"എ ടു ഇസഡ്‌ ബ്ലോഗ്‌ ചലഞ്ച് "A To Z Blog Challenge Some Informations

14 comments
ആര്‍ലി ബേര്‍ഡ് (Arlee Bird)
ഈ വര്‍ഷത്തെ ലോഗോ 
ഇംഗ്ലീഷ് ബ്ലോഗിങ്ങ് ലോകത്തിലെ പ്രസിദ്ധമായ ഒരു സംരഭം അത്രേ A to Z Blog Challenge എന്ന ബ്ലോഗ്  ചലഞ്ച്. 2൦11 ല്‍  ആര്‍ലി ബേര്‍ഡ് (Arlee Bird)എന്ന ഇംഗ്ലീഷ് (American) എഴുത്തുകാരന്‍  Tossing It Out എന്ന തന്റെ ബ്ലോഗിലൂടെ തുടങ്ങി വെച്ച ഒന്നത്രേ ഈ സംരഭം.


ബ്ലോഗിങ്ങ് ഒരു നേരമ്പോക്കിനു തുടങ്ങിയ അദ്ദേഹം ഇന്ന് അതിനായി തന്റെ സമയത്തില്‍ ഒരു നല്ല പങ്കും മാറ്റി വെച്ചിരിക്കുന്നു.

ബ്ലോഗിംഗ് സ്പിരിറ്റു നിലനിര്‍ത്തുന്നതിനും അനേകരെ അതില്‍ പങ്കെടുപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് അക്ഷര മാലയിലെ "എ" മുതല്‍ "ഇസഡ്‌" വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍കൊണ്ടുള്ള ബ്ലോഗ്‌ എഴുത്ത്. അതായത് ഏപ്രില്‍ ഒന്നു മുതല്‍ അവസാനം വരെ  ഓരോ ദിവസവും ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ വാക്കുകള്‍ ഉപയോഗിച്ച് ബ്ലോഗ്‌ എഴുതുക.  ഞായറാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലുമായി 26 ദിവസങ്ങള്‍ കൊണ്ട്  26 അക്ഷരങ്ങള്‍ ഉപയോഗിച്ച്  ബ്ലോഗ്‌ പൂര്‍ത്തീകരിക്കുക. 

ഇതില്‍ പങ്കെടുക്കുന്നവര്‍  മറ്റുള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നതിനും അവരുടെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ അറിയിക്കുന്നതിനും അവരുടെ ബ്ലോഗില്‍ അനുഗാമികളായി ചേരുന്നതിനും, A to Z  ചലഞ്ചിന്റെ മുകളില്‍ കാണിച്ചിരിക്കുന്ന ലോഗോ തങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങി ചില നിബന്ധനകളും ഇതില്‍ പാലിക്കേണ്ടതുണ്ട്.

പേരു രജിസ്ടര്‍ ചെയ്ത ശേഷം ബ്ലോഗ്‌ നിബന്ധന പാലിക്കാത്തവരെ (പ്രധാനമായും പോസ്റ്റുകള്‍ ഇടാത്തവരെ) അതില്‍ നിന്നും നീക്കം ചെയ്യുന്നതുമായിരിക്കും.

ഇംഗ്ലീഷ് ഭാഷ വശമായവര്‍ക്ക് തങ്ങളുടെ ബ്ലോഗ്‌ അനേകരിലേക്കു എത്തിക്കുന്നതിന് ഇത് ഒരു നല്ല അവസരം തന്നെ.  തങ്ങളുടെ സുഹൃദ്  ശ്രിംഗല വളര്‍ത്തുന്നതിനു ഇത് വളരെ സഹായിക്കും ഒപ്പം അവരുടെ ബ്ലോഗിലേക്കുള്ള ട്രാഫിക് വര്‍ദ്ധിക്കുന്നതിനും അത് കാരണമാകുന്നു.

കഴിഞ്ഞ വര്‍ഷം  ഞാന്‍ ഇതില്‍ ചേര്‍ന്നെങ്കിലും ചില കാരണങ്ങളാല്‍ (അവിചാരിതമായി നാട്ടിലേക്ക് പോകേണ്ടി വന്നതിനാലും മറ്റും) അത് പകുതി വഴിയില്‍ അവസാനിപ്പിക്കേണ്ടി  വന്നു.  എങ്കിലും അതില്‍ പേര്‍  രെജിസ്ടര്‍ ചെയ്തതിനാലും ഏതാണ്ട് പതിനഞ്ചോളം പോസ്റ്റുകള്‍ ഇടാന്‍ കഴിഞ്ഞതിനാലും  എന്റെ പേജില്‍ നിരവധി സന്ദര്‍ശകര്‍ എത്തുകയുണ്ടായി എന്ന് ഗൂഗിള്‍ algoritham പരിശോധിച്ചതില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

അങ്ങനെ ഈ വര്‍ഷവും ഈ ചലഞ്ചില്‍ ഞാന്‍ ചേര്‍ന്ന്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിമൂന്നു പേര്‍ ഈ വര്‍ഷവും ഇതിന്റെ സംഘാടകര്‍ ആയി പ്രവര്‍ത്തിക്കുന്നു.  അവരുടെ പേരു വിവരവും  ബ്ലോഗ്‌ ലിങ്കുകളും താഴെ കൊടുക്കുന്നു അവരുടെ പേജില്‍ പോയാല്‍ അവരെപ്പറ്റി കൂടുതല്‍ അറിവാന്‍ കഴിയും.


Tina Downey (ടിന)
ഈ ചലഞ്ചിന്റെ പ്രചരണം വര്‍ദ്ധിക്കുകയും നിരവധി പേര്‍ ദിവസം തോറും ഇതില്‍ പേര്‍  െജിസ്ടര്‍ ചെയ്യുകയും ചെയ്യുന്നതിനാല്‍ ഈ വര്‍ഷം കൂടുതല്‍ സംഘാടകരെ ചേര്‍ക്കുവാന്‍ അവര്‍ തീരുമാനിക്കുകയും അതിനായി സഹ സംഘാടകര്‍ക്ക് ആറു പേരെക്കൂടി അവരുടെ സഹായികളായി/ അംബാസിഡര്‍മാരായി നിയമിക്കുന്നതിനും അനുമതി നല്‍കി.  അങ്ങനെ ഈ ബ്ലോഗര്‍ക്കും ആ കൂട്ടത്തില്‍ കടന്നു കൂടുവാന്‍ കഴിഞ്ഞു. Life is Good എന്ന ബ്ലോഗുടമ  Tina Downey എന്ന സ്വീഡിഷ് വനിത തന്റെ ടീമില്‍ എന്നെ അംഗമായി തിരഞ്ഞെടുത്തു. അതേക്കുറിച്ച് ഞാന്‍ എഴുതിയ ഒരു കുറിപ്പ് ഈ ലിങ്കില്‍ വായിക്കുക:

'HERE IS YET ANOTHER ANNOUNCEMENT!!! I AM ON BOARD AT TINA'S TERRIFIC TEAM


ഇന്റര്‍ നെറ്റിനെക്കുറിച്ചും, ബ്ലോഗ്‌ എഴുത്തിനെക്കുറിച്ചും മറ്റു  കാലിക പ്രസക്തമായ നിരവധി വിഷയങ്ങളെക്കുറിച്ചും പ്രഗത്ഭരായ എഴുത്തുകാര്‍ എഴുതുന്നത് A to Z  പേജുകളില്‍ വായിക്കുവാന്‍ കഴിയും.

ഈ സംരഭത്തില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ലിങ്ക് സന്ദര്‍ശിച്ചു തങ്ങളുടെ പേര്‍ രെജിസ്ടര്‍ ചെയ്യാവുന്നതാണ്. A to Z Challenge Sign Up

A TO Z TEAM FOR 2013
The Madlab Post (Nicole Ayers)
Tossing It Out (Arlee Bird)
Amlokiblogs (Damyanti Biswas)
Alex J. Cavanaugh (Alex J. Cavanaugh)
Life is Good (Tina Downey)
Cruising Altitude 2.0 (DL Hammons)
Retro-Zombie (Jeremy Hawkins)
The Warrior Muse (Shannon Lawrence)
The QQQE (Matthew MacNish)
Leave it to Livia (Livia Peterson)
No Thought 2 Small (Konstanz Silverbow)
Breakthrough Blogs (Stephen Tremp)
Spunk on a Stick (L. Diane Wolfe)


An End Note: ഒരു അടിക്കുറിപ്പ് 

മലയാള ഭാഷക്ക്  ശ്രേഷ്ഠഭാഷാ പദവി ലഭിക്കുവാന്‍ പോകുന്ന ഈ സന്ദര്‍ഭത്തില്‍  ഇത്തരം ഒരു സംരഭം മലയാള ഭാഷയിലും നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ?

നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റു വഴി അറിയിച്ചാലും:-)


മലയാളത്തിന്റെ മറ്റൊരു കവി കൂടി യാത്രാമൊഴി ചൊല്ലി "ഡി വിനയചന്ദ്രന്‍" ഒരു അനുസ്മരണം

7 comments
ചിത്രം കടപ്പാട് വാരാന്ത്യ കൈരളി 
മലയാളത്തിന്റെ മറ്റൊരു കവി കൂടി യാത്രാമൊഴി ചൊല്ലി "ഡി വിനയചന്ദ്രന്‍ " 

ഫെബ്രുവരി 11 തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം.

മലയാള കവിതയില്‍ പുതുവഴികളും മാനങ്ങളും തീര്‍ത്ത കവിയെയാണ്‌ മലയാള ഭാഷയ്ക്ക് നഷ്ടമായിരിക്കുന്നത്, നിരവധികവിതകള്‍ മലയാള ഭാഷയ്ക്ക്‌ പകര്‍ന്നു  നല്‍കിയ 
അദ്ദേഹം നിരവധി യാത്രകള്‍ നടത്തി, അവയിലൂടെല്ലാം കവിതകള്‍ കോരിച്ചൊരിഞ്ഞു.  അര്‍ത്ഥ സമ്പുഷ്ടമായ നിരവധി വരികള്‍ക്കുടമായായിരുന്ന അദ്ദേഹത്തിന് 67 വയസ്സായിരുന്നു.

നിരവധി പ്രശസ്ത പുരസ്ക്കാരങ്ങളും തനിക്കു ലഭിക്കുകയുണ്ടായി. സമസ്ത കേരളം പി ഒ, ദിശ സൂചിക, നരകം ഒരു പ്രേമ കവിത എഴുതുന്നു തുടങ്ങിയ കവിതകള്‍ പ്രത്യേകം  പ്രസ്താ വ്യമായവയത്രേ.  അദ്ദേഹത്തിന്റെ "വീട്ടിലേക്കുള്ള വഴി" എന്ന കവിത വളരെ പ്രസിദ്ധമായ ഒന്നത്രേ, വിശേഷിച്ചും പ്രവാസി മലയാളിയുടെ ആത്മ രോദനം ഈ കവിതയില്‍ ധ്വനിക്കുന്നു.  ആ കവിതയുടെ ചില വരികള്‍ കവി തന്നെ  പാടിയത് ഏഷ്യാ നെറ്റ് ന്യുസ് പ്രക്ഷേപണം ചെയ്ത വീഡിയോ ഇവിടെ കാണുക/ശ്രവിക്കുക.


                                                വീഡിയോ കടപ്പാട്  'ഏഷ്യാ നെറ്റ് ന്യുസ്'

അതോടൊപ്പം കുരീപ്പുഴ  ശ്രീകുമാര്‍ ജനയുഗത്തില്‍ കവിയെപ്പറ്റി എഴുതിയ ഒരു ലേഖനവും  ചേര്‍ത്ത് വായിക്കുക. 

മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്തരാജകുമാരന്‍ ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍, കവിത, ഘനീഭവിച്ച ദുഃഖത്തോടെ തലകുനിച്ചു നില്‍ക്കുന്നു.



അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഓക്‌സിജന്‍ കൂട്ടുപോലെ.

യാത്രപ്പാട്ടില്‍ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രന്‍ വിശ്വഗ്രാമങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രന്‍ ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടല്‍ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റക്കിരിക്കാതെ കൂട്ടുകാരാ തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങള്‍ എന്നായിരുന്നല്ലോ. തുടര്‍ന്ന് വായിക്കാന്‍ ശ്രീ എന്‍ ബി സുരേഷിന്റെ കിളിത്തൂവല്‍ എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുക അതിനായി ഇവിടെ അമര്‍ത്തുക:മലയാള കവിതയിലെ വിനയചന്ദ്രിക.


കടപ്പാട്
കിളിത്തൂവല്‍ 
ഏഷ്യാ നെറ്റ് ന്യുസ്
മറ്റു ബന്ധപ്പെട്ട ലിങ്കുകള്‍ 
http://www.istream.com

വീട്ടിലേക്കുള്ള വഴി സുരേഷ് നായര്‍



പൂങ്കാറ്റ്‌: സ്‌നേഹത്തിന്റെ ഒരു പേജ്‌ (കഥ) ഒരു ചെറു അവലോകനം

17 comments


Thomas P Kodiyan
അടുത്തിടെ വായിച്ച ഹൃദയഹാരിയായ ഒരു കഥ പൂങ്കാറ്റ് എന്ന ബ്ലോഗ്‌ പേജില്‍ ശ്രീ തോമസ്‌ പി കൊടിയന്‍ ആലുവാ എഴുതിയ "സ്‌നേഹത്തിന്റെ ഒരു പേജ്‌" എന്ന കഥ,
എല്ലാവരും വായിച്ചിരിക്കെണ്ട ഒരു കഥ.

ആ കഥ  ഇങ്ങനെ ആരംഭിക്കുന്നു:
''ഹലോ ഇത് മാനുവല്‍ ജോണിന്റെ പപ്പയല്ലേ?''    
''അതേ''        ''ഗുഡ് മോണിംഗ്, ഇത് മാനുവലിന്റെ ക്ലാസ്സ് ടീച്ചറാണ്. സ്റ്റെല്ലാ പോള്‍'...
തുടര്‍ന്നു വായിക്കുവാന്‍  താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക, 

ആ പോസ്റ്റില്‍ ഞാന്‍ ഇങ്ങനെ ഒരു കമന്റു എഴുതി:

തോമസ്‌ വളരെ ഹൃദയസ്പര്‍ശിയായി ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പരം ഇവിടെയവതരിപ്പിച്ചു
വായിച്ചു ഒടുവിലെതിയെപ്പോഴേക്കും സത്യത്തില്‍ ഹൃദയത്തില്‍ ഒരു വിങ്ങല്‍/തേങ്ങല്‍ അനുഭവപ്പെട്ടു
അടുത്തിടെ വായിച്ച കഥകളില്‍ ഏറ്റവും നന്നായിപ്പറഞ്ഞ കഥ.
"അടുത്ത ഓണം മുതലെങ്കിലും
ഞങ്ങള്‍ നാലുപേരും
ഒന്നിച്ചിരുന്നുണ്ടിരുന്നെങ്കില്‍..
എനിക്കു കൊതിയാവുന്നു.
എനിക്കു കരച്ചില്‍ വരുന്നു...."
ഈ വരികള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ഉണ്ടായ വികാരം
എന്തെന്നു കുറിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല;
വീണ്ടും ഇവിടെ എഴുതുക ഈ വെബ്‌ ഉലകത്തിലേക്കു സ്വാഗതം.
പിന്നെ ഇവിടെ ഒരു followers button etc ചേര്‍ക്കുക ബെഞ്ചി കൂടുതല്‍ പറയും/
വീണ്ടും കാണാം
നന്ദി നമസ്കാരം
PS: വെബ്‌ ലോകത്തിലേക്ക്‌ പുതുതായി കടന്നുവന്ന കഥാകാരനെ പരിചയപ്പെടുത്തിയ ബെഞ്ചിക്കും നന്ദി




Faith - എല്ലാ ഈശ്വര വിശ്വാസികളും ഒപ്പം നിരീശ്വരവാദികളും ആവശ്യം കാണേണ്ട ഒരു വീഡിയോ - A Must Watch Video To  All Believers of God As well As All Atheists

Faith - എല്ലാ ഈശ്വര വിശ്വാസികളും ഒപ്പം നിരീശ്വരവാദികളും ആവശ്യം കാണേണ്ട ഒരു വീഡിയോ - A Must Watch Video To All Believers of God As well As All Atheists

8 comments

അതെ എല്ലാ ഈശ്വര വിശ്വാസികളും ഒപ്പം നിരീശ്വരവാദികളും ആവശ്യം കാണേണ്ട ഒരു വീഡിയോ.







Source:
ഒരു പണിയുമില്ല facebook Page


മരുഭൂമിയില്‍ നിന്നും ഒരു കലാ കുടുംബം - An Amazing Artist "Arifa" and Her Talented Family From A Desert Land

11 comments

അരീഫയുടെ ഒരു ഓയില്‍ പെയിന്റിംഗ് 
ഈ കലാ കുടുംബത്തെപ്പറ്റി ഗള്‍ഫ് മലയാളം ന്യൂസില്‍ വന്ന ശ്രീ രമേശ്‌ അരൂരിന്റെ റിപ്പോര്‍ട്ട്  
ശ്രീ രമേശ്‌ അരൂര്‍ അടുത്തിടെ ഗള്‍ഫ്‌ മലയാളം ന്യൂസില്‍ വാരാന്ത്യ പ്പതിപ്പില്‍ എഴുതിയ വാക്കുകള്‍ കടം എടുത്തു കൊണ്ട് തന്നെ തുടങ്ങട്ടെ, വരയില്‍ ദൈവത്തിന്റെ വര പ്രസാദം ലഭിച്ച ഒരു കലാ  കുടുംബം. ബ്ലോഗു മിത്രം ഇസഹാക്കും തന്റെ ഓമന പുത്രികളും, തങ്ങളുടെ വരകളിലൂടെ വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കലാകുടുംബത്തെ പരിചയപ്പെടാനും അവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കാനും, കൂടുതല്‍ ചിത്രങ്ങളും കാണുവാനും, വിവരങ്ങള്‍  വായിക്കുവാനും താഴെയുള്ള ഈ ലിങ്കില്‍ അമര്‍ത്തുക.



An Amazing Artist "Arifa" 
and Her Talented Family 
From A Desert Land




Source:
Philipscom
Arifa's Blog
Varayidam- Ishhaq's Blog,
Jumaana's Blog
Ramesh Aroor's Blog,
Gulf Malayalam News.

ആറ്റു നോറ്റിരുന്ന ആ സംഗമം ഇതാ വാതില്‍ക്കലെത്തി.

15 comments
Picture Credit. Bloggermeet.blogpspot.com

ആറ്റു നോറ്റിരുന്ന ആ സംഗമം ഇതാ വാതില്‍ക്കലെത്തി.  ബ്ലോഗിലൂടെയും, മെയില്‍ വഴിയും, ചാറ്റിലൂടെയും ഫോണ്‍ വഴിയും മാത്രം ബന്ധം പുലര്‍ത്തിയവര്‍ തമ്മില്‍ കാണാന്‍ ഇതാ ഒരു സന്ദര്‍ഭം കൂടി.  

മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മ തുഞ്ചൻപറമ്പില്‍ വെച്ച് ഈ വരുന്ന ഏപ്രില്‍ 21 നു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം bloggermeet ബ്ലോഗ്‌ പേജില്‍ നിന്നും കഴിഞ്ഞ ദിവസം  ജയന്‍ ഏവൂ രിന്റെ കുറിപ്പിലൂടെ വായിച്ചറിവാന്‍ ഇടയായി.

മീറ്റില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരം ആ ബ്ലോഗ്‌ പോസ്റ്റു വഴി  കമന്റിലൂടെയോ ഫോണ്‍ മുഖേനയോ സംഘാടകരെ അറിയിക്കാന്‍ ബ്ലോഗില്‍ സൂചിപ്പിച്ചിരിക്കുന്നു.  ഈ പോസ്റ്റു തയ്യാറാക്കുമ്പോള്‍ ഏതാണ്ട്  80 തോളം പേര്‍ രെജിസ്ടര്‍ ചെയ്തു കഴിഞ്ഞിരുന്നു.  അതേപ്പറ്റി  കൂടുതല്‍ അറിവാനും വിവരം ധരിപ്പിക്കാനും ഈ ലിങ്കില്‍ അമര്‍ത്തുക: തുഞ്ചൻപറമ്പ് ബ്ലോഗർ സംഗമം

ഒപ്പം കുറച്ചു നാളുകള്‍ക്കു മുന്‍പ് ബ്ലോഗ്‌ മീറ്റിനെപ്പറ്റി  "ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few Etiquette" എന്ന തലക്കെട്ടില്‍  ഞാന്‍ എഴുതിയ ഒരു കുറിപ്പും ചേര്‍ത്തു വായിക്കുക.

ഇതോടുള്ള ബന്ധത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരില്‍ ഒരാളായ ശ്രീ സാബു കൊട്ടൊട്ടിയുമായി ബന്ധപ്പെടാവുന്നതാണ്, അദ്ദേഹത്തിന്റെ നമ്പര്‍: ഇതാ ഇവിടെ:
9400006000, 9288000088 

ഈ സംരഭത്തിനു ചുമല്‍ കൊടുക്കുന്നതിനും ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുന്നതിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘാടകര്‍ക്ക് എന്റെ  പ്രത്യേക അഭിനന്ദനം/ആശംസകള്‍  ഈ പോസ്റ്റിലൂടെ മുന്‍കൂറായി അറിയിക്കുന്നു 

ഇന്ന് തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ഓണ്‍ലൈനിലൂടെ തരപ്പെടുത്തിക്കഴിഞ്ഞു. RAC ല്‍ ആണ് ഇപ്പോള്‍ ചെയ്തിട്ടും കിട്ടിയത്, അതുകൊണ്ട് നാട്ടിലേക്ക് പോകുവാന്‍ താല്പ്പര്യപ്പെടുന്നവര്‍ ഇന്ന് തന്നെ ടിക്കറ്റ് റിസേര്‍വ് ചെയ്യുക. 

അപ്പോള്‍ പിന്നെ മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് കാണാം അല്ലെ!!



ഇരിപ്പിടം: വിഷയവൈവിധ്യം തേടുന്ന ബ്ലോഗെഴുത്ത്.....(ഈ ലക്കം അവലോകനം) Irippidam Blog Review...The Latest Issue...

No Comments

'വല്ലഭന് പുല്ലും ആയുധമാണ്...'  അനുഗൃഹീതരായ എഴുത്തുകാർക്ക്  വിഷയദാരിദ്ര്യം അനുഭവപ്പെടുന്നില്ലആരും പോവാത്ത  ഇടങ്ങളിലൂടെ അവർ പുതിയ പാതകൾ വെട്ടിത്തെളിക്കുംകാണാത്തകാഴ്ചകളിലേക്ക് അവർ അനുവാചകരെ കൂട്ടിക്കൊണ്ടുപോവും. വായനയുടെ പുത്തൻ അനുഭൂതിമണ്ഡലങ്ങൾ അവർക്കു മുന്നിൽ അനാവരണം ചെയ്യും.....തുടര്‍ന്നു വായിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക.
ഇരിപ്പിടം: വിഷയവൈവിധ്യം തേടുന്ന ബ്ലോഗെഴുത്ത്.....





Visit PHILIPScom

PHILIPScom On Facebook