തുഞ്ചൻ പറമ്പ് ബ്ലോഗർ സംഗമത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ

No Comments

നാളെ ആരംഭിക്കുന്ന തുഞ്ചൻ പറമ്പ് ബ്ലോഗർ സംഗമത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ ഇവിടെ നേരുന്നു.

രണ്ടു മാസം മുൻപേ ടിക്കറ്റ് തരമാക്കി വെച്ചെങ്കിലും ജോലി സംബന്ധമായ ചില എമർജൻസി 
കാരണം അവസാന നിമിഷം അത് കാൻസൽ ചെയ്യേണ്ടി വന്നു.
വിവരം സാബുവിനോട് 
പറഞ്ഞിരുന്നു. 

വരാൻ കഴിയാതെ 
പോയതിൽ 
ഖേദം അറിയിക്കുന്നു. 

ഒരു നല്ല കൂട്ടം 
ആളുകളെ 
കാണാം 
എന്നാഗ്രഹിച്ചത് 
വൃ ഥാ വിലായല്ലോ 
എന്നോർക്കുമ്പോൾ 
പെരുത്ത 
ദുംഖം 
ഉണ്ട് 

ദൈവം അനുവദിച്ചാൽ അടുത്ത 
ബ്ലോഗർ സംഗമത്തിൽ പങ്കെടുക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു, ആശിക്കുന്നു. 

എല്ലാ മിത്രങ്ങൾക്കും സന്തോഷകരമായ യാത്രയും കൂടിക്കാഴ്ച കളും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആശിക്കുന്നു. പ്രാർഥിക്കുന്നു. 
നിങ്ങളുടെ 
മിത്രങ്ങൾ 
ഏരിയൽ ഫിലിപ്പും 
അന്നമ്മ ഫിലിപ്പും 
സിക്കന്ത്രാബാദ് 

Bilatthipattanam/ബിലാത്തിപട്ടണം : ബ്ലോഗ്ഗിങ്ങ് അഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും ..... A Feedback (ഒരു പ്രതികരണം)

No Comments
അടുത്തിടെ വായിച്ച ചിന്തോദ്വീപകമായ  ഒരു ബ്ലോഗ്‌ പോസ്റ്റും അതിനുള്ള എന്റെ ഒരു പ്രതികരണവും.
Picture Credit. Murali, Bilathipatanam/London

 പ്രതികരണം പോസ്ടുടമയുടെ ശ്രദ്ധയിൽ പെട്ടില്ലാന്നു തോന്നുന്നു അതിനാൽ അതിവിടെ
വീണ്ടും കുറിക്കുന്നു. ഒപ്പം ഇതു മൂലം ഈ സ്വഭാവത്തിന് അടിമയായവർക്ക്, ആ പോസ്റ്റു കാണാത്തവർക്കും, ഒരു വിചിന്തനത്തിനിടയായാൽ ഞാൻ കൃതാർത്ഥനായി.

ഒപ്പം ഏതാണ്ട് ഇതേ ബന്ധത്തിൽ എഴുതിയ മറ്റൊരു കുറിപ്പും (കഥ) വായിക്കുക ഇവിടെ.


കടപ്പാട്Bilatthipattanam /ബിലാത്തിപട്ടണം 
മുരളീഭായ്, 
Mr. Murali, Bilathipatanam
ഭൂലോകത്തെ തിക്കിലും തിരക്കിലും പെട്ടുഴന്നു പോയതിനാല്‍ ഈ വിജ്ജാനപ്രദമായ ബ്ലോഗു കാണാന്‍ വൈകി. ഇപ്പോള്‍ ഇരിപ്പിടത്തിലെ കുറി കണ്ടാണിവിടെ എത്തിയത്. ബ്ലോഗെഴുത്തുകാരും വെബ്‌ സന്ദര്‍ശകരും ശരിക്കും അറിഞ്ഞിരിക്കേണ്ടതും വായിക്കേണ്ടതുമായ നിരവധി ലിങ്കുകള്‍ കോര്‍ത്തിണക്കിയുള്ള ഈ അവതരണം ആസ്സലായി. 

എല്ലാ ലിങ്കിലും പോയി നോക്കിയില്ല സാവകാശം ഇരുന്നു നോക്കേണ്ട വരികള്‍ തന്നെ ഇവ. ഓഫീസിലും വീട്ടിലും ഈ കുന്തത്തിന്റെ മുന്‍പില്‍ ഇരുന്നു വല്ല അസുഖവും വരുത്തി വെക്കുമോയെന്നാണിപ്പോഴുള്ള ഭീതി. എന്നാലും പ്രിയ മിത്രങ്ങളുടെ ബ്ലോഗ്‌ കുറിപ്പുകള്‍ കാണാനും വായിക്കാനും ഇരിക്കാതെയും വയ്യ, എന്നാലും ഇതിനൊക്കെ ഒരു കണ്ട്രോള്‍ വേണ്ടേ മാഷെയെന്നാണിപ്പോള്‍ ഭാര്യയുടെ പതിവ് പല്ലവി, എന്ത് ചെയ്യാം അകപ്പെട്ടു പോയില്ല, ഇങ്ങോട്ട്കുറിക്കുമ്പോള്‍ അങ്ങോട്ട്‌ കുറിക്കുകയും വേണ്ടേ മാഷെ അതല്ലേ അതിന്റെ ഒരു മര്യാദ, ചിലരിതിനെ പുറം ചൊറിയല്‍ എന്നും മറ്റും വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്, അതൊന്നും കാര്യമാക്കെണ്ടാന്നെ! നമുക്ക് നല്ലതെന്ന് തോന്നുന്നത് നമുക്ക് ചെയ്യാം. ചിലക്കുന്നവര്‍ അല്ല കുരക്കുന്നവര്‍ അവിടെക്കിടന്നു കുരക്കട്ടെ! അമ്പിളി മാമനെ നോക്കി പണ്ടൊരു പട്ടി കുരച്ചത് പോലെ നമുക്കതിനെ കാണാം അല്ലെ!

എന്തായാലും നല്ലൊരു പഠന വിഷയം ആക്കേണ്ട ഒരു subject ബിലാത്തി പട്ടണത്തില്‍ നിന്നും ഭൂലോകം മുഴുവനും പരന്നു, നന്ദി ഈ കുറിക്കു. 

പിന്നെ ബ്ലോഗില്‍ കമന്റു വീശുന്നതിനെപ്പറ്റി കുറച്ചുനാള്‍ മുന്‍പ് ഞാന്‍ ഒരു കുറിപ്പ് എഴുതിയിരുന്നു അത് കണ്ടു കാണുമോ എന്തോ എന്തായാലും ബ്ലോഗിനെപ്പറ്റിയും കമന്റു വീഴ്ത്തുന്നതിനെപ്പറ്റിയും ഉള്ള ആ കുറിപ്പിന്റെ ലിങ്കിവിടെ ഇടുന്നു ഈ ലേഖനത്തോടു അത് ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. 
Google.com 



സസ്നേഹം 
ഫിലിപ്പ് ഭായ്

P S:
പിന്നെ ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ കലക്കി, പക്ഷെ മാഷെ അതിന്റെ source ലിങ്ക് ക്രെഡിറ്റ്‌ ആയി ചേര്‍ക്കണം കേട്ടോ. 

പുതിയ പോസ്ടിടുമ്പോള്‍ ലിങ്ക് ഒന്ന് മെയിലില്‍ വിട്ടാല്‍ വേഗത്തില്‍ കാണാന്‍ കഴിയും പിന്നെ ഒരു കാര്യം ചോദിക്കാന്‍ വിട്ടു പോയി , മാഷെ, പോസ്റ്റിന്റെ താഴെ വാല്‍ക്കഷണമായി ചുവന്ന വരികളില്‍ കുറിച്ച ആ വാക്കുകളിലെ ഗുട്ടന്‍സ് പിടികിട്ടിയില്ല/ ബ്ലോഗ്‌ എഴുത്തിനെ ചില വീരന്മാര്‍ അങ്ങനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. ഇത് ആ ചിത്രത്തിനുള്ള അടിക്കുറിപ്പല്ലേ 
എങ്കില്‍ അത് കുറേക്കൂടി അതിനോട് ചേർത്തിടുക. 

നാലാം വാഷികത്തിലേക്ക് പ്രവേശിച്ചല്ലോ എന്റെ ആശംസകള്‍ വീണ്ടും

വിജ്ജാനപ്രദമായ ആ കുറിപ്പ് വായിപ്പാൻ ഇവിടെ ഈ ലിങ്കിൽ അമർ ത്തുക.

ബ്ലോഗ്ഗിങ്ങ് ആഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും .....


ചിത്രങ്ങൾക്ക്  കടപ്പാട്:
Bilatthipattanam / ബിലാത്തിപട്ടണം




അയാൾ എഴുത്തിന്റെ പണിപ്പുരയിലാണ്

33 comments

അയാ എഴുത്തിന്റെ  പണിപ്പുരയിലാണ്  


Picture Credit. Google/dkitsu.ie
"കുത്തിക്കുറിച്ചു കൊണ്ടിങ്ങിരുന്നാൽ 
അത്താഴമൂണിനിന്നെന്തു ചെയ്യും"

എന്നു പണ്ടൊരു കവി ചൊല്ലിയ വരികളാണ്, പെട്ടന്നു സുമയുടെ ചിന്തയിൽ ഓടിയെത്തിയത്. 

ശരിയാണ്, അത് അന്നത്തെ കാലം,
ഇന്നു കാലം മാറി കുത്തിക്കുറിപ്പിന്റെ ശൈലിയും പാടെ മാറി 
കംപ്യുട്ടർ കീ പാഡിൽ വിരലുകൾ അമരുകയെ വേണ്ടു കഥയോ കവിതയോ എല്ലാം റെഡി.  ഒപ്പം ഓണ്‍ലൈനിൽ ഒരു ഓർഡർ കൊടുത്താൽ ആവശ്യമുള്ളതെല്ലാം തീൻമേശമേൽ റെഡി. 

അപ്പോൾപ്പിന്നെ ഈ പാട്ടിനെന്തു പ്രസക്തി !
അവൾ അറിയാതെ ഓർത്തുപോയി. 

അയാൾ തന്റെ പതിവു പണി തുടർന്നു കൊണ്ടേയിരുന്നു. 
പരിസര ബോധം നഷ്ടപ്പെട്ട ഒരു മദ്യപനെപ്പോലെ അയാളുടെ വിരലുകൾ കീ ബോർഡിൽ അമർന്നു ആടിയുലഞ്ഞു കൊണ്ടേയിരുന്നു. 
എന്തെല്ലാമോ കുത്തിക്കുറിക്കുന്ന തിരക്കിലായിരുന്നു അയാൾ അപ്പോഴും. 

അയാൾ ചെയ്യേണ്ട പല വീട്ടു കർമ്മങ്ങളും പാടേ മറന്നു കഴിഞ്ഞിരുന്നു, കമ്പ്യുട്ടറിനെ പ്രണയിച്ചു കൊല്ലുവാൻ തുടങ്ങിയിട്ടു നാളുകൾ പലതായി. 

ആദ്യമാദ്യം അയാൾ ചില കുസൃതിത്തരങ്ങൾ എഴുതി വിട്ടശേഷം ഉച്ചത്തിൽ വായിക്കുക പതിവുണ്ടായിരുന്നു. 

അവയിൽ  ചിലതെല്ലാം സുമക്കും സുഖമുള്ളതായി തോന്നി. 

കാലങ്ങൾ കടന്നു പോയതോടെ അത്തരം തമാശകൾ ഒന്നും പാടെ ഇല്ലാതായി. 

എപ്പോഴും ഒരു തരം സീരിയസ് മുഖഭാവം
ഇതിയാനിതെന്തു പറ്റി!

സുമ സ്വയം ചോദിച്ചു പോയി. 

ഉത്തരം കിട്ടാതെ അവ വായുവിൽ ഉയർന്നു ഉമ്മറപ്പടിയിൽ തട്ടി തകർന്നു വീണു. 

ഇനി അയാളെ സഹിക്കുക തന്നെ, അല്ലാതെ മറ്റു മാർഗ്ഗം ഒന്നും അവൾക്കു കണ്ടെത്താനായില്ല. 

ദിവസങ്ങൾ മാസങ്ങൾ, നിരവധി അറിയാതെ കടന്നു പോയി. 

വിശേഷിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.  അയാൾ ആ വീട്ടിൽ ഉണ്ടെന്ന സത്യം പോലും സുമയും മക്കളും ഇതിനകം മറന്നിരുന്നു. 
  
കുടുംബ ബന്ധത്തിന്റെ അടിസ്ഥാന തത്വം പോലും അയാൾ മറന്നതുപോലെ സുമക്കു തോന്നി. 
ഒന്നിലും അയാൾക്ക്‌ താൽപ്പര്യം ഇല്ലാതായി പിന്നല്ലേ കുടുംബ ബന്ധത്തിന്റെ അടിസ്ഥാന  തത്വം. മാങ്ങാത്തൊലി! 

അത് പറഞ്ഞു സുമ ഒരിക്കൽ അയാളുമായി പിറുപിറുത്തു
എന്തു പറഞ്ഞാലും പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരാളെപ്പോലെ അയാൾ  ആയിതീർന്നു.  

ഏതോ ഒരു വലിയ പ്രബന്ധത്തിന്റെ പണിപ്പുരയിലാണയാൾ എന്നു വളരെ വൈകി മാത്രമേ സുമക്കും മക്കൾക്കും  മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ.
അയാളെ തേടിയെത്തിയ ആ വലിയ പുരസ്കാരം അവരുടെ 
കുടുംബത്തിന്റെ പ്രതിശ്ചായ പോലും മാറ്റി മറിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ!

അടുത്തു വരുന്ന സ്വാതന്ത്ര്യ ദിനച്ചടങ്ങിൽ പ്രധാന മന്ത്രിയിൽ നിന്നുമത്രെ അയാൾ ആ പുരസ്കാരം ഏറ്റു വാങ്ങുന്നതെന്ന സത്യം അന്നത്തെ ദിനപ്പത്രത്തിലൂടെയത്രേ സുമയും കുടുംബവും തിരിച്ചറിഞ്ഞത്. 
ഒരു ഭീമൻ തുകയും ഒപ്പം ഒരു സ്വർണ്ണ ഫലകവും അയാളെ തേടിയെത്തിയിരിക്കുന്നു.  
പത്ര വാർത്ത വായിച്ച സുമ തരിച്ചിരുന്നു പോയി!

കഷ്ടം അദ്ധേഹത്തെ താൻ എത്ര തെറ്റിദ്ധരിച്ചു.
ഇനിയെന്താ ചെയ്ക.  

മാപ്പിരക്കാനും പഴുതുകൾ ഇല്ലാതായി 

സുമ ഒരു തരം വിഷമ വൃത്തത്തിലായി. 

അയാൾ സുമയിലെ മാറ്റങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു. 
പൊതുവെ സൗമ്യ ശീലനായ അയാൾ  സുമയുടെ പരുങ്ങൽ കണ്ടു പറഞ്ഞു 
വിഷമിക്കേണ്ട സുമ, 

കാര്യങ്ങൾ കുറെയൊക്കെ എനിക്കും മനസ്സിലാകും പക്ഷെ എന്തു ചെയ്യാം ചില ദൗത്യങ്ങൾ ഏറ്റെടുത്താ ൽ അതു പൂർത്തീകരിക്കാതിരിക്കാൻ കഴിയില്ലല്ലോ സുമാ. 

നീയിങ്ങു വന്നേ 

ഇങ്ങോട്ടോന്നടുത്തു വരൂന്നേ,
പേടിക്കേണ്ട ധൈര്യമായി വന്നോളു. 

പരുങ്ങി പരുങ്ങി അയോളോടടുത്ത സുമയെ അയാൾ  വാരിപ്പുണർന്നു, ഏതോ ഒരു വലിയ കുടിശ്ശിക തീർക്കുന്നതുപൊലെ അവളുടെ കവിളിണകളിൽ അമർത്തി അമർത്തി ചുംബിച്ചു. 

ശുഭം 

Anna's Malayalam Page: എന്റെ മലയാളം പേജ്‌

Anna's Malayalam Page: എന്റെ മലയാളം പേജ്‌

6 comments
Anna's Malayalam Page: എന്റെ മലയാളം പേജ്‌: ഈ വിഷുപ്പുലരിയിൽ  ഇതാ ഞാനൊരു പുതിയ  ബ്ലോഗുമായി നിങ്ങൾക്കു  മുന്നിൽ,നിങ്ങൾ തൻ  അനുഗ്രഹാശിഷുകൾ  എന്നുമെൻ  കൂടുണ്ടാകുമെന്നുള്ള ...

നൂറു തികയാൻ അഥവാ സെഞ്ചറി അടിക്കാൻ ഒന്നിന്റെ കുറവ്!

21 comments
Picture Credit.  Google 
നൂറു തികയാൻ 
അഥവാ 
സെഞ്ചറി അടിക്കാൻ
 ഒന്നിന്റെ കുറവ്!
നന്ദി 
നന്ദി 
നന്ദി 
എന്റെ ബ്ലോഗിൽ 
ചേർന്ന എല്ലാവര്ക്കും 
എന്റെ ഹൃദയം നിറഞ്ഞ നന്ദി 
ഇവിടെ അറിയിക്കുന്നു 
വീണ്ടും 
കാണാം.  
എല്ലാ 
പ്രിയ 
മിത്രങ്ങൾക്കും 
ഞങ്ങളുടെ 
വിഷു ദിന 
ആശംസകൾ 
നേരുന്നു. 

ഏരിയൽ 
ഫിലിപ്പും 
കുടുംബവും 
Photo Cube Generator

Visit PHILIPScom

PHILIPScom On Facebook