ഒരു വയസ്സ് തികഞ്ഞു ഈ ബ്ലോഗിന് - First Anniversary of Ariel's Jottings

No Comments
ഈ ബാനർ തയ്യാറാക്കിയത് ശ്രീ  എം. വസന്ത് കുമാർ (M. Vasanth Kumar)

2012 ജൂണ്‍ മാസം എട്ടിന് ഈ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ പോസ്റ്റ്‌.  ഒരു വയസ്സ് തികഞ്ഞു ഈ ബ്ലോഗിന്. 

പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ എടുത്തു പറവാൻ നിരവധി 
കാര്യങ്ങൾ പക്ഷെ, സ്ഥലപരിമിതിയും, സമയ ദൗർലഭ്യവും വാക്കുകൾ ചുരുക്കുവാൻ എന്നെ നിർബന്ധിതനാക്കുന്നു.
എങ്കിലും ചിലതു കുറിക്കാതിരിക്കുവാനും കഴിയുന്നില്ല.  

എന്റെ കഴിഞ്ഞ ഒരു പോസ്റ്റിൽ പറഞ്ഞതു പോലെ,
"നന്ദി ചൊല്ലീടാൻ വാക്കുകൾ പോരാ, 
എങ്കിലും ചൊല്ലീടുന്നു ഹൃദയം നിറഞ്ഞീ വാക്കുകൾ:
Pic. Credit: sxc.hu

"കഴിഞ്ഞ ഒരുവർഷക്കാലം നിങ്ങൾ തന്ന ഈ പ്രോത്സാഹനത്തിനും മനം കുളിർപ്പിക്കുന്ന വാക്കുകൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. 

നന്ദി അറിയിപ്പാൻ നിരവധിപ്പേർ ഉണ്ടെങ്കിലും ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരാളത്രേ കൈത്തിരി, ഗാനാമൃതം തുടങ്ങി നിരവധി മലയാളം ഇംഗ്ലീഷ് ബ്ലോഗുകളുടെ സാരഥിയായ ശ്രീ റിജോയ് പൂമല. എന്റെ ബ്ലോഗുകളുടെ രൂപീകരണത്തിന് അദ്ദേഹം വഹിച്ച പങ്ക് ഇത്തരുണത്തിൽ പ്രത്യേകം പ്രസ്താവ്യമത്രേ. നന്ദി ശ്രീ റിജോയ് എല്ലാ സഹകരണത്തിനും.


ഒടുവിൽ ഒരു വാക്കു കൂടി 

ഈ ബ്ലോഗിനെപ്പറ്റി  ബ്ലോഗ്‌ അവലോകനം വാരിക ഇരിപ്പിടം കുറിച്ച വരികൾ ഇതിനകം  കാണാത്ത മിത്രങ്ങൾക്കായി വീണ്ടും അതിന്റെ ലിങ്കിവിടെ ചേർക്കുന്നു. ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍  


Pic. Credit: sxc.hu

ആ അവലോകനം തയ്യാറാക്കിയ പ്രശസ്ത ബ്ലോഗറും ഊർക്കടവ് ബ്ലോഗിന്റെ ഉടമയുമായ ശ്രീ ഫൈസൽ ബാബുവിനോടും, ഇരിപ്പിടം വാരിക സാരഥികളോടും ഉള്ള എന്റെ അകൈതവമായ സ്നേഹവും നന്ദിയും ഇവിടെ അറിയിക്കുന്നു.





സസ്നേഹം 
നിങ്ങളുടെ സ്വന്തം 
ഫിലിപ്പ് ഏരിയൽ വറുഗീസും 
സഹപ്രവർത്തകരും 




കടപ്പാട്
Philipscom 
ഇരിപ്പിടം 




പുണ്യവാളന്റെ "ഇനി ഞാൻ മരിക്കില്ല" എന്ന പുസ്തകം പ്രകാശിതമായി.

No Comments

കടപ്പാട്: സൈകതം ബുക്സ് /മനസ്സ് 
കടപ്പാട്: സൈകതം ബുക്സ് /മനസ്സ് 




















ഇന്ന് ജൂണ്‍ പന്ത്രണ്ടു 29 താം വയസ്സിലേക്ക് കടന്ന പുണ്യവാളനു 
കണ്ണീരിൽ കുതിർന്ന ആശംസകൾ ഒപ്പം നേരുന്നു.

മലയാളം വെബ്‌ ലോകത്തിനു സുപരിചിതനായിരുന്ന, ഇക്കഴിഞ്ഞ ജനുവരി ഒൻപതിനു മരണം വഴിയായി ഈ ഭൂമിയിൽ  നിന്നും മാറ്റപ്പെട്ട "പുണ്യവാളൻ" എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നു ഷിനുവിന്റെ ഓർമ്മക്കായി 
 "മനസ്സ്"  ഇപ്പോൾ കനൽ എന്ന വെബ്‌ സൌഹൃദ കൂട്ടായ്മയുടെ ചുമതലയിൽ "ഇനി ഞാൻ മരിക്കില്ല" എന്ന പുസ്തകം പ്രകാശിതമായി.


കാലിക പ്രസക്തമായ നിരവധി കവിതകളും ലേഖനങ്ങളും തന്റെ തൂലികയിൽ നിന്നും മലയാള ഭാഷയ്ക്ക്‌ ലഭിച്ചിട്ടുണ്ട്.  പുണ്യവാളന്റെ നിരവധി വെബ്‌ എഴുത്തുകളിൽ നിന്നും തിരഞ്ഞെടുത്ത ചില കവിതകളും ലേഖനങ്ങളുമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. തന്റെ രചനകളെപ്പറ്റി  ഒരു പ്രത്യേക മുഖവുര ഇവിടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം  വെബ് ലോകത്തിലെ ഒരു നല്ല പങ്കു ആളുകളും അദ്ദേഹത്തിന്റെ രചനകൾ വായിച്ചിട്ടുണ്ടാകും.  

ഈ പുസ്തക വിപണിയിൽ നിന്നും ലഭിക്കുന്ന വരുമാനം പുണ്യാളന്റെ മാതാപിതാക്കൾക്ക് നൽകുവാനാണ് പ്രസാധകരുടെ തീരുമാനം.  ഈ നല്ല സംരഭത്തെ നമുക്കു പിന്താങ്ങാം. ഈ പുസ്തകം വാങ്ങുകയും ഒപ്പം കഴിയുന്നിടത്തോളം  മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും നമുക്കു ശ്രമിക്കാം. 

മലയാളത്തിലെ പ്രസിദ്ധ പുസ്തകപ്രസാധകരായ സൈകതം ബുക്സ് ആണിതിന്റെ പ്രിന്റിങ്ങും വിതരണവും  നടത്തുന്നത്. 55 രൂപയാണിതിന്റെ വില.  VPP വഴിയായും ഈ പുസ്തകം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 'മനസ്സ്' സൌഹൃദ കൂട്ടായ്മയുമായി ബന്ധപ്പെടുകയോ, പ്രസാധകരുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്ക.

പുസ്തകം ലഭിക്കുന്ന വിലാസം:

SAIKATHAM BOOKS 
P B NO. 57
COLLEGE JUNCTION
KOTHAMANGALAM - 686691
PHONE: 0091-9539056858, 
OFF: 4852823800

EMAIL: books @ saikatham.com



ഇതോടു ചേർത്തു വായിക്കേണ്ട ചില ലിങ്കുകൾ





'പുണ്യാളന് പ്രണാമം' 2012 - ബ്ലോഗുകളിലൂടെ ഒരു യാത്ര



The Phoenix: Say Thank You.. :-) നമുക്ക് നന്ദിയുള്ളവരായിരിക്കാം!

No Comments
നന്ദി ചൊല്ലീടാൻ വാക്കുകൾ പോരാ
എന്നു ചിലപ്പോഴെങ്കിലും തോന്നീട്ടുണ്ടോ ?
എന്റെ ജീവിതത്തിൽ അത്തരം സന്ദർഭങ്ങൾ നിരവധി!
നന്ദി ചൊല്ലുക, അതർഹിക്കുന്ന ഏവർക്കും നിർലോഭം.
മടി കാട്ടീടെണ്ട തെല്ലും, ചൊല്ലുക അതർഹിക്കുന്നവർക്ക്.

ഇന്ന് പ്രഭാതത്തിൽ വായിച്ച സുഹൃത്തിന്റെ ബ്ലോഗിൽ
ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ നന്ദിയെന്ന
പദത്തെക്കുറിച്ച് ചിന്തനീയവും പ്രാവർത്തികവുമാക്കേണ്ട
ചില വരികൾ വളരെ രസകരസമായി കുറിച്ചിരിക്കുന്നു.
ഈ കുറിപ്പ്, നന്ദി പ്രകടിപ്പിക്കാൻ ഏവർക്കും
ഒരു  പ്രചോദനമേകും എന്നതിൽ സംശയം വേണ്ട.

സുഹൃത്തേ, സംഗീതേ,എന്റെ പോസ്റ്റു മൂലം ഈ 
കുറിപ്പിവിടെത്താൻ വൈകിയതിൽ ഖേദമുണ്ട് കേട്ടോ!
എന്നിരുന്നാലും ഈ കുറിപ്പ്  ഈയുള്ളവനെ
തൊട്ടു തുടങ്ങിയതിൽ ഒപ്പം, പെരുത്ത സന്തോഷവും തോന്നി.
ഒപ്പം പറയുവാൻ വിട്ടു പോയ നന്ദിയും ചൊല്ലീടുന്നു കേട്ടോ!



വാൽക്കഷണം:
നമുക്ക് നന്ദിയുള്ളവരായിരിക്കാം!
നമുക്കു ചുറ്റും നാമിടപെടുന്നവരോടും
നമ്മോടിടപെടുന്നവരോടും പ്രകടിപ്പിക്കാം 
നന്ദി വാക്കുകൾ. അതവർ മനം കുളിർപ്പിക്കും 
എന്നതിൽ വേണ്ട തെല്ലുമേ സംശയം.


ഏവർക്കും ഒരു നല്ല ദിനം കാംഷിക്കുന്നു.


സുഹൃത്തിന്റെ ബ്ലോഗിലെത്താൻ
താഴെയുള്ള  ലിങ്കിൽ അമർത്തുക



നല്ലതെന്തെങ്കിലും പറയാന്‍ ആളുകള്‍ക്ക് മടിയാണ്, അതുപോലെ തന്നെ നല്ല ചിന്തകള്‍ പങ്കുവെക്കുമ്പോള്‍ വാക്കുകള്‍ അടുക്കി വെക്കാന്‍ പ്രയാസവുമാണ്. ഈ...



ഇരിപ്പിടം: ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍ - A Blog Review By Faisal Babu UAE

No Comments
Pic Credit : Irippidam Weekly 
Mr. Faisal Babu, UAE
ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരികയുടെ ഈ ലക്കം 'വായന' വിഭാഗത്തിൽ എൻറെ മലയാളം ബ്ലോഗിനെക്കുറിച്ച് മലയാളം ബ്ലോഗുലകത്തിലെ പ്രസിദ്ധ ബ്ലോഗായ ഊർക്കടവ് ബ്ലോഗിന്റെ ഉടമ                      ശ്രീ ഫൈസൽ ബാബു നടത്തിയ അവലോകനം വായിപ്പാൻ താഴയുള്ള ലിങ്കിൽ അമർത്തുക.


ഇരിപ്പിടം: ബൂലോകത്തിലെഏരിയല്‍ കാഴ്ചകള്‍



Visit PHILIPScom

PHILIPScom On Facebook