന്റെ ആദ്യത്തെ രചന ഇതാ വെളിച്ചം കാണുവാന്‍ പോകുന്നു.  അതും ചെറിയാന്‍ സാറിന്റെ മാസികയില്‍. 

ശാന്താ കാവുമ്പായി (Shanta Kaavumbayi) "മോഹപ്പക്ഷി" എന്ന ബഹുമുഖ പ്രതിഭ:-Philipscom ല്‍ നിന്നും ഇവിടേക്കു ചേക്കേറിയ ഒരു കുറിപ്പ് A Migrated Post From Philipscom

13 comments

ശാന്താ കാവുമ്പായി (Shanta Kaavumbayi) "മോഹപ്പക്ഷി" എന്ന ബഹുമുഖ പ്രതിഭ: ഒരു ഡോക്യുമെന്റ്റിയും ചില വിവരങ്ങളും."Disability Is Not A Liability" This Teacher Proved This Adage True In Her Life. Watch This Video With Subtitles In English


Disability is not a liability എന്ന ആപ്ത വാക്യം അഥവാ ചൊല്ല്  സ്വജീവിതത്തില്‍  പകര്‍ത്തിയ നിരവധി ജീവിതങ്ങളെ ചരിത്രത്തിന്റെ ഏടുകളില്‍ നമുക്ക് കാണാം, അവര്‍ കടന്നു വന്ന വഴികള്‍ എത്രയോ ദുര്‍ഘടമായവ ആയിരുന്നു എങ്കിലും
അവര്‍ അവയെ എല്ലാം സധൈര്യം നേരിട്ട് ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ ചവുട്ടിക്കയറി.  

അങ്ങനെയുള്ളവരുടെ ഒരു നീണ്ട നിരയില്‍ അവര്‍ക്കൊപ്പം ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിക്കാന്‍ കേരളത്തിന്റെ  വടക്കേ മൂലയില്‍ നിന്നും, അതായത്  സാക്ഷാല്‍ കണ്ണൂരിന്റെ പ്രാന്തപ്രദേശത്ത് നിന്നും ഇതാ ഒരു  ബഹുമുഖ പ്രതിഭ "ശാന്താ കാവുമ്പായി"  (Shanta Kaavumbayi). എന്ന സ്കൂള്‍ അധ്യാപിക...

"ആകാശ സഞ്ചാരിണി" അഥവാ "എന്താണീതീ പാതിരാത്രിയില്‍"

5 comments

Pic. Credit: planespotters.net
തണുത്ത രാത്രിക്ക് ശേഷമുള്ള മനോഹരമായ ഒരു പ്രഭാതം.
പൂമുഖത്തെ ചാരുകസേരയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.
പെട്ടന്ന് ആകാശത്തൊരു ഇരമ്പല്‍ കേട്ടു ആയാള്‍ കസേരയില്‍ നിന്നും ചാടിയെണീറ്റു.
ഒരു കൂറ്റന്‍ വിമാനത്തിന്റെ ഇരമ്പല്‍ തന്നെയാണല്ലോ അത്.  
പിരിച്ചുവിടപ്പെട്ട തന്റെ ജോലിക്കാരുടെ പ്രതികാരം     യജമാനനു നേരെ.
നന്ദിയില്ലാത്ത വര്‍ഗ്ഗങ്ങള്‍, ഇത്ര വേഗത്തില്‍ അവര്‍ തന്നോടിങ്ങനെ ചെയ്യണമായിരുന്നോ, വേണ്ട അവരെ പിരിച്ചു വിടെണ്ടായിരുന്നു

സത്യത്തില്‍ കമ്പനിയുടെ പ്രൊഡക്ഷന്‍ കുറഞ്ഞത്‌ അവരുടെ കുറ്റമായിരുന്നോ, ശ്ശെ! വേണ്ടായിരുന്നു.
വഴിയെ പോയ വയ്യാവേലി വലിച്ചു തലയില്‍ വെച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.
അവര്‍ തന്റെ ബംഗ്ലാവിന്റെ മുകളില്‍ വല്ല ബോംബോ മറ്റോ ഇട്ടാല്‍ സകലതും തകര്‍ന്നത് തന്നെ.
ചിന്തകളാല്‍ അയാളുടെ മനസ്സ് തകര്‍ന്നു കൊണ്ടിരുന്നു.
പെട്ടന്നാണത്  സംഭവിച്ചതു! 

ആകാശത്തിരമ്പിക്കൊണ്ടിരുന്ന ആ ഭീമന്‍ വിമാനം തന്റെ പുരയിടത്തിന്റെ പടിഞ്ഞാറേ മൂലയില്‍ പടര്‍ന്നു പന്തലിച്ചു കിടന്നിരുന്ന പടുകൂറ്റന്‍ ആഞ്ഞിലിയുടെ മുകളില്‍ സാവധാനം താണു.
ഏതായാലും അവര്‍ ബോംബിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ തെല്ലൊരാശ്വാസം തോന്നി.
എന്താണിനി സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്തപ്പോള്‍ അയാളുടെ മനസ്സ് ഒന്ന് കൂടി പിടഞ്ഞു.    
ആഞ്ഞിലിയില്‍ താണ വിമാനത്തില്‍ നിന്നും ഒരു തരുണീമണി വേഗത്തില്‍ ഭൂമിയില്‍  ലാന്‍ഡു  ചെയ്തു.

എന്തായിരിക്കാം അവരുടെ ഉദ്ദേശം?
അയാളുടെ ഉള്ളില്‍ പരിഭ്രമം വര്‍ദ്ധിച്ചെങ്കിലും, കുണുങ്ങി  കുണുങ്ങിയുള്ള  അവളുടെ നടത്തം കണ്ടപ്പോള്‍ അയാളുടെ ഉള്ളിന്റെയുള്ളില്‍ അല്പ്പമൊരാശ്വാസവും തോന്നാതിരുന്നില്ല.
ഈശ്വരാ അവര്‍ തന്റെ പൂമുഖത്തെ ലക്‌ഷ്യം വെച്ച് തന്നെയാണല്ലോ നടന്നടുക്കുന്നതും
.
പെട്ടന്ന് അയാളുടെ അടുത്തെത്തിയ ആ ലലനാമണി അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു കൊണ്ട് നെടുംപാട് വീണു ഉറക്കെ കരയുവാന്‍ തുടങ്ങി.
ഹെല്പ് മീ സാര്‍, ഹെല്പ് മീ!
അവള്‍ വിലപിച്ചു.
അയാള്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു   
സാര്‍ ബോയിംഗ് 204 അങ്ങയുടെ ആഞ്ഞിലിയില്‍ ലാന്‍ഡു ചെയ്തിരിക്കുകയാണ്, മൂടല്‍ മഞ്ഞിനാല്‍ വഴി പിശകിയ പൈലറ്റിനു നിയന്ത്രണം നഷ്ടപ്പെടുകയും, വിമാനം ആടിയുലയുവാന്‍ തുടങ്ങുകയും ചെയ്തു.  മൂടല്‍ മഞ്ഞിന്റെ ആധിക്യം നിമിത്തം ഒന്നും ചെയ്യുവാന്‍ പറ്റാത്ത അവസ്ഥ, വെളിയിലേക്ക് നോക്കിയ ഞാന്‍ പെട്ടന്നായിരുന്നു അത് കണ്ടത്. താങ്കളുടെ വളപ്പിലെ മാനം മുട്ടെ വളര്‍ന്നു പന്തലിച്ചു കിടക്കുന്ന ആ പടുകൂറ്റന്‍ ആഞ്ഞിലി.
പിന്നീടൊന്നാലോചിക്കാന്‍ നില്‍ക്കാതെ വേഗം തന്നെ ഞാന്‍ പൈലറ്റിനു വിശാലമായ ആ ആഞ്ഞിലിയില്‍ വിമാനം ഇറക്കാനുള്ള നിര്‍ദ്ദേശം നല്‍കി. 
അയാള്‍ അതിവിദഗ്ദമായി വിമാനം  ആഞ്ഞിലിയില്‍ ഇറക്കുകയും ചെയ്തു.  പക്ഷെ പ്രശ്നം അതുകൊണ്ടും തീരുന്നില്ല സാര്‍, വിദേശികളായ യാത്രക്കാരില്‍ ആര്‍ക്കും തന്നെ മരം കയറ്റം വശമില്ലാത്തതിനാല്‍ അവരെല്ലാവരും ഇപ്പോഴും ആഞ്ഞിലിയില്‍ തന്നെ ഇരിക്കുകയാണ്.  എന്റെ ചെറുപ്പത്തിലെ എനിക്കല്‍പ്പം മരം കയറ്റം വശമുണ്ടായിരുന്നതിനാല്‍ ഞാന്‍ അങ്ങയുടെ ഭീമന്‍ ആഞ്ഞിലിയില്‍ നിന്നും ഒരു വിധത്തില്‍ താഴെയിറങ്ങി..  അങ്ങ് ദയവു ചെയ്തു ഒരു ലിഫ്ടോ യന്ത്ര ഏണിയോ മരത്തില്‍ ഫിറ്റു ചെയ്തു  തരണം പ്ലീസ്! 
റ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞ അവളുടെ കഴിവിനെ ഓര്‍ത്തു അയാള്‍ പരിസരം മറന്നങ്ങു നിന്ന് പോയി.

ചുമ്മാതല്ല ഇവറ്റകള്‍ പുരുഷന്മാര്‍ക്കൊപ്പം സമത്വം വേണമെന്ന് പറഞ്ഞു അലമുറയിടുന്നത്. എന്തിനധികം 
ഹിമാലയത്തിന്റെ മണ്ടയില്‍ വരെ ഇവറ്റകള്‍  കയറിപ്പറ്റിയില്ലേ!  

എന്തിനു ചന്ദ്ര മണ്ഡലത്തിലും ഇക്കൂട്ടര്‍ കയറിപ്പറ്റി ആധിപത്യം സ്ഥാപിച്ചില്ലേ!

ഇക്കൂട്ടര്‍  കയ്യെത്തിപ്പിടിക്കാത്ത ഏതു കൊമ്പാണിനി ബാക്കിയുള്ളത്?

സാര്‍ എന്താണൊന്നുംപറയാത്തത് ?

അവരുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.
ഈ ഇലക്ട്രോണിക് യുഗത്തില്‍ അവരുടെ ആവശ്യം സാധിപ്പിച്ചു കൊടുക്കുക അയാള്‍ക്ക് വളരെ എളുപ്പം, തന്റെ തന്നെ കമ്പനിയിലെ ലിഫ്റ്റ്‌ ഉത്പ്പാദന സെക്ഷനിലേക്ക് അയാള്‍ ഉടന്‍ തന്നെ വിളിച്ചു ആഞ്ഞിലിയില്‍ ലിഫ്ടു ഫിറ്റു ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. 

നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ ഓടിയെത്തി  ആഞ്ഞിലിയില്‍ ലിഫ്ടു പിടിപ്പിച്ചു യാത്രക്കാരെ ഓരോരുത്തരായി  താഴെയിറക്കി.

നിമിഷങ്ങള്‍ വൈകാതെ തന്നെ അതും സംഭവിച്ചു!

സഹായഭ്യര്‍ഥനയുമായി വന്ന തരുണീമണി താങ്ക്യു സാര്‍!  താങ്ക്യു സാര്‍! എന്ന് പുലമ്പിക്കൊണ്ട് അയാളെ ഉറുമ്പടക്കം പുണര്‍ന്നു കൊണ്ട് ശരവര്‍ഷം പോലെ ചുംബനങ്ങള്‍ പൊഴിക്കുവാന്‍ തുടങ്ങി.

ഓര്‍ക്കാപ്പുറത്ത് ലഭിച്ച അസുലഭ നിമിഷങ്ങള്‍!
അയാള്‍ അവരെ സര്‍വ്വ ശക്തിയും എടുത്തു തന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

തികച്ചും അവിചാരിതമായിട്ടായിരുന്നു അയാളുടെ ധര്‍മ്മപത്നിയുടെ   കഠോര ശബ്ദം അയാളുടെ കാതില്‍ വന്നല്ച്ചത് 

ശ്ശെ! വിടൂന്നെ! എന്താണിതീ പാതിരാത്രിയില്‍!
ശുഭം
 

Visit PHILIPScom

PHILIPScom On Facebook