നാം അന്ധവിശ്വാസത്തിന്റെ ഊരാക്കുടുക്കിലേക്കു വീണ്ടും വഴുതി വീഴുകയോ?

32 comments
Pic Credit: starlight-creations.com

മുന്‍ കുറിപ്പ് :
ഇത് ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനോ, അവഹേളിക്കുന്നതിനോ കുറിച്ചതല്ല എന്ന് ആദ്യമേ പറയട്ടെ! മറിച്ചു, ഇന്ന് 
സമൂഹത്തില്‍ അരങ്ങേറുന്ന ഇത്തരം കാര്യങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വന്നതു കുറിച്ചു അത്രമാത്രം.  

ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. 
എങ്കിലും നിങ്ങളുടെ മനസ്സില്‍ ഉള്ളതും വിശ്വാസവും ഇവിടെ കുറിക്കുക.
നന്ദി 
നമസ്കാരം
സസ്നേഹം

ഫിലിപ്പ് വറുഗീസ്  'ഏരിയല്‍'
സിക്കന്ത്രാബാദ്

 
                                                                                

നാം അന്ധവിശ്വാസത്തിന്റെ ഊരാക്കുടുക്കിലേക്കു വീണ്ടും വഴുതി വീഴുകയോ?

കൈ നോട്ടം, വാരഫലം തുടങ്ങിയവയെപ്പറ്റി ഒരു കുറിപ്പും അതേപ്പറ്റി ചില ചര്‍ച്ചകളും അടുത്തിടെ വെബ്‌ ദുനിയാവില്‍ വായിക്കാനിടയായി.

കുറേ നാളുകളായി എന്റെ മനസ്സിലൂടെ കടന്നു പൊ യ്‌ക്കൊണ്ടിരിക്കുന്ന ഒരു വിഷയമത്രേ ഇത്, ഇതേപ്പറ്റി ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ പലയിടങ്ങളിലായി (India Today, The Week, Outlook, The Sunday Indian തുടങ്ങിയവയില്‍) പല സന്ദര്‍ഭങ്ങളിലായി കത്തുകള്‍ രൂപേണ ചിലതെല്ലാം എഴുതി പ്രസിദ്ധീകരിച്ചെങ്കിലും  അവയെല്ലാം ക്രോഡീകരിച്ചു ഒരു കുറിപ്പ് എഴുതണം എന്ന് വളര നാളായി ആഗ്രഹിക്കുകയായിരുന്നു. അതിനൊരു തുടക്കം എന്ന നിലയില്‍ കഴിഞ്ഞ ദിവസം ഫയ്സ് ബുക്കിലെ ഒരു സുഹൃത്ത്‌ ചോദ്യ രൂപേണ ഇട്ട ഒരു കുറിപ്പ് അതേപ്പറ്റി വീണ്ടും ചിന്തിക്കുവാനും ഈ കുറിപ്പ് എഴുതുവാനും കാരണമായി.
ആ കുറിപ്പുകളില്‍ ചേര്‍ത്ത ഒരു വിശ്വസനീയമായ സംഭവം ഇവിടെ കുറിക്കട്ടെ.


പേരുകേട്ട ഇല്ലുസ്ട്രട്ടെഡ  വീക്കിലി ഓഫ് ഇന്ത്യയുടെ (Illustrated Weekly of India) പത്രാധിപരായിരുന്ന ശ്രീ കുഷ്വന്ത് സിംഗ് (Kushwanth Singh) ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി.  "വാരികയില്‍ സ്ഥിരമായി വാരഫലം എഴുതിക്കൊണ്ടിരുന്ന പണ്ഡിറ്റ്‌  പത്രം വിട്ടു പോയി, ധാരാളം വായനക്കാരുള്ള വാരഫലം പംക്തി അതുമൂലം മുടങ്ങുകയും ചെയ്തു. വായനക്കാരുടെ അന്വേഷണ കത്തുകള്‍ വാരികയിലേക്ക്‌ വരാന്‍ തുടങ്ങി.  ഇനി എന്തു ചെയ്യും? ഞാന്‍ ആലോചിച്ചു.  കാര്യം സംഗതി വെറും പുളുവാണെങ്കിലും വായനക്കാരെ മുഷിപ്പിക്കുവാന്‍ പാടില്ലല്ലോ.  ഞാന്‍ പെട്ടന്ന് വാരികയുടെ പഴയ കുറെ ലക്കങ്ങള്‍ പരിശോധിച്ച് പഴയ വാരഫലപ്പേജിലെ  സംഗതികള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മറിച്ച്, ഒരു അഴിച്ചുപണി നടത്തി ഒരു പുതിയ വാരഫലക്കാരന്റെ പേരും ഇട്ടു അടുത്ത ലക്കം വാരികയില്‍ വാരഫലം പ്രസിദ്ധീകരിച്ചു.  എന്തിനധികം വൈകാതെ വായനക്കാരുടെ അഭിനന്ദന കത്തുകളുടെ ഒരു പ്രവാഹം തന്നെ വാരികക്ക് കിട്ടിത്തുടങ്ങി"  

ഇത് തന്നെയല്ലേ ഇന്ന് മിക്കിടത്തും നടക്കുന്നത്?

വായനക്കാരുടെ അനുഭവവും അഭിപ്രായവും ഇതോടുള്ള ബന്ധത്തില്‍ കമന്റു കോളത്തില്‍ ചേര്‍ത്താലും.


ഇതോടുള്ള ബന്ധത്തില്‍ ഇംഗ്ലീഷില്‍ എഴുതിയ എന്റെ ഒരു ലേഖനം ഇവിടെ വായിക്കുക. 




Pic. Credit. CLS India, Mumbai

ഒരു പിന്‍കുറിപ്പ് :

അടുത്തിടെ മഴവില്‍ മനോരമയില്‍ നടന്ന ഒരു സംവാദത്തെപ്പറ്റി ശ്രീ രവിചന്ദ്രന്‍ തന്റെ നാസ്തികനായ ദൈവം എന്ന ബ്ലോഗില്‍ എങ്ങാനും ശരിയായിരുന്നെങ്കില്‍ ......!! എന്ന തലക്കെട്ടില്‍ എഴുതിയ ഒരു കുറിപ്പ് ഇതോടു ചേര്‍ത്ത് വായിക്കുക.



 

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത! ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഇന്റര്‍നെറ്റ്‌ സൗജന്യം!!! :-) :-) :-)

12 comments
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത! 
ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക് 
ഇനി മുതല്‍ ഇന്റര്‍നെറ്റ്‌ സൗജന്യം!
ഭാരത്‌ സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ
(BSNL) 

ഈ സേവനത്തെപ്പറ്റി  
 ഇതാ ഇവിടെ വായിക്കുക.

Source: Rahul MB

നിങ്ങളുടെ ബ്ലോഗില്‍ സന്ദര്‍ശകരുടെ തിരക്ക് കൂട്ടാന്‍ ഇതാ ഒരു ബ്ലോഗ്‌ ഡയരക്ടറി

18 comments
Picture Credit: World Directory Blogspot


നിങ്ങളുടെ ബ്ലോഗില്‍ സന്ദര്‍ശകരുടെ തിരക്ക് കൂട്ടാന്‍ ഇതാ ഒരു ബ്ലോഗ്‌ ഡയരക്ടറി. അന്തര്‍ദ്ദേശിയ വേള്‍ഡ് ബ്ലോഗ്‌ ഡയരക്ടറിയില്‍ നിങ്ങളുടെ ബ്ലോഗിന്റെ പേരും, ബ്ലോഗ്‌ വിലാസവും  (Url),  നിങ്ങളുടെ രാജ്യത്തിന്റെ പേരും അതിലെ കമന്റു ബ്ലോക്സില്‍ രേഖപ്പെടുത്തി പോസ്റ്റ്‌ ചെയ്യുക. അധികം വൈകാതെ അവര്‍ നിങ്ങളുടെ ബ്ലോഗ്‌ ലിസ്റ്റു ചെയ്തു  എന്ന ഒരു ഇ-മയില്‍ നിങ്ങള്‍ക്ക്  അയക്കും.

ഈ അപേക്ഷ അയക്കുന്നതിനു മുന്‍പ് നിങ്ങള്‍ അവരുടെ ബ്ലോഗ്‌ ഫോളോ ചെയ്യണം' എന്നും ഒരു നിബന്ധന ഉണ്ട്.

 
തീര്‍ച്ചയായും വിവിധ രാജ്യങ്ങളില്‍ നിന്നും ദിനം തോറും അനേകായിരങ്ങള്‍ സന്ദര്‍ശിക്കുന്ന ഈ ബ്ലോഗില്‍ നിന്നും നമ്മുടെ ബ്ലോഗിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തും എന്നതിനു സംശയം വേണ്ട.

മേല്‍പ്പറഞ്ഞ ആ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ

നമ്മുടെ ബ്ലോഗു ലിസ്റ്റു ചെയ്ത ശേഷം അവരുടെ ബ്ലോഗിന്റെ ബാഡ്ജ് നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാവുന്നതുമാണ്. 


ഈ പോസ്റ്റിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് ഇവിടെ വായിക്കുക.  Philipscom - Please Read An English Version of this Post.



എന്റെ എല്ലാ ബ്ലോഗു മിത്രങ്ങള്‍ക്കും സന്തോഷകരമായ ഒരു വാരാന്ത്യം ആശംസിക്കുന്നു.
വീണ്ടും കാണാം 

നന്ദി നമസ്കാരം.
നിങ്ങളുടെ സ്വന്തം  
ഫിലിപ്പ് ഏരിയലും കൂട്ടരും
സിക്കന്ത്രാബാദ്.
 കടപ്പാട് 

Visit PHILIPScom

PHILIPScom On Facebook