മരങ്ങളില്‍ മനുഷ്യ ഭാവി!!! മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍ അവയെ നമുക്ക് നിഷ്കരുണം നശിപ്പിക്കാതിരിക്കാം

27 comments

 
Pic by p v ariel


മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍
അവയെ നമുക്ക് നിഷ്കരുണം

നശിപ്പിക്കാതിരിക്കാം
.
മറിച്ചു
അങ്ങനെ ചെയ്താല്‍ അതൊരുപക്ഷേ

നമ്മുടെ തന്നെ നിലനില്‍പ്പിനു മുന്നില്‍/കാല്‍ക്കല്‍

കോടാലി വെക്കുന്നതിനു തുല്യം!


000

മര നശീകരണം കണ്ടു മനം നൊന്തപ്പോള്‍ 
എഴുതിയ ഒരു കുറിപ്പ്/കവിത എന്ത് പേരു വേണമെങ്കിലും ഇതിനിട്ടോളൂ വിളിച്ചോളൂ
അതു ഇവിടെ പകര്‍ത്തുന്നു.
A View From Secunderabad City. A Picture by p v ariel,



മരങ്ങളില്‍ മനുഷ്യ ഭാവി


ഇന്നലെ ഞാനാ ടാറിട്ട റോഡിന്നരികില്‍- കണ്ട ആ തണല്‍മരം
ഇന്നെവിടെപ്പോയി മറഞ്ഞെന്റെ സോദരാ?
റോഡു വിസ്തൃതിക്കെന്നും വീട് നിര്‍മ്മാണം-
പിന്നെ പുരോഗമനം എന്നും പറഞ്ഞാ-
രാഷ്‌ട്ര നിര്‍മ്മാണപ്രവര്‍ത്തകരും, നാട്ടുകാരും 
ചേര്‍ന്നതു വെട്ടി മാറ്റിയെന്‍ സോദരാ!
"ഹാ !! കഷ്ടം എന്ത് പുരോഗമനം ഇതു?"
ഓര്‍ത്തു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി!
മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും
മരങ്ങളില്‍ ആശ്രയം തേടി നില്‍ക്കുന്നെന്ന്
കൊട്ടി ഘോഷിക്കുന്ന പരിതസ്ഥിതി ഗെവേഷകരിതു-
കണ്ടില്ലന്നു നടിക്കുന്നതും കഷ്ടം!
"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുമ്പോഴതേകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"
എന്ന കവി വാക്യം ഇവര്‍ പാടേ മറന്നുവോ?
എത്തിടും പിന്നേയും ഒരു പരിതസ്ഥിതി ദിനം
'ജൂണ്‍' ആദ്യ വാരം വന്നെത്തുന്നാദിനം
ആര്‍ഭാഡത്തോടെയടിച്ചു പൊളിക്കുന്നൂ ചിലര്‍.
അവിടെയും ഇവിടെയും ചിലര്‍ മരത്തൈകള്‍ നാട്ടിയും
വെള്ളം പകര്‍ന്നും അതൊരു പതിവ് ചടങ്ങാക്കി മാറ്റുന്നു.
വിശ്രമം കൊണ്ടീടും പിന്നവര്‍ അഭ്രപാളികള്‍ക്കുള്ളില്‍.
ഒപ്പം കാത്തിരിക്കും അടുത്ത ആഘോഷ ദിനത്തിനായ്  
കാലങ്ങള്‍ നീളണ്ട ഇതാ വരുന്നു  മഴുവുമായി മറ്റു ചിലര്‍-
അപ്പാവം മരങ്ങള്‍ തന്‍ കടക്കല്‍  കോടാലി വെക്കുവാന്‍.
അവേശമോടവര്‍, ആര്‍ഭാടമോടവര്‍ വെട്ടി മാറ്റുന്നാപ്പാവം മരങ്ങളെ.
പുതിയൊരു മരം നട്ടു പിടിപ്പിക്കുവാന്‍ കാട്ടീടുമോ ഈയോരാവേശം?
 അതുണ്ടാവില്ലാ ദൃഡം തര്‍ക്കമൊട്ടുമേ  വേണ്ടിതില്‍.
അങ്ങനെ ചെയ്കില്‍ അതല്ലേ സുഹൃത്തേ
അവര്‍ തന്‍ തലമുറക്കേകിടും ആശിഷം
അതല്ലേ നമ്മള്‍ തന്‍ സംസ്കാരവും വേദവും ഓതീടുന്നതും
ഹൈന്ദവ വേദമാം ഭഗവല്‍ഗീത തന്‍ താളുകളില്‍ നാം കാണുന്നീവിധം:
"മരങ്ങള്‍, തന്‍ സര്‍വ്വവും മാനവ രാശിക്കായ്
മനസ്സോടെ ഏകുന്നു തങ്ങള്‍ തന്‍ മരണം വരെ"
ഇത്ര വന്‍ ത്യാഗം നമുക്കായി  ചെയ്യുന്ന പാവം മരങ്ങളില്‍
ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!
ഇത്ര നല്‍കാര്യം നമുക്കായി മൂകരായ് ചെയ്യും മരങ്ങളെ
ഇത്ര ക്രൂരമായ് വെട്ടി മാറ്റീടെണമോ ?
ക്രൈസ്തവ വേദമാം ബൈബിള്‍ തന്‍ സൃഷ്ടി വര്‍ണ്ണനയിലും
കാതലാമീസത്യം വായിക്കുന്നീവ്വിധം:
"കിഴക്കുള്ളോരേദനില്‍ ദൈവം മനുഷ്യനെ-
കായ് കനികള്‍ നിറഞ്ഞൊരു തോട്ടത്തിലാക്കി വാഴുന്നതിനായി."
മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും
മരങ്ങളില്‍ തങ്ങി നില്‍ക്കുന്നുയെന്നുള്ള ധ്വനിയല്ലേ
ഈ സൃഷ്ടീ വിവരണം വിളിച്ചോതീടുന്നതും
വലിയൊരപകടം നാം നേരിടും മുന്‍പേ
ചെറിയോരോ തൈകള്‍ നട്ടു നാടിനെയും
നാട്ടാരെയും നമുക്കു രക്ഷിക്കാം!!!


o0o    

താഴെ കൊടുക്കുന്ന ബ്ലോഗ്‌ ലിങ്കില്‍ അമര്‍ത്തി ഇതിനോടനുബന്ധിയായ ഒരു ലേഖനവും ചേര്‍ത്തു വായിക്കുക 

മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources




     
 

കടപ്പാട്  

ഫിലിപ്സ്കോം
മനസ്സ്,കോം  

സ്വാന്ത്വനം

3 comments

സ്വാന്ത്വനം

Pic. Credit greenonetec.com
 ഈ പൊടി മണലാരണ്യത്തില്‍
ഇവിടെ ഞാന്‍
ചോരനീരാക്കി മാറ്റുന്നു,
നിനക്കായും,
നിന്‍റെ സംതൃപ്തിക്കുമായ്.
ശീതള മുറികളില്‍ നീ വസിക്കൂ,
ചുട്ടുപൊള്ളും മണല്‍ക്കാട്ടിലിവിടെ
ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും,
ഞാനും നീയും സമം
സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു കരുത്തും
ഒപ്പം, ഒരൽപ്പം സ്വാന്ത്വനവും


മാദ്ധ്യമ സ്വാധീനം അഥവാ മറ്റൊരു പോലീസ് കഥ (Media's Influence Or A Police Story)

9 comments
Picture Credit. Charles Philip
മകന്റെ മോഷണം പോയ ബൈക്കിനെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി അയാള്‍ കാത്തിരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതു കടന്നു പോയി .


F I R രജിസ്റ്റര്‍  ചെയ്യുന്നതിനു പോലും അവര്‍ പല തടസ്സങ്ങള്‍ പറയുവാന്‍ തുടങ്ങി
ഞങ്ങള്‍ കന്ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്, അവര്‍ അന്വേഷിക്കുന്നുണ്ട്  ഒപ്പം നിങ്ങളും അന്വേഷിക്കുക, മുഖ്യമായും ബസ് സ്റ്റേഷ നുകളിലെയും,റെയില്‍വേസ്റ്റേഷനുകളിലേയും പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ അന്വേഷിക്കുക കണ്ടു കിട്ടിയാല്‍ വിവരം അറിയിക്കുക.


ബൈക്ക് നഷ്ടപ്പെട്ടവര്‍ പരാതിയുമായി വന്നപ്പോള്‍ അവരോടു പോയി അന്വേഷിക്കാന്‍ പറയുന്നത് കേട്ടപ്പോള്‍ ആദ്യം അതൊരു വിരോധാഭാസമായി അയാള്‍ക്ക്‌ തോന്നിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്  ഇതവരുടെ ഒരു പതിവത്രേ എന്നാണു.


തുടര്‍ന്ന്  അയാളുടെ മകനും സുഹൃത്തുക്കളും പട്ടണത്തിലെ വിവിധ ഭാഗങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങളിലും മെക്കാനിക് ഷോപ്പുകളിലും തിരച്ചില്‍ തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച ഫലം ഒന്നും ഉണ്ടായില്ല.

വീണ്ടും കാക്കിയെ വിവരം അറിയിക്കാന്‍ അയാളും കൂട്ടരും അവരുടെ താവളത്തില്‍ എത്തി.
പ്രതീക്ഷിച്ചതുപോലെ അവര്‍ തങ്ങളുടെ പതിവ് പല്ലവി തുടര്‍ന്നു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞു വീണ്ടും വരിക.

അയാളും കൂട്ടരും അന്വേഷണ പ്രക്രിയ തുടര്‍ന്നു ആവശ്യക്കാര്‍ അവരാണല്ലോ.

യാതൊരു പ്രതീക്ഷയും മുന്നില്‍ തെളിഞ്ഞില്ല, വീണ്ടും കാക്കിക്കു മുന്നിലെത്തി.

insurance എങ്കിലും claim ചെയ്യാന്‍ ദയവായി പരാതി സ്വീകരിച്ചു F I R തരണം സാര്‍
അയാള്‍ കേണപേക്ഷിച്ചു

ഇത്തരം പല ഫെയിക്ക് കേസ്സുകള്‍   വരുന്നതിനാല്‍ കുറേക്കൂടി ഊര്‍ജ്ജിതമായ അന്വേഷണം 
ആവശ്യമത്രേ ഞങ്ങള്‍ വീണ്ടും ഒന്നന്വേഷിക്കട്ടെ

നിങ്ങള്‍ കുറേക്കൂടി കാത്തിരുന്നേ പറ്റൂ.

ഞങ്ങള്‍ അന്വേഷിക്കട്ടെ.


ഒപ്പം നിങ്ങളും അന്വേഷിക്കുക

അവരുടെ ഈ പതിവ് പല്ലവി കേട്ടപ്പോള്‍ അയാള്‍ക്ക്‌ സത്യത്തില്‍ ചിരിയാണ് വന്നത്.  ഒപ്പം സങ്കടവും ദേഷ്യവും ഉള്ളില്‍ ഒതുക്കി അയാള്‍  അവിടെ നിന്നും ഇറങ്ങി


ഇനിയെന്താണൊരു മാര്‍ഗ്ഗം?


പെട്ടെന്നാണ് പട്ടണത്തിലെ പേരെടുത്ത ഒരു പത്ര സ്ഥാപനത്തിലെ ഉന്നത ഉദ്യോഗം വഹിക്കുന്ന അയാളുടെ ചേച്ചിയുടെ മകന്റെ കാര്യം ഓര്‍മ്മയില്‍ വന്നത്.


വിവരങ്ങള്‍ നടന്നതെല്ലാം അവനെ അറിയിച്ചു


അവന്‍  പറഞ്ഞു


അങ്കിള്‍, നാളെ രാവിലെ പോലീസ്  സ്റ്റേഷനില്‍ വരിക ഞാനും അവിടെ എത്താം.
പറഞ്ഞ പ്രകാരം അവന്‍  അവിടെ എത്തി എസ്സയ്യെ കണ്ടു വിവരം പറഞ്ഞു അയാള്‍ അവരെ  C I യുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അയാളുടെ അനിന്തരവന്‍ ഇതിനകം സ്വയം പരിചയപ്പെടുത്തി, താന്‍ ഇന്ന പത്ര സ്ഥാപനത്തില്‍ നിന്നാണന്ന് പറഞ്ഞപ്പോള്‍ C I യുടെ മുഖം ഒന്ന് ചുളുങ്ങുന്നത്‌  കണ്ടു


തന്റെ പഴയ സംഭാഷണ ശൈലിക്ക് മൊത്തത്തില്‍ ഒരു മാറ്റം വന്നത് പോലെ. താന്‍ തന്റെ പ്ലേറ്റ് മൊത്തത്തില്‍ ഒന്ന് തിരിച്ചു വെച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.


ഇത്തരം കേസ്സുകള്‍ അല്പം വൈകിയേ  F I R തയ്യാറാക്കു കാരണം ഇതിനകം വാഹനം ലഭിച്ചാല്‍ അത് കൈമാറുന്നതിനുള്ള ഫോര്‍മാലിട്ടി കുറഞ്ഞിരിക്കും


ഏതായാലും ഇത്രയും ദിവസം ആയില്ലേ, അതിനെന്താ, താമസിയാതെ F I R തയ്യാറാക്കാമല്ലോ,


നാളെ രാവിലെ ഒരു പതിനൊന്നു മണിയോട് കൂടി വരിക. ഒരു ഫ്രഷ്‌ അപ്ലിക്കേഷന്‍ എഴുതി വാങ്ങിക്കോളൂ എന്നു S I ക്കു അയാള്‍ നിര്‍ദേശം നല്‍കി.


പിറ്റേ ദിവസം സ്റ്റേഷനിലേക്ക് പുറപ്പെടുവാന്‍ തയ്യാറാകുമ്പോള്‍ സ്റ്റേഷനില്‍  നിന്നുള്ള ഫോണ്‍ വിളി

സാര്‍ F I R തയ്യാറായിട്ടുണ്ട് വന്നു വാങ്ങിക്കോളൂ.


ഉടനെ തന്നെ അയാള്‍ മകനേയും കൂട്ടി  സ്റ്റേഷനില്‍  എത്തി F I R വാങ്ങി.


ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേഷന്റെ പടിവാതില്‍ ചവിട്ടിയ അയാള്‍ക്ക്‌  കുറേക്കൂടി യാഥാര്‍ധ്യങ്ങള്‍  നേരിട്ട്  മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ നേരിയ സംതൃപ്തി തോന്നി.


എങ്കിലും കുറെ ദുഖങ്ങള്‍ വീണ്ടും ബാക്കി.


ഇത്തരം ഒരു പ്രതിസന്ധിയില്‍ എത്തപ്പെടുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ ഓര്‍ത്തപ്പോള്‍ സത്യത്തില്‍ അയാള്‍ക്ക്‌ ദുഃഖം തോന്നി.


അവന്‍ ആരുടെയെല്ലാം പുറകെ നടന്നാല്‍ ജനസേവകരെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പോലീസ്സുകാരന്റെ കരുണ ലഭിക്കും.


നമ്മുടെ രാജ്യത്തെ ഈ അവസ്ഥക്കൊരു മാറ്റം വരില്ലേ?


വന്നെങ്കില്‍ എന്നാശിക്കുന്നവരല്ലേ ഒരു നല്ല പങ്കും


പത്രങ്ങള്‍ക്കും, മറ്റു വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്കും ഇവിടെ പലതും ചെയ്യാനാകും.  അഴിമതി അക്രമങ്ങളെ ഒരു പരിധി വരെ തളച്ചിടാന്‍ ഇവരുടെ സ്വാധീനം സഹായിക്കും.
 

പക്ഷെ, പലപ്പോഴും അവര്‍ പോലും വഴിവിട്ടു പോകുന്നു, വാര്‍ത്തകള്‍ വളച്ചൊടിച്ചു പ്രസിദ്ധീകരിക്കുന്ന, പ്രക്ഷേപണം ചെയ്യുന്ന   ഒരു അവസ്ഥയല്ലേ കണ്ടുകൊണ്ടിരിക്കുന്നത്.


അവിടെയും ഒരു കല്ലുകടി അനുഭവപ്പെടുന്നതായി അയാള്‍ക്ക്‌ തോന്നി,


അതെ അവരും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും  T R P നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുമായി
പല സൂത്രപ്പ ണികളിലും   ചെന്നു ചാടുന്നു എന്നതാണ് സത്യം,


കാര്യങ്ങള്‍ ഇങ്ങനെയൊക്കെ യാണെങ്കിലും അതിനൊരു മാറ്റം വരില്ലേ?


വന്നെങ്കില്‍ എന്നാശിക്കുന്നവരല്ലേ ഒരു നല്ല പങ്കും, അയാളുടെ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു.


എങ്കിലും ഒരു മാറ്റം വരും എന്ന ആശ അയാളെ ഭരിച്ചുകൊണ്ടിരുന്നു.


ആ ആശയില്‍ ആശയോട്‌ ആ നല്ല നാളെക്കായി കാത്തിരിക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെ അയാള്‍ കിടക്കയെ അഭയം പ്രാപിച്ചു.

                                                                              ശുഭം
Source:



പട്ടുക്കോ പട്ടുക്കോ ദൊങ്ക, ദൊങ്ക (പിടിക്കൂ പിടിക്കൂ കള്ളന്‍, കള്ളന്‍)

പട്ടുക്കോ പട്ടുക്കോ ദൊങ്ക, ദൊങ്ക (പിടിക്കൂ പിടിക്കൂ കള്ളന്‍, കള്ളന്‍)

11 comments
പതിവുപോലെ ഓഫീസിലെ തിരക്ക് പിടിച്ച പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുവാന്‍ ബസ്സും കാത്തു ക്യുവില്‍ നില്‍ക്കുപ്പോള്‍  പെട്ടെന്നായിരുന്നു  അതു സംഭവിച്ചത്. 

പുറകില്‍ സ്ത്രീകളുടെ ക്യുവില്‍ നിന്നും ഒരു ബഹളം

പട്ടുക്കോ പട്ടുക്കോ (പിടിക്കൂ പിടിക്കൂ) ദൊങ്ക, ദൊങ്ക (കള്ളന്‍, കള്ളന്‍)

ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

ബഹളം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി

ഒരു യുവാവ്  പാഞ്ഞു വന്ന മോട്ടോര്‍ ബൈക്കിന്റെ പിന്നില്‍ ചാടിക്കയറി പാഞ്ഞകന്നു 

'പാവം കുട്ടി മാലയും പൊട്ടിച്ചവര്‍ കടന്നു കളഞ്ഞല്ലോ!'

കണ്ടു നിന്ന സഹയാത്രികര്‍ സഹതാപം പ്രകടിപ്പിച്ചു

എല്ലാവരും മാല നഷ്ട്ടപ്പെട്ട യുവതിയോട്  സഹതപിച്ചു

കഴുത്തിലെ പോറലില്‍ നിന്നൊഴുകി വന്ന ചോര തുടച്ചു കൊണ്ട്  അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

ഓ സാരമില്ലന്നേ അതു വെറും മുക്കു പണ്ടമായിരുന്നു,

ഏതാണ്ട് പത്തോ ഇരുപതോ രൂപ വില വരും അത്ര തന്നെ.

ഇതു പറയുമ്പോള്‍ യുവതിയുടെ മുഖത്ത്  കള്ളനെ പറ്റിച്ചതിലുള്ള ഒരു പരിഹാസച്ചിരി നിറഞ്ഞു നിന്നു.

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്  വനിത (മനോരമ) മാസികയില്‍ ഞാന്‍ എഴുതിയ ഒരു മിനിക്കഥ, അല്പം ചില ഭാവ മാറ്റങ്ങള്‍ വരുത്തി ഇവിടെ എഴുതുന്നു)

Source :
Philipscom

സങ്കടം (ഉണ്ണിക്കവിത)

23 comments
Pic. Credit. Bijin Nellikkaamon
മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിച്ചിരുന്നോരെന്‍ 
കൊച്ചു കേരളം
പുരോഗമനം,  വൈദ്യുതി, സമൃദ്ധി,
എന്നീപ്പേരിനാല്‍ 
പുഴകള്‍ വറ്റിച്ചും,
മലകള്‍ തകര്‍ത്തും,
മരം വെട്ടിയും
മരുഭൂസമമാക്കി
മാറ്റീടുന്നതെത്ര 
സങ്കടം.
o0o



വാല്‍ക്കഷണം: 
ഈ കുറിപ്പെഴുതി പോസ്റ്റു ചെയ്തശേഷം പതിവുപോലെ Facebook  ലൂടെ ഒരു പര്യടനം നടത്തി വന്നപ്പോള്‍ അതാ കിടക്കുന്നു സുഹൃത്ത്‌ അസിന്‍ ആറ്റിങ്ങലിന്റെ പേജില്‍ മനോഹരമായൊരു ചിത്രവും കുറിപ്പും. ഈ ഉണ്ണിക്കവിതക്കതൊരു തിലകക്കുറിയാകും എന്ന് കരുതി അതിവിടെ ചേര്‍ക്കുന്നു. അത് ആദ്യം പോസ്റ്റു ചെയ്തത് Gopika Karuva എന്ന മിത്രമാണ്. ഇരുവര്‍ക്കും നന്ദി.

Picture Credit. Asin Attingal/Gopika Karuva/fb

മറ്റൊരു ചിത്രം കൂടി 
Picture Credit: Shinson Sunny Peedikachirayil

ശുഭം 




അമ്മമാരെ നമുക്ക് മറക്കാതിരിക്കാം "മാതാവിന്റെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗ്ഗം"

16 comments
അമ്മമാരെ നമുക്ക് മറക്കാതിരിക്കാം "മാതാവിന്റെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗ്ഗം"
എന്ന ഈ വീഡിയൊ ശ്രദ്ധിക്കൂ!!!

നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ആയിരത്തി ഒരുനൂറ്റിയന്പത്തിയാറു അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരുമ സ്നേഹതീരം കൂട്ടായ്മ നാട്ടികയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രഗദ്ഭരായ പല വ്യക്തികളും തങ്ങളുടെ ഹൃദയം തുറന്നു സംസാരിച്ച, ഹൃദയസ്പര്‍ക്കായ വാക്കുകള്‍ ശ്രവിക്കൂ ഈ വീഡിയോവില്‍.


ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം ദാരിദ്ര്യം അല്ല മറിച്ചു, മനുഷ്യനിലെ  സ്നേഹശൂന്യതയാണെന്ന്  ഉദ്ഘാടന പ്രസംഗകന്‍ എം. പി, അബ്ദുല്‍ സമദ് സമദാനി തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

കൈതപ്രം എഴുതിയ "അമ്മേ സ്നേഹനിധിയാകും അമ്മേ..." എ ന്നു തുടങ്ങുന്ന ശ്രവണ മധുരമായ ഗാനം ദൃശ്യസുന്ദരമായ പശ്ചാത്തലത്തില്‍ പിഞ്ചു ഹൃദയങ്ങള്‍ ആലപിച്ചത് തികച്ചും ഹൃദയഹാരിയായി അനുഭവപ്പെട്ടു. അര്‍ത്ഥ വ്യാപകമായ ആ വരികള്‍ കുറിച്ച കൈതപ്പുറത്തിനു എന്റെ നമോവാകം.  ചടങ്ങിനു അനുചിതമായ ആ ഗാനാലപത്തോടെ ആരംഭിച്ച ചടങ്ങില്‍ കൈതപ്രം തുടങ്ങി പ്രഗല്‍ഭരായ മറ്റു പല പ്രഭാഷകരും തങ്ങളുടെ ഭാഷാശൈലിയില്‍ ഹൃദയം തുറന്നു ആ  അനര്‍ഘനിമിഷങ്ങള്‍ കാണുക, കേള്‍ക്കുക ഈ വീഡിയോവില്‍.

നിങ്ങള്‍ ഒരിക്കലും ഈ വീഡിയോ കാണാതിരിക്കരുത് !!!
കാണാതിരുന്നാല്‍ അതൊരു വലിയ നഷ്ടമാകും തീര്‍ച്ച!!!

സ്നേഹാദരവുകളോടെ

നിങ്ങളുടെ സ്വന്തം

ഫിലിപ്പ് വര്‍ഗീസ്‌ 'ഏരിയല്‍'
സിക്കന്ത്രാബാദ് 




        A Presentation By  Maanavam Audio Vishuals, Calicut,

YouTube Video Credit:
Quraantstudycentre

Mr. V R Rajesh, Manassu.com 




ഇവിടെ ചേക്കേറാന്‍ മറന്നു പോയ ഒരു കഥ "പരുന്തു വെട്ടി"

32 comments

പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം

ഞാന്‍ എഴുതിയ കഥയില്‍ എനിക്കേറ്റം ഇഷ്ട്ടപ്പെട്ട ഒരു കഥ:  
ഇവിടെ ഈ മലയാളം ബ്ലോഗിലേക്ക് ചേക്കേറാന്‍ മറന്നു പോയ ഒന്ന് 
. ഒരു പക്ഷെ എന്റെ ബ്ലോഗു മിത്രങ്ങളില്‍ ചിലെരെങ്കിലും ഇത് ബാലരമയിലും ഫിലിപ്സ്കോമിലും വായിച്ചിരിക്കാന്‍ വഴിയുണ്ട്, അങ്ങനെയ്യുള്ളവര്‍ ക്ഷമിക്കുക പുതിയ മിത്രങ്ങള്‍ ഇത് വായിച്ചു അഭിപ്രായം അറിയിക്കാന്‍ ക്ഷണിക്കുന്നു. 

ഞങ്ങളുടെ ഗ്രാമത്തിലെ "ഇറച്ചിവെട്ടി പത്രോ" എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന പാറയില്‍ പൗലോസ്‌ മകന്‍ പത്രോസ് വളരെ പെട്ടന്നായിരുന്നു പ്രസിദ്ധിയുടെ കൊടുമുടിയിലേക്കു കുതിച്ചുയര്‍ന്നത്‌.

കേവലം ഒരു ഇറച്ചി വെട്ടുകാരന്‍ മാത്രമായിരുന്ന പത്രോക്ക് രാജ്യത്തെ പരമോന്നത പദവി വരെ ഉയരാന്‍ ഇടയാക്കിയ മഹാ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.
ആ അത്ഭുത സംഭവം അന്ന് ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നെങ്കിലും പുതിയ തലമുറയ്ക്ക് ഇന്നും ആ സംഭവം അജ്ഞാതം തന്നെ.

അവരുടെ അറിവിലേക്കായി ഞാനതിവിടെ ചുരുക്കമായി കുറിക്കട്ടെ
The original page from Balarama Magazine. Picture Credit. MMPublications
ഞങ്ങളുടെ ഗ്രാമത്തിലെ "ഇറച്ചിവെട്ടി പത്രോ" അഥവാ 'മണ്ടന്‍ പത്രോ' എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന പാറയില്‍ പൗലോസ്‌ മകന്‍ പത്രോസ് വളരെ പെട്ടന്നായിരുന്നു പ്രസിദ്ധിയുടെ കൊടുമുടിയിലേക്കു കുതിച്ചുയര്‍ന്നത്‌.
കേവലം ഒരു ഇറച്ചി വെട്ടുകാരന്‍ മാത്രമായിരുന്ന പത്രോക്ക്   രാജ്യത്തെ പരമോന്നത പദവി വരെ ഉയരാന്‍ ഇടയാക്കിയ മഹാ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.
ആ അത്ഭുത സംഭവം അന്ന് ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നെങ്കിലും പുതിയ തലമുറയ്ക്ക് ഇന്നും ആ സംഭവം അജ്ഞാതം തന്നെ.
അവരുടെ അറിവിലേക്കായി  ഞാനതിവിടെ ചുരുക്കമായി കുറിക്കട്ടെ.

ഞങ്ങളുടെ നാട്ടിലെ ഏക ഇറച്ചിക്കടയായ ഉസ്മാന്‍ മുതലാളിയുടെ ഇറച്ചിക്കടയിലെ ഇറച്ചി വെട്ടുകാരനായിരുന്നു നമ്മുടെ കഥാ നായകന്‍ പത്രോ.

പകലന്തിയോളം പണിയെടുത്തു കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് അച്ചനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബം ഒരുവിധം അഹോവൃദ്ധി കഴിഞ്ഞു പോന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം പതിവുപോലെ അതിരാവിലെയുള്ള തന്റെ ഇറച്ചി വെട്ടും കഴിഞ്ഞു  ഇറച്ചിച്ചുമടും (കുട്ട) തലയിലേറ്റി  കടയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ പെട്ടന്നായിരുന്നു അത് സംഭവിച്ചത്.


ആകാശത്ത്  വട്ടമിട്ടു പറന്നിരുന്ന ഒരു വമ്പെന്‍ പരുന്തു താണു വന്ന്  ഇറച്ചിക്കുട്ടയില്‍ നിന്നും സാമാന്യം വലുപ്പമുള്ള ഒരു ഇറച്ചിക്കഴണം  കൊത്തിയെടുത്തു പറന്നുയര്‍ന്നു.  ഒട്ടും വൈകാതെ പത്രോ ഇറച്ചിക്കുട്ട താഴെ വെച്ച്  കുട്ടയില്‍ നിന്നും കത്തിയെടുത്ത്  പറന്നുയര്‍ന്നു കൊണ്ടിരുന്ന പരുന്തിനെ ലക്ഷ്യമാക്കി ഒറ്റയേറ്. പത്രോയുടെ ലക്‌ഷ്യം ഒട്ടും പിഴച്ചില്ല, പറന്നുയര്‍ന്നു കൊണ്ടിരുന്ന പരുന്തു അതേ വേഗത്തില്‍ കറങ്ങി കറങ്ങി ഇറച്ചിക്കഷണവുമായി  താഴേക്ക് വീണു.
ഈ അത്ഭുത സംഭവം കേട്ടറിഞ്ഞ ജനം നാല് ദിക്കില്‍ നിന്നും ഓടിക്കൂടി.

പത്രോ പരുന്തിനെ വെട്ടി വീഴ്ത്തിയ വാര്‍ത്ത നാടെങ്ങും വായൂ വേഗത്തില്‍ പരന്നു.

വാര്‍ത്ത മണത്തറിഞ്ഞ പത്രക്കാരും തങ്ങളുടെ പടപ്പെട്ടികളുമായി  പാഞ്ഞെത്തി പത്രോയുടെയും പരുന്തിന്റെയും പടം വിവിധ ആംഗിളുകളില്‍ തങ്ങളുടെ പടപ്പെട്ടിയിലെ അഭ്ര പാളികളില്‍  പകര്‍ത്തി.

അടുത്ത ദിവസത്തെ എല്ലാ പത്രങ്ങളിലും പത്രോയും പരുന്തും നിറഞ്ഞു നിന്നു.  പത്രക്കാര്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത ഗംഭീരമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.

പത്രക്കാര്‍ക്ക് പുറകെ വാരികക്കാരും മഞ്ഞപ്പത്രക്കാരും പത്രോയുടെ പരുന്തു വീഴ്ത്തല്‍ കഥ തുടര്‍ക്കഥയാക്കി മാറ്റി.

ഏതായാലും നാളുകള്‍ കഴിഞ്ഞതോടെ പത്രോ നാടെങ്ങും പ്രസിദ്ധനായി.

പത്രോയെ കാണാന്‍ ദേശത്തും വിദേശത്തുമുള്ളവര്‍ ഞങ്ങളുടെ നാട്ടിലേക്ക് ഒഴുകിത്തുടങ്ങി.
വെറുമൊരു നാട്ടിന്‍പുറം മാത്രമായിരുന്ന ഞങ്ങളുടെ നാട്  ഒരു ചെറു പട്ടണത്തിന്റെ പ്രതീതി സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ.

പത്രോയെ കാണാന്‍ വന്നവര്‍ ഉസ്മാന്റെ  കടക്കു ചുറ്റും തടിച്ചു കൂടി, കാഴ്ചക്കാരുടെ തിക്കും തിരക്കും തന്റെ ജോലിക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും നല്ലവനായ ഉസ്‌മാന്‍ മുതലാളിയുടെ സഹകരണത്തില്‍ പത്രോ തികച്ചും സന്തുഷ്ടനായി കാണപ്പെട്ടു.

കാഴ്ചക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പത്രോ തന്റെ കൃത്യ നിര്‍വ്വഹണത്തിനിടയില്‍ തന്നെ ഉത്തരങ്ങള്‍ കൊടുത്തു കൊണ്ടേയിരുന്നു.

പത്രോയെ കാണാന്‍ വരുന്നവരുടെ തിരക്ക് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നു.  ചുരുക്കത്തില്‍
Pic. Credit: Malayala manorama publications
ഞങ്ങളുടെ നാടൊരു കൊച്ചു പട്ടണമായി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ!

നാളുകള്‍ പലതു കടന്നു പോയിയെങ്കിലും പത്രോയും പരുന്തു വീഴ്ത്തല്‍ സംഭവവും ഒരു പാട്ടായി തന്നെ തുടര്‍ന്ന്.

തലസ്ഥാന നഗരിയില്‍ പത്രോ ഒരു ചൂടന്‍ വിഷയമായി നിറഞ്ഞു നിന്നു.  വിവിധ തലങ്ങളില്‍ തന്നെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു.

ഒടുവില്‍, അടുത്ത് വരുന്ന  സ്വാതന്ത്ര്യ ദിന ചടങ്ങില്‍ പത്രോക്ക് കീര്‍ത്തി മുദ്രയും ഫലകവും നല്‍കി ബഹുമാനിക്കുവാന്‍ മന്ത്രി സഭ ഐക്യകണ്ടമായി  തീരുമാനിച്ച വിവരം പത്രങ്ങളില്‍ വാര്‍ത്തയായി വന്നു.
എന്തിനധികം 'പൊതുജനം കഴുതയെന്ന ചൊല്ല്  പത്രോയുടെ കാര്യത്തിലും പ്രാവര്‍ത്തികമായി.

പത്രോയെ ഭരണ പക്ഷവും പ്രതിപക്ഷവും, മറ്റു ചെറു പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടിയിലേക്ക്  ചേരുവാന്‍ ആഹ്വാനം ചെയ്തു.

ചുരുക്കത്തില്‍ പത്രോ അവരുടെ എല്ലാം പ്രീതി ഒരുപോലെ പിടിച്ചുപറ്റി അവരുടെ എല്ലാവരുടെയും എതിര്‍പ്പില്ലാത്ത പ്രതിനിധി ആയി മാറി.

നാളുകള്‍, മാസങ്ങള്‍ കടന്നു പോയി ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഒടുവില്‍ പത്രോ മന്ത്രിയായി എതിര്‍പ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മാസങ്ങള്‍ കടന്നു പോയതോടെ പത്രോയെ അവര്‍ മന്ത്രി മുഖ്യനായും പ്രഖ്യാപിച്ചു.
കുറെ നാള്‍ പത്രോ തന്റെ ഭരണം തുടര്‍ന്ന്.  എല്ലാവര്‍ക്കും സംതൃപ്തനായ ഒരു ഭരണാധികാരിയായി മാറി പത്രോ.

പക്ഷെ അവിടം കൊണ്ടും തീരുന്നില്ല പത്രോയുടെ കഥ.

സത്യ സന്ധത മാത്രം കൈമുതലായുള്ള പത്രോക്ക് തന്റെ ശനിദശ തുടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

പാര്‍ട്ടികള്‍ക്കുള്ളിലെ    കള്ളക്കളികളുടെ ഉള്ളു തിരിച്ചറിയാന്‍ പത്രോക്ക് വേഗം കഴിഞ്ഞു. നാളുകള്‍ ചെല്ലുംതോറും പത്രോ അതി ദുഖിതനായി കാണപ്പെട്ടു.

ഇറച്ചി വെട്ടും, സത്യ സന്ധതയും  മാത്രം അറിയാവുന്ന പത്രോക്ക്  തന്റെ പുതിയ പ്രവൃത്തിപദം തികച്ചും അരോചകമായി അനുഭവപ്പെട്ടു.

തന്നേപ്പോലെ ഒരുവന് പറ്റിയ പണിയല്ല ഇതെന്ന് തിരിച്ചറിവാന്‍ പത്രോക്ക് അധിക നാള്‍ വേണ്ടി വന്നില്ല.

ഒരു സാധാരണ ജീവിതം നയിച്ചു കൊണ്ടിരുന്ന  തനിക്കു  നാള്‍ തോറും അരങ്ങേറിക്കൊണ്ടിരിക്കുന്ന അഴിമതിയും, അക്രമവും, കുതികാല്‍ വെട്ടും, കാലു വാരലും ഒരു തലവേദന യായി മാറി.  കൊലയും കൊള്ളിവയ്പ്പും ജനപ്രതിനിധികള്‍ എന്ന് പറയുന്നവരുടെ പിന്തുണയോടെ അരങ്ങേറുന്നത് കണ്ടു പത്രോ അന്തം വിട്ടു നിന്ന് പോയി. ഒടുവില്‍ തനിക്കീ പണി ഒട്ടും യോജിച്ചതല്ലന്നു തിരിച്ചറിഞ്ഞ പത്രോ തന്റെ പഴയ പണിയിലേക്ക്‌  തന്നെ മടങ്ങിപ്പോകുവാന്‍ തീരുമാനിക്കുകയും മുഖ്യ മന്ത്രിപ്പദം രാജി വെച്ച്  തന്റെ പഴയ മുതലാളിയുടെ കടയെ ലക്‌ഷ്യം വെച്ച് നടന്നു നീങ്ങി.

ഇതു കണ്ട/കേട്ട പൊതുജനം മൂക്കത്ത് വിരല്‍ വെച്ചെങ്കിലും പിന്നീട് പത്രോയെടുത്ത ശ്രേഷ്ഠമായ തീരുമാനത്തെ അല്ലെങ്കില്‍ പത്രോയുടെ മാനസാന്തരത്തെ പൊതുജനം എന്ന കഴുതകള്‍ വാനോളം പുകഴ്ത്തി.

എന്തായാലും പുതു തലമുറയ്ക്ക് അന്ന്യം നിന്നു പോയ പത്രോ എന്നും ഒരു ഓര്‍മ്മയായി അവശേഷിക്കും എന്നതിന് സംശയം ഇല്ല.

                                                                                         —വളഞ്ഞവട്ടം  ഏരിയല്‍ ഫിലിപ്പ് 
(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്  ബാലരമ മാസികയില്‍ ഞാന്‍ എഴുതിയ "പരുന്തു വെട്ടി" എന്ന മിനി കഥയില്‍ അല്പം ചില പൊടിപ്പും തൊങ്ങലും വെച്ചെഴുതിയ ഒരു കഥ. നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.)

കടപ്പാട് : Philipscom

"ചിരിയൊരു സിദ്ധൌഷധം" ('laughter is the best medicine) ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം ചിരിയുടെ അമിട്ടിനു തിരി കൊളുത്താം... ചിരി ഇന്നിന്റെ ആവശ്യം.

30 comments
Pic. Credit. Anish Thankachen
ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം 
ചിരിയുടെ അമിട്ടിനു തിരി കൊളുത്താം......
എന്ന് ഏതോ ഒരു കവി പാടിയ ഗാനശകലം ഇന്നു വീണ്ടും  ടീവിയിലൂടെ  ഒഴുകിയെത്തിയപ്പോള്‍ ഞാന്‍ ചിന്തിച്ചു പോയി,
"ഏതു സാഹചര്യത്തില്‍ പാടിയതായാലും ആ ഗാനത്തിലെ വരികള്‍ ചിന്തനീയവും ഒപ്പം അര്‍ത്ഥ ഗാംഭീര്യമാര്‍ന്നവയും  തന്നെ.

"ചിരി" ഇന്നു നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും വിട്ടകന്നു കൊണ്ടിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അതു, ഇന്നു വളരെ വിരളമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അസത്യം ഇല്ല തന്നെ. കാരണം, എല്ലാവരും ജീവിതത്തിലെ അവരവരുടേതായ  ഗൌരവമേറിയ കാര്യങ്ങളില്‍ മനസ്സുറപ്പിച്ചു, തിരക്കുകളോടെ  നാളുകള്‍ തള്ളി നീക്കുന്നു, ഇതിനിടയില്‍ ചിരിക്കാനും ചിരിപ്പിക്കാനും ആർക്കാണ് സമയം?, എവിടെ സമയം?, 
Pic. Credit. Suja
എന്നാല്‍ ചിരിയുടെ ആവശ്യം ഈ തിരക്ക് പിടിച്ച ജീവിതത്തില്‍  വളരെ പ്രാധാന്യമേറിയതും  ഒഴിച്ച് കൂടാന്‍ പാടില്ലാത്തതുമായ   ഒന്നാകുന്നു എന്ന നഗ്ന സത്യം നാം മറന്നു പോകുന്നു, ചുരുക്കത്തില്‍ നമ്മുടെ നിലനില്‍പ്പിനു തന്നെ ചിരി ഒരു പ്രധാന പങ്കു വഹിക്കുന്നു എന്ന് പറഞ്ഞാല്‍  അതില്‍ ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല, കാരണം ചിരി ആരോഗ്യത്തിന് ഉത്തമം തന്നെ.  ഈ സത്യം പലരും വൈകി മാത്രം അറിഞ്ഞു തുടങ്ങിയിരിക്കുന്നു, ഇപ്പോള്‍ അതിന്റെ ആവശ്യവും അധികമായിരിക്കുന്നു, ചുരുക്കത്തില്‍ ചിരിക്ക് നമ്മുടെ ആരോഗ്യത്തിനും ആയുസ്സിനും നിര്‍ണ്ണായകമായ ഒരു പങ്കു വഹിക്കുവാന്‍  കഴിയും എന്ന് പറഞ്ഞാല്‍ അതില്‍  ഒട്ടും  അതിശയോക്തിയില്ല .  അതത്രേ ചരിത്രവും, അനുഭവങ്ങളും
ഒപ്പം ശാസ്ത്രവും വ്യക്തമാക്കുന്നത്.

 
"ചിരിയൊരു സിദ്ധൌഷധം" ('laughter is the best medicine) എന്ന ചരിത്ര പ്രസിദ്ധമായ പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് ശാസ്ത്രം അസ്സന്നിഗ്ന്ദമായി തെളിയിച്ചിരിക്കുന്നു. ചിരി ഹൃദയ സംബന്ധമായ പല അസുഖങ്ങള്‍ക്കും ഒരു പരിഹാരമാണെന്ന് അടുത്തിടെ  അമേരിക്കയിലെ ബാല്‍ടിമോറിലെ മേരിലാണ്ട് മെഡിക്കല്‍ യൂനിവേര്‍സിറ്റിയിലെ ഹൃദ്രോഹ വിദഗ്നര്‍ നടത്തിയ ഗെവേഷണ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു.  ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക.


Picture Credit. Matt
നാടിന്റെ  വിവിധ  ഭാഗങ്ങളില്‍  ചിരി  സദസ്സുകളെ  പ്രോത്സാഹിക്കുന്ന  വിധത്തിലുള്ള  പ്രവര്‍ത്തങ്ങള്‍  പല  സ്ഥലങ്ങളിലും  നടക്കുന്നുണ്ട് ,  അത്തരത്തില്‍  എടുത്തു പറയാന്‍ പറ്റിയ  ഒരു  സംരംഭമത്രേ കണ്ണൂരിലെ  "നര്‍മ്മ   സദസ്സ്" ചിരിയുടെ ആവശ്യകത എന്ത് എന്നും മറ്റും മനസ്സിലാക്കുന്നതിനു ശ്രമം നടത്തുന്ന ഒരു കൂട്ടം  ആളുകളുടെ  ഒരു  കൂട്ടായിമ അതത്രേ  "കണ്ണൂര് നര്മ്മവേദി"

ചിലയിടങ്ങളില്‍  ഇത്തരം കൂടിവരവുകള്‍  നടക്കുന്നുണ്ടെങ്കിലും  പലപ്പോഴും  അവിടെ  ഭൂരിപക്ഷവും  വയോധികരും മദ്ധ്യവയസ്ക്കരും മാത്രമാണെന്ന  വസ്തുതയും  ഇവിടെ  വിസ്മരിക്കുന്നില്ല .  ചിരിയുടെ  ആവശ്യം  എന്തെന്നു  മനസ്സിലാക്കുന്നതിനുതകുന്ന  സംരഭങ്ങള്‍  സ്കൂള്‍  കോളേജു  തലങ്ങളില്‍ സംഘടിപ്പിച്ചാല്‍  കൂടുതല്‍  യുവാക്കളെ  ഇതില്‍  ഭാഗഭാക്കുകള്‍ ആക്കാന്‍ കഴിയും.  അത് ആരോഗ്യകരമായ ഒരു യുവ തലമുറയെ വാര്‍ത്തെടുക്കുന്നതിനും സഹായകമാകും എന്നതിനു രണ്ടു പക്ഷമില്ല.

ഇത്തരത്തില്‍ വളരെ സജീവമായിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ചിരിയുടെ ആവശ്യകത എന്ത് എന്നും മറ്റും മനസ്സിലാക്കുന്നതിനുള്ള  ശ്രമം നടത്തുന്ന ഒരു കൂട്ടായിമ അത്രേ കണ്ണൂര്‍ നര്‍മ്മവേദി  സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന നര്‍മ്മ സദസ്സ്, അതിലെ സംഘാടകരില്‍ ചിലരുമായി കണ്ണൂര്‍ വിഷന്‍ ചാനല്‍ അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിന്റെ അവസാന ഭാഗം ബ്ലോഗ്‌ മിത്രം മിനി ടീച്ചര്‍  പോസ്റ്റു ചെയ്തത്  ഈ വീഡിയോവില്‍ കാണുക. കൂടുതല്‍ വായിക്കുവാനും അഭിമുഖം കേള്‍ക്കുവാനും ഇവിടെ അമര്‍ത്തുക. 

കൂടാതെ ഈ കൂട്ടായ്മ നടത്തുന്ന നര്‍മ്മ കണ്ണൂര്‍ എന്ന പ്രതിമാസ പത്രിക pdf ഫോര്‍മാറ്റില്‍ ഇവിടെ വായിക്കുക

ഇത്തരം ചിരി സദസ്സുകള്‍ നാട്ടിലുടനീളം ഉടലെടുത്താല്‍ അത്  ജനങ്ങള്‍ക്കും നാടിനും ആരോഗ്യകരമായിരിക്കും എന്ന കാര്യത്തില്‍ രണ്ടു തരമില്ല.  സാമൂഹ്യ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത് നന്നായിരിക്കും.

ചുരുക്കത്തില്‍ വളരെ അത്ഭുതങ്ങള്‍ ഇവിടെ സൃഷ്ടിക്കാന്‍ കഴിയുന്ന ചിരിയെ നമുക്ക് മറക്കാതിരിക്കാം.  നമുക്ക്  
ചിരിക്കാം ചിരിക്കാം 
ചിരിച്ചും കൊണ്ടിരിക്കാം,
ചിരിയുടെ അമിട്ടിനു തിരി കൊളുത്താം..

ചിരിയെന്ന സൈഡ്  എഫക്ടില്ലാത്ത
ഈ മരുന്ന് നമുക്ക് ദിവസവും അല്‍പ്പാല്‍പ്പം 
അകത്താക്കാം അങ്ങനെ നമ്മുടെ ആരോഗ്യം 
കുറേക്കൂടി നമുക്ക് ദൃഡതരമാക്കാം  

എന്റെ എല്ലാ വായനക്കാര്‍ക്കും 

ഇവിടെ വന്നിതു വായിച്ചതിനും 
അഭിപ്രായങ്ങള്‍ പറയുന്നതിനും 
എന്റെ അല്ല ഞങ്ങളുടെ 
മുന്‍‌കൂര്‍ ചിരിയാശംസകള്‍ !!!

ബ്ലോഗ്‌ മിത്രം വിഷ്ണുവിന്‍റെ നിര്‍ദേശപ്രകാരം 
ഒരല്പം ചിരിക്കു വക നല്‍കുന്ന ഒന്നു രണ്ടു  കാര്‍ട്ടൂണുകള്‍ 
ചില ബ്ലോഗ്‌ മിത്രങ്ങള്‍ വരച്ചത് ഇവിടെ ചേര്‍ക്കുന്നു.

നീതിപൂര്‍ണ്ണമായ ഒരു തിരഞ്ഞെടുപ്പിന് എല്ലാവര്‍ക്കും തുല്യ പരീക്ഷ 
"പുറകില്‍ കാണുന്ന മരത്തില്‍ കയറുക"

ഇതത്രേ നമ്മുടെ വിദ്യാഭ്യാസ പദ്ധതി

എല്ലാവര്‍ക്കും ശുഭകരമായ  വാരാന്ത്യ ചിരി ആശംസകള്‍ 

ശുഭം


 

Visit PHILIPScom

PHILIPScom On Facebook