ഒരു പ്രാർത്ഥന - (A Prayer) ( ഒക്ടോബർ ഒടുവിലത്തെ പോസ്റ്റ്‌ )

No Comments
Picture Credit: Google.com

ഒരു പ്രാർത്ഥന (A Prayer) 
 
ലോക രക്ഷകനായ യേശു നാഥാ,
കാരുണ്യവാനായ അങ്ങയെക്കുറിച്ചുള്ള 
സ്തുതി സ്തോത്രങ്ങളുടെ നിര്‍ദ്ധരി
വിവിധ മാദ്ധ്യമങ്ങളിലൂടെ ലോകം മുഴുവൻ
വ്യാപിച്ചുകൊണ്ടിരിക്കുന്നു.
അടിയന്റെ ജീവിതത്തിലെ കൈപ്പേറിയതും
കാഠിന്യമേറിയതുമായ ​
 
​നിമിഷങ്ങൾ
 
അങ്ങയെപ്പറ്റിയുള്ള അമൃതമയമായ 
ആ ഗാന വല്ലരികളിൽ അലിഞ്ഞു ചേരുവാനും 
ആശ്വാസം കണ്ടെത്തുവാനും അടിയനു കഴിയുന്നു.
ആകാശത്തിൽ അനസ്യുതം
 
അലതല്ലിക്കൊണ്ടിരിക്കുന്ന
 
ആ ഗാന വല്ലരികളിൽ 
അടിയൻ നിരന്തരം ആനന്ദം കണ്ടെത്തുന്നു.
അടിയന്റെ ജീവിതകാലം മുഴുവൻ 
അഥവാ അങ്ങയുടെ വരവ് വരെയും 
അങ്ങയെപ്പറ്റിയുള്ള ആ ഗാന വീചിയിൽ,
ആ ഗാന ലഹരിയിൽ മതി മറന്നു,
അനുദിനം ജീവിപ്പാനും,അനുനിമിഷം
അങ്ങയുടെ കാരുണ്യം 
 
വർണ്ണിക്കുന്ന
വരികൾ കുറിക്കുവാനും അത് പ്രഘോഷിപ്പാനും,
പ്രകീർത്തിക്കുവാനും അവിടുത്തെ വരവ് വരെ
അത് തുടരുവാനും
 
അവിടുന്ന് അടിയനു ശക്തിയെ തന്നാലും.
 
ആമേൻ .

(
​ഒക്ടോബർ ഒടുവിലത്തെ പോസ്റ്റ്‌
 ഒരു പ്രാർത്ഥന)

 
​                            

ഗൂഗിൾ പ്ലസ് ഉപഭോക്താക്കൾക്ക് ഇതാ ഒരു മിനി URL-- Grab Your Shortest Google+ URL Today.......

No Comments
ഗൂഗിൾ പ്ലസ് ഉപഭോക്താക്കൾക്ക് ഇതാ ഒരു മിനി url.
ഇനി മുതൽ ഗൂഗിൾ പ്ലസ്സിന്റെ 
നീളമേറിയ url ഒരു തലവേദന ആകില്ല.

ഇതാ ഇന്ന് കിട്ടിയ notification:

ഇന്നു തന്നെ ഈ പേജു സന്ദർശിച്ചു അത് കരസ്ഥമാക്കുക.

തുടർന്ന് അത് നിങ്ങളുടെ ഇമെയിൽ ബ്ലോഗ്‌////, വെബ്‌ പേജു തുടങ്ങിയവയിൽ 
ചേർക്കുക.

എല്ലാ മിത്രങ്ങൾക്കും 
ശുഭ ദിനം നേരുന്നു 

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ അമർത്തുക. :-)

Grab Your Shortest Google+ URL Today.......


കണ്ടതും കേട്ടതും!!! ഇന്നത്തെ ചിന്തക്കും ആലോചനക്കും !!! A Thought For The Day !!!

No Comments

Picture Credit: Billy Alexander/ sxc.hu
കണ്ടതും കേട്ടതും  
ഇന്നത്തെ ചിന്തക്കും ആലോച നക്കും  

ക്രിസ്തു വിശ്വാസികളായ  മിലിട്ടറി ഉദ്യോഗസ്ഥന്മാർ   തങ്ങൾക്കു സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ  സഹോദര സ്നേഹം കണക്കിലെടുത്ത്  കൂട്ടു സഹോദരനൊരു കൈത്താങ്ങൽ ആകുമല്ലോ എന്ന നല്ല ഉദ്യേശ്യത്തിൽ 
മിലിട്ടറി കാന്റീനിൽ നിന്നും വാങ്ങിക്കൊടുക്കുവാൻ പാടുണ്ടോ?

അതുപോലെ അത് വാങ്ങുവാനും പാടുള്ളതാണോ? എന്ന് ഒരു കൂട്ട് 
സഹോദരൻ അടുത്തിടെ  എന്നോട് ചോദിക്കുകയുണ്ടായി. 

തീർച്ചയായും അതൊരു തെറ്റായ പ്രവണത തന്നെ! എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു. കാരണം അത് സർക്കാർ പട്ടാള ഉദ്യോഗസ്ഥർക്കു അവർ ചെയ്യുന്ന സേവനത്തിനു പകരമായി നൽകുന്ന ഒരു ആനുകൂല്യമത്രെ  മറിച്ച് അത് മിലിട്ടറിക്കു പുറത്തുള്ളവർക്കുള്ള ഒരു ആനുകൂല്യം അല്ല തന്നെ! 

അതുകൊണ്ട് മിലിട്ടറി  ജീവനക്കാർ അല്ലാത്തവർ അതിനു പങ്കാളികൾ ആകുക എന്നത് തികച്ചും തെറ്റായ  ഒരു പ്രവണത   തന്നെ!   ഒപ്പം അത് നിയമ വിരുദ്ധവും ആണെന്നാണ്‌ എനിക്കു മനസ്സിലാക്കുവാൻ കഴിയുന്നത്‌..

ഇതു  കേട്ടുകൊണ്ട് നിന്നിരുന്ന ചില സഹോദരങ്ങളുടെ മുഖം വിളറുന്നത് കണ്ടു ഭാര്യ എന്നെ രൂക്ഷമായി ഒന്നു നോക്കി.

ക്രിസ്തു വിശ്വാസികൾ അല്ലാത്തവർക്കും ഇത് ഒരുപോലെ ബാധകം തന്നെ !

ചിന്തിക്കുക, ഉത്തരം കണ്ടെത്തുക!!!

PS:
അത്യവസര വസ്തുക്കൾക്ക്‌ അനുദിനം വില കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന ഈ നാളുകളിൽ എവിടെ അൽപ്പം വിലസഹായം ലഭിക്കും  എന്ന് നാമോരോരുത്തരും നോക്കുക സ്വാഭാവികം, എങ്കിലും നമുക്ക് അർഹമല്ലാത്തത് അൽപ്പം ചേതം വന്നാലും വേണ്ടെന്നു വെക്കുകയല്ലേ ഉചിതം. അതല്ലേ ഒരു ക്രിസ്തു ഭക്തന് അഭികാമ്യവും.



അടിക്കുറിപ്പ് 

ഈ ചെറു കുറിപ്പിലൂടെ അനേകരുടെ
വിദ്വേഷം ഞാൻ പിടിച്ചു പറ്റും 
എന്നതിൽ എനിക്കു രണ്ടു പക്ഷം ഇല്ല!!
വിദ്വേഷിക്കുന്നവർ വിദ്വേഷിക്കട്ടെ ! 
പറയുവാനുള്ളത് പറയാതിരിക്കാനും  
പാടുള്ളതല്ലല്ലോ !!!
അതുകൊണ്ട് സത്യം മൂടി വെക്കാനും
പാടില്ലല്ലോ !


സസ്നേഹം നിങ്ങളുടെ സ്വന്തം 

ഫിലിപ്പ് ഏരിയൽ 





ഉള്ളിയെക്കുറിച്ച് ചില ഉള്ളകാര്യങ്ങൾ - Onion Some Facts

No Comments

ചിത്രം കടപ്പാട് :  sxc.hu 
തരംഗിണി ഓണ്‍ലൈൻ മാസികയിൽ പ്രസിദ്ധീകരിച്ച എന്റെ ഒരു ലേഖനം

ആരോഗ്യം


ഉള്ളിയെക്കുറിച്ച് ചില ഉള്ളകാര്യങ്ങൾ


പി.വി.ഏരിയൽ


ഉള്ളിയുടെ വില പിടിച്ചാൽ കിട്ടാത്തവിധം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ദിനങ്ങൾ.  ഉള്ളി നമുക്കിനി അന്യമായി പോകുമോ എന്നു പോലും തോന്നുന്ന വിധം കാര്യങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ ഈ ഉള്ളിക്കുട്ടന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ചില വസ്തുതകൾ ഈ ചെറുകുറിപ്പിലൂടെ പങ്കു വെക്കാം എന്നാഗ്രഹിക്കുന്നു.

അല്പം ഉള്ളിചരിത്രം:

ഉള്ളിയുടെ ചരിത്രം പരിശോധിച്ചാൽ, അതിപുരാതന കാലം മുതലേ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്നു മനസ്സിലാക്കാൻ കഴിയും.  നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും ഉള്ളിയെപ്പറ്റി പരാമര്‍ശിച്ചു കാണുന്നു.  മദ്ധ്യ ഏഷ്യയാണ് (മിക്കവാറും ഇറാന്‍ പാക്കിസ്ഥാന്‍ പ്രാന്തപ്രദേശം) ഇതിന്റെ ജന്മ നാടെന്നു വിശ്വസിക്കുന്നു .  എന്തായാലും പുരാതന കാലം മുതലേ മദ്ധ്യ കിഴക്കന്‍ പ്രദേശങ്ങളിലും ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു എന്ന് ചരിത്രം പറയുന്നു.  ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ഒരു പ്രധാന ഭക്ഷണമായിരുന്നു, പ്രസിദ്ധമായ ഈജിപ്ഷ്യന്‍ ടൂമ്പുകളില്‍ (മമ്മി) ഇത് കണ്ടിരുന്നു. യെഹൂദന്മാര്‍ ഇത് വളരെ ഇഷ്ടപ്പെട്ടിരുന്നു എന്ന് കാണുന്നു, എന്തിനധികം അവര്‍ ഒരു പട്ടണത്തിനു Onion city എന്ന് നാമകരണവും ചെയ്തു.  173 ബി സി യില്‍ ഈ പട്ടണം സൂയസ്സ് കനാലിനടുത്ത് സ്ഥാപിക്കപ്പെട്ടുതു. B C 343 വരെ അത് നിലനിന്നിരുന്നു.   ഉള്ളി ഇന്ന് പ്രധാനമായും ഇന്ത്യ, മലേഷ്യ, ഇന്‍ഡോനേഷ്യ, ബര്‍മ്മ, ഫിലിപ്പിയന്‍സ്,ചൈന, ഈജിപ്ത്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, അമേരിക്ക തുടങ്ങി മറ്റു കരീബിയന്‍ പ്രദേശങ്ങളിലും കൃഷി ചെയ്തു വരുന്നു.

ഉള്ളി നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്തിനധികം ചിലര്‍ക്ക് ഭക്ഷണം കഴിക്കുമ്പോഴെല്ലാം വെറുതെ ഒരുള്ളിയുടെ കഷണം കടിച്ചു തിന്നുന്നത് ഒരു രസവും ഒപ്പം ഒരു പതിവുമായി മാറിയിരിക്കുന്നു.  ഈ ഭക്ഷണ രീതി ശീലമാക്കി മാറ്റിയ പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. 

ഇന്നും പ്രധാനമായും ഒരു ഭക്ഷ്യ വസ്തുവായിട്ടാണല്ലോ നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉള്ളി ഉപയോഗിക്കാറുള്ളതും. എന്നാൽ പലർക്കും അറിയാത്ത ചില ഔഷധ ഗുണ വിശേഷങ്ങൾ ഉള്ളിക്കുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. ഇതാ ചില വസ്തുതകൾ:

ഉള്ളിയുടെ ഗന്ധം മടുപ്പുളവാക്കുന്നതെങ്കിലും ഇതിന്റെ ഔഷധ ഗുണ മേന്മ വളരെയാണ്. പുരാതന ഈജിപ്ഷ്യൻ വൈദ്യ ശാസ്ത്രന്ജ്ജന്മാർ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉള്ളി നൽകിയിരുന്നുയെന്നു ചരിത്രം പറയുന്നു. അത്ഭുതകരമായ ഔഷധഗുണം ഇതിൽ അടങ്ങിയിരിക്കുന്നുയെന്ന് വൈദ്യ ശാസ്ത്ര ചരിത്രം പറയുന്നു.  ഉള്ളിയുടെ നീരാണ് ഉള്ളി മുഴുവനായും ഉപയോഗിക്കുന്നതിനേക്കാൾ ഗുണം ചെയ്യുന്നതെന്ന് അവർ കണ്ടെത്തിയിരുന്നു. പുരുഷ ബീജം വർദ്ധിപ്പിക്കുന്നതിനും, ദന്ത രോഗാണുക്കൾ ഇല്ലാതാക്കുന്നതിനും, മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും ഉള്ളി ഒരു നല്ല ഔഷധമത്രേ.

ശ്വാകോശ സംബന്ധമായ അസുഖങ്ങൾക്കും ഉള്ളി ഒരു നല്ല പ്രതിവിധിയത്രേ.  ജലദോഷം, ചുമ, വലിവ്, പകർച്ചപ്പനി തുടങ്ങിയ അസുഖങ്ങൾക്കും ഉള്ളിയുടെ നീരു ഔഷധമായി ഉപയോഗിക്കുന്നു. ഉള്ളി നീരും തേനും സമാസമം ദിവസേന സേവിക്കുന്നതിലൂടെ ഈ അസുഖങ്ങൾക്ക് വിടുതൽ ലഭിക്കുന്നു. തണുപ്പു കാലങ്ങളിലും മറ്റും ഇത് രോഗ പ്രതിരോഗ വസ്തുവായി ഉപയോഗിക്കാവുന്നതാണ്.

ഒരു വ്യക്തി ദിവസവും ഓരോ ഉള്ളി ചവച്ചരച്ചു തിന്നാൽ ദന്ത സംബന്ധമായ നിരവധി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും എന്ന് അടുത്തിടെ നടത്തിയ ഒരു റക്ഷ്യൻ ഗവേഷണം വെളിപ്പെടുത്തുന്നു.  ബി പി ടോഹ്ക്കിൻ എന്ന റഷ്യൻ ഡോക്ടർ പറയുന്നു : ഏകദേശം മൂന്നു മിനിറ്റു ഉള്ളി ചവച്ചരച്ചാൽ വായിലുണ്ടാകുന്ന എല്ലാ രോഗാണുക്കളെയും ഉന്മൂലനം ചെയ്യാൻ കഴിയും" ചുരുക്കത്തിൽ ഒരു കഷണം ഉള്ളി കരുതി വെക്കുന്നത് മോണ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഒരു പരിഹാരമത്രേ.

ശാരീരിക വിളർച്ചക്ക് ഇതിലടങ്ങിയിരിക്കുന്ന അയണ്‍ വളരെ ഗുണം ചെയ്യുന്നു.  നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹാർട്ട് അറ്റാക്കിന് ഉള്ളി ഒരു  നല്ല  ഔഷധമത്രേ.

അനേക വർഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം കേരളത്തിലെ ഒരു കൂട്ടം ഡോക്ടർമാർ ഉള്ളിയുടെ ഉപയോഗം രക്ത സമ്മർദ്ദമായ  വിവിധ രോഗങ്ങൾക്കു ഉള്ളിക്കു ഒരു വലിയ പങ്കു വഹിക്കുവാൻ കഴിയും എന്നു കണ്ടെത്തിയിരിക്കുന്നു. ദിവസവും നൂറു ഗ്രാം ഉള്ളി ഭക്ഷിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ പല രോഗങ്ങളും ഒഴിവാക്കാം എന്ന് ഇവർ കണ്ടെത്തിയിരിക്കുന്നു.*

ഉള്ളി നല്ലൊരു ഉത്തേജക വസ്തുവാണെന്ന വസ്തുത പലർക്കും അറിയില്ല. ലൈംഗിക തൃഷ്ണ വർദ്ധിപ്പിക്കുന്നതിനും ഉല്പ്പാദന നേന്ദ്രിയത്തിനു ശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. 

വാദസംബന്ധമായ വിവിധ രോഗങ്ങൾക്കും ഉള്ളി ഒരു സിദ്ധൌഷദമത്രെ.  ശ്വാസകോശ സംബന്ധമായ വിവിധ രോഗങ്ങൾക്കും ഉള്ളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യുന്നു ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനത്രേ ഇവിടെ ഗുണം ചെയ്യുന്നത്. അതുകൊണ്ട് കഴിക്കുക ഉള്ളിയോടൊപ്പം  ബീറ്റാ കരോട്ടിൻ അടങ്ങിയ ക്യാരറ്റ് തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.

നമ്മുടെ ഭക്ഷണത്തിൽ ഉള്ളിയുടെ അളവ് വർദ്ധിപ്പിക്കുന്നതുമൂലം,   കോളൻ കാൻസർ, ഒവേറിയൻ കാൻസർ, മോണ സംബന്ധമായ കാൻസർ, ശ്വാസനാള ദ്വാര സംബന്ധമായ കാൻസർ, അന്നനാള കാൻസർ തുടങ്ങിയ   മാരകമായ  അഞ്ചു തരം കാൻസർ  അകറ്റി നിർത്താൻ  കഴിയും എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. 

വിവിധ തരം ചർമ്മ രോഗങ്ങൾക്കും ഉള്ളിയുടെ ഉപയോഗം ഗുണം ചെയ്യുമത്രേ. രക്ത ചംക്രമണം ഉത്തേജിപ്പിക്കുന്നതിനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു, ഇതു ചർമ്മത്തിൽ തുടർച്ചയായി ഉരസ്സിയാൽ ചർമ്മത്തിൽ ഉണ്ടാകുന്ന അരിമ്പാറ പോലുള്ള രോഗങ്ങൾ പൂർണ്ണമായും മാറും എന്നു പറയുന്നു. മുറിവു, ചതവ്, വൃണം തുടങ്ങിയവയിൽ എണ്ണയിൽ മൂപ്പിച്ചെടുത്തതോ, അല്ലാതെയോ ഉള്ള ഇതിന്റെ രസം ലേപനമായി ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും എന്നും ഗവേഷണങ്ങൾ പറയുന്നു.

ചെവി സംബന്ധമായ രോഗങ്ങൾക്കും ഇതിന്റെ നീരു നല്ലൊരു മരുന്നത്രേ, ചെവി വേദനക്കു ഇതിന്റെ നീര് പഞ്ഞിയിൽ മുക്കി ചെവിയിൽ ഒഴിച്ചാൽ വേദനക്ക് വേഗത്തിൽ ശമനം ലഭിക്കുന്നു. കോളറ തുടങ്ങിയ രോഗങ്ങള്ക്കും ഇതൊരു ഉത്തമ മരുന്നത്രേ. 30 ഗ്രാം ഉള്ളിയും 7  കുരുമുളകും നല്ലവണ്ണം ചതച്ചരച്ചു കൊടുത്താൽ  കോളറക്ക് വേഗത്തിൽ ശമനം ലഭിക്കുകയും അതു സംബന്ധമായ  ചർദ്ദിൽ തുടങ്ങിയ എല്ലാ  അസ്വസ്ഥതകൾക്കും കാര്യമായ മാറ്റം വരുകയും ചെയ്യുന്നു. 

മൂത്രാശയ സംബന്ധമായ പല രോഗങ്ങൾക്കും  ഉള്ളി ഒരു നല്ല മരുന്നത്രേ. മൂത്രത്തിൽ ഉണ്ടാകുന്ന ചുടിച്ചിലിനു ആറു ഗ്രാം ഉള്ളി 500 ഗ്രാം വെള്ളത്തിൽ തിളപ്പിച്ച്‌ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിച്ച്‌ അരിച്ചെടുത്ത് തണുപ്പിച്ച് ശേഷം രോഗിക്ക് കുടിക്കുവാൻ കൊടുക്കുക, വളരെ വേഗത്തിൽ ഇതിനു ഭേദം ലഭിക്കുന്നു. 

രക്തം വമിക്കുന്ന മൂലക്കുരുവിന് ഇത് നല്ലൊരു പ്രതിവിധിയത്രേ:  50 ഗ്രാം ഉള്ളി വെള്ളത്തിൽ നല്ലവണ്ണം ഉരച്ചു ചാലിച്ച് 60 ഗ്രാം പഞ്ചസാര ചേർത്ത് ദിവസവും രണ്ടു നേരം രോഗിക്ക് കൊടുക്കുക, ഇത് വളരെ ആശ്വാസം പ്രധാനം ചെയ്യുന്നു.

ഉള്ളി വിവിധ രീതിയിൽ നാം ഉപയോഗിക്കുന്നു, ഇത് പച്ചയായും പാചകപ്പെടുത്തിയും ഉപയോഗിക്കുന്നു. പൂർണ്ണ  വളർച്ച എത്തിയ ഉള്ളിയും ഇളപ്പമായ ഉള്ളിയും നാം ഉപയോഗിക്കുന്നു. സൂപ്പിലും സലാഡിലും, മറ്റു വിവിധയിനം കറികളിലും നാമിതു ഉപയോഗിക്കുന്നു. ചുരുക്കത്തിൽ നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു ഉള്ളി.  

ഉള്ളിയിൽ ഇത്രയധികം മാഹാൽമ്യം ഉൾ ക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞു ഇതിനെ  വേണ്ടും വിധം നമുക്ക് ഉപയോഗിക്കാം. 

ചില  മുന്നറിയിപ്പുകൾ

ഉള്ളി ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ മുറിച്ച ഉടന്‍ തന്നെ അത് പാചകത്തില്‍ ഉള്‍പ്പെടുത്തണം, മുറിച്ച ശേഷം അധികം വന്നവ മാറ്റി വെച്ച് പിന്നീട് ഉപയോഗിക്കാം എന്ന ചിന്തയില്‍ ഒരിക്കലും അത് ചെയ്യരുത്, അങ്ങനെ ചെയ്താല്‍ അതില്‍ മാരകമായ വിഷം അടങ്ങിയ ബാക്ടീരിയ പ്രവേശിക്കുകയും അത് ഉദരസംബന്ധമായ രോഗം വരുത്തുന്നതിനും ഇടയാക്കുന്നു.  മുറിച്ചുമാറ്റി വെച്ച ഉള്ളിയില്‍ കേവലം ഒരു രാത്രികൊണ്ട് ഈ ബാക്ടീരിയ കടന്നു കൂടും എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ഒരു പക്ഷെ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും/കണ്ടിരിക്കും  മലേറിയ ചിക്കന്‍ പോക്സ് തുടങ്ങിയ രോഗം ബാധിച്ചവര്‍ കിടക്കുന്ന മുറികളില്‍ നാലു മൂലയിലും ഉള്ളികള്‍ മുറിച്ചു വെച്ചിരിക്കുന്നത്.  ആ രോഗി കിടക്കുന്ന മുറിയില്‍ രോഗാണുക്കള്‍ തീര്‍ച്ചയായും ഉണ്ടാകുമല്ലോ ഇങ്ങനെ മുറിച്ചു വെച്ചിരിക്കുന്ന ഉള്ളിയിലേക്ക് ബാക്ടീരിയ പ്രവേശിക്കുന്നതു മൂലം ആ ഉള്ളിക്ക് കറുപ്പ് നിറം വരുന്നതായി കാണാം.

തീർന്നില്ല, ഇതാ ഒരു മുന്നറിയിപ്പു കൂടി നായ് പ്രേമികൾക്കായി മാത്രം:

നായ്ക്കള്‍ക്ക് ഒരിക്കലും ഉള്ളി കൊടുക്കാനോ അവയുടെ ഉള്ളില്‍ അത് കടന്നു കൂടാനോ ഇട വരരുത് നായ്ക്കള്‍ക്കു അത് ദഹിക്കുന്നതിനുള്ള ശേഷി കുറവാണത്രേ!
                                                                   
കടപ്പാട്: 
മാണത്താറ വിശ്വനാഥൻ ഡോക്ടർ, തലവടി, തിരുവല്ല,
ആയുർവ്വേദ ചരിത്രപുസ്തകം, വിവിധ സയൻസ് പത്രികകൾ

തരംഗിണി  ഇ മാസികയിൽ ആദ്യം പ്രസിദ്ധീകരിച്ചത്!

കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ അമർത്തുക 





രണ്ടു വ്യത്യസ്ത ചെടികൾ , പക്ഷെ.....Two Different Plants but the buds are almost the same (A Mobile Upload)

No Comments



ഇന്നലെ എടുത്ത ചിത്രങ്ങളിൽ 

ഇന്ന് കണ്ട ചില  തോന്നലുകൾ 




 രണ്ടു വ്യത്യസ്ത ചെടികൾ, എന്നാൽ 

പൊട്ടി വിടരാൻ വിതുമ്പി നില്ക്കുന്ന 
മൊട്ടുകളോ,  ഏകദേശം ഒരു ചെടിയിൽ 
നിന്നെന്നപോലെ തോന്നുന്നില്ലേ മിത്രങ്ങളേ !

കൂടുതൽ ചിത്രങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ അമർത്തുക 


ഇന്നത്തേക്ക് ഒരു ചെറു ഫലിതം - A Joke for the Day....

No Comments
ഇന്നത്തേക്ക് ഒരു ചെറു ഫലിതം 

ഭാര്യയുടെ ഫോണിൽ ഇപ്പോൾ കിട്ടിയ 
Matphil with his Mummy Ann.. 
SMS വായിച്ചു അവൾ ചോദിച്ചു:
എന്താ ചേട്ടാ ഈ A2A free call from 5 a.m to 5 p.m.
അത് കേട്ടുകൊണ്ട് അടുത്തു നിന്ന മകൻ മാത്യുസ്: 

"അമ്മ അത്, nothing but Annamma 2 Ariel call is
always free എന്നർത്ഥം!!!"

കുറച്ചു കാലമായി എയർ സെൽ ഫോണ്‍ ഉപയോഗിക്കുന്നുയെങ്കിലും പെട്ടന്ന് കാര്യം പിടി കിട്ടാഞ്ഞ 
ഭാര്യ ഒരു ചമ്മലോടെ എന്നെ നോക്കി!



ഇന്നെടുത്ത ചില ചിത്രങ്ങൾ- Few Pics For The Day- A Mobile Upload

No Comments
മൊബൈൽ ഫോണിലൂടെ 
ഇന്നെടുത്ത ചില ചിത്രങ്ങൾ  

ബ്ലോഗ്‌ മിത്രം മുരളീ മുകുന്ദൻ നിർദ്ദേശിച്ച പ്രകാരം 
ചിത്രങ്ങൾക്ക്, പേര് കുറിച്ചു.
ചിലതിന്റ് പേരറിയില്ല.
അറിയാവുന്നവർ 
അറിയിക്കുമല്ലോ! 
നന്ദി 
നമസ്കാരം 








നമ്മുടെ നാട്ടിലെ അരുളിപ്പൂവിന്റെ മറ്റൊരു പതിപ്പ് (അരുളിപ്പൂ എന്നു ഇതിനും പേരു വിളിക്കാം അല്ലെ)

അരുളിപ്പൂ 

അരുളിപ്പൂ 

വിടരുവാൻ വിതുമ്പി നിൽക്കുന്ന അരുളിപ്പൂമൊട്ടുകൾ 



സുഹൃത്തിന്റെ വീട്ടുവളപ്പിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ ആണ് താഴെയുള്ള ചിത്രങ്ങൾ 
ഞങ്ങളുടെ നാട്ടിൽ ഇതിനെ നെല്ലിക്കാപ്പുളി എന്നു വിളിക്കും. നിങ്ങളുടെ നാട്ടിലോ? :-)

നെല്ലിക്കാപ്പുളി

നെല്ലിക്കാപ്പുളി മറ്റൊരു ചിത്രം 



ഫലമില്ലാത്ത "ഓമ (പപ്പായ മരം)

അൽപ്പം ഫലമുള്ള  ഒരു പപ്പായ മരം 

ഞങ്ങൾ ഇതിനെ  'കമ്പിളി നാരങ്ങാ' എന്നു വിളിക്കുന്നു , നിങ്ങളോ ?

നെറ്റിനുള്ളിൽ അകപ്പെട്ട മാത്യുസ് (എന്റെ ഇളയ മകൻ )
My Younger Son Mathews (Matphil)


വൈകുന്നേരം ഓഫീസ്സിൽ നിന്നും
 വീട്ടിലെത്തിയപ്പോൾ മാത്യുസ്സിന് നിർബന്ധം 
ഉള്ളി ബജ്ജി വേണമെന്ന്.
ഉള്ളിക്കു തീപിടിച്ച വില 
"എന്തു ചെയ്യാം 
മക്കളുടെ ഇത്തരം 
ചില നിർബന്ധങ്ങൾ 
സാധിച്ചു കൊടുത്തല്ലേ 
പറ്റൂ." ഞാനോർത്തു 
പെട്ടന്ന് അടുക്കളയിൽ 
 കടന്നു ചെന്ന് ഞാൻ കാട്ടിയ 
കോപ്രായത്തിന്റെ പരിണിത ഫലം!
 ഇതിനെ ഉള്ളി ബജ്ജിയെന്നോ മറ്റെന്തു 
വേണമെങ്കിലും വിളിക്കാം.
 ചിരിയോ ചിരി !!!



ഉള്ളി ബജ്ജി




എന്റെ മമ്മയും പുതിയ അങ്കിളും - My Mother And the New Uncle

No Comments
എന്റെ മമ്മയും  പുതിയ അങ്കിളും

Picture Credit; sxc.hu
എമിലി എന്നാണ് എന്റെ പേര്‍ 

എനിക്കു ഏഴു വയസ്സുണ്ട് 

എന്റെ വീട്ടില്‍ ഞങ്ങള്‍ രണ്ടു പേര്‍ , ഞാനും എന്റെ മമ്മിയും, അല്ല, ഇപ്പോള്‍ ഞങ്ങളെക്കൂടാതെ മറ്റൊരാള്‍ കൂടിയുണ്ട്

എന്റെ പുതിയ അങ്കിള്‍ 

എന്നാല്‍ സാധാരണ  അങ്കിള്‍ വീട്ടില്‍ കാണില്ല, മിക്കപ്പോഴും പുറത്തായിരിക്കും 

എന്റെ മമ്മി വളരെ സുന്ദരി യാണ്, വയസ്സ് ഇരുപത്തി നാലേ ആയുള്ളെങ്കിലും മമ്മ വിധവയായിരുന്നു.

എന്റെ  ഡാഡി യെ ഞാന്‍ കണ്ടിട്ടില്ല, അദ്ദേഹം ഇവിടെ അടുത്തുള്ള ഒരു സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു എന്നും, ഒരു ദിവസം അദ്ദേഹം ദൂരെയെവിടെയോ ഞങ്ങളെ വിട്ടു പോയി എന്നും എന്റെ മമ്മയുടെ മമ്മ ഒരിക്കല്‍ എന്റെ ചോദ്യത്തിനുത്തരമായി പറയുകയുണ്ടായി.

ഡാഡിയുടെ പടം ഞാന്‍ കണ്ടിട്ടുണ്ട് അതില്‍ അദ്ദേഹം അതിസുന്ദരനായി കാണപ്പെട്ടു.

എന്റെ മമ്മയെ പുറത്തുള്ള വേലകളില്‍ സഹായിക്കുന്നതിനായി കുറെ അകലെ താമസിക്കുന്ന മമ്മയുടെ ജേഷ്ഠന്‍ വല്ലപ്പോഴും വീട്ടില്‍ വരിക പതിവായിരുന്നു

ഒരു ദിവസം ഞാന്‍ പുറത്തെ ഗള്ളിയില്‍ കൂട്ടുകാരുമൊത്തുള്ള  കളി കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ 
ഞങ്ങളുടെ വീടിന്റെ വരാന്തയില്‍ ഏതോ ഒരു ചെറുപ്പക്കാരനുമായി അങ്കിള്‍ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്നതാണ് ഞാന്‍ കണ്ടത്.

അങ്കിളിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ പുതുതായി വന്ന അങ്കിളിനു നമസ്കാരം പറഞ്ഞു.

അങ്കിള്‍ എന്നെ അയാള്‍ക്ക്‌ പരിചയപ്പെടുത്തി.

ഇതാണ് എമിലി എന്റെ  അനിന്തരവള്‍, ക്യുഗ്സെന്നിന്റെ മകള്‍.

അത് കേട്ടപ്പോള്‍ എനിക്ക് നാണം തോന്നി.

എമിലി ഇങ്ങു വന്നേ ചോദിക്കട്ടെ, അയാള്‍ എന്നെ അടുത്തേക്ക് വിളിച്ചു.

എന്നേ തന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ടു അയാള്‍ പറഞ്ഞു.

മോളുടെ കണ്ണുകള്‍ മോളുടെ ഡാഡിയുടെതുപോലെയുണ്ട്.

ഞാന്‍ നിശബ്ദയായിതന്നെ നിന്നു.

ഡാഡിയുടെ മിത്രം കൂടിയായ അയാള്‍ ഞങ്ങളോടൊപ്പം താമസിക്കാനെത്തിയതാണന്നറിഞ്ഞ പ്പോള്‍ എനിക്കതിയായ  സന്തോഷം തോന്നി.

ഇതിനു മുന്‍പൊരിക്കലും ഞാന്‍ ഈ പുതിയ അങ്കിളിനെ കണ്ടിട്ടേയില്ല എങ്കിലും എനിക്ക് ആ അങ്കിളിനോടെന്തോ ഒരടുപ്പം തോന്നിയതുപോലെ , അതുപോലെ അങ്കിള്‍ എന്നോടും സ്നേഹം കാട്ടി.

പിന്നീട് നാട്ടില്‍ പലരും പറയുന്നത് കേട്ടു എന്റെ പുതിയ അങ്കിള്‍ എന്റെ ഡാഡി യുടെ ഏറ്റവും അടുത്ത മിത്രമാണെന്നും ഏതോ വിദേശത്തുള്ള കോളേജില്‍ പഠനം പൂര്‍ത്തിയാക്കി എത്തി
യതാണന്നുമാണ്‌.

പുതിയ അങ്കിള്‍ ഗ്രാമത്തിലെ സ്കൂളില്‍ പഠിപ്പിക്കാന്‍ വന്നതാണെന്നും, ഗ്രാമത്തില്‍ നല്ല ഹോട്ടലുകളും, നല്ല താമസ സൗകര്യം ഒന്നുമില്ലാത്തതിനാലും എന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കാനായെത്തിയതാണെന്നും ഞാന്‍ അന്ന് തന്നെ മനസ്സിലാക്കി.

പുതിയ അങ്കിളിന്റെ കൈയ്യില്‍ ധാരാളം ചിത്ര പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.
ഞാന്‍ അങ്കിളിന്റെ മുറിയില്‍ ചെന്നാല്‍  വാത്സല്യത്തോടെ എന്നെ വിളിച്ചു അരികില്‍ നിര്‍ത്തി ആ ചിത്രങ്ങളും മറ്റും കാട്ടിത്തരുമായിരുന്നു.

ഒരു ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം  ഞാന്‍ എന്റെ പുതിയ അങ്കിളിന്റെ മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു.

എമിലി മോള്‍ക്ക്‌ ചോറല്ലാതെ മറ്റു എന്താഹാരമാണ് കൂടുതല്‍ ഇഷ്ടം?

എനിക്കു മുട്ട വലിയ ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞു.

അത് കേട്ട അങ്കിള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു , മുട്ട എനിക്കും വലിയ ഇഷ്ടമാണ്.

പിന്നീട് ഇക്കാര്യം ഞാന്‍ മമ്മയോടു പറഞ്ഞു.

അടുത്ത ദിവസം മുതൽ  എന്റെ മമ്മ കൂടുതല്‍ മുട്ട വാങ്ങുവാന്‍ തുടങ്ങി 

എന്റെ സ്കൂളിലെ അദ്ധ്യാപിക നല്ലവണ്ണം പിയാനോ വായിക്കുമായിരുന്നു.

എന്റെ വീട്ടിലും ഒരു പിയാനോ ഉണ്ട്, എന്നാല്‍ മമ്മ അതിതുവരെ വായിച്ചു കേട്ടിട്ടില്ല.

അതുകൊണ്ട് ഞാന്‍ ഒരു ദിവസം മമ്മയോടു ചോദിച്ചു  "മമ്മക്ക്‌ പിയാനോ വായിക്കാനറിയില്ലേ?

മമ്മ പറഞ്ഞു: " ഈ പിയാനോ നിന്റെ ഡാഡി എനിക്ക് വാങ്ങിച്ചു തന്നതാണ് എന്നാല്‍ അദ്ദേഹം നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷം ഞാനതില്‍ തൊട്ടിട്ടില്ല എന്ന് പറഞ്ഞു വിഷയം മാറ്റിക്കളഞ്ഞു.

പുറത്തെ മുറിയില്‍ താമസിക്കുന്ന എന്റെ പുതിയ അങ്കിളിന്റെ  മുറിയില്‍ പോകാനും അങ്കിളി നോടൊപ്പം സമയം ചെലവഴിക്കാനും  വര്‍ത്തമാനം പറഞ്ഞിരിക്കാനും ഞാന്‍ ഒത്തിരി ഇഷ്ടപ്പെട്ടു. 
എന്നാല്‍ അദ്ദേഹത്തെ  മോള്‍ ശല്യം ചെയ്യാന്‍ പോകേണ്ടാ എന്ന് പറഞ്ഞു മമ്മ എന്നെ വിലക്കുമായിരുന്നു.

എന്നാല്‍ സത്യത്തില്‍ അദ്ദേഹം എനിക്കായിരുന്നു ശല്യം വരുത്തിയിരുന്നത്.

ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു
മോളേ നിന്റെ കണ്ണുകള്‍ നിന്റെ ഡാഡിയുടേത് പോലെ തന്നെയുണ്ട്‌, എന്നാല്‍ മനോഹരമായ ഈ മൂക്ക് ഒരു പക്ഷെ നിന്റെ മമ്മയുടെത് പോലെയായിരിക്കാം 

എന്ത്, അങ്കിള്‍ എന്റെ മമ്മയെ ഇതുവരെ കണ്ടിട്ടില്ലേ?

പുതിയ അങ്കിളിള്‍ ഒന്നും പറഞ്ഞില്ല.

എന്നാല്‍ അകത്തേക്ക് വരൂ അങ്കിള്‍, ഞാന്‍ എന്റെ മമ്മയെ കാട്ടിത്തരാം

ഇപ്പോള്‍ വേണ്ടാ, ഇന്നെനിക്കു ചില അത്യാവശ്യ ജോലിയുണ്ട്, പുറത്തു പോകേണ്ടതുണ്ട് എന്ന് പറഞ്ഞു അങ്കിള്‍ ഒഴിഞ്ഞു മാറി.

കുറച്ചു നാളുകള്‍ക്കു ശേഷം ഒരിക്കല്‍ ഞാന്‍ എന്റെ പുതിയ അങ്കിളിന്റെ കൂടെ പാര്‍ക്കിലേക്ക് നടക്കുന്നതിനിടയില്‍, വഴി മദ്ധ്യേ എന്റെ ചില സുഹൃത്തുക്കളെ ഞാന്‍ കണ്ടു 

അവരില്‍ ഒരാള്‍ മറ്റൊരുവളോടു പറയുന്നത് കേട്ടു.

"നോക്കൂ എമിലി അവളുടെ ഡാഡി യോടൊപ്പം പോകുന്നു"

എനിക്ക് ലജ്ജ തോന്നി.

ഞാന്‍ ഓര്‍ത്തു  അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് !

അങ്കിള്‍ ശരിക്കും എന്റെ ഡാഡി ആയിരുന്നെങ്കില്‍!

ഞാന്‍ ഈ കാര്യം എന്റെ പുതിയ അങ്കിളിനോട് പറയുകയും ചെയ്തു.

അത് കേട്ട അങ്കിളിന്റെ മുഖം പെട്ടന്ന് ചുവന്നു തുടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

ഇത്തരം കാര്യങ്ങള്‍ ഒന്നും മോള്‍ പറയരുത്.എന്നു പറഞ്ഞു എന്നെ ശകാരിക്കുകയും ചെയ്തു.
.
അടുത്ത ദിവസം ഞായറാഴ്ച ആയിരുന്നു. 

മമ്മയോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുവാന്‍ ഞാന്‍ തയ്യാറായി 

മമ്മ വസ്ത്രം ധരിക്കുവാന്‍ തുടങ്ങി 

ഇതിനിടയില്‍ ഞാന്‍ പെട്ടന്നു അങ്കിളിന്റെ മുറിയിലേക്ക് ചെന്നു.

ഇന്നലത്തെ സംസാരം മൂലം അങ്കിളിനെന്നോട് പിണക്കമാണോ എന്നറിയാമല്ലോ

അങ്കിള്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

എന്നെക്കണ്ട അങ്കിള്‍ ചോദിച്ചു 

സുന്ദരിക്കുട്ടി,  ഇന്ന് അസ്സല്‍ സുന്ദരിയായിരിക്കുന്നല്ലോ, എവിടെക്കാണോ   പോകുന്നത്?

ഇന്ന് ഞായറാഴ്ച അല്ലെ അങ്കിള്‍, മമ്മ എല്ല ഞായറാഴ്ചയും ക്ഷേത്രത്തില്‍ പോകും, ഞാനും മമ്മക്കൊപ്പം പോവുകയാണ്.

ഇതിനുള്ളില്‍ മമ്മ എന്നെ വിളിച്ചു.

ക്ഷേത്രത്തില്‍ വെച്ച് ഞാന്‍ എന്റെ പുതിയ അങ്കിളിനെ ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടു.

അതെനിക്ക് വലിയ സന്തോഷം തന്നു.

അവിടെവെച്ചു കണ്ട അങ്കിളിന്റെ മുഖത്തിനെന്തോ ഒരു വ്യത്യാസം വന്നതുപോലെ തോന്നി.

മുഖം കുനിഞ്ഞിരുന്നത് പോലെ തോന്നി. എങ്കിലും ആള്‍ക്കൂട്ടത്തിനിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

അത് കണ്ടു ഞാന്‍ മമ്മയുടെ ചെവിയില്‍ പറഞ്ഞു, "മമ്മ നമ്മുടെ പുതിയ അങ്കിളും ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്.

ഇത് കേട്ടതും മമ്മയുടെ മുഖം ചുവന്നു. മറുപടി ഒന്നും പറഞ്ഞില്ല.

ഒരു ദിവസം സ്കൂളില്‍ നിന്നും മടങ്ങുമ്പോള്‍ മമ്മക്കൊരു സര്‍പ്രൈസ്  കൊടുക്കുവാന്‍ സ്കൂളിലെ പൂന്തോട്ടത്തില്‍ നിന്നും സെക്യുരിറ്റി കാണാതെ രണ്ടു റോസാ പൂക്കള്‍ ഞാന്‍ ഇറുത്തെടുത്തു  

പൂക്കള്‍ കണ്ട മമ്മ എന്നോട് ചോദിച്ചു,  മോള്‍ക്കിതെവിടെ നിന്നും കിട്ടി?

സ്കൂളിലെ പൂന്തോട്ടത്തില്‍ നിന്നും ഇറുത്തെടുത്തതാണന്നു പറയാന്‍ ഞാന്‍ ഭയന്നു

പെട്ടന്ന് ഞാന്‍ പറഞ്ഞു

ഇത് നമ്മുടെ പുതിയ അങ്കിള്‍ മമ്മക്ക്‌ കൊടുക്കാനെന്നും പറഞ്ഞു തന്നതാണ്.

അത് കേട്ടതും വീണ്ടും മമ്മയുടെ മുഖം ചുവന്നു 

അല്‍പ്പസമയത്തിനു ശേഷം മമ്മ പറഞ്ഞു 

മോള്‍ ഇത്തരം കാര്യങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലായിരുന്നു 

മമ്മ ആ പൂക്കള്‍ വലിച്ചെറിയുമായിരുന്നു എന്നു ഞാന്‍ വിചാരിച്ചു എന്നാല്‍ അത് മുകളിലത്തെ മുറിയില്‍ വെച്ചിരിക്കുന്ന പിയാനോയുടെ മുകളിലെ ഫ്ലവര്‍ വേസില്‍ വെക്കുകയാണ് ചെയ്തത്.
ആ പുഷ്പ്പത്തിലെ അവസാന ദളങ്ങള്‍ കൊഴിഞ്ഞു വീഴുന്നതു വരെ പല ദിവസങ്ങള്‍ അതവിടെത്തന്നെയിരുന്നു.

അതിന്റെ എല്ലാ ദളങ്ങളും  കൊഴിഞ്ഞു വീണപ്പോള്‍ മമ്മ അവ വാരിയെടുത്ത് ഭജനാ പുസ്തകത്തിന്റെ താളുകള്‍ക്കുള്ളില്‍ തിരുകി വെച്ചു.

പിന്നീടൊരു ദിവസം വൈകിട്ട് ഞാന്‍ വീണ്ടും അങ്കിളിന്റെ മുറിയില്‍ ചെന്നു.
അദ്ദേഹത്തിന്റെ മടിയില്‍ ഇരുന്നു ഞാന്‍ ചിത്ര പുസ്തകത്തില്‍ ചിത്രങ്ങള്‍ കാണുവാന്‍ തുടങ്ങി.

പെട്ടന്ന് കേട്ട പിയാനോ ശബ്ദം എന്നെയും അങ്കിളിനെയും ആശ്ചര്യഭരിതരാക്കി 

ശബ്ദം ഞങ്ങളുടെ മുകളിലത്തെ മുറിയില്‍ നിന്നും ആണെന്ന് മനസ്സിലാക്കിയ ഞാന്‍ വേഗത്തില്‍ അവിടേക്കോടി

ആ മുറിയില്‍ പ്രകാശം ഇല്ലായിരുന്നു, എങ്കിലും അരണ്ട വെളിച്ചത്തില്‍ വെള്ള വസ്ത്രം ധരിച്ചു പിയാനോവിനു മുന്നിലിരുന്നു വായിക്കുന്ന, ഒപ്പം ഏതോ ഗാനത്തിന്റെ ഈരടികള്‍ ഉരുവിടുന്ന എന്റെ മമ്മയെ ഞാന്‍ കണ്ടു.

എന്നാല്‍ അല്പം കഴിഞ്ഞപ്പോള്‍ മമ്മ ഉദാസീനതയോടെ പാട്ട് നിര്‍ത്തുകയും ചെയ്തു.
ദിവസങ്ങള്‍ കടന്നു പോയി.

ഒരു ദിവസം പുതിയ അങ്കിള്‍ എന്റെ കൈവശം ഒരു കവര്‍ തന്നിട്ട് പറഞ്ഞു ഇതില്‍ കഴിഞ്ഞ മാസത്തെ വാടകയും ഭക്ഷണ ചിലവുമാണ് ഇത് മോള്‍ മമ്മയുടെ കൈയ്യില്‍ കൊടുക്കണം.

കവര്‍ ഞാന്‍ മമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അങ്കിള്‍ പറഞ്ഞതുപോലെ പറഞ്ഞു..

അത് കേട്ടു എന്റെ മമ്മയുടെ മുഖം വിളറുന്നതു ഞാന്‍ ശ്രദ്ധിച്ചു.

എങ്കിലും ഒരു ദീര്‍ഘ ശ്വാസത്തോടെ അത് വാങ്ങി തുറന്നു നോക്കി 

വാടകയോടൊപ്പം അതില്‍ മടക്കി വെച്ചിരുന്ന ഒരു വെളുത്ത പേപ്പറും മമ്മ പുറത്തെടുത്തു 
ആദ്യം ഒന്നറച്ചു നിന്നെങ്കിലും  പിന്നീടത്‌ തുറന്നു വായിക്കുവാന്‍ തുടങ്ങി.
എന്താണതില്‍ എഴുതിയിരുന്നതെന്നെനിക്കറിയില്ല, എന്നാല്‍ അത് വായിക്കുമ്പോള്‍ മമ്മയുടെ മുഖം ചുവക്കുന്നതും കൈകള്‍ വിറക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.


അല്‍പ്പ സമയം കഴിഞ്ഞു അത് മടക്കി രൂപയോടൊപ്പം അതെ കവറില്‍ വച്ച് മമ്മയുടെ തയ്യല്‍ മെഷീന്‍ ഡ്രോയില്‍ നിക്ഷേപിച്ചു.

മോളേ നീ ജനിക്കുന്നതിനു മുന്‍പേ നിന്റെ ഡാഡി  നമ്മെ വിട്ടു പോയതാണ്, അദ്ദേഹം ഇന്നീ ലോകത്തില്‍ ഇല്ല.  എന്നാല്‍ നിനക്ക് ഇന്നൊരു പുതിയ ഡാഡിയെ വേണം, നീ ആരെയെങ്കിലും പുതിയ ഡാഡി യായി സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ എന്നെയും നിന്നെയും പറ്റി പലതും പറയും, നിന്റെ സുഹൃത്തുക്കള്‍ നിന്നെ നോക്കി ചിരിക്കും.  തന്നെയുമല്ല ഭാവിയില്‍ നിനക്കൊരു നല്ല ഭര്‍ത്താവിനെ ലഭിക്കുക അത്ര എളുപ്പമാവുകയുമില്ല, മോളിത് മനസ്സിലാക്കണം.

മോളേ നീ എന്നെ വിട്ടു ഇങ്ങോട്ടും പോകരുത്.

നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.

ജീവിത കാലം മുഴുവന്‍ നീ നിന്റെ മമ്മയോടൊപ്പം ഉണ്ടായിരിക്കണം.

പറയൂ നീ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുയെന്നു.

എന്റെ മമ്മയുടെ ഇത്തരത്തിലുള്ള സംഭാഷണം കേട്ട എനിക്ക് ഉള്ളില്‍ വിഷമം തോന്നി.

ഞാന്‍ എന്റെ രണ്ടു കൈകളും ഉയര്‍ത്തി വിരിച്ചു കാട്ടി പറഞ്ഞു ഞാന്‍ എന്റെ മമ്മയെ ഇത്രയും സ്നേഹിക്കുന്നു.

അന്ന് പതിവിനു വിപരീതമായി മമ്മ എന്റെ മുടി ചീകി ഉടുപ്പിടുവിച്ചു 

ഞാന്‍ ചോദിച്ചു "മമ്മ, എവിടെപ്പോകാനാ?"

അപ്പോള്‍ മമ്മ എന്റെ കൈവശം ഒരു ചുരുട്ടിയ തൂവാല പിയാനോയുടെ മുകളില്‍ നിന്നും എടുത്തു തന്നിട്ട് പറഞ്ഞു 

ഇത് പുതിയ അങ്കിളിന്റെ തൂവാലയാണ്, ഇത് കൊടുത്തിട്ട് ഉടന്‍ തന്നെ തിരികെ പോരുക.

അങ്കിള്‍ മമ്മക്കു തന്നു വിട്ട കവറിനുള്ളില്‍ വെച്ചിരുന്ന വെളുത്ത കടലാസ്സിന്റെ കഷണങ്ങള്‍  ആയിരുന്നു ചുരുട്ടിയ ആ തൂവാലക്കുള്ളില്‍  എന്ന് എനിക്കു മനസ്സിലായി.

ഞാന്‍ അത് അതുപോലെ എന്റെ പുതിയ അങ്കിളിന്റെ കയ്യില്‍ കൊടുത്തു.

അങ്കിളിന്റെ മുഖത്ത് പതിവുള്ള സന്തോഷം കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഈ സംഭവത്തിന്‌ ശേഷം അങ്കിളിനെ അധികം പുറത്തു കാണാന്‍ കഴിഞ്ഞില്ല.

വളരെ ഉദാസീനനായി അങ്കിള്‍ കാണപ്പെട്ടു.  എന്നോട് അല്‍പ്പം പോലും സംസാരിക്കാന്‍ മുതിര്‍ന്നതുമില്ല.

അങ്ങനെ ഒരു ദിവസം  എന്റെ പുതിയ അങ്കിള്‍ ഞങ്ങളുടെ വീട് വിട്ടു എവിടെക്കോ പോയി.

അങ്കിള്‍ എന്താണ് ഇവിടം വിട്ടു പോയതെന്ന് ഞാന്‍ എന്റെ മമ്മയോടു പലവട്ടം ചോദിച്ചിട്ടും  മമ്മ ഉത്തരം ഒന്നും പറയാതെ ഭജനാഗ്രന്ഥം വായിച്ചുകൊണ്ടേയിരുന്നു.

അതിനുള്ളില്‍ നിക്ഷേപിച്ചിരുന്ന പുഷ്പ്പത്തിന്റെ ഉണങ്ങിയ ദളങ്ങള്‍ പുറത്തെടുത്ത്  എന്റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു:

"ഇത് പുറത്തു കൊണ്ട് പോയി കളയൂ."  

മമ്മ ആ ദിവസം മുതല്‍ മുട്ട വാങ്ങുന്ന പതിവും നിര്‍ത്തി.

ശുഭം 


(ഒരു മലേഷ്യന്‍ കഥ. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിന്ദിയില്‍ വായിച്ചത് ഓര്‍മ്മയില്‍ നിന്നും ഇവിടെ പെറുക്കിയെടുത്തിവിടെ ചേർക്കുന്നു)




Visit PHILIPScom

PHILIPScom On Facebook