മരങ്ങൾ മണ്‍മറയുമ്പോൾ മാത്രം അറിയുന്നു നാമതിൻ വില

5 comments
മരങ്ങൾ മണ്‍മറയുമ്പോൾ മാത്രം അറിയുന്നു നാമതിൻ വില 




മരങ്ങൾ തൻ വിലയെന്തന്നറിയാത്ത മർത്യർ 
മരങ്ങളെ നിർദ്ദയം വെട്ടിമാറ്റുന്നു-
സ്വാർത്ഥ ലാഭത്തിനായ്.
  
മൌനമായെല്ലാം സഹിക്കുന്നീ മരങ്ങൾ, ഒപ്പം,
തനിക്കുള്ളതെല്ലാം ഏകുന്നു മർത്യർക്കായ. 

മരങ്ങൾ തൻ സേവനം നിസ്തുല്യമെന്ന് 
മരങ്ങൾ മാറിടും വേളയിൽ മാത്രം- 
അറിയുന്നു മർത്യർ. 




I Want To Go To Heaven When I Die – എന്റെ മരണശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം

No Comments
അടുത്തിടെ കർത്താവിൽ നിദ്ര പ്രാപിച്ച പ്രീയ സഹോദരൻ ഡോണാലഡ് ജെ ഗോട്ഫ്രെടിന്റെ (Donal J. Godfred)  ശവസംസ്കാര വേളയിൽ ഞാൻ പറഞ്ഞ അനുശോചന വാക്കുകളും   അദ്ദേഹത്തിന്റെ വിയോഗ വാർത്തയും ഞാൻ എന്റെ ബ്ലോഗിൽ ചേർക്കുകയുണ്ടായി, 

അത് ഇവിടെ വായിക്കുക  അതു വായിച്ച ഒരു പ്രിയ സുഹൃത്ത്‌, ശ്രീമുരളീമുകുന്ദൻ

അതിൽ ഞാൻ എഴുതിയ ചില വരികൾ ഉദ്ധരിച്ചു കൊണ്ട് ചില വാക്കുകൾ കുറിച്ചു, അതിനു ഞാൻ കൊടുത്ത മറുപടിയും വായിക്കുക, മറുപടിയിൽ പറയേണ്ടതെല്ലാം വന്നിട്ടില്ലാത്തതിനാൽ അതൊരു ചിന്താക്കുഴപ്പത്തിന് ഇടയാകുമല്ലോ എന്നു കരുതി കുറേ വർഷങ്ങൾ മുൻപ്  ഗൂഗിളിൻറെ നോൾ പേജിൽ ഞാൻ എഴുതി പ്രസിദ്ധീകരിച്ച ഒരു ചെറു പുസ്തകത്തിൻറെ തർജ്ജമ ഇവിടെ ചേർക്കുന്നു.


NOTE:
2011 ൽ കമ്പ്യുട്ടറിൽ മലയാളം എഴുതി തുടങ്ങിയ കാലം അതിനാൽ അവിടവിടെ ചില അക്ഷരപ്പിശകുകൾ കടന്നു കൂടിയിട്ടുണ്ട്, അത് താമസിയാതെ തിരുത്തി ചേർക്കുന്നതാണ്.






Muralee Mukundan

2 days ago  -  Shared publicly
‘നമ്മുടെ പ്രീയപ്പെട്ടവരുടെ വേർപാട് നമുക്ക് അതീവ ദുഃഖം തന്നേ എന്നതിനു രണ്ടു പക്ഷം ഇല്ല, എന്നാൽ വിശ്വാസികളായ നമുക്കിവിടെ ദുഃഖത്തിനു ആവശ്യം ഇല്ല കാരണം നമുക്ക് മുന്നേ നമ്മെ വിട്ടു ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ട നമ്മുടെ  പ്രീയപ്പെട്ടവരെ നമുക്കു വീണ്ടും നിത്യതയിൽ കാണാം എന്ന ഭാഗ്യകരമായ ഒരു പ്രത്യാശ ദൈവം നൽകി യിരിക്കുന്നതിനാൽ നമുക്ക് ഇനി ദുഖിക്കേണ്ട കാര്യമില്ല‘

അപ്പവിടെ എല്ലാവരേയും കാണാല്ലേ...
+
1
0
1
 
 · 
Reply

മുരളീ ഭായ്
തീർച്ചയായും പക്ഷെ അതിനൊരു നിബന്ധനയുണ്ട്, അതായത് കർത്താവായ യേശുക്രിസ്തുവിൽ പൂർണ്ണ സമർപ്പണം ചെയ്ത ഒരു വ്യക്തി അതായത്
കർത്താവിനെ തൻറെ രക്ഷകൻ എന്ന് വായ് കൊണ്ട് ഏറ്റു പറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും രക്ഷ പ്രാപിക്കുകയും, തുടർന്ന് തൻറെ ഹിതപ്രകാരം ജീവിക്കുകയും ചെയ്താൽ ആ വ്യക്തി സ്വർഗ്ഗ രാജ്യത്തിന് അവകാശിയാകുന്നു എന്നു ഞാൻ വിശ്വസിക്കുന്ന സത്യവേദപുസ്തകം പഠിപ്പിക്കുന്നു അതു ഞാൻ പിൻപറ്റുന്നു.  ഈ വിശ്വാസം പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്ന എല്ലാവരും അവിടെ കാണും എന്നും വിശ്വസിക്കുന്നു.  അങ്ങനെ കർത്താവിൽ നിദ്ര പ്രാപിച്ച ഓരോ വ്യക്തിയും  നിത്യതയിൽ കർത്താവിനോടൊപ്പം ആയിരിക്കും എന്നും വിശ്വസിക്കുന്നു.
നന്ദി ഈ വരവിനും വാക്കുകൾക്കും
PS:

ഇതേപ്പറ്റി കുറേക്കൂടി വിശദമായി അറിവാൻ ഞാൻ ഭാഷാന്തരം ചെയ്ത ഈ ചെറു പുസ്തകം എന്റെ മരണ ശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം (I Want To Go To Heaven When I Die) വായിക്കുക അതിൻറെ ലിങ്ക് ഇതാ ഇവിടെ
http://peeveesknols.wordpress.com/article/i-want-to-go-to-heaven-when-i-die-%E0%B4%8E%E0%B4%A8-%E0%B4%B1-12c8mwhnhltu7-125/ 
Show less

 XXXXXXXXXXXXXXXXXXXXXXXXXXX

I Want To Go To Heaven When I Die – എന്റെ മരണശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം

ഡോക്ടര്‍ വുഡ്രോ ക്രോളിന്റെ പുസ്തകത്തിന്റെ ഒരു മലയാള പരിഭാഷ
Authors





Abstract

ഡോക്ടര്‍ വുഡ്രോ ക്രോള്‍ എഴുതിയ I want to go to heaven when I die എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം. (A Translation Work of Dr. Woodrow Kroll’s Book: “I Want to go to Heaven When I Die”)
ഈ പുസ്തകത്തിന്റെ വിവിധ ഭാരതീയ ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ GNBS India Office ല്‍ നിന്നും ലഭ്യമാണ്.
Different Indian language translation of this book is available from Back to the Bible India’s Head Quarters. at Secunderabad Andhra Pradesh, India.

                                                            ആമുഖം 

ഞാന്‍ മരിക്കുമ്പോള്‍ എനിക്ക് സ്വര്‍ഗത്തില്‍ പോകണം

എന്റെ മരണ ശേഷം എനിക്ക്  സ്വര്‍ഗ്ഗത്തില്‍ പോകണം

നിങ്ങള്‍ക്കോ?

Malayalam version
എന്നാല്‍ എങ്ങനെ അവിടെ എത്താം എന്ന്  നിങ്ങള്‍ മറ്റൊരാളോട്  ചോദിച്ചാല്‍  നിങ്ങള്‍ക്ക് എന്തുത്തരം ലഭിക്കും?
ഒരാള്‍ ഇപ്രകാരം പറഞ്ഞേക്കാം, “ഞങ്ങളുടെ സഭയില്‍ ചേരുക നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്താം.”
വേറൊരാള്‍ ഇങ്ങനെ പറഞ്ഞേക്കാം, “കഴിയുന്നത്ര നന്മകള്‍ ചെയ്ക.  നിങ്ങള്‍ക്ക് അത് സാധിക്കും.”

പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം.
ആര് പറയുന്നതാണ് ശരി?

മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിനെപ്പറ്റി നിങ്ങള്‍ വിചാരപ്പെടെണ്ട, സ്വര്‍ഗ്ഗത്തില്‍ എങ്ങനെ എത്താം എന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് ദൈവത്തിനു മാത്രമാണ്!

ദൈവ വചനത്തില്‍ (വേദപുസ്തകം) ദൈവം എന്ത് പറയുന്നു?


Dr. Woodrow Kroll

ദൈവസ്നേഹം

വാക്കിനാലോ തൂലികയാലോ വര്‍ണ്ണിപ്പാനസ്സാദ്യം  ദൈവ സ്നേഹം 
English Version
ഏറ്റവും ഉയരത്തിലുള്ള നക്ഷത്രത്തിനപ്പുറത്തേക്കും   
നരകത്തിനടിത്തട്ടോളവും   അതെത്തുന്നു 
                 –ഫ്രഡറിക്ക്    എം  ലഹ് മാന്‍  

ദൈവീക സ്വഭാവത്തിലെ ഏറ്റവും മൃദുലമായ ഒന്നാണ് അവന്റെ സ്നേഹം.  ദൈവവചനം  ഇപ്രകാരം പറയുന്ന , “പ്രിയമുള്ളവരെ നാം അന്യോന്യ്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്‍ നിന്നും വരുന്നു. സ്നേഹിക്കുന്നവനെല്ലാം  ദൈവത്തില്‍ നിന്നും ജനിച്ചിരിക്കുന്നു. ദൈവത്തെ അറിയുകയും ചെയ്യുന്നു”
(1 യോഹന്നാന്‍ 4:7-8).

ഹൃദയ ധമനികളിൽ ബ്ലോക്കുള്ള രോഗികള്‍ക്ക്  ഒരു  സന്തോഷ വാര്‍ത്ത..

ഹൃദയ ധമനികളിൽ ബ്ലോക്കുള്ള രോഗികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത..

No Comments
ഇന്നു കണ്ടൊരു ഫയ്സ് ബുക്ക്‌ അറിയിപ്പ് 

ഹൃദയ ധമനികളിൽ ബ്ലോക്കുള്ള രോഗികള്‍ക്ക്


ഒരു  സന്തോഷ വാര്‍ത്ത.. 


ഏഷ്യാ നെറ്റ് പ്രക്ഷേപണം ചെയ്ത ഒരു വാർത്ത

ഇത് ഈ രോഗത്താൽ കഷ്ടപ്പെടുന്ന 

സാദാരണക്കാരായ രോഗികൾക്ക് പ്രയോജനം

ചെയ്യുന്നതിനാൽ കൂടുതൽ പേരിലേക്ക് ഇത് 

എത്തിക്കുക. കാണുക ഈ വീഡിയോ: 

Post by Funny Land.


കടപ്പാട്:  ഏഷ്യാ നെറ്റ്, പുലിയറക്കോണം 

സച്ചിദാനന്ദം ഗ്രൂപ്പിൽ ആദ്യം ഇട്ട വരികൾ

No Comments
ഇടത്തു നിന്നു മൂന്നാമത് ശ്രീ സുഭാഷ്‌ ചന്ദ്രൻ
ഇന്നു പ്രിയ സുഹൃത്ത് സുഭാഷ്‌ ചന്ദ്രൻറെ ക്ഷണപ്രകാരം ഒരു പുതിയ

  ഗ്രൂപ്പിൽ സച്ചിദാനന്ദം ചേർന്നു.

പെട്ടന്നു മനസ്സിൽ വന്ന ചില വരികൾ ഇങ്ങനെ കോറിയിട്ടു 

ഇതിനെ എന്തു പേരിട്ടു വേണമെങ്കിലും വിളിച്ചോളൂ !!!


സച്ചിദാനന്ദം ഗ്രൂപ്പിൽ ആദ്യം ഇട്ട വരികൾ 


മരങ്ങളിൽ മനുഷ്യഭാവി

ആശ്രയിച്ചു നിൽക്കുന്നു എന്ന സത്യം 

മറന്നയ്യോ മാനവർ മരങ്ങളെ 

നിഷ്കരുണം മരണത്തിനേൽപ്പിക്കുന്നു. 


നിഷ്ക്കരുണം വെട്ടിമാറ്റും



മരത്തിന്നു പകരം മറ്റൊരു തൈ 

നട്ടിടാനെങ്കിലും മനസ്സാക്ഷി 
കാട്ടുമോ വെട്ടിമാറ്റും പ്രിയ മാനുഷാ ?



ചേർത്തു വായിക്കുക ഈ കുറിപ്പു കൂടി:


മരങ്ങളില്‍ മനുഷ്യ ഭാവി!!! മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍ അവയെ നമുക്ക് നിഷ്കരുണം നശിപ്പിക്കാതിരിക്കാം


മേൽക്കുറിക്കൊരു അനുബന്ധം 

ഇപ്പോൾ fb സുഹൃത്തിൻറെ (Lissy Thomas കൌതുകം's photoപേജിൽ നിന്നും കിട്ടിയ കൌതുകം ഉണർത്തുന്നതും ഒപ്പം ചിന്തനീയവുമായ ഒരു വാർത്ത 



നമുക്ക് പലതും അറിയില്ല...!!
ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം.

പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ പിപ്പലാന്ത്രിക്ക് അത് ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല അവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ആ ആഹ്ലാദത്തില്‍ പങ്കുചേരും. അതിനു കാരണമുണ്ട് ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം.

ആറു വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് ഉണ്ടാക്കിയതാണ് ഇങ്ങനെയൊരു ചിട്ട. അതിനു ശേഷം ഒരുപാട് പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു; അവരുടെ കൂടപ്പിറപ്പുകളായി രണ്ടര ലക്ഷത്തിലേറെ മരങ്ങളും! ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് നടുന്നത്. ഇവ വെട്ടാന്‍ പാടില്ല. ഈ മരങ്ങളുടെ ഇലകളും ഫലങ്ങളും തന്നെ വേണ്ട വരുമാനം തരും.

ഗ്രാമത്തലവനായ ശ്യാംസുന്ദര്‍ പലിവാലിന്റെ മനസ്സില്‍ മുള പൊട്ടിയ ആശയമാണിത്. പലിവാലിന്റെ മകള്‍ കിരണ്‍ ചെറിയ പ്രായത്തില്‍ തന്നെ മരിച്ചിരുന്നു. അവളുടെ ഓര്‍മ നിലനിര്‍ത്താന്‍ 'കിരണ്‍നിധി യോജന' എന്നു തന്നെ മരം നടല്‍ പദ്ധതിക്ക് പേരിട്ടു.

പെണ്‍കുഞ്ഞ് പിറന്നാല്‍ ആ വീട്ടിലേക്ക് നൂറ്റിപ്പതിനൊന്ന് വൃക്ഷത്തൈകള്‍ എത്തിക്കും. ഇതുമാത്രമല്ല ഗ്രാമഭരണകൂടം ചെയ്യുക. ഗ്രാമവാസികളില്‍നിന്ന് 21,000 രൂപ പിരിച്ചെടുത്ത് കുഞ്ഞിന്റെ അച്ഛനു നല്‍കും. അച്ഛന്‍ ആ പണത്തിനൊപ്പം പതിനായിരം രൂപ കൂടി ചേര്‍ത്ത് ബാങ്കില്‍ ഇരുപതു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി ഇടണം. മകള്‍ക്ക് പരമാവധി വിദ്യാഭ്യാസം നല്‍കണം. അവളെ പ്രായപൂര്‍ത്തിയാകുംമുമ്പ് വിവാഹം കഴിപ്പിച്ചയയ്ക്കില്ലെന്ന ഉറപ്പും നല്‍കണം. അവളുടെ പേരില്‍ നട്ട മരങ്ങള്‍ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഇതൊക്കെയാണ് നിബന്ധനകള്‍.""''

അതിനു പോസ്റ്റിൽ കൊടുത്ത മറുപടി 


ഇത് കൊള്ളാല്ലോ സംഗതി !
ഇത് എല്ലാ സ്റ്റേറ്റിലും  നിലവിൽ 
വന്നെങ്കിൽ രക്ഷപ്പെട്ടു പോയെനേം 
കാരണം നമ്മുടെ നിലനിൽപ്പു തന്നെ 
മരങ്ങളിൽ ആശ്രയിച്ചു നില്ക്കുന്നു 
ഇന്ന് കുറിച്ച ഈ വരികൾ വായിക്കുക....



കടപ്പാട് Lissy Thomas/ കൌതുകം ഫോട്ടോ 

ഓട്ടം തികച്ചു വിശ്വാസം കാത്തു :( I have fought a good fight, I have finished my course, I have kept the faith) നിത്യതയിലേക്ക് ചേർക്കപ്പെട്ട സഹോദരൻ ഡോണാൾഡ് ഗോഡ്ഫ്രെഡ് ഒരു അനുസ്മരണം

No Comments

Bro. Donal J Godfred
ഓട്ടം തികച്ചു വിശ്വാസം കാത്തു : ഒരു പ്രിയ സഹോദരൻ കൂടി നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ഒരു അനുസ്മരണം

സിക്കന്ത്രാബാദ് ക്രിസ്ത്യൻ അസ്സംബ്ലി -ബ്രദറണ്‍))-
-സഭാംഗവും, കോഴിക്കോട് വടകര സ്വദേശിയുമായ സഹോദരൻ ഡോണാൾഡ് ജെസ്റ്റിൻ ഗോഡ്ഫ്രെഡ്  നവംബർ 19നു നിത്യതയിലേക്ക് ചേർക്കപ്പെട്ടു. 
തികച്ചും ആകസ്മികാമായിരുന്നു അദ്ദേഹത്തിൻറെ വേര്പാട്.

കോഴിക്കോട് വടകരയിൽ ഒരു പാരമ്പര്യ ക്രൈസ്തവ കുടുംബത്തിൽ ഭൂജാതനായ പ്രിയ ഡോണാൾഡ്  ഗോഡ്ഫ്രെഡ്. കഴിഞ്ഞ അനേക വർഷങ്ങളായി  സിക്കന്ത്രാബാദിൽ സ്ഥിര താമസമായിരുന്നു. നാൽപ്പതിൽ അധികം വർഷങ്ങൾ സൌത്ത് സെൻട്രൽ റെയിൽവേയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 2004 ൽ സീനിയർ ഡിവിഷണൽ എഞ്ചിനിയർ ആയി വിരമിച്ചു, വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഒപ്പം വിവിധ നിലകളിൽ ക്രിസ്തീയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവരികയായിരുന്നു.

സഹോദരൻ   സിക്കന്ത്രാബാദ്  ക്രിസ്ത്യൻ അസ്സംബ്ലി (ബ്രറണ്‍സഭ) യിലെ ഒരു സജീവ അംഗം ആയിരുന്നു. സഭാ സംബന്ധമായ വിവിധ കാര്യങ്ങളിൽ അദ്ദേഹം ചുമൽ കൊടുത്തിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി പ്രിയ സഹോദരനുമായി അടുത്തിടപഴകുവാൻ എനിക്കു സാധിച്ചു, തൻറെ ശവസംസ്കാര ശുശ്രൂഷയോടു നടന്ന യോഗത്തിൽ പറഞ്ഞ ചില അനുസ്മരണ വാക്കുകൾ ഇവിടെ കുറിക്കുന്നു:

പ്രീയ Donald ബ്രറിനെപ്പറ്റി പറയുവാൻ വാക്കുകൾ പോര!

ഓട്ടം തികച്ചു വിശ്വാസം കാത്തു
പറയുമ്പോൾ പലതും വിട്ടു പോകുവാൻ സാദ്ധ്യത ഉള്ളത് കൊണ്ടും  വേഗത്തിൽ പറയേണ്ട ആവശ്യം ഉള്ളതിനാലും പ്രിയ സഹോദരനോടുള്ള ബന്ധത്തിൽ പെട്ടന്ന്  മനസ്സില് വന്ന ചില കാര്യങ്ങൾ കുറിച്ചവ ഞാൻ ഇവിടെ വായിപ്പാൻ ആഗ്രഹിക്കുന്നു.

ഈ സഭയോട് ബന്ധപ്പെടുന്നതിന് മുൻപ് തന്നെ പ്രീയ സഹോദരന്റെ പേർ എനിക്കു വളരെ സുപരിചിതം ആയിരുന്നു. കാരണം അദ്ദേഹം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ (Back to the Bible - India)  ഒരു സ്ഥിരം പ്രാർത്ഥന സഹകാരിയും ഒരു നല്ല contributor ഉം ആയിരുന്നു. Back to the Biblinte പ്രാരംഭ കാലം മുതൽ വർഷങ്ങളായി താൻ അത് ചെയ്തു കൊണ്ടിരുന്നു. സഹോദരനെ എനിക്കു നേരിട്ടു കാണാൻ കഴിഞ്ഞില്ലെങ്കിലും, എനിക്കാ പേരു  വളരെ പരിചിതമായിരുന്നു, അദ്ദേഹത്തോട്‌  എന്തോ ഒരു അടുപ്പം അന്ന് മുതൽ തോന്നിയിരുന്നു. എന്നാൽ പിന്നീട് ഈ സഭയുമായി ബന്ധം പുലർത്താൻ തുടങ്ങിയ നാൾ മുതൽ അദ്ദേഹത്തെ കൂടുതൽ അടുത്തറിവാൻ കഴിഞ്ഞു.
സഹോദരൻ ഒരു നല്ല പ്രാർത്ഥനാ പോരാളി ആയിരുന്നുയെന്നു, ഇവിടെ നടക്കുന്ന പ്രാർത്ഥനാ കൂടിവരവുകളിൽ സംബന്ധിച്ചിട്ടുള്ള ഏതൊരാൾക്കും പറയുവാൻ കഴിയും. സഹോദരൻ പേരെടുത്തു പ്രാർഥിക്കാത്ത ഒരു വ്യക്തിയോ,ക്രൈസ്തവ പ്രവർത്തനങ്ങളോ രാജ്യങ്ങളോ ഇല്ല തന്നെ. നമ്മുടെ പ്രാർത്ഥനകൾ നാം പലപ്പോഴും സ്വയത്തിൽ ഊന്നുമ്പോൾ, അതിനൊരു അപവാദമായി താൻ മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിച്ചു, വരും തലമുറയ്ക്ക് പിൻ പറ്റുവാൻ പറ്റുന്ന ഒരു നല്ല മാതൃകാ ജീവിതം താൻ കാഴ്ച വെച്ചു. പലപ്പോഴും മെയിൻ ലൈനിലേക്ക് വരുവാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി behind ദി curtainil നിന്ന് കൊണ്ടു തന്നെ എല്ലാക്കാര്യങ്ങളിലും, പ്രത്യേകിച്ചു യുവാക്കൾക്കും കുഞ്ഞുങ്ങൾക്കും പ്രോത്സാഹനങ്ങൾ നൽകി വന്നു. ഒപ്പം സഭാ സംബന്ധമായ പണമിടപാടുകളിൽ സഹോദരൻ വളരെ കൃത്യമായി വളരെ നിഷ്കർഷയോടു   കാര്യങ്ങൾ ചെയ്തതും പ്രത്യേകം പ്രസ്താവ്യമത്രെ.

സഹോദരൻ നല്ല ഒരു ക്രൈസ്തവ എഴുത്തുകാരൻ കൂടി ആയിരുന്നു.
മുംബയിൽ നിന്നും പുറപ്പെടുന്ന Light of Life എന്ന മാസികയിൽ സഹോദരൻ ഒരു സ്ഥിരം എഴുത്തുകാരൻ ആയിരുന്നു, കാലിക പ്രസക്തമായ വിവിധ ചർച്ചകളിൽ തന്റെ രചനകൾ വളരെ ചിന്തനീയം ആയവ തന്നെ ആയിരുന്നു. അത് കണ്ടു ഒരിക്കൽ ഞാൻ സഹോദരനോട് ചോദിച്ചു, "Back to the Bible ന്റെ ഒരു സഹകാരി അല്ലെ, Confident Living Magazine വേണ്ടി സ്ഥിരമായി ഒരു കോളം എഴുതാമോ" അങ്ങനെ ആദ്യം ചില ലേഖനങ്ങൾ എഴുതി തുടർന്ന് കഴിഞ്ഞ ചില വർഷങ്ങളായി സ്ഥിരമായി Sermon on the Mount എന്ന  ഒരു  തുടർ ലേഖനം സഹോദരൻ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു,  ആ ലേഖനം പൂർത്തീകരിപ്പാൻ സഹോദരന് കഴിഞ്ഞു എന്നുള്ള വിവരം ഇവിടെ സ്തോത്രത്തോടെ ഓർക്കുന്നു. ചില കഠിനമായ ലേഖനങ്ങൾ പ്രൂഫ്‌ റീഡ് ചെയ്തും എന്നെ സഹായിച്ചിരുന്നു എന്ന കാര്യവും ഇവിടെ നന്ദിയോടെ ഓർക്കുന്നു.   ഇന്നലെ രാവിലെ (19 നവംബർ) ഏതാണ്ട് പത്തു മണിയോട് പ്രിയ സഹോദരനുമായി, അടുത്ത ലേഖനത്തോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ഫോണിലൂടെ സംസാരിക്കുകയുണ്ടായി, അടുത്ത ലേഖനം വൈകാതെ അയക്കാം എന്നു പറഞ്ഞു സഹോദരൻ ഫോണ്‍ വെച്ചു.  അന്ന് വൈകിട്ട് വീട്ടിൽ വന്നു കയറിയതും നമ്മുടെ ശാന്ത സഹോദരിയുടെ ഫോണ്‍ വിളിയിലൂടെ ഈ ദുഃഖ വാര്ത്ത അറിയുകയുമാനുണ്ടായത്. പ്രിയ സഹോദരന്റെ വേർപാട് തന്റെ പ്രീയപ്പെട്ട കുടുംബാംഗൾക്കൊപ്പം സഭക്കും Back to the Bible നും ഒരു വലിയ നഷ്ടം തന്നെ.

പ്രിയ സഹോദരന്റെ മക്കളോടും കുടുംബാംഗളോടും എന്റെ ഹൃദയ ഭേദകമായ അനുശോചനം അറിയിക്കുന്നു.

നമ്മുടെ പ്രീയപ്പെട്ടവരുടെ വേർപാട് നമുക്ക് അതീവ ദുഃഖം തന്നേ എന്നതിനു രണ്ടു പക്ഷം ഇല്ല, എന്നാൽ വിശ്വാസികളായ നമുക്കിവിടെ ദുഃഖത്തിനു ആവശ്യം ഇല്ല കാരണം നമുക്ക് മുന്നേ നമ്മെ വിട്ടു ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ട നമ്മുടെ  പ്രീയപ്പെട്ടവരെ നമുക്കു വീണ്ടും നിത്യതയിൽ കാണാം എന്ന ഭാഗ്യകരമായ ഒരു പ്രത്യാശ ദൈവം നൽകി യിരിക്കുന്നതിനാൽ നമുക്ക് ഇനി ദുഖിക്കേണ്ട കാര്യമില്ല.

 ഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം  എനിക്കായി വെച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ്‌ ആ ദിവസത്തിൽ എനിക്കു നൽകും. എനിക്കു മാത്രമല്ല അവന്റെ പ്രത്യക്ഷതയിൽ പ്രീയം വെച്ച ഏവർക്കും കൂടെ.
(2 Timothy 4: 7)  

പൌലോസ് അപ്പോസ്തോലൻ കുറിച്ച ഈ വാക്കുകൾ പ്രിയ സഹോദരനോടുള്ള ബന്ധത്തിൽ തികച്ചും അന്വർത്ഥം ആയിരിക്കുകയാണ്. താൻ അത് പറഞ്ഞു നമ്മെ വിട്ടു കടന്നു പോയി.

അനുകരണീയമായ ഒരു നല്ല മാതൃക നമുക്കു മുന്നിൽ അവശേഷിപ്പിച്ചാണ് പ്രീയ സഹോദരൻ നമ്മെ വിട്ടു പോയിരിക്കുന്നത്.

നമുക്കും ആ മാതൃക പിൻപറ്റാം. കർത്താവ്‌ അതിനേവർക്കും സഹായിക്കട്ടെ എന്നു പ്രാർത്ഥനയോടെ എന്റെ വാക്കുകൾ ചുരുക്കുന്നു.







മലയാളത്തിനു മാത്രമായി ഇതാ ഒരു പുതിയ മുഖ പുസ്തകം "ഐലേസാ"

No Comments
മലയാളത്തിനു മാത്രമായി ഇതാ ഒരു 
പുതിയ മുഖ പുസ്തകം "ഐലേസാ" 

ഐലേസാ എന്ന പേരിൽ ആവിഷ്ക്കരിച്ചിരിക്കുന്ന ഒരു പുതിയ സംരഭം. ഒരു പുതിയ മുഖ പുസ്തകം 
മലയാളത്തിനു മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന 
 എല്ലാ മലയാളികള്‍ക്കും ഒത്തു ചേരാനുള്ള
ഒരു ഇടം!!! എന്നത്രേ 
ഇതിൻറെ ഇതിന്റെ അണിയറ ശിൽപ്പികകൾ
ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇവരത്രേ ഇതിന്റെ പിന്നിലുള്ളവർ: 
റോജോജോര്‍ജ്, ടി.കെ.സാഗിഷ, ഷെണിഐസക്ക്,  
ആദര്‍ശ്കുമാര്‍,വി. പി. വിപിൻ , ആല്‍ബിന്‍കെ.സെബാസ്റ്റ്യന്‍   
ഷരുന്‍ദാസ്, അര്‍ച്ചനാമുരളി, ജിതീഷ് കോറോത്ത്, സജീറ തുടങ്ങിയവർ 

ഈ കൂട്ടായ്മയിൽ അംഗം ആകുന്നതിനു താഴെ 

കൊടുക്കുന്ന ലിങ്കിൽ അമർത്തുക. 
 
ഇതേപ്പറ്റി മാതൃഭൂമി.കോമിൽ വന്ന ഒരു കുറിപ്പും വായിക്കുക: ഇവിടെ


കടപ്പാട് 
ലേഖാ മോഹൻ, തിരുവനന്തപുരം
മാതൃഭൂമി ഡോട്ട് കോം  



എന്റെ ജന്മ നാടിന്റെ ഓർമ്മകൾ തൊട്ടുണർത്തിയ ചില മനോഹര ദൃശ്യങ്ങൾ - Some Beautiful Eye Capturing Scenes From My Native Land (Kerala)

No Comments
എന്റെ ജന്മ നാടിന്റെ ഓർമ്മകൾ തൊട്ടുണർത്തിയ ചില മനോഹര ദൃശ്യങ്ങൾ - Some Beautiful Eye Capturing Scenes From My Native Land (Kerala).  

St. Aloysius College, Eduthua
Edathua Palli (Church)
 എന്റെ ജന്മ സ്ഥലമായ 
വളഞ്ഞവട്ടം 
ആലംതുരുത്തിയിൽ നിന്നും 
അധികം അകലമില്ലാതെ 
തൊട്ടു കിടക്കുന്ന കുട്ടനാട്ടിൽ എടത്വാ പള്ളിക്ക് സമീപം 
തലയുയർത്തി നിൽക്കുന്ന സെന്റ് അലോഷ്യസ് കോളേജിൽ നീണ്ട രണ്ടു  വർഷങ്ങൾ 
പിന്നിട്ട ഓർമ്മകൾ വീണ്ടും ഈ വീഡിയോവിലെ ചിത്രങ്ങൾ തൊട്ടുണർത്തി. 


അതിമനോഹരമായി  നീണ്ടു നിവർന്നു കിടക്കുന്ന നെൽവയലുകളും കായലോരങ്ങളും അന്നെന്നപോലെ ഇന്നും ഒരു മിന്നൽ പിണറായി പാഞ്ഞെത്തി ഈ വീഡിയോവിലൂടെ!!


കേര  നിരകൾ ആടും ജലോത്സവം  (എന്റെ നാട് കുട്ടനാട്) എന്ന തലക്കെട്ടിൽ അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ നയനാന്ദകരമായി തയ്യാറാക്കിയിരിക്കുന്നു 
ഒപ്പം ഹൃദ്യമായ ആലാപനത്തോടെയുള്ള പാശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതു  
തന്നെ!!! 


ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് 
ശ്രീ ബിനോയ്‌ എബ്രഹാ, തലവടിയാണ്.
നന്ദി ശ്രീ ബിനോയി ഇതിവിടെ ഷയർ ചെയ്തതിനു
യു ട്യുബ് പേജു കാണാൻ ഇവിടെ അമര്ത്തുക 

മധൂര൦ മലയാള൦ നമ്മുടെ ഹൃദയ൦ 
 മണ്ണിൻ ഗനധ൦ മലയാള൦ 
 പുഴയുടെ താള൦ മലയാള൦ 
 കിളിന്നു ചുണ്ടു കൾ ആദ്യമോതി  അമ്മ മലയാള൦ 
 സ്നേഹത്തിന്റെ  നാമ്പുകളായി നമ്മുടെ മലയാള൦ 
 "കേരളപ്പിറവി ആശംസകൾ






ചിത്രങ്ങൾ കടപ്പാട്  
www.alleppeyguide.com                            

Visit PHILIPScom

PHILIPScom On Facebook