ബ്ലോഗ്‌ മിത്രങ്ങളുടെ സത്വര ശ്രദ്ധക്ക്

No Comments
ബ്ലോഗ്‌ മിത്രങ്ങളുടെ സത്വര  ശ്രദ്ധക്ക് 


അടുത്തിടെ ബ്ലോഗ്‌ മാന്ദ്യത്തെക്കുറിച്ചു എഴുതിയ കുറിപ്പിൽ അടിക്കുറിപ്പായി എഴുതിയ ഒരു കുറിപ്പ്, ഇത് നേരത്തെ വായിച്ചവർ സദയം ക്ഷമിക്കുക.

ഇത് മറ്റൊരു ബ്ലോഗായി ചേർക്കാൻ കാരണം ആ കുറിപ്പിലെ വിഷയവുമായി വലിയ ബന്ധം തോന്നാഞ്ഞതിനാലോ എന്തോ, കമന്റുകൾ എഴുതിയവർ ആരും ഈ വിഷയത്തെപ്പറ്റി പറഞ്ഞു കണ്ടില്ല.  തന്നെയുമല്ല ഇതൊരു പ്രത്യേക പോസ്റ്റായി ചേർക്കുന്നതായിരിക്കും ഉചിതം എന്ന് തോന്നിയതിനാലും അതിവിടെ വീണ്ടും കുറിക്കുന്നു.

പലരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്ന ഒരു വിഷയം:

ബ്ലോഗ്‌ എഴുത്തിൽ അടുത്തിടെ ശ്രദ്ധയിൽപ്പെട്ട ഒരു വസ്തുത ചില പ്രീയപ്പെട്ടവരുടെ അറിവിലേക്കായി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.

സമയ ലഭ്യത അനുസരിച്ച് നാം പല ബ്ലോഗുകളും സന്ദർശിക്കുന്നവരാണല്ലോ, ഒപ്പം മിക്കപ്പോഴും ആ ബ്ലോഗുകളിൽ നാം ഫോളോവെർസ് ആയി ചേരാറുമുണ്ടല്ലോ അതുപോലെ മറ്റു സന്ദർശകർ നമ്മുടെ ബ്ലോഗുകളിലും എത്തുകയും ബ്ലോഗിൽ ചേരുകയും ചെയ്യാറുണ്ടല്ലോ, എന്നാൽ നിർഭാഗ്യവശാൽ അവരുടെ അവതാർ ചിത്രത്തിൽ അമർത്തി  അവരുടെ പേജിൽ എത്തിയാൽ അവരുടെ ബ്ലോഗിലേക്കുള്ള വഴി കണ്ടെത്താൻ കഴിയാതെ വരുന്നു. പ്രാധാനമായും ഗൂഗിൾ പ്ലസ്സിൽ ചേർന്നവരുടെ ഗൂഗിൾ പ്ലസ് പേജിൽ ചെന്നാൽ അവരുടെ ബ്ലോഗിലേക്കുള്ള ലിങ്കിന്റെ ഒരു തരി പോലും അവിടെ കാണില്ല,  അതുകൊണ്ട് പലപ്പോഴും അവർ എഴുതിയത് വായിക്കാനോ അവരുടെ ബ്ലോഗിൽ ചേരാനോ കഴിയാതെ വരുന്നു. ഈ നാളുകളിൽ നിരവധിപ്പേർ ഗൂഗിൾ പ്ലസ്സിൽ ചേരുന്നു, അതിനുള്ള ഒരു കാരണം ഗൂഗിൾ പ്ലസ് പേജിൽ ഇടുന്ന പ്രതികരണങ്ങൾ അപ്പോൾ തന്നെ അവരുടെ ബ്ലോഗുകളിലും പ്രത്യക്ഷമാകുന്നു എന്നതു തന്നെ.ഇവിടെ  ഗൂഗിൾ പ്ലസ് അവതാർ പിക്ചർ ആയി നൽകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക: അവരുടെ about പേജിൽ കുറഞ്ഞ പക്ഷം തങ്ങളുടെ ബ്ലോഗ്‌ പേജിൽ എത്താനുള്ള വഴി  url (ലിങ്ക്) തീർച്ചയായും ചേർക്കുക (ഒപ്പം മറ്റു കോണ്ടാക്റ്റ് വിവരങ്ങളും ഇവിടെ നൽകാവുന്നതാണ്) ഇല്ലെങ്കിൽ നിങ്ങൾ സന്ദർശിക്കുകയും, ചേരുകയും, കമന്റു ഇടുകയും ചെയ്യുന്ന ബ്ലോഗിൽ നിന്ന് പോലും അവർക്കു നിങ്ങളുടെ പേജിൽ എത്താൻ കഴിയാതെ പോകുന്നു. 

ഇങ്ങനെ എന്റെ ബ്ലോഗിൽ ചേർന്ന പലരുടെ ബ്ലോഗുകളിലും എനിക്കു ചെന്നു ചേരുവാനോ അവരുടെ ബ്ലോഗിൽ ചേരാനോ  കഴിയാതെ പോയി എന്നതു ഖേദത്തോടെ ഇവിടെ കുറിക്കുന്നു. 

എന്നാൽ ഇവർ ബ്ലോഗിൽ ചെരുന്നതോടൊപ്പം ഒന്നോ രണ്ടോ വാക്കിൽ ഒരു കമന്റു പോസ്റ്റു ചെയ്താൽ അവരുടെ ബ്ലോഗിൽ എത്താൻ എളുപ്പമായിരിക്കും എന്നും തോന്നുന്നു. ഇതിന്റെ ടെക്നിക്കൽ വശം അറിയാവുന്നവർ അതേപ്പറ്റി വിവരങ്ങൾ നൽകിയാൽ നന്നായിരിക്കും.

ഈ കാര്യങ്ങൾ ബ്ലോഗ്‌ എഴുത്തുകാരും, സന്ദർശകരും വായനക്കാരും ഓർക്കുന്നത് വളരെ നല്ലതാണ്.

ഇവിടെ വന്നു ഇത് വായിക്കുന്നതിനും അഭിപ്രായം കുറിക്കുന്നതിനും മുൻ‌കൂർ നന്ദി രേഖപ്പെടുത്തുന്നു.


ഒരു വാൽക്കഷണം
എന്റെ ബ്ലോഗിൽ കഴിഞ്ഞ നാളുകളിൽ ചേർന്ന താഴെക്കുറിക്കുന്നവരുടെ ബ്ലോഗുകളിൽ ചില ബ്ലോഗ്‌ പേജുകളിൽ ഇന്നുവരേയും ചെന്നെത്താൻ കഴിഞ്ഞിട്ടില്ല കാരണം അവരുടെ അവതാർ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ താഴെ ചിത്രത്തിൽ കാണുന്ന  ഒരു ബോക്സ് പ്രത്യക്ഷപ്പെടുന്നു. 

അവരുമായി ബന്ധപ്പെടുവാനോ അവരുടെ ബ്ലോഗിൽ എത്തുവാനോ ഉള്ള വഴി അവിടെ ഇല്ല. 

ദയവായി താഴെ കൊടുത്തിരിക്കുന്ന പേരുകാർ ഒന്നുകിൽ അവരുടെ ബ്ലോഗ്‌ പേജ് ലിങ്ക് അവരുടെ പേജിൽ കൊടുക്കുകയോ അല്ലെങ്കിൽ അവരുടെ ലിങ്ക് ഒരു കമന്റായി ഇവിടെ ചേർക്കുകയോ ചെയ്താൽ നന്നായിരുന്നു.  അവരുടെ ബ്ലോഗ്‌ പേജിലേക്ക് എത്താൻ അതു സഹായകമാകും. 

എന്റെ ബ്ലോഗിൽ വന്നതിനും ചേർന്നതിനും വീണ്ടും നന്ദി  

1.       Sharath Prasad
2.       Elizebeth Thomas
3.       Rajeev
4.       Haadik Ali
5.       Rani Priya
6.       Kuriachen
7.       Swantham Suhruth
8.       Girish Kalleri
9.       Anil Kumar
10.   Lali tsy
11.   Lijitha T Thampy
12.   Admi jabeer
13.   Rajesh Rajashekharan
14.  GEETHA KUMARI
15. Rita reeta
16. Neetu Poulose
17. Ajith Kumar
ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല !
ഈ ലിസ്റ്റിൽ ഇനിയും പലർ ഉണ്ട് 
പലരും ഗൂഗിൾ പ്ലസ്സിൽ 
ഇനിയും തങ്ങളുടെ വിവരങ്ങൾ
ചേർത്തിട്ടില്ല.  

പരിശോധിക്കുക ചേർക്കുക !!!


Mr. Sankaranarayana Panikar's Google+ page
മറ്റൊരുദാഹരണം: 
മുകളിൽ സൂചിപ്പിച്ചതുപോലെ പലരുടേയും ഗൂഗിൾ പ്ലസ് പേജിൽ അവരുടെ ബ്ലോഗിലേക്കുള്ള ലിങ്ക് കാണുന്നില്ല ഉദാഹരണത്തിന്  പണിക്കർ സാറിന്റെ ഗൂഗിൾ പ്ലസ് പേജിൽ  (സ്ക്രീൻ ഷോട്ട് കാണുക) പോയാലോ അവിടെ അദ്ദേഹത്തിന്റെ  YouTube ലിങ്ക് മാത്രം കാണാം.   അദ്ദേഹത്തിന്റെ പ്രധാന ബ്ലോഗിലേക്കുള്ള ലിങ്ക് അവിടെ കാണുന്നില്ല, പിന്നെ, അദ്ദേഹത്തിന്റെ post പേജിൽ പോയി ലിങ്ക് കണ്ടുപിടിക്കണം എന്നിട്ടു വേണം അവിടേക്കു പോകുവാൻ.  അധികമാരും അതിനു  മുതിരുകയില്ല, പകരം അവർ മടങ്ങിപ്പോകുന്നു.  ഇങ്ങനെ പുതുതായി ബ്ലോഗിൽ വന്നവരുടേയും  ഗൂഗിൾ പ്ലസ്സിൽ പുതുതായി അക്കൗണ്ട് തുറന്നവരുടെയും പേജിൽ അവരുടെ പ്രധാന ബ്ലോഗ്‌ പേജിലേക്കുള്ള വഴി അഥവാ ലിങ്ക് ഇല്ല.  ഇവിടെ പണിക്കർ സാർ ഒരു കമന്റു നൽകിയതിന്നൽ അദ്ദേഹത്തിന്റെ പേജിൽ എത്താൻ ബുദ്ധിമുട്ടുണ്ടായില്ല.


ബ്ലോഗ്‌ എഴുത്തുകാർ ഈ സംഗതികൾ ഗൌരവമായി എടുത്താൽ തീർച്ചയായും നമ്മുടെ ബ്ലോഗുകളിൽ സന്ദർശകരുടെ തിരക്കു വർദ്ധിക്കും, നാം ചേരുന്ന ബ്ലോഗിൽ  നിന്നും തിരിച്ചു അവർ നമ്മുടെ ബ്ലോഗും സന്ദർശിക്കാൻ ഇടയുണ്ട്.



ഇതോടുള്ള ബന്ധത്തിൽ ഇംഗ്ലീഷിൽ INSECURE WRITER'S SUPPORT GROUP  എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കുക 


Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.