വരയറിയാതെ വരക്കാം… നിങ്ങൾക്കും കമ്പ്യൂട്ടറിൽ ചിത്രങ്ങൾ വരക്കാം

No Comments
നിങ്ങൾക്കും കമ്പ്യൂട്ടറിൽ ചിത്രങ്ങൾ വരക്കാം 
Source: cyberjalakam.com
കൂടുതൽ വിവരങ്ങൾക്ക് ഈ പേജു സന്ദർശിക്കുക.
താഴെയുള്ള ലിങ്കിൽ അമർത്തുക:

ക്രിക്കറ്റും വാതുവെപ്പു വിവാദങ്ങളും ഒപ്പം ചില പ്രതികരണങ്ങളും

No Comments


Pic Credit: Oneindia.com
നമ്മുടെ നാട്ടിൽ എന്നും രാഷ്ട്രീയം ഒരു ചർച്ചാ വിഷയം തന്നെ 
പക്ഷെ, ചില ദിവസങ്ങളിലായി രാഷ്ട്രീയം അൽപ്പ സമയത്തേക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു ക്രിക്കറ്റ് ജ്വരത്തിനു!  അതെ ക്രിക്കറ്റ് ജ്വരം പരക്കെ പടർന്നു പിടിച്ചിരിക്കുന്നു പക്ഷെ ഇന്നിപ്പോൾ അത് വിവാദങ്ങളുടെ ഊരാക്കുടുക്കിൽ അകപ്പെട്ടിരിക്കുന്നു എന്നത് ക്രിക്കറ്റു പ്രേമികളെ ഒന്നടങ്കം ദുഃഖത്തി ലാഴ്ത്തി എന്നു പറഞ്ഞാൽ മതി.

Pic. Credit: Oneindia,com
മലയാളി താരം ശ്രീശാന്തിൽ തുടങ്ങിയ വിവാദം ദിവസം തോറും പലരിലേക്കും നീണ്ടു കൊണ്ടിരിക്കുന്നു.
ശ്രീശാന്തെന്ന ഒരു ചെറു മീൻ കോഴ/വാതുവെപ്പ്  വിവാദ വലയിൽ കുടുങ്ങിയതോടെ  പല വമ്പൻ സ്രാവുകളും വലയിൽ കുടുങ്ങുന്ന ലക്ഷണങ്ങൾ ഇപ്പോൾ കാണുന്നു.

ഇന്ന് നടത്തിയ പത്രവായനയിൽ (വെബ്‌) പെട്ട ചില വാർത്തകളും  അവയക്കുള്ള എന്റെ പ്രതികരണങ്ങളും ആണീ പോസ്റ്റിൽ. തികച്ചും വ്യത്യസ്തമായ ഒരു കാൽവെയിപ്പാണീ പോസ്റ്റു:

one India Malayalam എന്ന വെബ് പേജിൽ വായിച്ച വാർത്തകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും ഇവിടെ വായിക്കുക:

വാർത്ത 1 
ചീനുവിന്റെ കയ്യില്‍നിന്നും ട്രോഫിവാങ്ങാതെസച്ചിന്‍
കൊല്‍ക്കത്ത: ക്രിക്കറ്റില്‍ കോഴക്കാര്‍ക്കും സച്ചിനും തമ്മില്‍ ഒരു ബന്ധവുമില്ല. പണ്ട് കോഴക്കാര്‍ കളി തോല്‍പുമെന്ന് കോച്ച് ഗെയ്ക്ക് വാദിനെ ഫോണ്‍ വിളിച്ചുപറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ഓടിയത് സച്ചിന്റെ അരികിലേക്കാണ്. പരിഭ്രാന്തനായ കോച്ചിനോട് ഒന്നും പേടിക്കേണ്ട, കളി നമ്മള്‍ ജയിക്കും എന്ന് ആശ്വസിപ്പിക്കുക മാത്രമല്ല അടിച്ച് കളി ജയിപ്പിച്ച് ഒത്തുകളിക്കാരുടെ കണക്കുകള്‍ തെറ്റിക്കുകയും ചെയ്തു.എന്റെ പ്രതികരണം: 
"ഒരു കാലത്ത് gentlemen game എന്നപേരു പിടിച്ചു പറ്റിയ ഒരു കളിയായ ക്രിക്കറ്റ് കളി ഇന്ന് വിവാദങ്ങളുടെ കുരുക്കിലകപ്പെട്ടു ഒരു വൃത്തികെട്ട കളിയായി മാറുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു 
വിവാദങ്ങളിൽ കുടുങ്ങിയവർ എത്ര ഉന്നതർ ആയാലും കടുത്ത 
ശിക്ഷ തന്നെ കൊടുത്തേ മതിയാകൂ. ഇവിടെ സച്ചിന്റെ നിലപാടിനെ പ്രകീർത്തിച്ചേ മതിയാകൂ. ഇത്തരം വിവാദത്തിൽ കുടുങ്ങിയവരെ പിൻനിരയിലേക്ക് തള്ളേണ്ടതിനുപകരം ട്രോഫി കൊടുക്കാൻ വേറാരെയും കിട്ടാതെ പോയല്ലോ കഷ്ടം."

കൂടുതൽ വായിപ്പാൻ ഇവിടെ അമർത്തുക OneIndia 


വാർത്ത 2 
ശ്രീശാന്തിന് ദിവസവും പാര്‍ട്ടി വേണമെന്ന് പോലീസ്
ദില്ലി: മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന് ദിവസവും പാര്‍ട്ടി വേണമെന്ന് ദില്ലി പോലീസ്. പാര്‍ട്ടി മാത്രമല്ല, കിട്ടാവുന്നത്രയും പെണ്ണുങ്ങളേയും ശ്രീശാന്തിന് പാര്‍ട്ടിയില്‍ വേണമെന്നാണ് ദില്ലി പോലീസിന്റെ വെളിപ്പെടുത്തല്‍. മദ്യപിച്ച് ഓവറായ നിലയിലാണ് മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ നിന്നും ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു

എന്റെ പ്രതികരണം:

"കഷ്ടം മലയാളിയുടെ മാനം കെടുത്താൻ ഇങ്ങനെയും ഒരു ജന്മം
ഇത്തരക്കാരെ ചാട്ടവാറടിക്ക് വിധേയരാക്കണം. എന്തായാലും 
ഇവിടെ ഇവൻ ഒരു ചെറുമീൻ പെരുത്ത മീനുകൾ ഓരോന്നായി 
ഇനിയും ഇവിടെ വലയിൽ വീഴും എന്നതിൽ ഒട്ടും സംശയം വേണ്ട."

കൂടുതൽ വായിപ്പാൻ ഇവിടെ അമർത്തുക  Oneഇന്ത്യ Malayalam 


Source : OneIndiaMalayalam




എന്റെ ഇംഗ്ലീഷ് ബ്ലോഗിലേക്ക് ഇതാ മറ്റൊരു വഴി - Here Is Yet Another Way To Reach My English Blog :-)

No Comments
ഫിലിപ്പ്സ്കോം 
എന്ന
എന്റെ ഇംഗ്ലീഷ് ബ്ലോഗിലേക്ക് 
ഇതാ മറ്റൊരു വഴി 
ഈ ബ്ലോഗിന്റെ സൈഡ് ബാറിൽ 
അതിനുള്ള വഴി 
കൊടുത്തിട്ടുണ്ടെങ്കിലും 
ഇനിയും ഇവിടുള്ള പലരും 
അവിടെ എത്തിയിട്ടില്ലാന്നു തോന്നുന്നു അവർക്കായി 
ഇതാ ഒരു എളുപ്പ വഴി :-) 
അവിടേക്കൊന്നെത്തി നോക്കാൻ 
എല്ലാ പ്രിയ മിത്രങ്ങളെയും 
ക്ഷണിക്കുന്നു 
അതിനായി 
താഴെയുള്ള ചിത്രത്തിൽ 
അമർത്തുക.
ഏരിയലിന്റെ കുറിപ്പുകൾ 
എന്ന ഈ ബ്ലോഗു ഈ വരുന്ന ജൂണ്‍ 
ആറിനു ഒരു വർഷം തികയും. 

ഇതുവരെ നിങ്ങൾ മിത്രങ്ങൾ തന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും 
ഞങ്ങളുടെ നന്ദി നമസ്കാരം 
വീണ്ടും കാണാം 
Please Click
on the below
image to reach
the destination
ads
ഈ ചിത്രവും മുകളിലുള്ള
ബാനറും തയ്യാറാക്കിയ
ശ്രീ റിജോയ് പൂമലക്ക്
എന്റെ നന്ദി
വീണ്ടും

web counter

Pusthakaniroopakan: A Place For Book Lovers - An Introduction: "പുസ്തക നിരൂപകൻ" ഓണ്‍ലൈൻ മാസിക. ഒരു പരിചയപ്പെടുത്തൽ.

No Comments

Pusthakaniroopakan Logo





(എഴുത്തുകാരുടെയും പ്രസാധകരുടെയും ഒപ്പം

വായനക്കാരുടേയും ഒരു പൊതു വേദി-

A Place

 For Book Lovers)

A Screenshot of the Page




A Screenshot of  Its Letters Column



To Read More About This Venture Please Click On The Below Link:
പുസ്തക നിരൂപകൻ ഓണ്‍ലൈൻ മാസിക ഒരു പരിചയപ്പെടുത്തൽ.


Source

Sabu Shankare
Chief Editor
Pusthakaniroopakan
Arielinte kurippukal

ഹൃദയതാളങ്ങള്‍: നന്മകള്‍ നഷ്ടമാകാതിരിക്കട്ടെ... (മലയാളം ബ്ലോഗ്‌ എഴുത്തുകാരോടൊരു വാക്ക്)

No Comments
കടപ്പാട് റിയാസ് അലി വരിയും വരയും 
അടുത്തിടെ മലയാളം ബ്ലോഗേഴുത്തിലേക്ക് കടന്നു വന്ന നിഷ ദിലീപ് എന്ന ബ്ലോഗ്ഗർ എഴുതിയ ചിന്തോദ്വീപകമായ ഒരു ചെറു ലേഖനം.


മലയാളം ബ്ലോഗ്‌ എഴുത്തുകാർക്കിടയിലെ ചില വ്യത്യസ്ത സ്വഭാവ വിശേഷങ്ങൾ കണ്ടു മനം നൊന്തു കുറിച്ച ചില വരികൾ. 



എല്ലാം ബ്ലോഗ്‌ എഴുത്തുകാരും ആവശ്യം വായിച്ചിരിക്കേണ്ട 
ഈ കുറിപ്പ് ഇവിടെ ചേർക്കുന്നതിൽ  വളരെ സന്തോഷം ഉണ്ട്.

അവിടെക്കുറിച്ച എന്റെ പ്രതികരണം: 

നിഷ ദിലിപ്,
റിയാസിന്റെ പേജിൽ നിന്നാണിവിടെയെത്തിയത്‌ 
ഇംഗ്ലീഷ് ബ്ലോഗ്‌ എഴുത്തിൽ നിന്നും മലയാളത്തിൽ 
അടുത്തകാലത്ത്‌ എത്തിയപ്പോൾ കണ്ട മേൽവിവരിച്ച 
കാര്യങ്ങൾ എന്നേയും  തുടക്കത്തിൽ ഒന്ന് ഞട്ടിച്ചു.  
പിന്നീടോർത്തു, എന്തേ നമ്മൾ മലയാളികൾ ഇങ്ങനെയെന്നു!. 
പിന്നെ അത്തരം ബ്ലോഗുകളിൽ നിന്നും 
ഒരകലം പാലിച്ചു. നിഷയുടെ 
ഈ കുറിപ്പ്‌ ഇത്തരം കാര്യങ്ങളിൽ 
ഏർപ്പെടുന്നവർക്കു ഒരു മുന്നറിയിപ്പും 
ഒരു ഉപദേശവും ആകും എന്നതിനു സംശയം ഇല്ല.
വാക്കിലൂടെയും പ്രവർത്തിയിലൂടെയും 
നമുക്കാരേയും പരുക്കേൽപ്പിക്കാതിരിക്കാം.
എഴുതുക അറിയിക്കുക 
വീണ്ടും കാണാം 
നന്ദി നമസ്കാരം 
ഫിലിപ്പ് ഏരിയൽ 

വായിക്കുക. ഒപ്പം നിങ്ങളുടെ  അഭിപ്രായങ്ങൾ പങ്കു വെക്കുക
തുടർന്ന് വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.





Source:
Hrudayathalangal(Nisha Dilip)
VariyumVarayum (Riaz T Ali)





ഇരിപ്പിടം: എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ....

No Comments

മലയാളം വെബ് ലോകത്തെ ബ്ലോഗ്‌ പോസ്റ്റുകളെപ്പറ്റി ആഴ്ച തോറും അവലോകനം നടത്തുന്ന "ഇരിപ്പിടം" മാസികയുടെ ഈ ലക്കത്തിൽ  "ഏരിയലിന്റെ കുറിപ്പുകൾ" എന്ന ബ്ലോഗിൽ വന്ന ഒരു ലേഖനത്തെപ്പറ്റി (ചേമ്പിലക്കുട) പരാമർശിക്കപ്പെട്ടിരിക്കുന്നു. 
കൂടുതൽ വായനക്ക് താഴെയുള്ള ലിങ്കിൽ അമർത്തുക. 



" എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള 
 സമസ്തകാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാനൊരു കാലം , 
മരിക്കാനൊരു കാലം. ...


"പുസ്തക നിരൂപകൻ" ഓണ്‍ലൈൻ മാസിക. ഒരു പരിചയപ്പെടുത്തൽ.

No Comments

പുസ്തക നിരൂപകൻ ഓണ്‍ലൈൻ മാസിക ഒരു പരിചയപ്പെടുത്തൽ.

(എഴുത്തുകാരുടെയും പ്രസാധകരുടെയും ഒപ്പം വായനക്കാരുടേയും ഒരു പൊതു വേദി)


Picture Credit Pusthakaniroopakan 
ദിനം തോറും നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന നമ്മുടെ നാട്ടിൽ ഇതാ പുസ്തകങ്ങളുടെ മാറ്റുരച്ചു നോക്കുന്നതിനായി ഒരു പുതിയ സംരഭം. 

പ്രസിദ്ധീകൃതമാകുന്ന പുസ്തകങ്ങളുടെ നെല്ലും പതിരും തിരിച്ചറിയാൻ ഈ ഓണ്‍ലൈൻ മാസിക ഉപകരിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. 

തുടക്കത്തിൽ ഇതൊരു പ്രിന്റ്‌ മാധ്യമം ആയിരുന്നെങ്കിലും അനേകരിലേക്കു എത്തിക്കുവാൻ വെബ്‌ ലോകം തന്നെ ഉചിതം എന്നു മനസ്സിലാക്കി അതൊരു വെബ്‌ മാസികയായി ഇപ്പോൾ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു.

മുപ്പതിലധികം വർഷങ്ങളായി തിരുവനന്തപുരത്ത് സ്ഥിരതാമസം ആക്കിയിരിക്കുന്ന സാബു ശങ്കർ എന്ന പേരിലറിയപ്പെടുന്ന, എഴുത്തുകാരനും, നിരൂപകനും, പത്രാധിപരും, നിരവധി ടെലി ഫിലിമുകളുടെ ഡയറക്റ്ററുമായ കൊച്ചി സ്വദേശി സാബു തോമസ്‌ കൊറ്റക്കാവിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന ഈ മാസിക പുസ്തക പ്രേമികൾക്കും ചെറുകിട പ്രസാധകർക്കും ഒരു വഴികാട്ടിയാകും എന്നു കരുതുന്നു.

പൂമുഖപ്പേജിൽ സൂചിപ്പിച്ചതു പോലെ സ്വന്തമായും വിപുലമായും 
പുസ്തകശാലകൾ ഇല്ലാത്ത ചെറുകിട പ്രസാകർക്കു ഒരു അത്താണിയും, ഒപ്പം വായനാ തൽപ്പരരയവർക്കു കുറഞ്ഞ വിലക്ക് പുസ്തകം ലഭിക്കാനുമുള്ള ശ്രമമത്രേ ഇതിന്റെ മുഖ്യ ലക്ഷ്യം.

വിവിധ മന്ധലങ്ങളിൽ പ്രവർത്തിക്കുന്ന എഴുത്തുകാർക്കും മറ്റുള്ളവർക്കും ഈ സംരഭത്തിൽ പങ്കാളികളാകുവന്നുള്ള ഒരു ആഹ്വാനവും ആദ്യ ലക്കത്തിൽ ചേർത്തിരിക്കുന്നു. ഇതേപ്പറ്റി കൂടുതൽ അറിവാൻ ഇവിടെ അമർത്തുക. പുസ്തക പ്രേമികൾ ഈ സംരഭത്തെ വിജയിപ്പിക്കുന്നതിനായും ഇത്തരുണത്തിൽ ഓർമ്മപ്പെടുത്തുന്നു. 

ഡോ. വെള്ളായണി അർജുനൻ തന്റെ ആശംസാ സന്ദേശത്തിൽ സൂചിപ്പിച്ചതുപോലെ "വളരെ പ്രോത്സാഹനം അർഹിക്കുന്ന ഒരു സമാരംഭമാണിത്" . അതിനായി അക്ഷര സ്നേഹികളായ എഴുത്തുകാരും വായനക്കാരും വേണ്ടത് ചെയ്യാൻ ശ്രമിക്കുക. ഇതേപ്പറ്റി മറ്റുള്ളവരോട് പറയുക, അറിയിക്കുക തുടങ്ങിയവ നമ്മുടെ സോഷ്യൽ വെബ്‌ സൈറ്റുകളിലൂടെ ചെയ്ത ഈ സംരഭത്തെ വിജയിപ്പിക്കാം.

ഏതൊരു പ്രസിദ്ധീകരണത്തിന്റെയും ജീവനാഡി അതിന്റെ വായനക്കാർ തന്നെ.  അവർക്കിവിടെ ഒരു മുഖ്യാസനം തന്നെ കൊടുക്കുവാൻ ഇതിന്റെ അണിയറ ശിൽപ്പികൾ തീരുമാനിച്ചിരിക്കുന്നു. പുസ്തകങ്ങളെപ്പറ്റിയും, നിരൂപണങ്ങളെപ്പറ്റിയും വായനക്കാർക്ക് അവരുടെ അഭിപ്രായം പങ്കുവെക്കാനുള്ള ഒരവസരവും ഇവിടെ ഒരുക്കിയിരിക്കുന്നു. 
പേജുകൾ സന്ദർശിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായം കത്തിലൂടെയോ, ഇ മെയിലിലൂടെ അറിയിക്കുക.

ആദ്യ ലക്കം കത്തുകളുടെ ഒരു സ്ക്രീന്ഷോട്ട് ഇവിടെ കാണുക:

കൂടുതൽ അഭിപ്രായങ്ങൾ ആശംസകൾ "കത്തുകൾ" എന്ന പേജിൽ വായിക്കുക.അതിനായി ഇവിടെ അമർത്തുക. 

പുസ്തകങ്ങൾ നിരൂപണം നടത്തുവാൻ ആഗ്രഹിക്കുന്ന പ്രസാധകരും, എഴുത്തുകാരും അവരുടെ സൃഷ്ടികളുടെ രണ്ടു കോപ്പികൾ വീതം പത്രാധിപരുടെ പേരിൽ അയക്കാവുന്നതാണ്.

മാസികയുടെ വിലാസം:

പുസ്തക നിരൂപകൻ മാസിക 
പോസ്റ്റ്‌ ബോക്സ് 2224
തിരുവനന്തപുരം 10 

ഫോണ്‍ 09895953278

e mail: editor@pusthakaniroopakan.com




പ്രശസ്ത കവയിത്രി എം ടി ഗിരിജാകുമാരിയുടെ"ചേമ്പിലക്കുട" കവിതാ സമാഹാരത്തിനൊരു അടിക്കുറിപ്പ്

2 comments

പ്രശസ്ത കവയിത്രി
ശ്രീമതി എം ടി ഗിരിജാകുമാരിയുടെ
"ചേമ്പിലക്കുട"
എന്ന
 കവിതാ സമാഹാരത്തിനൊരു അടിക്കുറിപ്പ്




പുസ്തകപ്രകാശനം പ്രശസ്ത സാഹിത്യകാരാൻ  ശ്രീ. ഷിഹാബുദിൻ പൊയ്തുംകടവ്  
ശ്രീ കലവൂർ  രവികുമാറിന്   നൽകി നിർവ്വഹിക്കുന്നു .





ഗിരിജാകുമാരിയുടെ











ഇംഗ്ലീഷ് ബ്ലോഗെഴുത്തിലൂടെ വെബ് ലോകത്തേക്ക് കടന്നു വന്ന്‌ പിന്നീട് മലയാളം ബ്ലോഗെഴുത്തിലേക്കു ചേക്കേറിയ എനിക്കു നിരവധി മിത്രങ്ങളെസമ്പാദിക്കാൻ കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു.  പ്രത്യേകിച്ച് കേരളത്തിന്റെ  തെക്കും വടക്കുമുള്ള  പ്രാന്തങ്ങളിൽ നിന്നും ഒരു നല്ലപങ്കു  മിത്രങ്ങളെ ലഭിക്കാനിടയായി. ഞാനിതു പറയുമ്പോൾ എന്റെ ഇംഗ്ലീഷ് ബ്ലോഗെഴുത്തിലൂടെ ആരുമായും ബന്ധം പുലർത്താൻ കഴിഞ്ഞില്ല എന്ന്കരുതരുതേ, അവിടെയുമുണ്ട് നിരവധി പേർ. ചുരുക്കത്തിൽ അതായിരുന്നു വെബ് ലോകത്തേക്കുള്ള എന്റെ ആദ്യ പടി തന്നെ. അവിടെയും നിരവധിപേരെ നേടാൻ കഴിഞ്ഞെങ്കിലും മാതൃ ഭാഷയായ മലയാളത്തിലേക്കുള്ള മടക്ക യാത്ര ഒരു പ്രത്യേക അനുഭൂതി തന്നെ പകർന്നു തന്നു എന്നെഴുതിയാൽഅതിൽ ഒട്ടും അതിശയോക്തി ഇല്ലതന്നെ. കാരണം ഏതു ഭാഷയിൽ എത്ര പ്രാവീണ്യം നേടിയാലും മാതൃഭാഷയോടുള്ള മമത, അനുഭൂതി അഥവാ വാഞ്ഛ ഒന്ന് വേറെ തന്നെയാണ്‌  അത് അനുഭവവേദ്യമായവർക്കെ മനസ്സിലാകൂ.   ഈ വസ്തുത എന്റെ മറ്റൊരു ബ്ലോഗ്‌ പോസ്റ്റിലും സൂചിപ്പിച്ചിരുന്നു എന്നുതോന്നുന്നു. 

മുകളിൽ ഇത്രയും പറഞ്ഞത്,  അടുത്തിടെ മലയാളത്തിൽ വായിച്ച, കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു കവിതാ സമാഹാരത്തെപ്പറ്റി ചിലതുകുറിക്കുവാനത്രേ. 

കവയിത്രി  ഗിരിജാകുമാരി  നന്ദി അറിയിക്കുന്നു 



നേരത്തെ സൂചിപ്പിച്ചതുപോലെ മലയാളം ബ്ലോഗെഴുത്തിലൂടെ നിരവധി മിത്രങ്ങളെ കേരളത്തിന്റെ എല്ലാ പ്രാന്തങ്ങളിൽ നിന്നും നേടുവാൻ കഴിഞ്ഞു.അക്കൂട്ടത്തിൽ ലഭിച്ച ഒരു മിത്രമത്രെ പത്തനംതിട്ടയിൽ  ജനിച്ചെങ്കിലും കണ്ണൂരിന്റെ പ്രിയ പുത്രിയായി മാറിയ കവയിത്രി ശ്രീമതി ഗിരിജാകുമാരി. അവർഅടുത്തിടെ എഴുതി പ്രസിദ്ധീകരിച്ച "ചേമ്പിലക്കുട" എന്ന കവിതാ സമാഹാരത്തെപ്പറ്റി ഒരു കുറിപ്പ് എഴുതുന്നതിനു മുൻപ് രണ്ടു വാക്ക്:

കണ്ണൂരിനെപ്പറ്റിയും കണ്ണൂർകാരെപ്പറ്റിയും പറയാതിരിക്കാൻ നിർവ്വാഹമില്ല, നേരത്തെ പറഞ്ഞതുപോലെ നിരവധി കണ്ണൂർക്കാരെ മിത്രങ്ങളായി ഇതിനകം ലഭിച്ചെങ്കിലും എന്റെ ആദ്യ കണ്ണൂർ മിത്രത്തെ കണ്ടുമുട്ടിയത് ഒരു നിമിത്തമായത്‌ ഇവിടെ കുറിക്കാതെ പോകാൻ മനസ്സു വരുന്നില്ല.  ഏതാണ്ട് മുപ്പതിലധികം വർഷങ്ങൾക്കു മുൻപ് അലഹബാദിൽ ജ്യേഷ്ഠ സഹോദരന്റെയും ചേച്ചിയുടെയും ഒപ്പം ആയിരുന്ന കാലം, അവരുടെസഹപ്രവർത്തകയായ കണ്ണൂർകാരി ഒരു വനജയും അവരുടെ സഹോദരൻ.  കൃഷ്ണകുമാറും അവിടെയുണ്ടായിരുന്നു. കൃഷ്ണകുമാറുമായി എനിക്കുവളരെ അടുത്തിടപഴകുവാൻ കഴിഞ്ഞു.  പ്രാരാബ്ധങ്ങൾ  നിറഞ്ഞ ഒരു  കുടുംബ പാശ്ചാത്തലത്തിൽ നിന്നുമുള്ള തന്റെ ദുഃഖ കഥകൾ ഒന്നൊന്നായി അദ്ദേഹം എനിക്കു മുൻപിൽ ഒരു സ്വസഹോദരനോടെന്നവണ്ണം പങ്കു വെച്ചിരുന്നു. കാലങ്ങൾ കടന്നു പോയതോടെ ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീടയാളെപ്പറ്റി ഒരു വിവരവും ഇല്ലാതായി. തമ്മിൽ കാണാനും നാളിതുവരെ ഭാഗ്യമുണ്ടായില്ല. ഒരു പക്ഷെ ഇത് വായിക്കുന്ന ആർക്കെങ്കിലും ഇവരെപരിചയം ഉണ്ടെങ്കിലോ എന്നോർത്തു പൊയി. കൃഷ്ണകുമാർ  ഒരു ശാന്ത സ്വഭാവി ആയിരുന്നു.

ഇത്രയും ഇവിടെ കുറിച്ചത് കവയിത്രി തന്റെ ആമുഖത്തിൽ മറ്റു പ്രദേശക്കാർ കണ്ണൂർക്കാർക്ക് ഇന്ന് കല്പ്പിച്ചിരിക്കുന്ന അയിത്തത്തിനെതിരെ കണ്ണൂർ ജനതയുടെ നന്മയെപ്പറ്റി ചില ഉദാഹരണങ്ങൾ എഴുതി കണ്ടതുകൊണ്ടത്രെ.  ദേശം ഏതായാലും അവിടെ നല്ലവരും, ചീത്ത സ്വഭാവം ഉള്ളവരും ഉണ്ട് എന്നതിൽ രണ്ടു പക്ഷം ഇല്ല. അതുകൊണ്ട് കണ്ണൂരിൽ ഈ അടുത്ത കാലങ്ങളിൽ അരങ്ങേറിയ ചില സംഭവങ്ങളുടെ ചുവടു പിടിച്ചു അവരെ ഒറ്റപ്പെടുത്താൻ ഒരിക്കലും പാടുള്ളതല്ല. മറിച്ചു നാമെല്ലാം ഒന്ന് എന്ന ചിന്ത നമ്മെ  ഭരിക്കേണ്ടതുണ്ട് എന്ന്‌ കവയിത്രി ആഹ്വാനം ചെയ്യുന്നു. 

കേരളമെന്ന പേരുകേട്ടാൽ തുടിക്കണം ചോര ഹൃദയങ്ങളിൽ എന്ന കവി വാക്യം ഇത്തരുണത്തിൽ ഓർത്ത്  പോവുകയാണ്. 

കവയിത്രി ഇതോടനുബന്ധമായി ചില ഉദാഹരണങ്ങൾ (സംഭവ കഥകൾ) ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. ചേമ്പിലക്കുട യുടെ ആമുഖത്തിൽ പറഞ്ഞതുപോലെ, ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ ഇവിടുത്തുകാർ സമാധാന പ്രേമികൾ തന്നെ എന്നു കവയിത്രിയുടെ എഴുത്തിലൂടെയും, നേരിട്ടുള്ള വാക്കുകളിലൂടെയും മനസ്സിലാക്കാൻ കഴിയുന്നു.
.
തെക്കന്റെയും വടക്കന്റെയും ചില വിശേഷങ്ങൾ നർമ്മരസത്തിൽ ആമുഖത്തിൽ അവതരിപ്പിച്ചിരിക്കുന്നതും രസമായിട്ടുണ്ട്.

ഈ കവിതാ സമാഹാരത്തിലൂടെ കവയിത്രി പുറം ലോകത്തെ വിളിച്ചറിയിക്കാൻ വെമ്പൽ കൊള്ളുന്നതും ഇതേ വികാരങ്ങൾ ഉൾക്കൊണ്ടു തന്നെയാണ് എന്നു മനസ്സിലാകുന്നു. 


അവതാരികയിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ വി മധുസൂദനൻ നായർ  ഇപ്രകാരം കുറിച്ചു :

"ഗിരിജാകുമാരിയുടെ എഴുത്തിനുള്ളിൽ 
ഏതോ  തീവ്രമായ ചില 
അനുഭവങ്ങളുടെ തേക്കമുണ്ട്. 
മനുഷ്യവർഗ്ഗത്തോടുള്ള ഹൃദയബന്ധമുണ്ട് 
അനീതിയോടും അസമത്വത്തോടുമുള്ള 
എതിർപ്പും അകലവുമുണ്ട്. ഒപ്പം 
നിഷ്ക്കളങ്കവും ആർദ്രവുമായ ഒരു ബാല്യത്തിന്റെ 
മഴയോർമ്മകളെ കൂടെ കൊണ്ടു നടക്കുന്നു 
ഈ എഴുത്തുകാരി."

ജന്മം പിഴച്ചവൾ, പെണ്ണേ എന്നാരംഭിക്കുന്ന "അവശേഷിപ്പുകൾ" എന്ന കവിതയിൽ ഒരു സ്ത്രീ ജന്മത്തിന്റെ വിവിധ അവസ്ഥാന്തരങ്ങൾ വളരെഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു.  ചില വരികൾ ശ്രദ്ധിക്കുക:

"ക്രൂരമാം ജാതകം ഹോമിച്ച ജന്മങ്ങൾ
ആയിരം ചോദ്യ ശരങ്ങൾ ഉയർത്തവെ
കണ്ണില്ല കാണുവാൻ കരൾ നീറി നിൽക്കുന്ന
പെണ്ണിന്റെ മനസ്സിന്റെ കാണാക്കയങ്ങളെ
കാതില്ല കേൾക്കുവാൻ കരൾ പിളർന്നെത്തുന്നൊ
രായിരം ഹൃത്തിൻ വിമൂകമാം രോദനം."

"മതിപ്പുവില" എന്ന കവിതയിൽ, ഹീനമായി പുറം തള്ളപ്പെടുന്ന  സ്ത്രീ ജന്മത്തിന്റെ അവസ്ഥ അഥവാ ചരിതം ഇങ്ങനെ കോറിയിട്ടിരിക്കുന്നു.

..."മാറിടത്തിന്റെ വലുപ്പം മാനദണ്ഡമാക്കി
പെണ്ണിൻ മൂല്യ നിർണ്ണയം
അവമതിക്കപ്പെടും
അവൾ തൻ മാനം
അവന്റെ നിഘണ്ടുവിനന്യം
കാമ മോഹിതന്റെ
പ്രീണനങ്ങളിൽ
മതിമറക്കുമ്പോൾ
അവളറിയുമോ
കമ്പോളത്തിൽ
വില കുറഞ്ഞ
ഉപഭോഗ വസ്തുവായിത്തീരും
സ്ത്രീയെന്ന്.

എണ്ണമറ്റ രാവുകളിൽ
അവന്റെ സ്വപ് നങ്ങൾക്ക്
നിറം പകർന്നവൾ
ഒടുവിൽ കുപ്പയിൽ
വിഴുപ്പായ്
വലിച്ചെറിയപ്പെടുന്നവൾ
കേവല ജന്മമങ്ങളായ് 
എരിഞ്ഞടങ്ങുംമ്പോൾ

ഉള്ളറകളിൽ
നെറികേടിന്റെ
ചാവുതീനി കഴുകുകൾ
മൂല്യ ബോധത്തിൻ
അടിവേരും തകർത്ത്
ആടി തിമിർക്കുന്നത്
കണ്ടതേയില്ല
നാം ....!

സ്ത്രീകൾ ഇന്നത്തെ സമൂഹത്തിൽ ഹീനവും നികൃഷ്ടവുമായി പീഡിപ്പിക്കപ്പെടുമ്പോൾ വെറും നോക്കു കുത്തികളായി നിൽക്കുന്ന പുരുഷസമൂഹത്തോടുള്ള ഒരു വലിയ വെല്ലുവിളിയായി, ചോദ്യമായി, ഈ വരികൾ നിൽക്കുന്നില്ലേ എന്നു തോന്നുകയാണ്.

ഗൌരവമാർന്ന വിവിധ വിഷയങ്ങൾ തന്റെ കവിതകളിലൂടെ കവയിത്രി ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ടെങ്കിലും. ബാല്യകാല സ്മരണകൾ തൊട്ടുണർത്തുന്ന, ഗൃഹാതുരത്വം തുളുമ്പുന്ന കവിതകളും ഈ സമാഹാരത്തിൽ  കണ്ടെത്താം.

അത്തരം ഒന്നത്രേ "മഴയോർമ്മകൾ" എന്ന കവിത യിൽ അവർ  കുറിച്ചിട്ടിരിക്കുന്നത്. ബാല്യകാലത്തിലെ ചില ഓർമ്മകൾ കവിതയിലൂടെ കവയിത്രി ഓർമ്മപ്പെടുത്തുന്നത് വളരെ ഹൃദ്യമായിത്തോന്നി.

ഒരു ബാല്യകാല സുഹൃത്തും കവിതയിലെ നായികയും ചേമ്പില കുടക്കീഴിൽ പങ്കിട്ട അസുലഭ നിമിഷങ്ങൾ ഒരു മഴയോർമ്മയായി വളരെ മനോഹരമായികോറിയിട്ടിരിക്കുന്നു ഈ കവിതയിൽ

"...നിഷ്ക്കളങ്ക ബാല്യത്തിൻ
സിനിഗ്ധ സ്നേഹാമൃതം
നുകുർന്നു ഞാൻ !!"

എന്ന വരികൾ ആരെയും രോമാഞ്ചമണിയിക്കും എന്നതിനു സംശയം വേണ്ട.
ജീവിത യാത്രയിൽ കണ്ടതും കേട്ടതുമായ നിരവധി വിഷയങ്ങൾ കവയിത്രി തന്റെ കവിതകൾക്ക് വിഷയമാക്കിയിട്ടുണ്ട്.  "മംപി" എന്ന കവിതയിൽപശ്ചിമ ബംഗാളിലെ ഒരു  കുഗ്രാമത്തിലെ ദരിദ്രയായ ഒരു പന്ത്രണ്ടു വയസ്സുകാരി തന്റെ ജീവിതം ഹോമിച്ച് അച്ഛനേയും സഹോദരനെയുംജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന  രംഗം ഹൃദയഹാരി യായി  അവതരിപ്പിച്ചിരിക്കുന്നു.

ചുരുക്കത്തിൽ വളർന്നു വരുന്ന ഈ കവയിത്രി മലയാള ഭാഷയ്ക്ക് ഒരു മുതൽക്കൂട്ട് തന്നേ എന്നതിൽ രണ്ടു പക്ഷം ഇല്ല.
ഒറ്റ വാക്കിൽ പറഞ്ഞാൽ:
"ഓർമ്മയും സ്വപ്നങ്ങളും യാഥാർത്ഥ്യവും ഇട കലരുന്ന കവിതകൾ."

ഇനിയും നിരവധി കവിതാ കുസുമങ്ങൾ കണ്ണൂരിന്റെ ഓമനപ്പുത്രിയായി മാറിയ  ഈ കവയിത്രിയിൽ നിന്നും ഉരുത്തുരിയട്ടെ എന്ന ആശംസകളോടെ ഈവിശകലനത്തിനിവിടെ വിരാമം കുറിക്കുന്നു.

ലിഖിതം ബുക്സ് കണ്ണൂർ-2,  പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം കേരളത്തിലെ എല്ലാ പുസ്തകശാലകളിലും ലഭ്യമാണ്. 
കൂടാതെ കവയത്രിയിൽ നിന്നും നേരിട്ടും ലഭ്യമാണ് 
വില 50 രൂപ 

കവയത്രിയെപ്പറ്റി രണ്ടു വാക്ക്:
ശ്രീ. തങ്കപ്പൻ ചെല്ലമ്മ ദമ്പതിമാരുടെ മകളായി പത്തനംതിട്ട ജില്ലയിലെ ഇടമുറി (റാന്നി) എന്ന സ്ഥലത്തു ജനിച്ച ഗിരിജ, ഇടമുറി ഗവ: ഹൈ സ്കൂൾ, എസ്. സി. ഹൈസ്കൂൾ റാന്നി, സെന്റ്‌ തോമസ്‌ കോളേജു റാന്നി, കാതോലിക്കേറ്റു കോളേജ് പത്തനംതിട്ട, മൌണ്ട് കാർമൽ ട്രെയിനിംഗ് കോളേജ് കോട്ടയം എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.  ജന്തു ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ബി എഡും നേടിയിട്ടുണ്ട്. ഇപ്പോൾ ക്ഷീര വികസന വകുപ്പിൽ ഹെഡ് ക്ലെർക്കായി സേവനമനുഷ്ടിക്കുന്നു. ഭർത്താവ് ഡോ. ടി കെ രാജീവ് മൃഗസംരക്ഷണ വകുപ്പിൽ അസ്സിറ്റന്റ് ഡയരക്ടർ ആയി സേവനം അനുഷ്ടിക്കുന്നു. മക്കൾ: അശ്വിൻ, അരവിന്ദ്, കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ.

കവയിത്രിയുടെ വിലാസം:

എം ടി ഗിരിജാകുമാരി 
'പ്രയാഗ'
ചാല വെസ്റ്റ്‌, തോട്ടട പി ഒ 
കണ്ണൂർ 2 
ഫോണ്‍: 09847774637
e-mail: girijaprayaga@gmail.com


ശുഭം  


Visit PHILIPScom

PHILIPScom On Facebook