സൌമ്യദര്‍ശനം: കാരുണ്യത്തിന്റെ വില - A Must Read Story.....

3 comments
Credit: സൌമ്യദര്‍ശനം
സുഹൃത്തും, സഹ എഴുത്തുകാരനുമായ ബെഞ്ചമിന്‍ നെല്ലിക്കാലായുടെ ഹൃദയ സ്പര്‍ശിയായ  ഒരു കഥ. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു നല്ല കഥ. വായിക്കാത്തവര്‍ക്കായി അത് ഇവിടെ 
വീണ്ടും പോസ്റ്റു ചെയ്യുന്നു.
സസ്നേഹം
ഫിലിപ്പ് ഏരിയല്‍


കാരുണ്യത്തിന്റെ വില
ആകാശച്ചെരുവില്‍ മലയും മാനവും കൂട്ടിമുട്ടുന്നിടത്ത് കറുപ്പു പടര്‍ന്നിട്ടുണ്ട്. പുറത്ത് നൂല്‍മഴ പെയ്തു തുടങ്ങിയിട്ട് കുറേനേരമായി. സ്ലോ.........

കഥ തുടര്‍ന്നു വായിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക




ഇനി ഇസ്രയേലില്‍ പോകേണ്ട കാര്യമില്ല !!! :-) :-) :-)

10 comments

Picture Credit. Rejoy Poomala/ TBN




 
 ഇനി ഇസ്രായേലില്‍ പോകേണ്ട കാര്യമില്ല! 
ഇത് കേട്ട് ആരും ഞെട്ടണ്ട കേട്ടോ!!!
ഇനി
നിങ്ങള്‍ക്കും വീട്ടില്‍
ഇരുന്നു വിശുദ്ധ നാടു കാണാം
എന്നു ചുരുക്കം.
ഇതാ അതിനൊരു വിദ്യ!
ഇനി താഴെക്കൊടുക്കുന്ന
ലിങ്കില്‍ വിരല്‍ അമര്‍ത്തുകയേ  വേണ്ടൂ
ഇതാ നിങ്ങള്‍ അവിടെയെത്തി! 
 

സ്ഥലങ്ങള്‍ വിശദമായി കാണുവാന്‍ 
ആരോ കീയില്‍ അമര്‍ത്തി ഡ്രാഗ് ചെയ്യുക
അടുത്തു കാണുവാന്‍ +ചിഹ്നത്തില്‍ അമര്‍ത്തുക.








വലിയൊരപകടം ഒഴിവായി

4 comments


വലിയൊരപകടം ഒഴിവായി

ആരാധനാലയത്തില്‍ നിന്നും വീട്ടിലേക്കുള്ള മടക്ക യാത്രയില്‍ 
കണ്ട ഒരു അപകടത്തിന്റെ ചില ദൃശ്യങ്ങള്‍, ക്യാമറ ഒപ്പിയെടുത്തത്.
ബസ്സ്‌ ഷെല്‍ട്ടര്‍ ഇടിച്ചു തകര്‍ത്തു കൊണ്ട് 
കുറെ മുന്നോട്ടു പോയി ഒരുവശത്തേക്ക്‌ 
അത് ചരിഞ്ഞു.
അങ്ങനെ വലിയൊരു അപകടം ഒഴിവായി. 

കൂടുതല്‍ ചിത്രങ്ങള്‍  കാണാന്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക







വളരുന്ന മരങ്ങളും മരിക്കുന്ന മരങ്ങളും - Growing Trees And Dying Trees

11 comments

     വളരുന്ന മരങ്ങളും മരിക്കുന്ന മരങ്ങളും           



ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്നുള്ള ഒരു ദൃശ്യം 
 

താഴെയുള്ള ചിത്രങ്ങള്‍ എല്ലാം ഇരട്ട നഗരമായ 
ഞാന്‍ വസിക്കുന്ന  
സിക്കന്ത്രാബാദ്/ഹൈദരാബാദ് 
നഗരത്തില്‍ നിന്നുള്ളത്  
 











 





Photos by P V Ariel

കഴിക്കൂ ഒരു വിവാഹം കൂടി

6 comments
ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ 
                                                                                        
"ദീര്‍ഘ കാലം ജീവിക്കണോ
കഴിക്കൂ ഒരു രണ്ടാം വിവാഹം
കണ്ടെത്തൂ വേഗം പുതിയോരിണയെ  
ദീര്‍ഘ കാലം വസിക്കു
 അവര്‍ക്കൊപ്പം"*

വളരെ നാളത്തെ ഗവേഷണ ഫലമായി ശാസ്ത്ര ലോകം 
കണ്ടെത്തിയ ആ സത്യം പദ്യ രൂപത്തില്‍
അയാളുടെ ഇമെയില്‍ ബോക്സിലൂടെ ഒഴുകിയെത്തി.
അത് വായിച്ച അയാള്‍ സന്തോഷഭരിതനായി.
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ സന്തോഷം വര്‍ണ്ണനാതീതം.
കംപ്യുട്ടര്‍ കസേരയില്‍ നിന്നും ആയാള്‍ അടുക്കളയിലേക്കോടി,
ഈ മെയില്‍ രഹസ്യം പത്നിയോട് പറഞ്ഞിട്ടയാള്‍  തിരക്കി.
"എന്താ സുമേ, ഒരു കൈ നോക്കട്ടെ!"
ഓ! അതിനെന്താ ചേട്ടാ!
ഒപ്പം എനിക്കും ഒരെണ്ണം തിരക്കിക്കോ!
എനിക്കും ജീവിക്കേണ്ടേ കുറേക്കാലം കൂടി!

* അടുത്തിടെ നടന്ന ശാസ്ത്ര ഗെവേഷണത്തില്‍ 
കണ്ടെത്തിയ  ഒരു സത്യം (അതോ മിഥ്യയോ?).(ഒരു പത്ര വാര്‍ത്ത)


PS :
ഏരിയല്‍'സ്  മ്യുസിങ്ങില്‍ നിന്നും 
ഇവിടേയ്ക്ക് ചേക്കേറിയ ഒരു 
പോസ്റ്റു  

"കീഴ്ശ്വാസം" ഇതു വെറും ഗ്യാസ് അല്ല കേട്ടോ!!! ഇതാ ചില വസ്തുതകള്‍! "Flatulence" Is Not Just Gas, Here Are Few Facts!!

16 comments

കീഴ്ശ്വാസം" ഇതു വെറും ഗ്യാസ് അല്ല കേട്ടോ!!! ഇതാ ചില വസ്തുതകള്‍! "Flatulence" Is Not Just Gas, Here Are Few Facts!!


Pic.Credit. Google.com
അടുത്തിടെ ഇന്ത്യയുടെ വടക്കന്‍ 
പ്രദേശങ്ങളിലേക്ക് 
നടത്തിയ ഒരു പര്യടനത്തില്‍ നേരിട്ട ഒരനുഭവം അത്രേ ഇത്തരം ഒരു കുറിപ്പിന്നു ആധാരം. 



യാത്രാ മദ്ധ്യേ ഞങ്ങളുടെ ഇരിപ്പിടത്തിനടുത്തു ഇരിപ്പുറപ്പിച്ച മധ്യവയസ്കരായ ദമ്പതികള്‍ കയറിയ സമയം മുതല്‍ ഒരു പ്ലാസ്റ്റിക് ഡിബ്ബ തുറന്നു തീറ്റ തുടങ്ങി.  കണ്ടിട്ട് ഏതോ വടക്കേ ഇന്ത്യാക്കാര്‍ ആണെന്നു ആദ്യം തോന്നി പിന്നീട് മാത്രമാണ് അവര്‍ ഡല്‍ഹിയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയ നമ്മുടെ നാട്ടുകാര്‍ തന്നെ എന്ന് മനസ്സിലായത്‌.


ഇനി കാര്യത്തിലേക്ക് കടക്കട്ടെ!




ഇവരുടെ ഇടവിട്ടിടവിട്ടുള്ള തീറ്റയും ഒപ്പം കീഴ്ശ്വാസം വിടലും അസ്സഹനീയമായ അരനുഭവം ആയി തോന്നി.



എന്റമ്മോ ഇങ്ങനെയും ഒരു കൂസലില്ലാതെ, ലൈസന്‍സില്ലാതെ വിടുന്ന ഒരു കൂട്ടരേ ജീവിതത്തില്‍ ആദ്യമായാണ് കണ്ടുമുട്ടുന്നത്.



ഇത്തരം സംഗതികള്‍ മിക്കവാറും ആരും പുറത്തു പറയാനും, ചര്‍ച്ച ചെയ്യാനും മടിക്കുന്ന ഒരു വിഷയം.



എങ്കിലും യാത്രയില്‍ മുഴുവനും അവരുടെ തീറ്റയും പ്രവര്‍ത്തിയും ആയിരുന്നു എന്റെ ചിന്തയില്‍,
Pic. Credit. Google.com
എന്താണിത് 
ഇങ്ങനെ?  എങ്ങനെയിങ്ങനെ നിയന്ത്രണം ഇല്ലാതെ ശബ്ദത്തോട് കൂടി ഇവര്‍ക്കിതു പുറത്തേക്കു  ഇങ്ങനെ വിടാന്‍ കഴിയുന്നു.



എത്ര ആലോചിച്ചിട്ടും ഒരുത്തരവും കിട്ടിയില്ല.



യാത്ര കഴിഞ്ഞു ഭവനത്തില്‍ മടങ്ങിയെത്തി. വീണ്ടും ആ മദ്ധ്യ വയസ്ക്കരും അവരുടെ ചെയ്തികളും ചിന്തയില്‍ പൊന്തി വന്നു.



പെട്ടന്നാണ് കുറേക്കാലം മുന്‍പ് വാങ്ങി വെച്ച വേള്‍ഡ് ബുക്ക്‌ എന്സൈക്ലോ പീഡിയ, പുസ്തക ഷെല്‍ഫില്‍ വിശ്രമം കൊള്ളുന്ന കാര്യം ഓര്‍ത്തത്‌ 'flatulence' എന്ന പദം പുസ്തകത്തില്‍ പരതി കുറെ കാര്യങ്ങള്‍ പിടി കിട്ടി, ഒപ്പം നമ്മുടെ ഗൂഗിള്‍ അമ്മച്ചിയെ ശരണം പ്രാപിച്ചാല്‍ ചിലതെല്ലാം കൂടി അറിയാന്‍ കഴിയുമെല്ലോ എന്ന് കരുതി വെബ്‌ ഉലകത്തിലും നടത്തിയ ഒരു തിരച്ചിലിന്റെ അല്ലെങ്കില്‍ ഒരു ഗവേഷണത്തിന്റെ പരിണിത ഫലമത്രെ ഈ കുറിപ്പിലെ ഉള്ളടക്കം:



തലവാചകത്തില്‍ സൂചിപ്പിച്ച ഈ പദം "കീഴ്ശ്വാസം" ഇതു ചുരുക്കം ചിലര്‍ക്ക് സംഭവിക്കുന്ന ഒരു കാര്യമായി തള്ളിക്കളയേണ്ട കേട്ടോ!  മറിച്ച് ഇതു തികച്ചും സ്വാഭാവികമായി ഏതൊരു മനുഷ്യ ശരീരത്തിലും സംഭവിക്കുന്ന/സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയത്രേ!




ഏതായാലും ഇങ്ങനെ ഗ്യാസ് പുറത്തേക്കു പോകുന്നത് ഗുരുതരമായ ഒരു ശരീരവസ്ഥയുടെ ലക്ഷണമല്ല എന്നതില്‍ ആശ്വാസത്തിന് വകയുണ്ട്. എന്നാല്‍ ഇത് ചില സന്ദര്‍ഭങ്ങളില്‍ അസ്സഹനീയമായ ഒന്നായും ലജ്ജാകരമായ ഒന്നായും ആയിത്തീരാറണ്ടു വിശേഷിച്ചും അനിയന്ത്രിതമായി അതുണ്ടാകുമ്പോള്‍.



അന്നനാളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ഈ ഗ്യാസ് മലദ്വാരത്തിലൂടെ പുറത്തേക്കു പോയേ  മതിയാവൂ, അത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ തന്നെ, എല്ലാ മനുഷ്യരിലും ഇത് സംഭവിക്കുന്നു, തങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷണത്തിനനുസൃതമായി ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു എന്ന് മാത്രം.



ഇനി പുരുഷന്മാര്‍ ഞെട്ടരുത്!



ഇതാ പരസ്യമായൊരു രഹസ്യം അല്ല ഒരു സത്യം!



ഈ ശ്വാസം പുറത്തേക്കു വിടുന്നതില്‍ അവാര്‍ഡു പുരുഷനു തന്നെ!!!

അതായത് ശരാശരി ആരോഗ്യവാനായ ഒരു പുരുഷന്‍ ഏതാണ്ട് ദിനേന പന്ത്രണ്ടു പ്രാവശ്യം അത് പുറത്തേക്കു വിടുമ്പോള്‍ ഒരു ശരാശരി സ്ത്രീ ഏതാണ്ട് ഏഴു പ്രാവശ്യം അത് പുറത്തേക്കു വിടുന്നുയെന്നും ഇതു ചേര്‍ത്ത് എടുത്താല്‍  ഒരു സാധാരണ ബലൂണിന്റെ പകുതിയോളം അത് നിറയപ്പെടുന്നു എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു, ഒപ്പം ചില സമയങ്ങളില്‍ ഇതിന്റെ ഗന്ധം അസ്സഹനീയം തന്നെ എന്നും ഗവേഷണങ്ങള്‍ വെളിവാക്കുന്നു.


എന്നാല്‍ ഇതു കേട്ടു നിങ്ങള്‍ നിരാശപ്പെടേണ്ട, കാരണം ഇതിനൊരു മറുവശം കൂടിയുണ്ട്!



അതായത് "ഈ ശ്വാസം ആരോഗ്യത്തിന്റെ ലക്ഷണം എന്നത്രേ വൈദ്യശാസ്ത്രം പറയുന്നത്.



നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ നടക്കുന്ന അന്നനാളത്തില്‍ അധികയായി ഉണ്ടാകുന്ന ഗ്യാസ് അത്രേ ഇങ്ങനെ പുറത്തേക്കു വരുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളുടെ (പ്രധാനമായും കാബേജ്,ബ്രൊക്കോളി, ഖ്വാളി ഫ്ലവര്‍, വിവിധ തരം ഉള്ളി വര്‍ഗ്ഗങ്ങള്‍. പയറുകള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ)  ദഹന പ്രക്രീയ നടക്കുമ്പോള്‍ ഈ ഗ്യാസ്സ് അധികമായി  ഉണ്ടാകുന്നു. 




ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ നാരുകള്‍ (ഫൈബര്‍) അടങ്ങിയ ഭക്ഷണം (അത് ഹൃദയത്തിനും ഒപ്പം കുടലിനും ഗുണം ചെയ്യുന്നു) കഴിക്കുന്നവരില്‍ നിന്നും ഇതു കൂടുതല്‍ പുറപ്പെടുന്നു.



കൂടുതല്‍ കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയതും, നാരുകള്‍ അടങ്ങിയതുമായ ഭക്ഷണം പലപ്പോഴും ചെറുകുടലിനുള്ളില്‍ ദഹന പ്രക്രിയ നടക്കാതെ വരുന്നു അങ്ങനെയുള്ളവ വന്‍കുടലിലേക്ക് അതിനായി തള്ളപ്പെടുന്നു തന്മൂലം ഉണ്ടാകുന്ന ഗ്യാസ് അത്രേ ഈ രൂപത്തില്‍ പുറത്തേക്കു വരുന്നത്. 


ഉറങ്ങുമ്പോള്‍ ശ്വാസം വായിലൂടെ വലിച്ചെടുക്കുന്നവരിലും ഇത് കൂടുതല്‍ ഉണ്ടാകുന്നു.



മനുഷ്യശരീര ഘടനയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു പ്രക്രീയയത്രേ ഇതു



എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിനൊരു ചെറിയ നിയന്ത്രണം വരുത്താന്‍ നമുക്ക് കഴിയും എന്നതും ആശ്വാസത്തിനു വക നല്‍കുന്നു.



ചില പയറു വര്‍ഗ്ഗങ്ങളും  സസ്യങ്ങളുടെ കുരുവും, വിത്തുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ ഗ്യാസിന്റെ വര്‍ദ്ധനവിനു  കാരണമാകുന്നു.  എന്നാല്‍ ഇവയില്‍ പലതും നമുക്ക് ഒഴിവാക്കാന്‍ കഴിയാത്തവയുമാണ്.



വിഷമിക്കേണ്ട അതിനും ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്:


ഇത്തരം പയറു വര്‍ഗ്ഗങ്ങളും, കായ്കളും, കുരുക്കളും ഒരു രാത്രിക്കാലം വെള്ളത്തിലിട്ടു കുതിര്‍ത്തിയിട്ടു  പാചകം ചെയ്താല്‍ ഈ ഗ്യാസ് ഒരു പരിധിവരെ കുറയ്ക്കുവാന്‍ കഴിയും.  മിക്കവാറും എല്ലാ പയറു വര്‍ഗ്ഗങ്ങളിലെയും ഗ്യാസ് ഉത്പാദിപ്പിക്കുന്ന കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ ബാക്ടീരിയ ഇങ്ങനെ കുതുര്‍ക്കുന്നതിലൂടെ നഷ്ടമാകുന്നു.


ഉരുളക്കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിവതും ചൂടോടു തന്നെ ഭക്ഷിച്ചാല്‍ ഈ ഗ്യാസ് ഉത്പ്പാദനം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.



ചില പാചകക്കാര്‍ പാചക വെള്ളത്തില്‍ കുറെ കടുകു മണികള്‍ ഇട്ടു പയറു വര്‍ഗ്ഗങ്ങളുടെ ഈ ഗ്യാസ്‌ ഉല്‍പ്പാദനത്തെ  ഒരു പരിധി വരെ നിയന്ത്രിക്കുന്നു.



നമ്മില്‍ നിന്നും പുറപ്പെടുന്ന ഈ ഗ്യാസില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും ദുര്‍ഗ്ഗന്ധരഹിതമായതത്രേ, എന്നാല്‍ ഭക്ഷണത്തിലെ സള്‍ഫറിന്റെ അളവു കൂടുന്നതനുസരിച്ചത്രേ ദുര്‍ഗ്ഗന്ധം ഉണ്ടാകുന്നതും. നാമുപയോഗിക്കുന്ന ഉള്ളി, വെളുത്തുള്ളി,കൂണുകള്‍,കാബേജ് തുടങ്ങിയവയില്‍ ഇതിന്റെ അളവ് കൂടുതല്‍ ഉണ്ട്. അതുപോലെ വിവിധ തരം  ബ്ര ഡ്ഡുകള്‍,ബിയര്‍, വൈയിന്‍, ഉണങ്ങിയ പഴ വര്‍ഗ്ഗങ്ങള്‍, ശീതള പാനീയങ്ങള്‍, പൊട്ടറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയിലും  സള്‍ഫറിന്റെ അളവുണ്ട്. ഉള്ളി  തുടങ്ങിയവയില്‍ സള്‍ഫറിന്റെ അളവ് കുറഞ്ഞവ (ഉപയോഗത്തിലൂടെ തിരിച്ചറിഞ്ഞു)  ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ  കാബേജു പാചകം ചെയ്യുമ്പോള്‍ പകുതിയോളം വേവിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് അതിലെ സള്‍ഫറിന്റെ അളവ്  ഗണ്യമായും കുറക്കുന്നതിനു സഹായിക്കുന്നു.



മറ്റു ചില പരിഹാര മാര്‍ഗ്ഗങ്ങള്‍:



ഇഞ്ചി ഇതിനൊരു സിദ്ധൌഷധമായി ഉപയോഗിക്കാന്‍ കഴിയും.ചതച്ചു എടുത്ത ഇഞ്ചി അല്‍പ്പം തേന്‍ ചേര്‍ത്ത് ഗുളിക വലുപ്പത്തില്‍ കഴിക്കുന്നത്‌ ഇതിനൊരു പരിഹാരമായി കണ്ടെത്തിയിട്ടുണ്ട്. 

കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ  ശീതള പാനീയങ്ങള്‍ കഴിവുള്ളിടത്തോളം ഒഴിവാക്കിയാലും ഒരു പരിധി വരെ ഇതൊഴിവായിക്കിട്ടും.



ഭക്ഷണം നന്നായി ചവച്ചരച്ചു ഭക്ഷിക്കുന്നതു മൂലവും ഇതു കുറേ ഒഴിവാക്കാം.

ഭക്ഷണം വാരി വലിച്ചു ധൃതിയില്‍ കഴിക്കാതെ സാവകാശം സമയം എടുത്തു ഭക്ഷിക്കുന്നതു മൂലം കൂടുതല്‍ വായു ഉള്ളിലേക്ക് തന്മൂലം കടക്കുന്നത്‌ തടയാന്‍ പറ്റും.



ഡയറി  ഉല്‍പ്പന്നങ്ങള്‍ കുറെ നാളത്തേക്ക് ഉപയോഗിക്കാതിരിക്കുക, തന്മൂലം ഇതിനു ഗണ്യമായ മാറ്റം വരുന്നത് മനസ്സിലാക്കാന്‍ കഴിയും.

ചൂയിംഗം കഴിക്കുന്നവരിലും ഇത് അധികമായി കാണപ്പെടുന്നു.



ഭക്ഷണത്തിന് ശേഷം ഉടനെ ഉറങ്ങുന്ന പതിവ് ഒഴിവാക്കുക.  ഇതു വയറ്റില്‍ നിന്നും വളരെ എളുപ്പത്തില്‍ ഗ്യാസ്സ് അന്ന നാളത്തിലേക്ക് കടക്കുന്നതിനു കാരണമാക്കുന്നു.



ഒറ്റയിരുപ്പില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചാലും കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡു ഉണ്ടാകുന്നതിനിടയാകുന്നു, അത് കൊണ്ട് മൂന്നു നേരം കൂടുതല്‍ ഭക്ഷണം ഒരുമിച്ചു കഴിക്കാതെ, കുറേശ്ശെ പല തവണകളിലായി ഭക്ഷണം കഴിക്കുക, അതും ഇതിന്റെ അളവ് ഗണ്യമായി കുറക്കുന്നതിനു സഹായിക്കും.



ഒപ്പം കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.



മേല്‍പ്പറഞ്ഞ ഗ്യാസ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കി നോക്കുക, പകരം അതിന്റെ തോത് കുറഞ്ഞ ഭക്ഷങ്ങളായ അരി, വാഴപ്പഴം,നാരങ്ങാ തുടങ്ങിയ പുളിവര്‍ ഗ്ഗത്തില്‍പ്പെട്ടവ, മുന്തിരി, ചീസ്, മാംസം, പീ നട്ട് ബട്ടര്‍, ഗ്യാസ് രഹിത ശീതള പാനീയങ്ങള്‍, തയ്യിര്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

Pic Credit. Google
എന്തായാലും ഈ  ശ്വാസത്തിന്റെ പേരില്‍ ഇനിയൊരു സംശയമോ, പരാതിയോ വേണ്ട, ഇതു ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണെന്ന് ശാസ്ത്രവും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.  പക്ഷെ അതുകൊണ്ട് അതു അനിയന്ത്രിതമായി, അശ്രദ്ധയോടെ പുറത്തേക്കു വിടാതിരിക്കാനും, അത് മറ്റുള്ളവര്‍ക്ക് അസ്സഹനീയത ഉളവാക്കാതിരിക്കേണ്ടതിനും,പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 



                                         വാല്‍ക്കഷണം:



ഇനി അതു വിടുമ്പോള്‍ ശ്രദ്ധിക്കുക !!!
അല്പം  ശ്രദ്ധയും നിയന്ത്രണവും  ഉണ്ടായാല്‍ 
അത് എല്ലാവര്‍ക്കും നല്ലതു തന്നെ!

o0o



Picture Credit: wadiyan.com
ഇപ്പോൾ കിട്ടിയ ഒരു വാർത്ത 
ഇന്തോനേഷ്യയിൽ ഇസ്ലാമിക് സിറ്റി കൌണ്‍സിൽ സ്ത്രീകൾ  ഈ ഗ്യാസ് ശബ്ദത്തോട് പുറത്തേക്കു വിടുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു.
 അധികാരികൾ ഇതിനു പറയുന്ന ന്യായം: ഇത് ഇസ്ലാമിക വിശ്വാസത്തിനു വിരുദ്ധമത്രെ എന്നാണ്. 

ഇവിടുത്തെ സിറ്റി മേയർ 'സയിദ് യാഹിയ' പറയുന്നത് ശ്രദ്ധിക്കുക. 
"ഒരു സ്ത്രീ, ശബ്ദത്തോടെ ഈ ഗ്യാസ് പുറത്തേക്കു വിടുമ്പോൾ അവൾ പുരുഷനു തുല്യമാകുന്നു, മറിച്ചു അത് ശബ്ദ രഹിതമായി രഹസ്യത്തിൽ വിട്ടാൽ അവളെ സ്ത്രീ തന്നെയായി പരിഗണിക്കുക്കയും ചെയ്യാം.

 ഏതായാലും ഇതൊരു ചിരിക്കു വക നൽകുന്ന നിയമം തന്നെ! 

എന്തായാലും ഇന്തോനേഷ്യയിലെ ഫെമിനിസ്റ്റ് സംഘടനകൾ ഈ പക്ഷപാതപരമായ തീരുമാനത്തിനെതിരായി പൊരുതുവാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. 

ഇതേപ്പറ്റി ജാസ്മിൻ മാത്യു (Jasmin Mathew) THE WADIYAN എന്ന വെബ്‌ സൈറ്റിൽ എഴുതിയ കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കുക.


വിവരങ്ങൾക്ക് 
കടപ്പാട് 

Manoj D Mannath's
Promod Kollam
Marymma Vanniamparambil 
Jasmin Mathew 
T he Wadiyan 



    
ശുഭം  





Source:
World Book
Google.com  


അങ്ങനെ പിടക്കോഴിയും പ്രസവിച്ചു (Chicken Delivered a Chick in Kerala India)

17 comments

Picture Credit Manoramaonline

ചെറുവത്തൂര്‍ (കാസര്‍ഗോഡ്‌) ചീമേനിയിലെ പുലിയന്നൂരിലെ  ടി പി ഭാസ്കരന്റെ വീട്ടിലെ കോഴിയാണ് പ്രസവിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രം കാണുന്നതിനും താഴയുള്ള ലിങ്കില്‍ അമര്‍ത്തുക (To Read More And See The Picture Please Click On The Below Link).
 





Source:
Manorama Online 
PMJ Hyderabad



പുകവലിയതപകടം പുക വലിക്കാത്തവര്‍ക്കും (Dangers of Passive Smoking)

9 comments
The famous Malayalam poet
Kizhur Wilson,
Pic. Credit. Sadiq Thrithala Sadiq
Pic. Credit irrawaddy.org
Pic. Credit indiatvnews.com 







 





പുകവലിയതപകടം പുക വലിക്കാത്തവര്‍ക്കും


അധിക തുംഗപദത്തില്‍ പടരുമീ പുക പടലം 

അതൂതി വിടുന്നിവരറിയില്ലയതു വരുത്തി വെക്കും വിന
സ്വയമിതു വായിലേക്ക് വലിച്ചു കയറ്റുന്നവര്‍ അറിയില്ലതൊട്ടുമേ
അറിയാതെ അതുള്ളിലേക്ക് വലിച്ചെടുക്കുന്നവര്‍ക്കും വരും വിന.
അടുത്തപുക വിടും മുന്‍പിതൊന്നോര്‍ക്കുക സോദരാ,സോദരി 
'വിതക്കുന്നൂ നിങ്ങള്‍ വന്‍ വിന,നിങ്ങള്‍ക്കും ഒപ്പം മറ്റുള്ളവര്‍ക്കും'!



Pic. Credit. indiatvnews.com



കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും

50 comments

 കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും
                                                      പി വി ഏരിയല്‍, സിക്കന്ത്രാബാദ്

Picture Credit: Harleena Singh

മറക്കാനാവാത്ത അദ്ധ്യാപകനെപ്പറ്റി ഒരു കുറിപ്പെഴുതാന്‍ ഇതാ മാതൃഭൂമിയില്‍ ഒരു അറിയിപ്പ് സുഹൃത്തിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതും പെട്ടന്ന് ഓര്‍മ്മയില്‍ ഓടിയെത്തിയത് എന്റെ സ്കൂള്‍ അദ്ധ്യാപകരില്‍ എനിക്കേറ്റം പ്രീയപ്പെട്ട അദ്ധ്യാപകന്‍ മാധവപ്പണിക്കര്‍ സാറിന്റെ പേരായിരുന്നു. 

ഞങ്ങളുടെ പ്രീയപ്പെട്ട ഹിന്ദി അദ്ധ്യാപകന്‍.

അദ്ദേഹം ഒരു ഹിന്ദി ഭാഷാ അദ്ധ്യാപകനെങ്കിലും  ഞങ്ങളുടെ സ്കൂളിലെ (തിരുവല്ലക്ക് സമീപമുള്ള വളഞ്ഞവട്ടം കടപ്ര ഗവന്മെന്റെ ഹൈസ്കൂള്‍) ഏതൊരു കലോല്‍ത്സവ പരിപാടികള്‍ക്കും സാറിന്റെ സാന്നിദ്ധ്യമായിരിക്കും എപ്പോഴും മുന്നില്‍,  



പേരെടുത്ത നിരണം കണ്ണശക്കവികളുടെ കുടുംബത്തില്‍ ഭൂജാതനായ സാര്‍ നിരവധി മലയാളം ഗാനങ്ങളും, കവിതകളും എഴുതിയിട്ടുണ്ട്. ഒരു മലയാള ഭാഷാദ്ധ്യാപകനാകേണ്ട  സാര്‍ എന്തേ ഒരു ഹിന്ദി അധ്യാപകനായി എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, എങ്കിലും നേരിട്ട് ചോദിക്കുവാന്‍ ആ കാലത്ത് ഒരിക്കലും ധൈര്യം വന്നിരുന്നില്ല.

താന്‍ എഴുതിയ കവിതകള്‍ സ്കൂള്‍ കലോത്സവങ്ങളില്‍  സാര്‍ തന്നെ സ്റ്റേജില്‍ പാടി കേള്‍പ്പിക്കുമായിരുന്നു.


ആ മധുരോദരമായ വരികള്‍/വാക്കുകള്‍ ഇന്നു വെറും ഓര്‍മ്മകളില്‍ മാത്രമായി മാറി നില്‍ക്കുന്നു.

ഒരു സ്കൂളിന്റെ പ്രധാനാദ്ധ്യാപക പദവി അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്ന സാര്‍ ഞാന്‍ പഠിക്കുന്ന കാലം വരെയും ഒരു ഹിന്ദി അധ്യാപകനായിത്തന്നെ തുടര്‍ന്നു.

എന്റെ ക്ലാസ് അദ്ധ്യാപകന്‍ കൂടി ആയിരുന്ന സാര്‍ പഠന കാര്യങ്ങളില്‍ വളരെ കര്‍ക്കശ നയം പാലിച്ച ഒരാള്‍ ആയിരുന്നു.

കപ്പലണ്ടിയോട് വളരെ ഇഷ്ടമുണ്ടായിരുന്ന ഞാന്‍ പലപ്പോഴും പിതാവിന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്കൂളിന്റെ മതിലിനു പുറത്തു കപ്പലണ്ടിക്കച്ചവടം നടത്തുന്ന മൊയ്തു മൂപ്പരുടെ മാടക്കടയില്‍ നിന്നും  കടലയോ കപ്പലണ്ടിയോ വാങ്ങുക പതിവുണ്ടായിരുന്നു. അത് വാങ്ങി വിഷ്ണുവിനും മത്തായിക്കും ബഷീറിനും മറ്റും പങ്കു വെക്കുക എന്റെ
ഒരു  പതിവായിരുന്നു.

അന്നൊരിക്കല്‍ പതിവ് പോലെ കപ്പലണ്ടിയും വാങ്ങി ക്ലാസ്സിലെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. 
പണിക്കര്‍ സാര്‍ അന്നത്തെ പാഠം പഠിപ്പിച്ചു തുടങ്ങിയിരുന്നു.

ഇന്നു സാറിന്റെ ചൂരല്‍ക്കഷായം  കിട്ടിയത് തന്നെ എന്ന് മനസ്സില്‍ ഉറച്ചു വിറയലോടെ ഞാന്‍ ക്ലാസ്സിന്റെ വാതില്‍ക്കല്‍ എത്തി.

എന്നെക്കണ്ടതും സാര്‍ ഒന്ന് തുറിച്ചു നോക്കി

ഞാനാകെ വിയര്‍ത്തു പോയി

അപ്പോഴാണ്‌ ഞാന്‍ വാങ്ങിയ കപ്പലണ്ടിപ്പൊതി എന്റെ കയ്യില്‍ ഇരിക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്‌.

പെട്ടന്ന് അത് മറയ്ക്കാനായി ഒരു വിഫല ശ്രമം ഞാന്‍ നടത്തി.

കപ്പലണ്ടിപ്പൊതി നിക്കറിന്റെ കീശയിലേക്ക്‌ വേഗം ഞാന്‍ തിരുകിക്കയറ്റി,

അത് കണ്ട സാര്‍.

ഡാ  എന്താണതു?   

ഞാന്‍ കപ്പലണ്ടിപ്പൊതി പുറത്തെടുത്തു,

അഴിക്കെടാ അത്.

ഞാന്‍ പൊതിയഴിച്ചു.

ക്ലാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.

കുട്ടികളില്‍ ചിലര്‍ കുശുകുശുക്കുവാന്‍ തുടങ്ങി.

ഞാന്‍ നിന്നിടം താഴേക്കു താഴുന്നത് പോലെ എനിക്കു തോന്നി.

ഇനിയെന്താണോ സാറിന്റെ അടുത്ത പരിപാടി എന്നോര്‍ത്തു ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുന്നത് കണ്ട സാര്‍ എന്റെ അടുത്തേക്ക് വന്ന് തോളില്‍ പിടിച്ചു ചോദിച്ചു,

"ഇതാണോ കാരണം ക്ലാസ്സിലെത്താന്‍ വൈകിയത്?

ഒരക്ഷരം ഉരിയാടാന്‍ കഴിയാതെ ഞാന്‍ മൂകനായി നിന്നു.

സാര്‍ പിന്നീടൊന്നും ചോദിച്ചില്ല.

ആ പൊതി മേശമേല്‍ വെച്ചിട്ട് പോയി സീറ്റില്‍ ഇരിക്കൂ എന്നു മാത്രം പറഞ്ഞു.

അത് കേട്ടതും ഒരു യന്ത്രം കണക്കെ ഞാനാ പൊതി സാറിന്റെ മേശമേല്‍ നിക്ഷേപിച്ചു എന്നിട്ട് എന്റെ സീറ്റില്‍ പോയിരുന്നു.

ദൈവമേ ഇനി എന്തെല്ലാമാണോ സംഭവിക്കാന്‍ പോകുന്നത്.

പിതാവിനെക്കൂട്ടി വരാന്‍ പറയുമോ എന്തോ, അതോ ഇനി മറ്റു വല്ല ശിക്ഷയോ മറ്റോ കിട്ടുമോ, ആകെ കുഴപ്പം ആയല്ലോ. ഇങ്ങനെ നിരവധി ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി.

ഒന്നും സംഭവിക്കാത്ത മട്ടില്‍ സാര്‍ വീണ്ടും പാഠം പഠിപ്പിക്കുവാന്‍ തുടങ്ങി.

അക്ഷമയോടെ എല്ലാം കേട്ടിരുന്നു എങ്കിലും ഒന്നും മനസ്സില്‍ പതിഞ്ഞില്ല.

സാര്‍ തരാന്‍  പോകുന്ന ശിക്ഷ എന്തായിരിക്കുമോ എന്നത് മാത്രമായ്രിരുന്നു എന്റെ അപ്പോഴത്തെ ചിന്ത.

പെട്ടന്ന് ആദ്യ ക്ലാസ് അവസാനിച്ചു എന്നുള്ള മണി ശബ്ദം മുഴങ്ങി.

അടുത്തതു പീ ടീ ക്ലാസ് ആണ്. 

എല്ലാവരും പുറത്തേക്കു പോകുവാനായി എഴുന്നേറ്റു.

കുട്ടികള്‍ എല്ലാവരും ക്ലാസ്സിനു പുറത്തെത്തി ഞാനും പതിയെ പുറത്തേക്കു പോകുവാനായി തുടങ്ങുന്നത് കണ്ടു സാര്‍ എന്നെ വിളിച്ചു.

ഫിലിപ്പ് ഇവിടെ വരൂ,

മേശമേല്‍ ഇരിക്കുന്ന കപ്പലണ്ടിപ്പൊതി ചൂണ്ടി സാര്‍ പറഞ്ഞു.

ഈ പൊതിക്കെട്ടു നിന്റേതല്ലേ എടുത്തോളൂ, ഉം  പൊയ്ക്കോ, ഇനി ഇതാവര്‍ത്തിക്കരുത്‌ കേട്ടോ!

എന്റെ ശ്വാസം നേരെ വീണതപ്പോള്‍  മാത്രമായിരുന്നു.

പൊതിയുമായി ക്ലാസ്സിനു പുറത്തിറങ്ങിയ എന്നെ കൂട്ടുകാര്‍ വട്ടം പൊതിഞ്ഞു.

എന്താടാ സാര്‍ എന്തു പറഞ്ഞു?.

ഞാന്‍ നടന്ന സംഭവം അവരോടു പറഞ്ഞു.

കൂട്ടത്തില്‍ സരസ്സനായ കുട്ടന്‍ പറഞ്ഞു.

സംഭവം കൊള്ളാമല്ലോ, "
ക്യാപ്റ്റന്‍ കുക്കിനെ സൂയസ് കാനാലില്‍ വെച്ച് കപ്പലണ്ടിപ്പൊതി സഹിതം തൊണ്ടിയോടെ പിടിച്ചേ!!! പൂ ഹോയി!!!

മറ്റു കുട്ടികള്‍ അത് കേട്ടു വീണ്ടും വീണ്ടും കൂകി വിളിച്ചു. ഒപ്പം കുട്ടന്‍ തട്ടി വിട്ട പല്ലവി അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

അങ്ങനെ എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നത്‌ വരെ "ക്യാപ്റ്റന്‍ കുക്ക്" എന്നൊരു നാമധേയവും എനിക്കു ലഭിച്ചു.

സാറിന്റെ അന്നത്തെ ആ പ്രതികരണം എന്നില്‍ സാറിനോടുള്ള ആദരവ് വര്‍ദ്ധിപ്പിച്ചു എന്നു ഞാന്‍ എടുത്തു പറയട്ടെ.

സാര്‍ എന്നും എല്ലാവര്‍ക്കും ഒരു മാതൃകാ അദ്ധ്യാപകനായിരുന്നു.

                              
              ശുഭം
 

 

Visit PHILIPScom

PHILIPScom On Facebook