എന്റെ കവിത "ദൈവസ്നേഹം" നമ്മുടെ മാസികയില്‍

8 comments
 ബ്ലോഗ്ഗര്‍ ബഞ്ചമിന്‍ നെല്ലിക്കാലായുടെ പത്രാധിപത്യത്തില്‍ തിരുവല്ലയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ എറ്റവും പുരാതന (നൂറ്റിരണ്ടാം വര്‍ഷം) ക്രൈസ്തവ മാസികയായ നമ്മുടെ മാസികയുടെ  ആഗസ്റ്റു ലക്കം മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ കവിത.

കവര്‍ പേജ്. കടപ്പാട്: നമ്മുടെ മാസിക, തിരുവല്ല

ചിത്രം കടപ്പാട്: നമ്മുടെ മാസിക,


MEALS READY -എല്ലാവരും അവശ്യം കണ്ടിരിക്കേണ്ട ഒരു വീഡിയോ ചിത്രം

7 comments
എല്ലാവരും  അവശ്യം  കണ്ടിരിക്കേണ്ട  ഒരു  വീഡിയോ  ചിത്രം 
കേവലം പന്ത്രണ്ടു മിനിട്ടും 30 സെക്കണ്ടും മാത്രം.

കാണാതിരിക്കരുത് ഈ വീഡിയോ!

ഈ  ചിത്രം  നിങ്ങളുടെ  ഇപ്പോഴത്തെ  കാഴ്ചപ്പാടിന്  അല്ലെങ്കില്‍  ജീവിത  ശൈലിക്ക്  ഒരു  ചെറിയ  വ്യതിയാനം  എങ്കിലും  വരുത്തും  എന്നതിനു  എനിക്കു  ഉറപ്പുണ്ട്.  അഥവാ  വരുത്തിയില്ലങ്കില്‍ വരുത്താന്‍  ശ്രമിക്കേണ്ടതുണ്ട്‌. അത് നാം മറ്റുള്ളവരോട് കാട്ടുന്ന നീതി ആയിരിക്കും.

നാം  ഓരോ  ദിവസവും  പാഴാക്കുന്ന  ഭക്ഷണം  ജലം  തുടങ്ങിയവയുടെ  ഒരു  കണക്കെടുത്താല്‍   ഒരു  പക്ഷെ  അത്  നമ്മെത്തന്നെ  ഞെട്ടിപ്പിക്കുന്നവ ആയിരിക്കും!!! 

ഇനിയെങ്കിലും  ഒന്നോര്‍ക്കുക !
ഒരു  നേരത്തെ  ഭക്ഷണത്തിനും  കുടിവെള്ളത്തിനുമായി കേഴുന്ന, നെട്ടോട്ടം ഓടുന്ന  അനേകായിരങ്ങള്‍  നമുക്ക്  ചുറ്റും. ഉണ്ടെന്ന  നഗ്നസത്യം !

നമ്മുടെ  ഇപ്പോഴത്തെ  ജീവിതചര്യ  ആരംഭിക്കും  മുന്‍പേ  ഒരു  നിമിഷം  ഓര്‍ക്കുക ഈ  ചിത്രത്തിലെ  നായകന്‍റെ  ജീവിതം.

എന്റെ   എല്ലാ   വായനക്കാര്‍ക്കും  
എല്ലാവിധ  നന്മകളും  ആശംസകളും 
നേര്‍ന്നു  കൊണ്ട് നിര്‍ത്തുന്നു.

           
                 നിങ്ങളുടെ  സ്വന്തം
ഫിലിപ്പ്  ഏരിയല്‍, സിക്കന്ത്രാബാദ് 
 













Source: A film by Nithuna Nevil Dinesh



ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few Etiquette

83 comments


(ബ്ലോഗര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവര്‍ ആവശ്യം പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍)
തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്  ഒരു ദൃശ്യം (April 17 2011)
മലയാളം വെബ്‌ ലോകത്തേക്ക്‌ അടുത്തിടെ കാലെടുത്തു വെച്ച ഒരാളാണ് ഞാന്‍.   ഈ കാര്യം ഇതിനു മുന്‍പു  പോസ്റ്റു ചെയ്ത ചില ബ്ലോഗ്‌ പോസ്റ്റുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്,  എന്നാല്‍ അതോടുള്ള ബന്ധത്തില്‍ തന്നെ ചില കാര്യങ്ങള്‍ വീണ്ടും കുറിക്കട്ടെ.

നേരത്തെ  വെബ്‌ എഴുത്തില്‍ ഇംഗ്ലീഷ്  മാദ്ധ്യമത്തില്‍ ചിലതെല്ലാം പോസ്ടിയിരുന്നെങ്കിലും അടുത്തിടെ മലയാളത്തിലേക്ക് കടന്നു വന്നതോടെ മാത്രമാണ്  സൌഹൃദ കൂട്ടായ്മകളെപ്പറ്റി വായിപ്പാനും അറിയുവാനും ഇടയായത്.  "ബ്ലോഗ്ഗര്‍ കൂട്ടായ്മ" Bloggers Meet" എന്താണിത് സംഗതി എന്ന് ആദ്യം പിടികിട്ടിയില്ല പിന്നെ പലരുടെയും ബ്ലോഗില്‍ കയറി ഇറങ്ങി വന്നപ്പോഴേക്കും  ചിലതെല്ലാം പിടികിട്ടി, അതൊരു നല്ല സംഗതിയാണല്ലോ എന്ന് മനസ്സില്‍ തോന്നുകയും ചെയ്തു. പിന്നെയും പരതിയപ്പോള്‍  ചില  കൂട്ടായ്മകള്‍ ഗള്‍ഫു രാജ്യങ്ങളില്‍ വീണ്ടും സംഘടിപ്പിക്കുന്നു എന്ന് കേട്ടു. പക്ഷെ അവിടൊന്നു പോയി വരികയെന്ന് പറയുന്നത് തന്നെ സാക്ഷാല്‍ക്കരിക്കാന്‍ പറ്റാത്ത ഒരു വിദൂര സ്വപ്നമായി അവശേഷിക്കുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് അടുത്തിടെ ബ്ലോഗ്‌ സുഹൃത്തും നാട്ടുകാരനുമായ ബെഞ്ചമിന്‍ നെല്ലിക്കാല (സൌമ്യദര്‍ശനം) ഒരു പുതിയ ബ്ലോഗ്‌ മീറ്റിങ്ങിനെപ്പറ്റി  എഴുതിക്കണ്ടത്.  അതൊരു നല്ല ആശയം  ആണെന്നും, കാലേ കൂട്ടി തന്നെ ഇതു മറ്റുള്ളവരെ അറിയിച്ചാല്‍ (ഇമെയില്‍ വഴി) പലര്‍ക്കും അതനുസരിച്ച് ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ കഴിയുമെല്ലോ എന്നും ഞാന്‍ ബെഞ്ചിയെ അറിയിച്ചു, അതിനുള്ള ഒരു ഇമെയില്‍ ശേഖരം നടത്തണം എന്നും ഞാന്‍ പറഞ്ഞു, തിരുവല്ലയില്‍ വെച്ച് ഡിസംബറില്‍ ഒരു മീറ്റ്‌ സംഘടിപ്പിച്ചാല്‍ നന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഇതെപ്പറ്റിയുള്ള മറ്റു കാര്യങ്ങള്‍ ശ്രീമാന്‍ ബഞ്ചി പണിപ്പുരയില്‍ ചെയ്തു കൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
  
2008 ഡിസംബറില്‍ ആലപ്പുഴയില്‍ നടന്ന ബ്ലോഗ്ഗര്‍ സമ്മേളനത്തെ പ്പറ്റി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത




സത്യത്തില്‍ ഈ പോസ്റ്റില്‍  അത്തരത്തില്‍ ഒരു കൂട്ടായ്മയെക്കുറിച്ച്  എഴുതുക എന്നതല്ല മറിച്ച് അത്തരത്തില്‍ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില സാമാന്യമര്യാദകളെക്കുറിച്ച്  എഴുതുക എന്നതായിരുന്നു.

ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും, "ഹത് കൊള്ളാം! ഇതു നല്ല കാര്യം!!!

ജീവിതത്തില്‍ ഈ അടുത്ത സമയത്തും മാത്രം ഇത്തരം കൂട്ടായ്മകളെപ്പറ്റി അറിയുകയും, അതും വെബ്‌ എഴുത്തിലൂടെ മാത്രം എന്ന് പറയുകയും  ചെയ്ത ഈ മഹാന്‍ ബ്ലോഗു മര്യാദകളെപ്പറ്റി എന്ത് എഴുതിക്കൂട്ടാന്‍ പോകുന്നു എന്ന്!

വരട്ടെ സുഹൃത്തേ! ഒരു നിമിഷം!

ഞാന്‍ ഒന്ന് പറഞ്ഞോട്ടെ!

കഴിഞ്ഞ ദിവസം വായിച്ച ഒരു ബ്ലോഗില്‍ ഇതേപ്പറ്റി കണ്ട ചില കാര്യങ്ങള്‍ എഴുതാം എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ, അതിലെ  ചില കാര്യങ്ങള്‍ കടമെടുക്കുന്നതിനു അഥവാ ഭാഷാന്തരം ചെയ്തു ചേര്‍ക്കുന്നതിനുള്ള അനുമതി ആ ബ്ലോഗ്ഗര്‍ (BlogwatiG) കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചതിനാലും മാത്രം ഈ സംരഭത്തിനു ഞാന്‍ മുതിര്‍ന്നത്. 

ഇതു ഇനി നടക്കുവാന്‍ പോകുന്ന ബ്ലോഗര്‍ മീറ്റുകളില്‍ സംബന്ധിക്കുന്നവര്‍ക്ക്  തീര്‍ച്ചയായും ഒരു ഗൈഡ് ആകും എന്ന് എനിക്കു റപ്പുള്ളതിനാലും, ഇതു അങ്ങനെയുള്ളവര്‍ക്കും, സംഘാടകര്‍ക്കും പ്രയോജനകരമാകും എന്ന ഉറപ്പുള്ളതിനാലും ആ  കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

നിങ്ങളുടെ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ തുറന്നെഴുതാം ഇതൊരു സജീവ സംവാദം ആകട്ടെ.

നിങ്ങളുടെ അറിവ് നിങ്ങള്‍  മറ്റുള്ളവരുമായി പങ്കു വെക്കുന്നത് മൂലം തീര്‍ച്ചയായും നിങ്ങളുടെ അറിവ് മറ്റുള്ളവരിലേക്ക് പകരുന്നതിനും ഒപ്പം നിങ്ങള്‍ക്ക് ചിലത് ലഭിക്കുന്നതിനും അത് കാരണമാകും. തന്നെയുമല്ല അത്  നിങ്ങളുടെ അതിര്‍ വിസ്തൃതം ആക്കും എന്നതിനു രണ്ടു പക്ഷം ഇല്ല.  അതുകൊണ്ട് ഇതു വായിക്കുന്ന പ്രിയ സഹോദരാ, സഹോദരി നിങ്ങള്‍ക്ക് ഈശ്വരന്‍ കനിഞ്ഞു നല്‍കിയിരിക്കുന്ന അറിവ് ഇനിയെങ്കിലും സ്വസംതൃപ്തിക്കായി മാത്രം പിടിച്ചു വെക്കാതെ അത് മറ്റുള്ളവര്‍ക്കും പ്രയോജനം ചെയ്യുമെങ്കില്‍ അത് കൊടുക്കു, പകരൂ.. സര്‍വേശ്വരന്‍ അതിനു നിങ്ങളെ തുണക്കട്ടെ.

ഇത്തരം മനസ്ഥിതിയുള്ള നിരവധി ബ്ലോഗ്ഗര്‍മാരെ എനിക്കിവിടെ കാണാനും പരിചയിക്കാനും കഴിഞ്ഞു എന്ന വസ്തുത ചാരിതാര്‍ത്യത്തോടെ ഇവിടെ കുറിക്കട്ടെ, വിശേഷിച്ചും വെബ്‌ ലോകത്തില്‍ കംപ്യുട്ടര്‍ മേഖലയില്‍ നിരവധി പേര്‍.

"കൊടുക്കും തോറുമേറിടും എന്നാണല്ലോ ആപ്ത വാക്യവും" 
പ്രിയപ്പെട്ടവരേ നിങ്ങള്‍ നിങ്ങളുടെ ആ യാത്ര തുടരുക, നമുക്കിവിടെ ഇനി അധിക നാളുകള്‍ ഇല്ല വരുംതലമുറക്കായി പ്രയോജനകരമായ  ചിലതെല്ലാം  നമുക്കിവിടെ അവശേഷിപ്പിച്ചു കടന്നു പോകാം. ആശംസകള്‍.

പ്രധാന വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് കുറിച്ച ഈ ആമുഖം അല്പം നീണ്ടു  പോയോ എന്നൊരു സംശയം ഇല്ലാതെയുമില്ല!!!  ഏതായാലും എഴുതിയത് എഴുതി!!!

അവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍:

*  നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, അതായത് നിങ്ങള്‍ ബ്ലോഗ്ഗേര്‍സ്‌ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു എന്ന വിവരം സംഘാടകരെ അറിയിക്കുക.  ഒപ്പം അതിനനുസരിച്ച് കാലേ കൂട്ടിത്തന്നെ യാത്രാ സൌകര്യങ്ങള്‍ ക്രമീകരിക്കുക.

പങ്കെടുക്കാം എന്ന് കാലേ കൂട്ടിത്തന്നെ അറിയിച്ചെങ്കിലും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തില്‍ അതില്‍ പങ്കു ചേരാന്‍ കഴിയാതെ വന്നാല്‍, ആ വിവരം സംഘാടകരെ എത്രയും വേഗം മെയില്‍ വഴിയോ ഫോണിലൂടെയോ അറിയിക്കുക.  കാരണം സീറ്റ് പരിമിതി മൂലം അപേക്ഷിച്ച പലര്‍ക്കും പ്രവേശനം കിട്ടാതെ waiting list ആയിരിക്കുന്ന പലര്‍ ഉണ്ട്, അവര്‍ക്ക് മു ണ്‍ഗണനാക്രമത്തില്‍ നിങ്ങളുടെ ഒഴിവാക്കപ്പെട്ട സീറ്റ് കൊടുക്കുവാന്‍ അത് സഹായകമാകും.

* മീറ്റില്‍ സമയത്ത് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കുക അത് പല ചിന്താക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.  കുറഞ്ഞത്‌ അര മണിക്കൂര്‍ നേരത്തെയെങ്കിലും സമ്മേളന സ്ഥലത്ത് എത്തിയാല്‍ അത് എല്ലാം കൊണ്ടും നല്ലത് തന്നെ.  പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ഇടയില്‍ കടന്നു വന്ന് ഹാളില്‍ പ്രവേശിക്കുന്നത് കാണാം ഇതു തികച്ചും ഒരഭംഗി തന്നെ. തന്നെയുമല്ല ഒടുവിലെത്തുന്നവര്‍ ആരെന്നും മറ്റുമുള്ള  ഒരു രൂപം സംഘാടകര്‍ക്ക് കിട്ടാതെ വരും.  മീറ്റിംഗ് സ്ഥലത്ത് എത്താനുള്ള വഴി, ബസ്സ്‌, ട്രെയിന്‍, ഓട്ടോ, കാബ് തുടങ്ങിയവയുടെ ലഭ്യതയും മറ്റും നേരത്തെ മനസ്സിലാക്കുക.

* നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഇത്തരം ഒരു സംരംഭത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് തന്നെ ഒരു വലിയ കാര്യം.  ഒരുപക്ഷെ നിങ്ങള്‍ ബ്ലോഗിലെ ഒരു പുലി തന്നെ ആയിരിക്കാം എന്നിരുന്നാലും ചിലപ്പോള്‍ ഒരു red carpet വെല്‍ക്കം നിങ്ങള്‍ക്ക് കിട്ടിയില്ലെന്നിരിക്കാം, ചിലപ്പോള്‍ ഒരു പൂമാലയിട്ടുള്ള സ്വീകരണം പോലും കിട്ടിയെന്നും വരില്ല,  ആ പ്രതീ ക്ഷ തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നതാണ്  ഉത്തമം. മറിച്ച് നിങ്ങള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ സ്വയം മുന്‍കൈ എടുക്കേണ്ടതുണ്ട്‌. ഒരു നീണ്ട മുഖം കാണിക്കാതെ പുഞ്ചിരിക്കുന്ന ഒരു മുഖം കാട്ടാന്‍ ശ്രമിക്കുക, കാരണം നിങ്ങളുടെ നീണ്ടമുഖം അല്ലെങ്കില്‍ വീര്‍പ്പിച്ചു കെട്ടിയ മുഖം facebook, ബ്ലോഗുകള്‍ തുടങ്ങിയവയില്‍ പ്രത്യക്ഷപ്പെട്ടാലത്തെ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കുക, അതുകൊണ്ട് തന്നെ ഒരു പുഞ്ചിരിക്കുന്ന മുഖം തന്നേ എവിടെയും കാണട്ടെ. അകം ഒരു പക്ഷെ നീറി ക്കൊണ്ടിരിക്കുന്ന ഒരു നേരിപ്പോടായാല്‍ പോലും മുഖത്തൊരു പുഞ്ചിരി പടര്‍ത്താന്‍ ശ്രമിക്കുക.

* അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍  സാമാന്യ ജ്ഞാനം നേടുക. അത് മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തു മാറ്റം വരുത്തണമെങ്കില്‍ വരുത്തുക എന്നിട്ട് വേണം സദസ്സില്‍ അവതരിപ്പിക്കാന്‍. അവതരിപ്പിക്കുന്ന വിഷയത്തില്‍ കൂടുതല്‍ സംവാദത്തിനു അവസരം ഒരുക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും ശ്രമിക്കുക.  വിഷയത്തില്‍ നിന്നും വിട്ടു പോകുന്ന രീതിയില്‍ സംസാരം തുടരാതിരിക്കുക, ഉദാഹരണത്തിന് കഴിഞ്ഞ വേനല്‍ അവധിയില്‍ ഞാന്‍ എന്ത് ചെയ്തു എന്നും മറ്റുമുള്ള കാര്യം ഒരു പക്ഷെ എല്ലാവര്‍ക്കും സ്വീകാര്യം ആയി എന്ന് വരില്ല അതുകൊണ്ട് അത്തരം കാര്യങ്ങള്‍/മറ്റുള്ളവര്‍ക്ക് മുഷിപ്പുളവാക്കുന്ന തരം വിഷയങ്ങളില്‍ കൈ വെക്കാതിരിക്കുക. ഒപ്പം മൈക്കുമായി ഒരു കൈയ്യാംകളി നടത്താന്‍ മുതിരാതിരിക്കുക.

 ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍
 മീറ്റില്‍ സംബന്ധിക്കാന്‍ വരുമ്പോള്‍  ഏറ്റം അടുത്ത ഒരാള്‍ അയല്‍ക്കാരനെയോ, ബന്ധുവിനെയോ മറ്റോ ഒപ്പം കൂട്ടാന്‍ ശ്രമിക്കരുത്. ഇത്തരം മീറ്റുകള്‍ക്കു  മിക്കവാറും ഒരു സ്പോണ്‍സര്‍ ഉണ്ടാകാം പക്ഷെ നിങ്ങള്‍ക്ക് അവിടെ പ്രവേശനം സൌജന്യം (ഒരു ബ്ലോഗ്ഗര്‍ ആയതിനാല്‍) ആണെങ്കിലും മറ്റൊരാള്‍ അതിനുള്ള പണം കൊടുത്തിട്ടുണ്ടാകും എന്ന കാര്യം ഓര്‍ക്കുക.  ഇവിടെ  ഓരോ രജിസ്ടര്‍ ചെയ്ത വ്യക്തിയും ഒപ്പം മറ്റൊരാളെ കൂടീ കൂട്ടിയാലാത്തെ സ്ഥിതി എന്താകും! ചിന്തിക്കുക, അതുകൊണ്ട് ആ സാഹസത്തിന് മുതിരാതിരിക്കുക.

മൌനം പാലിക്കുക
വാഗ്മൊഴി ഈശ്വരന്‍ നമുക്ക് കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഒരു വരദാനം തന്നെ, അത് നാം വേണ്ട വിധത്തില്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

പ്രസംഗകന്‍ സ്ടയ്ജില്‍ തകര്‍ത്തു പിടിച്ചു പ്രഭാഷണം നടത്തുന്നതിനിടയില്‍ അതാ ഒരു കോണില്‍ ഒരു കൂട്ടര്‍ പരസ്പരം ചെവി കടിച്ചു പറിക്കുന്നു.

കുശലം പറയാന്‍ മയിലുകള്‍ താണ്ടി എത്തിയവര്‍! എന്ന് തോന്നിപ്പോകും അത് കണ്ടാല്‍. പക്ഷെ ആ പ്രഭാഷകനു പറയാനുള്ളതെന്തെന്നു കേട്ടിട്ട് പോരെ ഈ ചെവി കടിച്ചു പറിക്കല്‍. 
ഇത്തരം മീറ്റുകള്‍ വെറും ഒരു കിറ്റി പാര്‍ട്ടിയായോ ചെറുപ്പക്കാരുടെ  ഒരു രാത്രി പാര്‍ട്ടിയായോ  മാറ്റാതിരിക്കുക.   

മൌനം സെല്‍ ഫോണിനും
ഒരു സംശയവും വേണ്ട നിങ്ങളുടെ ടെലിഫോണ്‍ കോളുകള്‍ നിങ്ങള്‍ക്ക് വളരെ  വിലപ്പെട്ടവ തന്നെ പക്ഷെ അത് പലപ്പോഴും മറ്റുള്ളവര്‍ക്കത് തികച്ചും അരോചകം തന്നെ. വളരെ ശ്രദ്ധിക്കുക! മീറ്റിംഗ് സമയത്തെ സംഗീതാത്മകമായ ഫോണ്‍ ശബ്ദം തികച്ചും അരോചകം തന്നെ! കഴിവുള്ളിടത്തോളം നിങ്ങളുടെ ഫോണ്‍ സയലെന്റ്റ് മോഡില്‍ വെക്കുക, അല്ലെങ്കില്‍ സ്വിച്ഓഫ്‌ ചെയ്തു വെക്കുക. അല്ലെങ്കില്‍ അതിപ്രധാന കോള്‍ എങ്കില്‍ സാവകാശം പുറത്തിറങ്ങി സംസാരിക്കുക.


ഒരു നന്ദി വാക്ക് പറയുവാന്‍ മറക്കാതിരിക്കുക
മീറ്റില്‍ ഓരോ കാര്യങ്ങളും വളരെ നാളത്തെ പരിശ്രമവും  പ്ലാനിങ്ങും നടത്തി സംഘടിപ്പിച്ചതാണെന്നു ഓര്‍ക്കുക, അതിനു സംഘാടകരെ അഭിനന്ദിക്കുക  ഒരു നന്ദി വാക്ക് പറയുക. പ്രതികരണങ്ങള്‍ നല്ലതോ തീയതോ ഏതായാലും സംഘാടകരുമായി ഒന്ന് ചര്‍ച്ച ചെയ്ത ശേഷം  മാത്രം  പ്രതികരിക്കുക. പക്ഷപാതപരമല്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക. നേരത്തെ ഈ കാര്യങ്ങള്‍ മെയില്‍ വഴി ചര്‍ച്ച ചെയ്ത ശേഷം അവതരിപ്പിച്ചാല്‍ പല ചിന്താക്കുഴപ്പങ്ങളും സമ്മേളന സ്ഥലത്ത് ഉണ്ടാകാന്‍ സാദ്ധ്യതയുള്ളത് ഒഴിവാക്കാന്‍ പറ്റും അത് മീറ്റ്  കൂടുതല്‍ ഭംഗിയാക്കുന്നതിനു കാരണമാകും.  അഭിനന്ദനങ്ങള്‍ ഇവിടെ ഒരു അഭിവാജ്യഘടകം തന്നെ, ബ്ലോഗുമീറ്റ്‌ സംഘാടകര്‍ക്ക് നിങ്ങളാല്‍ കഴിയുന്ന സഹായ വാഗ്ദാനങ്ങള്‍ നല്‍കുക.  മീറ്റിനെപ്പറ്റി ഒരു ബ്ലോഗ്‌ എഴുതുക, ഒരു സംഭാവന നടത്തുക, ബാധ്യതകള്‍ ഒന്നുമില്ലാതെ ഒരു വോളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, അല്ലെങ്കില്‍ മീറ്റിന്റെ വിജയത്തിനായി മറ്റെന്തങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ആ വിവരവും സംഘാടകരെ  അറിയിക്കുക,  ഒപ്പം ആ കാര്യത്തില്‍ വാക്ക് പാലിക്കാനും മറക്കാതിരിക്കുക. അത് തീര്‍ച്ചയായും ഇത്തരം കൂട്ടായമയില്‍ നിങ്ങള്‍ക്കുള്ള പങ്കു വ്യക്തമാക്കുന്നതിന് സഹായകമാകും.

ബ്ലോഗു മീറ്റ് മര്യാദകളെപ്പറ്റി ഒരു ഗൂഗിള്‍ സെര്‍ച്ച് നടത്തി പരാജയപ്പെട്ടതിനാല്‍ അത്രേ ഈ കുറിപ്പ് തയ്യാറാക്കിയത്, ബ്ലോഗ്‌ മീറ്റുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ഈ കുറിപ്പ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കും എന്നതില്‍ എനിക്കു ഒരു സംശയവും ഇല്ല.

ഇവിടെ വന്ന് ഇതു വായിച്ചതിനു പ്രത്യേക നന്ദി.

ഇതിനോടിനി എന്തെങ്കിലും കൂട്ടുവാനോ അല്ല കുറക്കുവാനോ ഉണ്ടെങ്കില്‍ ഇത്തരം മീറ്റുകളില്‍  പങ്കെടുത്തവര്‍ക്ക് അവരുടെ അനുഭവം പങ്കിടുവാനുള്ള അവസരവും ഉണ്ട്, കമന്റു കോളത്തില്‍ അത് എഴുതുക,

നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയല്‍,
സിക്കന്ത്രാബാദ്

 ഒരു അടിക്കുറിപ്പ് 

സാബു കൊട്ടോട്ടി തുഞ്ചന്‍പറമ്പ് മീറ്റില്‍ **
ഈ കുറിപ്പ് എഴുതി പോസ്റ്റു ചെയ്തതിനു ശേഷം ലഭിച്ച ചില പ്രധാന വിവരങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയില്ലായെങ്കില്‍ ഈ പോസ്റ്റു തികച്ചും അപൂര്‍ണ്ണമാകും !

ഈ പോസ്റ്റില്‍ ലഭിച്ച  സാബു കൊട്ടോട്ടിയുടെ  കമന്റും ലിങ്കും ആണീ കുറിപ്പിന്നധാരം :

തിരുവല്ലയില്‍ ഡിസംബറില്‍ ഒരു മീറ്റ്‌ സംഘടിപ്പിക്കുന്നതിനെപ്പറ്റി മുകളില്‍  സൂചിപ്പിച്ചിരുന്നല്ലോ എന്നാല്‍ സാബുവിന്റെ ബ്ലോഗില്‍ നിന്നും ഡിസംബറില്‍ തെന്മലയില്‍ നടക്കുന്ന സംഗമത്തെ പ്പറ്റി അല്‍പ്പം വൈകിയാണെങ്കിലും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇനി അതില്‍ പങ്കെടുക്കുന്നതിനെപ്പറ്റി മാത്രം ചിന്ത അതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍  വായിക്കുക. തെന്മല ബ്ലോഗേര്‍സ് മീറ്റ്‌ 

** പല മലയാളം ബ്ലോഗു സംഗമത്തിനും ചരട്  വലിച്ച,  ബ്ലോഗു കൂട്ടായ്മകളിലും മലയാള ബ്ലോഗുലകത്തിലും  തന്റെ സജീവ സാന്നിദ്ധ്യം തെളിയിച്ച /തെളിയിച്ചു കൊണ്ടിരിക്കുന്ന  ഒരാളത്രേ സാബു,  തന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ 


ഒപ്പം ഏറ്റവും ഒടുവില്‍ നടന്ന ബ്ലോഗേര്‍സ്  കൂട്ടായ് മയില്‍ (തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്) നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ അമര്‍ത്തുക 

വിവരങ്ങള്‍ തന്ന സാബുവിന് നന്ദി.


വീണ്ടും ഒരു അടിക്കുറിപ്പ് 
ഏറ്റവും ഒടുവില്‍ നടന്ന ബ്ലോഗേര്‍സ് കൂട്ടായ്മ തുഞ്ചന്‍ പറമ്പ് ബ്ലോഗേര്‍സ് മീറ്റ് എന്ന് എഴുതിയത് ശരിയല്ല, മറിച്ചു അത് കൊണ്ടോട്ടിയില്‍ വെച്ചായിരുന്നു. ആ മീറ്റിനെക്കുറിച്ച്  പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കൊടുക്കുന്നു. 
ചിത്രം കടപ്പാട്:  കൊച്ചുമോള്‍ കുങ്കുമം





























ആ മീറ്റിനെപ്പറ്റിയുള്ള ഒരു ബ്ലോഗ്‌ റിപ്പോര്‍ട്ടും ഒപ്പം ചിത്രങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വിവരങ്ങള്‍ തന്ന kochumol കുങ്കുമത്തിനുള്ള  നന്ദിയും ഇവിടെ കുറിക്കുന്നു.




മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ജിദ്ദ ബ്ലോഗ്‌മീട്ടിനെപ്പട്ടിയുള്ള ഒരു പോസ്റ്റും ചിത്രങ്ങ ള്‍ക്കും ഇവിടെ അമര്‍ത്തുക. വിവരങ്ങള്‍ തന്ന അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിനു നന്ദി 

 ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍
Source: BlogawatiG

HAPPY INDEPENDENCE DAY (സ്വാതന്ത്ര്യദിനാശംസകള്‍)

7 comments
HAPPY INDEPENDENCE DAY
സ്വാതന്ത്ര്യദിനാശംസകള്‍





Pic. Courtesy Punitha

മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources

9 comments

പുരോഗമനത്തിന്റെ പേരും പറഞ്ഞു അധികൃതര്‍ പോലും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കുന്നു.ധൃതഗതിയില്‍ നടക്കുന്ന ഇത്തരം  മുറിച്ചു മാറ്റലുകള്‍ നമ്മുടെ നിലനില്‍പ്പിനെത്തന്നെയാണ് ബാധിക്കുന്നതെന്ന നഗ്ന സത്യം ഇവര്‍ മനപ്പൂര്‍വ്വം മറക്കുന്നു.  

മരനശീകരണം കൊണ്ട് നാം നേരിടാന്‍ പോകുന്ന അപകടം  എത്ര വലുതെന്നു ഈ ബ്ലോഗു വിശദീകരിക്കുന്നു വായിക്കുക മറ്റുള്ളവരോട് പറയുക.:-)

A view from Secunderabad city  Pic. by Ariel 

ഹൈദരാബാദ് നഗര മദ്ധ്യത്തിലെ ഒരു മരം. ചിത്രം പി വി ഏരിയല്‍ 

 മാനവ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, അല്ലങ്കില്‍ മുറിപ്പിക്കുന്ന മാന്യന്‍മാര്‍ കുറിക്കൊണ്ടാല്‍ നന്ന്‍. പി. വി.

Pic. Credit Mini's Photo  Gallery


Picture by Mini Teacher, Kannoor, Minichithrashaala




വനദേവതകളെ പ്രീതിപ്പെടുത്തി യജ്ജ്നം നടത്തുന്നതിനു മുന്നോടിയായി മരം മുറിച്ചു മാറ്റുന്ന ഒരു ചടങ്ങിനെക്കുറിച്ച്  അടുത്തയിടെ പത്രങ്ങളില്‍ വായിക്കുകയുണ്ടായി.


മാനവ രാശിയുടെ  നിലനില്‍പ്പ്‌ തന്നെ മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ആചാരാനുഷ്ടാനങ്ങളോടെ മരം മുറിച്ചു മാറ്റുന്ന പ്രവണത നമ്മെ എവിടെക്കൊണ്ടെത്തിക്കും എന്നത്  ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു. 

മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചരണങ്ങളോടെ നശിപ്പിക്കുകയോ?

അന്ധവിശ്വാസത്തിന്റെ ഊരാക്കുടുക്കില്‍ നാം അകപ്പെട്ടിരിക്കയോ?  സാക്ഷരതയില്‍  മുന്‍പന്തിയില്‍ നില്‍ക്കുന്ന നമുക്ക് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും ഇനിയും മോചനമില്ലേ?


മൂന്ന് പതിറ്റാണ്ടുകള്‍ക്ക്  മുന്പ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് വന്‍ നേട്ടങ്ങള്‍ കൈവരിച്ച വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച അത്തരം സംരംഭങ്ങളിലേക്ക് നാം അടുത്തിടെ  കാലെടുത്തു വെച്ചതല്ലേ ഉള്ളു.  ഒരു പക്ഷെ നമ്മുടെയും നമ്മുടെ നേതാക്കന്മാരുടെയും മറ്റും അന്ധവിശ്വാസത്തിന്റെ ഫലമല്ലേ ഇത്തരം മേഖലകളില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തിനു കാരണം.  അപ്രധാനങ്ങളായ കാര്യങ്ങള്‍ക്ക്  അമിത പ്രാധാന്യം നല്‍കി അവയ്ക്ക്  പിന്നാലെ ഓടി അവയെ വാരിപ്പുണരാനുള്ള വെമ്പലില്‍ നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുന്നതു കൂടാതെ പല നേട്ടങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു. സഹസ്രാബ്ദത്ത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌  യുഗത്തില്‍ എത്തി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട്  ആ പഴയ ശിലാ യുഗത്തിലേക്ക്, അല്ലെങ്കില്‍ ആ കാളവണ്ടി യുഗത്തിലേക്ക് ഒളിച്ചോടാനുള്ള ഒരു തരം വെഗ്രതയല്ലേ ഇത്തരം സംരംഭങ്ങള്‍? വിളിച്ചറിയിക്കുന്നത്?

ചില മഹത് വ്യക്തികള്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇത്തരുണത്തില്‍ പ്രസ്തവ്യമാത്രേ.  മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് ഇപ്രകാരം പറഞ്ഞു: 

“മക്കളില്ലാത്ത മനുഷ്യ  ജീവിതം എത്രമാത്രം നിരര്ഥകമാണോ  അത്ര തന്നെ നിരാശാജനകമാണ്  വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും"


"മരങ്ങള്‍ നട്ടു വളര്‍ത്തുന്നത്  ഏതൊരു രാഷ്ട്രത്തിന്റെയും സമൃദ്ധിയുടെ ലക്ഷണമാണെന്ന് " ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി.

ഗൌതമ ബുദ്ധന്‍ ഇപ്രകാരം പറഞ്ഞു,  അളവറ്റ പരോപകാരത്തിന്റെ പ്രതിശ്ചായയാണ്‌ 
മരങ്ങള്‍. . തങ്ങളുടെ നിലനില്‍പ്പിനായി അവ ആരില്‍ നിന്നും ഒന്നും തന്നെ അവകാശപ്പെടുന്നില്ല, പകരം ജീവിത കാലമത്രയും അത് മനുഷ്യ രാശിക്ക് ഉപയോഗപ്രദമായ പദാര്‍ഥങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും.  അത് മാത്രമോ, തന്നെ മുറിച്ചു മാറ്റാന്‍ വരുന്ന മരം വെട്ടു കാരനും താന്‍ നിലം പരിചാകുന്നതുവരെ തണല്‍ നല്‍കി സമാശ്വസിപ്പിക്കുന്നു." കബീര്‍ രേഖപ്പെടുതിതിയത് ഇപ്രകാരമാണ്,  “സ്വന്ത ശരീരവും മനസ്സും തനിക്കുള്ളതൊക്കെയും മറ്റുള്ളവര്‍ക്കായി  സമര്‍പ്പിക്കുന്ന മരങ്ങളാണ്  യെധാര്ഥ ത്യാഗികള്‍, അവരത്രെ ഏറ്റവും വലിയ പരോപകാരികളും.  ഈ പരിത്യാഗികളെ ശുശ്രൂഷിക്കുന്നവര്‍ ദൈവാനുഗ്രഹത്ത്തിനു തികച്ചും അര്‍ഹരാണ് ."
 
മാനവ ജാതിക്കായി അവരുടെ നിലനില്‍പ്പിനായി മാത്രം ജീവിക്കുന്ന ഈ മിണ്ടാപ്രാണികള്‍  അവസാനം തങ്ങളെ തന്നെ മാനവ നന്മക്കായി സമര്‍പ്പിക്കുന്നു.  എത്ര ധന്യമാണീ വൃക്ഷങ്ങളുടെ ജീവിതം. 
 
മത ഗ്രന്ഥങ്ങളില്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇത്തരുണത്തില്‍ പ്രത്യേകം പ്രസ്ഥാവ്യമത്രേ.


“വഴിവക്കില്‍ മരം നടുന്നവര്‍ അതില്‍ പൂക്കളും ഇലകളും കായ് കളും ഉള്ളിടത്തോളം കാലം സ്വര്‍ഗത്തില്‍ അനുഗ്രഹം ഉണ്ടാകും”  എന്നു പത്മപുരാണത്തില്‍ പറയുന്നു.



ബൈബിളിലെ ഉല്‍പ്പത്തി വിവരണത്തില്‍ ഇപ്രകാരം പറയുന്നു, “യെഹോവയായ ദൈവം ഭൂമിയും, ആകാശവും സൃഷ്ടിച്ച് നാളില്‍ വയലിലെ ചെടി ഒന്നും അതുവരെ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളചിരുന്നതുമില്ല.  യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയിച്ചിരുന്നുമില്ല.  നിലത്തു വേല ചെയ്യുവാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല.  ഭൂമിയില്‍ മഞ്ഞു പൊങ്ങി നിലം ഒക്കെയും നനച്ച്  വന്നു.  യെഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട്  മനുഷ്യനെ നിര്‍മ്മിച്ചിട്ടു  അവന്റെ മൂക്കില്‍ ജീവ ശ്വാസം ഊതി മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.  അനന്തരം യെഹോവയായ ദൈവം മനുഷ്യനെ അവിടെ ആക്കി  കാണാന്‍ ഭംഗിയുള്ളതും, തിന്മാന്‍ നല്ല ഫലമുള്ളതുമായ  ഓരോ വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവില്‍ ജീവ വൃക്ഷവും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യെഹോവയായ ദൈവം നിലത്തു നിന്നു മുളപ്പിച്ചു” 
 
മനുഷ്യന്റെ നിലനില്‍പ്പിനു  വൃക്ഷങ്ങളുടെ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ആവശ്യകത എത്ര വലുതെന്നല്ലേ സൃഷ്ടിയിലെ ഈ ക്രിയ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ .


ഒരു സാധാരണ വൃക്ഷം ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ഡയോക്സ്ഡ വാതകം വലിച്ചെടുക്കുകയും പകരമായി രണ്ടിരട്ടി ഓക്സിജെന്‍ വാതകം പുറത്തേക്ക് വിടുകയും ചെയ്യുന്നു.  പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു മരങ്ങള്‍ വഹിക്കുന്നു.  ഇത്തരം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന മരങ്ങളെ നശിപ്പിക്കുന്നതില്‍ നാം രസം കണ്ടെത്തിയാല്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനു രണ്ടു പക്ഷമില്ല.


 ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍ 
വളരുംപോഴതെകുന്നു വരുവോര്‍ക്കൊക്കെയും തണല്‍”  
 
എന്ന കവി വചനം ഇത്തരുണത്തില്‍ വീണ്ടും  പ്രസ്താവ്യമത്രേ.

നിശബ്ധവും നിസ്വാര്‍ഥവുമായ സേവനം ചെയ്യുന്ന മരങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നുയെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്.  ഒരു അനുഭവ കഥ പറയെട്ടെ:

“ചില വര്‍ഷങ്ങള്‍ക്കു മുന്പ്  എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളാണിത്.

ബീഹാറിലെ ഭാഗത്ത്പുര്‍ ജില്ലയിലെ ഒരു വില്ലേജില്‍ താമസിച്ചിരുന്ന (ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ താമസിക്കുന്നു) സുഹൃത്തിന്റെ പുരയിടത്തില്‍ അയാളുടെ അച്ഛനും, വല്ല്യച്ചെനും,

അമ്മാവനും യഥാക്രമം മാവ് , പേര, ആത്ത എന്നീ മരങ്ങളുടെ ഓരോ തൈ നട്ടു.  മറ്റു പല മരങ്ങളും ചെടികളും ആ പുരയിടത്തില്‍ വളരുന്നുണ്ടായിരുന്നു.  ഇവക്കെല്ലാം വേണ്ട ശുശ്രൂഷകള്‍ യഥാസമയം ചെയ്തുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ സുഹൃത്തിന്റെ വല്ല്യച്ചെന്‍ ബിസ്സ്നെസ്സ്  സംബന്ധമായി വാരണാസിക്ക്  പോവുകയും  അവിടെ വെച്ച് മരണമടയുകയും.  അദ്ദേഹം മരിച്ച ആഴ്ചയില്‍ തന്നെ ബീഹാറില്‍ താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട പേര മരം ഉണങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ആ മരവും താഴെ വീണു,  ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.  

ചില വര്‍ഷങ്ങള്‍ക്കു ശേഷം  സുഹൃത്തിന്റെ പിതാവ്  വാരണാസിക്ക്  പോയി,  താന്‍ ബീഹാര്‍ വിട്ട ആ ദിവസം മുതല്‍ അദ്ദേഹം നട്ട മാവ്  ഉണങ്ങുവാന്‍ തുടങ്ങി.  ദിവസങ്ങള്‍ക്കുള്ളില്‍ ആ മരവും നശിച്ചു.  

സുഹൃത്തിന്റെ അമ്മാവനും ഈയടുത്ത സമയത്ത് വാരണാസിയില്‍ വെച്ച് മരിച്ചു ആ ദിവസം തന്നെ അയാള്‍ നട്ട അപ്പിള്‍ മരവും ഉണങ്ങുവാന്‍ തുടങ്ങി.

മേല്‍ വിവരിച്ച മരത്തിന്റെ മരണക്കുറിപ്പുകള്‍   ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാള മനോരമ ദിനപ്പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ഞാന്‍ എഴുതി പ്രസിദ്ധീകരിച്ചെങ്കിലും, (അതിന്റെ ഒരു scan ചെയ്ത കോപ്പി താഴെ ചേര്‍ക്കുന്നു) വായനക്കാരില്‍ നിന്നും ചില പ്രതികരണങ്ങള്‍ ആ കുറിപ്പിന് കിട്ടിയെങ്കിലും തൃപ്തികരമായ ഒരു പ്രതികരണം ലഭിച്ചില്ല.  പിന്നീട് ഈ വിഷയം ചില ഇഗ്ലീഷ് പത്രങ്ങളിലും മാസികകളിലും ഞാന്‍ എഴുതി പ്രസിദ്ധീകരിച്ചു, കുറേപ്പേര്‍ അവിടെയും പ്രതികരിച്ചെങ്കിലും കാര്യ മാത്ര പ്രസക്തമായ ഒരു മറുപടി ഇതിനിതുവരെയും ലഭിച്ചിട്ടില്ല എന്നത് ദുഖകരമായ ഒരു സത്യമത്രേ. ഇത് വായിക്കുന്ന വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ശാസ്ത്ര ലോകത്തിനും ഇതിനൊരുത്തരം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലല്ലോ?    

മരങ്ങളുടെ ഈ മരണങ്ങള്‍ അവയെ ശുശ്രൂഷിച്ചു വളര്‍ത്തിയവരോടുള്ള സ്നേഹ പ്രകടനമല്ലേ? ഇന്നും എനിക്ക് അജ്ഞാതമായിരിക്കുന്നു ഈ മരങ്ങളുടെ മരണങ്ങള്‍ .

നിസ്വാര്‍ഥമായി, നിശബ്ദമായി മനുഷ്യരെ സ്നേഹിക്കുന്ന, സേവിക്കുന്ന മരങ്ങളെ ആര്‍ഭാടത്തോടും, ആരവങ്ങളോടും, കൂടി മുറിച്ചു മാറ്റുന്ന പ്രവണത നമുക്കവസാനിപ്പിക്കാം .

ചുരുക്കത്തില്‍ മനുഷ്യ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, മുറിപ്പിക്കുന്ന മാന്യന്മാര്‍ കുറിക്കൊണ്ടാല്‍ നന്ന് .  മരം മുറിക്കല്‍ മൂലം നാം നമ്മുടെ തന്നെ  നിലനില്‍പ്പിനു ചുവട്ടില്‍ കോടാലി വെക്കുകയാണ് എന്ന സത്യം വിസ്മരിക്കാതെ മരം മുറിക്കുന്നവര്‍ മരം നട്ടു പിടിപ്പിക്കുന്നതിനും മുന്‍ കൈ എടുക്കേണ്ടതുണ്ട് .  



 
                                         YouTube Video blysu

യന്ത്ര യുഗത്തില്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച്  അതിവേഗത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്ന ഒരു രംഗം ഈ വീഡിയോയില്‍ കാണുക.  ഇത്തരത്തില്‍ മരം മുറിച്ചു മാറ്റാന്‍ തുടങ്ങിയാല്‍  മരമില്ലാത്ത ഒരു ഭൂമി നമുക്കിവിടെ അധികം വൈകാതെ തന്നെ കാണാം. അതിന്റെ ശോചനീയ സ്ഥിതി ആലോചിക്കാന്‍ കൂടി കഴിയിയുന്നില്ല. 

വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വനം വകുപ്പ്  വിതരണം ചെയ്യുന്ന  വൃക്ഷതൈകള്‍ അവിടവിടെ നട്ടു പിടിപ്പിക്കുന്നതിനു ചിലര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല ഇത്രയുമെഴുതിയത് .  നമുക്ക്  കൂടുതല്‍ കൂടുതല്‍ മരങ്ങള്‍ നട്ടു  പിടിപ്പിക്കാം, നമ്മുടെ കുഞ്ഞുങ്ങളെ, ഭാവി തലമുറയെ ഇതേക്കുറിച്ച് ബോധവാന്മാര്‍ ആക്കാം, അതിനായി സ്കൂള്‍ കോളേജു തലങ്ങളില്‍ മരസംരക്ഷണത്തെക്കുറിച്ചുള്ള പഠന ക്ലാസ്സുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത് നമ്മുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതിനു രണ്ടു പക്ഷമില്ല.

വാല്‍ക്കഷണം:
മരം മുറിച്ചു മാറ്റുന്നവര്‍ രണ്ടു
മരത്തൈകള്‍ കൂടി നടുവാന്‍
മറക്കാതിരിക്കുക!!
അതവര്‍ ചെയ്തുകൂട്ടുന്ന 
അപരാധതിനൊരു പരിഹാരമാകും
അതില്‍ സംശയം വേണ്ട ലേശം.     

ഇതേ വിഷയത്തില്‍ എഴുതിയ ഒരു കവിത ഇവിടെ വായിക്കുക  

മരങ്ങളില്‍ മനുഷ്യ ഭാവി!!! മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍ അവയെ നമുക്ക് നിഷ്കരുണം നശിപ്പിക്കാതിരിക്കാം

ഒപ്പം സമാനതയുള്ള ഈ ബ്ലോഗും  കാണുക 

വളരുന്ന മരങ്ങളും മരിക്കുന്ന മരങ്ങളും - Growing Trees And Dying Trees


                                                                           ശുഭം



ഈ കുറിപ്പിന്റെ  വിപുലീകരിച്ച ഒരു ഇംഗ്ലിഷ്  പതിപ്പ് 
മറ്റു ചില ലേഖകരുടെ സഹകരണത്തില്‍ എഴുതിയത് 
ഇവിടെ വായിക്കുക.
Please Click on the below link to read an elabrated write-up on trees in ENGLISH
 Our Existence Depends On Trees…


Source:

http://pvariel.blogspot.com 

Picture Credit:

Ankit Punjabi & Memmay Moore, Tampa FL. U S A. 

This knol is from the collection of PV’s Malayalam Knols.


നോള്‍: അതു എങ്ങനെ എഴുതിത്തുടങ്ങാം (Knol: How To Begin Writing A Knol)

16 comments
Last updated on August 14, 2017

നോള്‍: അതു എങ്ങനെ എഴുതിത്തുടങ്ങാം (Knol: How To Begin Writing A Knol)

by Dr. Johnson C Philip & Philip V Ariel

നോള്‍ എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള ചില പ്രാഥമിക പാഠങ്ങള്‍ (Few Lessons for Knol/Blog Beginners') 

ഗൂഗിള്‍ നോളിനോടുള്ള ബന്ധത്തില്‍ എഴുതിയതെങ്കിലും  ബ്ലോഗ്‌ ഴുതിതുടങ്ങുന്നവര്‍ക്കും, പുതുതായി ചിലെതെല്ലാം  എഴുതണം എന്നാഗ്രഹിക്കുന്ന വര്‍ക്കും  ഈ ലേഖനം പ്രയോജനകരമാകും എന്ന വിശ്വാസത്തോടെ ഇതിവിടെ പുന:പ്രകാശനം ചെയ്യുന്നു.  നോള്‍ എന്നു രേഖപ്പെടുത്തിയതിനെ "ബ്ലോഗ്‌ " എന്നാക്കി വായിച്ചാല്‍ കുറേക്കൂടി കാര്യങ്ങള്‍ വ്യക്തമാകും.
 
 
ക്രീയാത്മകവും, യാഥാര്‍ത്ഥ്യവുമായ ഒരു നല്ല നോള്‍ എങ്ങനെ എഴുതാം: ചില പ്രായോഗിക നിര്‍ദേശങ്ങള്‍: ഒരു നോള്‍ എന്നാല്‍ അത് തികച്ചും സത്യം അഥവാ യാഥാര്‍ത്ഥ്യം  മാത്രമായിരിക്കണം എന്നാല്‍ ഭാവനാത്മകമായ രചനകളും നോളില്‍ ഒരു നല്ല ഇടം നേടിയിട്ടുണ്ട് .


 Mutual portal knol
Banner Credit: Patrick Lahaye


ഈ നോളില്‍ ആദ്യമായി വിവിധ തരം രചനകളെപ്പറ്റി  പറയാം പിന്നീട്   “എങ്ങനെ ഒരു നല്ല നോള്‍ ആരംഭിക്കാം” എന്നതിനെപ്പറ്റി പറയ. 
എല്ലാ  രചനകളും (ഉപന്യാസങ്ങള്‍, പദ്യങ്ങള്‍, കഥകള്‍, നോവലുകള്‍ തുടങ്ങിയവ) പ്രധാനമായും രണ്ടു വിശാല മേഖലകളായി തരം തിരിക്കാം: ‘യഥാര്‍ത്ഥ രചനകളും’,  ‘ക്രീയാത്മക രചനകളും’ എല്ലാ യഥാര്‍ത്ഥ രചനകളിലും ധാരാളം ക്രീയാത്മകഥ അടങ്ങിയിടുണ്ടാവും അതുപോലെ ക്രീയാത്മരചനകളില്‍ യാഥാര്‍ത്ഥ്യവും ഉള്‍ക്കൊണ്ടിരിക്കും. ഒരാള്‍ക്ക്‌ ഒരു നോവലും ഒരു ഡിക്ഷനറിയും ഒരേ രീതിയില്‍ വായിപ്പാനോ ആസ്വദിപ്പാനോ കഴിയില്ല, കാരണം അത് രണ്ടും വ്യത്യസ്ത മേഖലകളിലെ രണ്ടു രചനകള്‍ ആയതിനാല്‍ തന്നെ. 
യഥാര്‍ത്ഥ രചനകള്‍

ഉപന്യാസങ്ങള്‍, വാര്‍ത്തകള്‍, പാഠപുസ്തകങ്ങള്‍, ഗവേഷണ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ മേഖലയിലെ രചനകള്‍ എല്ലാം തന്നെ യഥാര്‍ത്ഥ രചനകളുടെ പട്ടികയില്‍പ്പെടുന്നു


Posted With Permission of New Yorker



“ഭാവനാ രൂപേണ” എഴുതാത്തതെന്തും യഥാര്‍ത്ഥ രചനകള്‍ അത്രേ. യഥാര്‍ത്ഥ രചനകള്‍ എഴുതുന്നതിന്റെ ലക്‌ഷ്യം (Purpose) തന്നെ സത്യം ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുക എന്നതത്രേ. അതിന്റെ ഉദ്ദേശ്യം തന്നെ വിജ്ജാനവും(Knowledge) വിനോദവും പകരുക എന്നതും ഒപ്പം വായനക്കാരെ ഒരു പ്രത്യേക പ്രവര്‍ത്തിയിലേക്ക് നയിക്കുക എന്നതുമാണ്‌. നോളില്‍ ഒരു മുഖ്യ ഭാഗവും ഇത്തരം യഥാര്‍ത്ഥ രചനകള്‍ അടങ്ങിയിരിക്കുന്നു, എന്നാല്‍ ക്രീയാത്മകമായ രചനകള്‍ക്കും നോളില്‍ ഇടം നല്‍കിയിട്ടുണ്ട്.  

എല്ലാ യഥാര്‍ത്ഥ രചനകളും, യഥാര്‍ത്ഥ വിവരങ്ങളുടെയും പ്രസ്താവനകളുടെയും ഒരു ശേഖരമാണ് നോള്‍. എന്നാല്‍ ക്രീയാത്മക രചനകളില്‍ ഇത്തരം യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് പരിമിതിയുണ്ട്–അത് അതില്‍ത്തന്നെ ഒരു കലയത്രേ. 
യഥാര്‍ത്ഥ രചനകളുടെ മേഖല എന്നത് ഇവിടെ വളരെ വിശാലമത്രേ. ഈ മേഖലയില്‍ എഴുതുവാനുള്ള വിഷയങ്ങള്‍ സംഖ്യാതീതമത്രേ ഒപ്പം അതേപ്പറ്റി എഴുതുവാനുള്ള അവസരങ്ങള്‍ക്കു പരിധിയുമില്ല.   ഈ പ്രസ്താവനകള്‍ എഴുത്തിന്റെ മേഖലയിലേക്ക് ഇതുവരെ കടന്നുവരാത്ത നിങ്ങളെ ഒരു പക്ഷെ അല്‍പ്പം ചിന്താക്കുഴപ്പത്തിലോ , വിസ്മയത്തിലോ എത്തിച്ചേക്കാം, എന്നാല്‍ മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ ഒന്നും ഒരു അതിശയോക്തിയില്‍ പറഞ്ഞതല്ല. 

വളരെ ലളിതവും സാധാരണവുമായ “വെള്ളം” എന്ന വിഷയത്തെപ്പറ്റി ചിന്തിക്കാം. ഈ വിഷയത്തില്‍ നിരവധി ലേഖനങ്ങള്‍ തന്നെ രചിക്കാം എന്ന് ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ തുടക്കക്കാരനായ ഒരാള്‍ക്കതു വെറും ബുദ്ധി മോശമായി തോന്നിയേക്കാം. എന്നാല്‍ ഞാന്‍ പറഞ്ഞത് ശരിയല്ല എന്ന നിഗമനത്തില്‍ എത്തുന്നതിനു മുന്‍പേ തന്നെ ഈ പറയുന്ന വിഷയങ്ങള്‍ ഒന്ന് ചിന്തിക്കാം: 

ജലം: എല്ലാ ജീവന്റെയും ഉറവിടം.  
ജലം: ആരോഗ്യത്തിനു ഏറ്റവും വലിയ ഒരു ടോണിക്ക്.  
ജല മലിനീകരണം: കാരണങ്ങളും ദോഷങ്ങളും.  
ജല-നഷ്ടം: അഥവാ (നിര്‍ജലീകരണം) വേനല്‍ക്കാലത്തെ ഒരു വലിയ വ്യാധി.  
കുടിവെള്ളം: എങ്ങനെ അത് ശുധീകരിക്കാം. 
ജലത്തിന്റെ രസ തന്ത്ര ശാസ്ത്രം 
ജലത്തിന്റെ അല്ലങ്കില്‍ അത്ഭുതകരമായ ദ്രാവകത്തിന്റെ ഊര്‍ജ്ജതന്ത്രം,
 
ഇവിടെ ഞാന്‍ വെറും ഏഴു വിഷയങ്ങളെ നിര്‍ദേശിച്ചിട്ടുള്ളൂ, ഒപ്പം നാലോ അഞ്ചോ മിനിട്ട് ചിന്തിക്കുവാനുള്ള സമയവും. തന്നെയുമല്ല, വേനൽക്കാലത്തേക്കുള്ള ജലശേഖരം, ജലം: വൈദ്യുതി ഉല്‍പ്പാദനത്തിലെ പങ്കു, ജലവും വ്യവസായവും, ജലവും ഗതാഗതവും തുടങ്ങി രസകരവും,വ്യക്തവും ഗഹനവുമായ  പല വിഷയങ്ങളും ഇവിടെ ഞാന്‍ പരാമര്‍ശിച്ചില്ല . 

ഒന്നോ രണ്ടോ മണിക്കൂറുകള്‍ ഗഹനമായി ചിന്തിക്കുന്നു എങ്കില്‍ കുറഞ്ഞപക്ഷം നൂറോളം രസകരമായ വിഷയങ്ങള്‍ ലഭിക്കും, ഇത് ഏകദേശം ഒരു മാസം തുടര്‍ന്നാല്‍ നിങ്ങള്‍ക്ക്  കുറഞ്ഞത്‌ 3000 ത്തില്‍ അധികം വിഷയങ്ങള്‍ ലഭിക്കും! ജീവിതത്തില്‍ എഴുത്തില്‍ വിജയം കൈവരിച്ച ഒരു നല്ല പങ്കു എഴുത്തുകാരും ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ കണ്ടെത്തിയവരത്രേ, എന്നെ വിശ്വസിക്കു!

ഇതിനര്‍ത്ഥം  അടുത്ത ഒരു മാസം നിങ്ങള്‍ നിങ്ങളുടെ ഡയറി, ലഭിക്കാവുന്ന വിഷയങ്ങളാല്‍ നിറയ്ക്കുക എന്നല്ല ഞാന്‍ ഈ നിദ്ദേശം കൊണ്ടുദ്ദേശിച്ചത്. മറിച്ച് മുകളില്‍ പറഞ്ഞ നിദ്ദേശം കൊണ്ടുദ്ദേശിച്ചത് , യഥാര്‍ത്ഥ രചനകളുടെ മേഖല എന്നത് വളരെ വിശാലമായ ഒന്നാണ് എന്ന് വ്യക്തമാക്കുന്നതിനാണ്, അതായതു ലോകമെങ്ങുമുള്ള എഴുത്തുകാര്‍ ഒരുമിച്ചാലും ഇനിയും വിഷയങ്ങള്‍ അവസാനിക്കുകയോ അതിനു ദാരിദ്ര്യം ഉണ്ടാവുകയുമില്ല എന്നര്‍ഥം. 

ചുരുക്കത്തില്‍ നമുക്കാവശ്യമായത് അല്‍പ്പം ആത്മവിശ്വാസവും, അല്പം ക്രീയാത്മകതയും വിഷയങ്ങള്‍ കണ്ടെത്താനുള്ള ഒരു തീവ്ര ശ്രമവും ആശയുമത്രേ. അങ്ങനെയായാല്‍ അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റു നാല് അവയവങ്ങള്‍ കൂടി എഴുതാന്‍ ലഭ്യമായിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആശിക്കുകയും ചിന്തിക്കുകയും ചെയ്യും എന്നതിന് എനിക്ക് ഉറപ്പു പറയുവാന്‍ കഴിയും. ആ ആശ സഫലീകൃതമായാലും, എന്നെ വിശ്വസിക്കുക, നിങ്ങളുടെ വിഷയങ്ങളുടെ ലിസ്റ്റിനു അവസാനം ഉണ്ടാകുന്നില്ല. 

ക്രീയാത്മക രചനകള്‍

ഭാവനകള്‍ അഥവാ കല്പിതകഥകള്‍ ഈ മേഖലയില്‍ വരും. ഗാനങ്ങളും കവിതകളും ഈ മേഖലയില്‍ ഉള്‍പെടുത്താവുന്നതാണ് കാരണം അവയുടെ ക്രീയാത്മകത  യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ പ്രബലമാണ്. 

കഥകള്‍, നോവലുകള്‍, മിക്ക കവിതകളും, ഗാനങ്ങളും, പല ആക്ഷേപഹാസ്യങ്ങളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. അവയ്ക്ക് ഈ തലവാചകം ‘Creative’ കിട്ടിയത് തന്നെ അവ ഇല്ലാത്തവയില്‍ നിന്നും  നിര്‍മ്മിച്ചതിനാല്‍ തന്നെ. യഥാര്‍ത്ഥ രചനകള്‍ എന്നത് നിലവിലിരിക്കുന്ന അല്ലങ്കില്‍ നിലവിലുണ്ടായിരുന്ന സംഭവങ്ങളെക്കുറിച്ചുള്ള രചനകളത്രേ. എന്നാല്‍ ക്രീയാത്മക രചനകള്‍ എന്നത് നിലവിലില്ലാത്ത ഒരു സൃഷ്ടി ഭാവനയിലൂടെ കണ്ടെത്തി രചിക്കുന്നതത്രെ. 



ന്യൂ യോര്കറടെ അനുമതിയോടെ പ്രസിദ്ധീകരിച്ചത്


ക്രീയാത്മക രചനകള്‍ ആരംഭിക്കുന്നത്, ഉഗ്രമായ മാനസികവിക്ഷോഭത്തില്‍ നിന്നും സ്വാംസീകരിച്ചവയും, ഭാവനയില്‍ ഉരുത്തുരിഞ്ഞവയും ആയ രചനകള്‍ പിന്നീട് രൂപപ്പെടുത്തി എടുക്കുന്നവയുമത്രേ. 
ഒരു ക്രീയാത്മക രചയിതാവ് നിലവിലില്ലാത്ത ഒന്ന് സൃഷ്ടിക്കുമ്പോള്‍ അതിനു ഒരു ആശയമോ പ്ലോടോ ആവശ്യമാകുന്നു. ക്രീയാത്മക രചനക്കാവശ്യമായ ആശയം ആകാശത്ത് നിന്ന് വീണു കിട്ടില്ല, അയാള്‍ അത് തന്റെ ചിന്തയില്‍ നിന്ന് തന്നെ രൂപപ്പെടുത്തി പേപ്പറില്‍ പകര്‍ത്തുന്നു. 

ക്രീയാത്മക രചനകളും, യഥാര്‍ഥ രചനകളും രണ്ടും വെല്ലുവിളി ഉയര്‍ത്തുന്ന ജോലികള്‍ തന്നെ, രണ്ടിനും അതിന്റേതായ അതുല്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. മിക്ക എഴുത്തുകാരും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമേ രണ്ടിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായുള്ളൂ.
നിങ്ങളുടെ നൈസ്സര്‍ഗിക വാസനയും, താല്‍പ്പര്യങ്ങളും, കഴിവുകളും കണക്കിലെടുത്ത് വേണം ഇവയില്‍ ഏതു തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കേണ്ടത്. ഏതു ശാഖ തിരഞ്ഞെടുത്താലും ഒരിക്കലും മറ്റേ ശാഖയും അതിന്റെ തന്ത്രങ്ങളും ഒരിക്കലും  പൂര്‍ണ്ണമായും ഉപേക്ഷിക്കരുത്. ഇരു കൂട്ടര്‍ക്കും യോജ്യമായവ പരസ്പ്പരം സ്വീകരിക്കുകയും തങ്ങളുടെ രചനകളില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ അത് എല്ലായ്പ്പോഴും ഗുണം ചെയ്യും. 

ഈ ലേഖനത്തില്‍, നോളില്‍ യഥാര്‍ഥ രചനകള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കാം എന്നാണ് ഉദ്ദേശിക്കുന്നത് ഇതിനു പ്രധാനമായും രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്, നോളിലെ മുഖ്യ പങ്കു എഴുത്തുകാരും യഥാര്‍ഥ രചനകള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട് എഴുതുന്നു. രണ്ടാമത്, ക്രീയാത്മക എഴുത്തുകാര്‍ യഥാര്‍ത്ഥ എഴുത്തുകാര്‍ സ്വീകരിച്ചിരിക്കുന്ന പ്രാഥമിക നിയമങ്ങള്‍ നോളിലും സ്വീകരിക്കേണ്ടതുണ്ട്, അതുകൊണ്ട് എല്ലാ നിലയിലുള്ള എഴുത്തുകാര്‍ക്കും ഇതൊരു നല്ല തുടക്കം ആയിരിക്കും. ഈ കോഴ്സിന്റെ ഭാഗമായി മറ്റൊരു നോളില്‍ ക്രീയാത്മക രചനകളെപ്പറ്റി കൂടുതല്‍ വിവരങ്ങളോടെ എഴുതാം എന്നാഗ്രഹിക്കുന്നു. 

എങ്ങനെ ഒരു നോള്‍ ആരംഭിക്കാം

എഴുത്ത് മേഖലയിലെ തുടക്കക്കാര്‍ പലപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നം എന്നത് ആദ്യത്തെ ചുവടുവെപ്പ്‌ തന്നെ. ഇതില്‍ ഒട്ടും തന്നെ അതിശയോക്തി വേണ്ട. ഏതൊരു കളിയിലും ആദ്യത്തെ നീക്കം എന്നത് വളരെ വിഷമകരവും ഭീതിയും സമ്മര്‍ദ്ദവും ജനിപ്പിക്കുന്നവയുമത്രേ മനുഷ്യ ജീവിതത്തിലും ഒരു പൈതലിന്റെ ആദ്യത്തെ ചുവടുകള്‍ വളരെ വിഷമം ഏറിയവ ആയിരിക്കും പിന്നീടുള്ള ചുവടുകളെ അപേക്ഷിച്ച്. 

എന്നാല്‍ ആ പൈതല്‍ വളരുന്നതോടെ പിന്നീടുള്ള അതിന്റെ ചുവടുകള്‍ വിഷമരഹിതവും അനായാസവും ആയിരിക്കും, ഒട്ടും പ്രയഗ്നം ഇല്ലാതെ അവനറിയാതെ തന്നെ അത് സാധിക്കുന്നു. സാഹിത്യ രചനയോടുള്ള ബന്ധത്തിലും ഇത് വളരെ വാസ്തവമാകുന്നു. ആദ്യ പടി വിഷമകരം തന്നെ, എന്നാല്‍ എത്ര മാത്രം മടി അവിടെ പ്രകടമാക്കുന്നുവോ അത്രമാത്രം സമയം നിങ്ങള്‍ക്ക് അവിടെ നഷ്ടമാകുകയത്രേ ചെയ്യുന്നത്. അതുകൊണ്ട് ഒട്ടും മടി കാട്ടാതെ എത്രയും വേഗം എഴുതിത്തുടങ്ങുക! ഈ സ്റ്റേജില്‍ ആദ്യത്തെ കുറെ രചനകളില്‍ അവയുടെ ഗുണ നിലവാരമോ, അത് എത്ര ഉപയോഗപ്രദം എന്നതോ ഓര്‍ത്തു വിഷമിക്കണ്ട ആവശ്യമില്ല, ഒപ്പം അത് ആര്‍ പ്രസിദ്ധീകരിക്കും എന്നോര്‍ത്തും വിഷമിക്കേണ്ടതില്ല. 
 
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പരിശീലനം നേടുന്ന ഒരു കൂലിയെയോ, ഒരു തയ്യല്‍ക്കാരനെയോ, ഒരു ടൈപ്പിസ്ടിനെയോ, ഒരു കുക്കിനെയോ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ പ്രയത്ന ഫലം പലപ്പോഴും അപക്വവും, വികലവും ആയിരിക്കും തന്മൂലം അത് ആരും തന്നെ വാങ്ങുകയുമില്ല. എന്നിരുന്നാലും അവര്‍ ആ ജോലി ഉപേക്ഷിക്കാതെ തുടരുന്നു, കാരണം അവര്‍ക്കറിയാം അവരുടെ ആദ്യത്തെ പ്രയത്ന ഫലം മറ്റുള്ളവര്‍ക്കുള്ളതല്ല ആദ്യത്തെ ഉല്‍പ്പാദനം സ്വന്തം പരിശീലനത്തിനുള്ളതാണെന്നു്.  

അതുപോലെ തന്നെ, നിങ്ങള്‍ എഴുതുന്ന ആദ്യത്തെ ചില നോളുകള്‍ (ഏതാണ്ട് ആറു മുതല്‍ പന്ത്രണ്ടു വരെ) നിങ്ങളെ ഒരു നല്ല നിലവാരമുള്ള നോള്‍ എഴുതുകാരനാക്കി മാറ്റുന്നതിന് സഹായിക്കുന്നു.  അത് പല ആവര്‍ത്തി പുന:പരിശോധിക്കുകയും നിങ്ങള്‍ തൃപ്തരാകുന്നതുവരെ വരെ തിരുത്തി എഴുതുകയും വേണം. പ്രോത്സാഹജനകമായ പ്രതികരണങ്ങള്‍ അവിടെ നിങ്ങള്‍ക്ക് ലഭിക്കുക എന്നത് വളരെ സന്തോഷപ്രദമായ ഒരു  കാര്യം തന്നെ, എന്നാല്‍ ചില പ്രതികരണങ്ങള്‍ നിരുല്‍സാഹജനകമായേക്കാം പക്ഷെ അവിടെ നിങ്ങള്‍ നിരാശരാകരുത്. നോള്‍ രചന എന്നത് ഒരു കലയത്രേ അസുഖകരമായ ചില പ്രതികരണങ്ങള്‍ ആ കലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു.

ഈ സൂചനകള്‍ മനസ്സില്‍ കണ്ടുകൊണ്ടു, ഒരു നോള്‍ തയ്യാറാക്കുന്നതിനുള്ള ആദ്യത്തെ ചില പടികള്‍ താഴെ കൊടുത്തിരിക്കുന്നു: 
1- ഒരു വിഷയം തിരഞ്ഞെടുക്കുക

2- ഒരു രൂപരേഖ തയ്യാറാക്കുക

3- ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക

4- രൂപരേഖ ആവശ്യമെങ്കില്‍ കുറേക്കൂടി മെച്ചപ്പെടുത്തുക

5- എഴുതുക

6- വീണ്ടും എഴുതുക, വീണ്ടും എഴുതുക. വീണ്ടും എഴുതുക.

തിരഞ്ഞെടുക്കാത്ത ഒരു വിഷയത്തെപ്പറ്റി ഒരു നോള്‍ എഴുതുവാന്‍ ആര്‍ക്കും കഴിയില്ല എന്നത് വളരെ വ്യക്തമായ  ഒരു കാര്യമത്രേ. അതുകൊണ്ട്, ആദ്യമായി നിങ്ങളുടെ നോളിനു ഒരു വിഷയം കണ്ടെത്തുക. ഇതോടുള്ള ബന്ധത്തില്‍ ആശ്ചര്യ ജനകവും പ്രയോജനപ്രദവുമായ വിഷയങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനുള്ള ചില വഴികള്‍ ഞാന്‍ നോളിലൂടെ ഇവിടെ വിവരിചിച്ചിട്ടുണ്ട്. ആ വഴിയിലൂടെ നിങ്ങള്‍ ഒരു വിഷയം തിരഞ്ഞെടുക്കുക.

ശാസ്ത്രിയുടെ ഗൈഡുകള്‍ — നല്ല നിലവാരമുള്ള നോളുകള്‍ എഴുതുന്നതിനുള്ള ഗൈഡുകള്‍


എഴുത്തുകാരെപ്പറ്റി 
Dr. Johnson C Philip, Kochi University


 Shastri JC Philip (PhD, ThD, DSc) നോളിന്റെ ആരംഭ കാലം (2008 മദ്ധ്യഭാഗം) മുതല്‍ ഉള്ള ഒരു നോള്‍ എഴുത്തുകാരന്‍. നോളിന്റെ പേജുകളില്‍ നിരവധി നോളുകള്‍ തന്റേതായുണ്ട്. ഗൂഗിളിന്റെ നോള്‍ അല്‍ഗോരിതം തന്റെ പല നോളുകളും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു പ്രത്യേക അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഈ അവാര്‍ഡു കളുടെയും (ബാട്ജുകളുടെയും) തന്റെ മൊത്തമായുള്ള പേജു വീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇദ്ദേഹം നോളിലെ മേലേക്കിടയിലുള്ളഎഴുത്തുകാരുടെ നിരയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. 
 
ഇന്ത്യന്‍ അപ്പോളജിസ്റ്റില്‍ ഏറ്റവുമധികം രചനകള്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരന്‍. വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍പരം ഇ ബുക്കുകള്‍ വായനക്കാര്‍ ഉപയുക്തമാക്കുന്നു. ഏതാണ്ട് എഴുപതിലധികം ബുക്കുകളും എഴായിരതില്‍പരം ലേഖനങ്ങളും (ഇംഗ്ലിഷിലും, ഹിന്ദിയിലും, മലയാളത്തിലുമായി വിവിധ വെബ് സൈറ്റു കളിലായി താന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ രചനകള്‍ വിവിധ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളക്കാരനായ ഈ  എഴുത്തുകാരന്‍ പ്രധാനമായും ഇംഗ്ലീഷിലും ഹിന്ദിയിലുമാണ്  തന്റെ രചനകള്‍ നടത്തുന്നത്.  തന്റെ എല്ലാ രചനകളും ക്രീയേറ്റീവ് കോമണ്‍ കോപ്പിറായ്ടു വ്യവസ്ഥയില്‍ ലഭ്യമാണ്..കൂടുതല് അറിവാന്‍ ഡോക്ടര്‍ ജ സി പി 


പരിഭാഷകന്‍

Philip V Ariel :സിക്കന്ത്രാബാദില്‍ നിന്നും ഉള്ള കേരളക്കാരനായ ഒരു നോള്‍/ബ്ലോഗ്‌  എഴുത്തുകാരന്‍.  രണ്ടു വര്‍ഷമായി നോള്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുന്നു. നിരവധി കഥകളും കവിതകളും ലേഖനങ്ങളും താന്‍ വിവിധ മാദ്ധ്യമങ്ങളില്‍ എഴുതിയിട്ടുണ്ട് .  ഇംഗ്ലീഷിലും മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലുമുള്ള  തന്റെ നോളുകള്‍ ഇവിടെ വായിക്കാം.  ഒരു എഴുത്തുകാരനും, കവിയും പത്രാധിപനുമായ ഇദ്ദേഹത്തിന്റെ നോളുകള്‍  വളരെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു.  തന്റെ ചില നോളുകള്‍ക്ക് അടുത്തിടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍  ഗൂഗിളിന്റെ നോള്‍ അല്‍ഗോരിതം തിരഞ്ഞെടുത്തു പ്രത്യേക അവാര്‍ഡു നല്‍കുകയുണ്ടായി.  ഈ നോളിന്റെ വിവര്‍ത്തകനായ ഇദ്ദേഹം ചില പ്രസിദ്ധ  ക്രൈസ്തവ എഴുത്തുകാരുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.  ഇപ്പോള്‍ മലയാളം ബ്ലോഗ്‌ എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
താന്‍ അടുത്തിടെ ബ്ലോഗുകളെപ്പറ്റിയും, ബ്ലോഗില്‍ കമന്റുകള്‍ പോസ്റ്റു ചെയ്യുന്നതിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി എഴുതിയ ഒരു ലേഖനം (തുടക്കക്കാരായ എഴുത്തുകാര്‍ക്ക് ഒരു സൂചികയായി ഉപയോഗിക്കാവുന്നത്) ഇവിടെ ചേര്‍ക്കുന്നു ഈ ലിങ്കില്‍. "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍" .

ശുഭം  

പേരിലെന്തിരിക്കുന്നു? അഥവാ 'ഏരിയല്‍' എന്ന എന്റെ തൂലികാ നാമത്തിനു പിന്നിലെ കഥ What's There in a Name? Or The Story Behind My Pen Name Ariel

40 comments
What's There in a Name? ഒരു പേരിലെന്തിരിക്കുന്നു?

നാം സര്‍വ്വ സാധാരണയായി കേള്‍ക്കാറുള്ളതും പറയാറുള്ളതുമായ  ഒരു പല്ലവി അല്ലേ?

പലപ്പോഴും നാമതങ്ങനെ പറഞ്ഞു വിടുന്നു. എന്നാല്‍ അതേപ്പറ്റി അല്‍പ്പം കൂടി ഗഗനമായി ചിന്തിച്ചാല്‍ അതില്‍ കുറേക്കൂടി സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കഴിയും.

ഒരുദാഹരണത്തിന് എന്റെ തന്നെ പേര്‍ എടുക്കാം  "ഏരിയല്‍" എന്ന നാമം അതെന്റെ യഥാര്‍ത്ഥ നാമം അല്ല മറിച്ച് ഞാന്‍ എടുത്ത അല്ലെങ്കില്‍,എനിക്കു വന്ന് ചേര്‍ന്ന ഒരു പേരത്രേ!

ബ്ലോഗെഴുത്തിലൂടെ ഇന്നു പലര്‍ക്കും ഈ പേര് പരിചിതമെങ്കിലും, പലര്‍ക്കും അതിന്റെ പിന്നിലെ കഥ/ചരിത്രം അറിയില്ല, നിരവധി സുഹൃത്തുക്കള്‍ ഈ അടുത്ത നാളുകളിലായി ഇതോടുള്ള ബന്ധത്തില്‍ തൊടുത്തു വിട്ട ചോദ്യ / സംശയ ശരങ്ങള്‍ ആണീ കുറിപ്പിന്നാധാരം. ചുരുക്കം ചില വാക്കുകളില്‍ അതിവിടെ കുറിക്കട്ടെ!


Cloud Created by pva
ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സംഭവം: എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം.

Visit PHILIPScom

PHILIPScom On Facebook