നിങ്ങളുടെ ബ്ലോഗിൻറെ ആരോഗ്യസ്ഥിതി (ട്രാഫിക്) ഇപ്പോൾ എങ്ങനെയുണ്ട് എന്നൊന്നു അപഗ്രഥിക്കെണ്ടെ! ഇതാ ഒരു മാർഗ്ഗം. Do You Want to Check Your Blog's Health? Here is a Testing Tool....

No Comments
 നിങ്ങളുടെ ബ്ലോഗിൻറെ ആരോഗ്യസ്ഥിതി (ട്രാഫിക്) ഇപ്പോൾ എങ്ങനെയുണ്ട് എന്നൊന്നു  അപഗ്രഥിക്കെണ്ടെ! ഇതാ ഒരു മാർഗ്ഗം 

നാമെല്ലാം വിശേഷിച്ചും മലയാളികൾ നമ്മുടെ ശരീരാരോഗ്യത്തെപ്പറ്റി
വളരെയധികം ബോധവാന്മാർ തന്നെ എന്ന കാര്യത്തിൽ ഒട്ടും സംശയം ഇല്ല!

അതിനായി നാം പലതും ചെയ്യുന്നു, പലപ്പോഴും ഒരു സാധാരണ ആരോഗ്യ പരിശോധനക്കായി (general medical check-up) ഡോക്ടറെ സമീപിക്കാറും ഉണ്ടല്ലോ!

ഒരു പക്ഷെ പലരും അത് ചെയ്യാറില്ലെങ്കിലും, നമ്മിൽ മറഞ്ഞിരിക്കുന്ന പല രോഗ വിവരങ്ങളും, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യ സ്ഥിതിയും ആ പരിശോധനയിലൂടെ പലപ്പോഴും മനസ്സിലാക്കുവാൻ കഴിയുന്നു.

ഇവിടെയിതാ അതേ പോലുള്ള ഒരു പരിശോധന നമ്മുടെ ബ്ലോഗുകൾക്കും ആവശ്യമായിരിക്കുന്നു.

ഒരു ബ്ലോഗിൻറെ ആരോഗ്യ ലക്ഷണംഎന്നത്  ആ ബ്ലോഗിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണം അഥവാ ട്രാഫിക് (Traffic) കണക്കിലെടുത്താണെന്ന വസ്തുത നമുക്കറിയാമല്ലോ, അത് മനസ്സിലാക്കുവാൻ ഈ പരിശോധന സഹായിക്കും..

ഈ പരിശോധനയിലൂടെ എന്തുകൊണ്ട് നമ്മുടെ ബ്ലോഗിൽ സന്ദർശകരുടെ എണ്ണം കുറയുന്നു തുടങ്ങി നമുക്ക് ഒറ്റ നോട്ടത്തിൽ അറിയാൻ കഴിയാത്ത ബ്ലോഗ്‌ സംബന്ധമായ പല വിവരങ്ങളും അറിവാനും അതനുസരിച്ച് മാറ്റങ്ങൾ വരുത്താനും ഇത് സഹായകമാകുന്നു.





അനേക നാളുകളായി/വർഷങ്ങളായി  ബ്ലോഗ്‌ എഴുത്തു നടത്തുന്ന നിരവധി പേർ ഇവിടെയുണ്ട്.

നാളിതുവരെയുള്ള നിങ്ങളുടെ അദ്ധ്വാന ഫലമായി നമ്മിൽ പലർക്കും എടുത്തു പറയാൻ പറ്റുന്ന വിധത്തിലുള്ള മനോഹരമായ ഈടുറ്റ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന  ബ്ലോഗ്‌ പേജുകൾ ഇവിടെയുണ്ട്. ഇതൊരു സത്യം തന്നെ!

പക്ഷെ, നമ്മുടെ ബ്ലോഗിൻറെ ആരോഗ്യം അതേപ്പറ്റി ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ, അല്ല, അതേപ്പറ്റി ആരെങ്കിലും ചിന്തിക്കാറുണ്ടോ!

ഹേ എന്താ, മാഷേ, ഇതെന്തൊരു തമാശ എന്നു പറഞ്ഞു ആരും അത്
തള്ളിക്കളയാൻ വരട്ടെ!

നമ്മുടെ ബ്ലോഗുകൾക്കും അടിയന്തിരമായി ഒരു ആരോഗ്യ പരിശോധന നടത്തുന്നത് നല്ലത് തന്നെ എന്നതിൽ ഒട്ടും സംശയം വേണ്ട.


നിങ്ങളുടെ ബ്ലോഗിൻറെ ആരോഗ്യസ്ഥിതി (ട്രാഫിക്) ഇപ്പോൾ എങ്ങനെയുണ്ട് എന്നൊന്നു  അപഗ്രഥിക്കെണ്ടെ! ഇതാ ഒരു മാർഗ്ഗം 

ഹേ ഇതെങ്ങനെ സാധിക്കും?

നിങ്ങൾ ചോദിച്ചേക്കാം !

അതിനൊരു മാർഗ്ഗം ഉണ്ട്, ഇന്നൊരു ബ്ലോഗ്‌ സുഹൃത്തിൻറെ                       (TIM BONNER) മെയിലിൽ നിന്നും കിട്ടിയ അറിയിപ്പിലൂടെ  ആ വെബ്‌ പേജിൽ എത്തി അതൊന്നു പരീക്ഷിച്ചു.

അവിടെ നമ്മുടെ പേജിൻറെ URL കൊടുത്തു SEARCH ബട്ടണിൽ അമർത്തുക
നിങ്ങളുടെ ബ്ലോഗിൻറെ, നിങ്ങൾ പോലും അറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു.

എൻറെ ഇംഗ്ലീഷ് ബ്ലോഗ്‌ പരീക്ഷിച്ചതിൽ നിന്നും കിട്ടിയ ചില വിവരങ്ങൾ സ്ക്രീൻ ഷോട്ട് എടുത്തതും ഇവിടെ ചേർക്കുന്നു.

മറ്റുള്ള ബ്ലോഗുകളുമായി നോക്കുമ്പോൾ നിങ്ങളുടെ ബ്ലോഗ്‌ എവിടെ നിൽക്കുന്നു എന്നും ഈ സേർച്ചിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. അതിനായി നാം താരതമ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന മറ്റു മൂന്നു ബ്ലോഗുകളുടെ url അവിടെ കൊടുക്കുവാൻ സാധിക്കും.
താഴെയുള്ള സ്ക്രീൻ ഷോട്ടുകൾ ശ്രദ്ധിക്കുക:

ഇംഗ്ലീഷ് ബ്ലോഗുലകത്തിലെ പേരെടുത്ത ചില ബ്ലോഗുകളുമായി  എൻറെ ബ്ലോഗിനെ താരതമ്യം നടത്തിയതിൻറെ സ്ക്രീൻ ഷോട്ട് താഴെ കാണുക.

നാം എവിടെ നിൽക്കുന്നു! ഇനി എത്ര ദൂരം പിന്നിടെണ്ടതുണ്ട് തുടങ്ങി പല കാര്യങ്ങളും ചിന്തിക്കാൻ ഈ പരിശോധന നമ്മെ സഹായിക്കും:

ആദ്യ കോളത്തിൽ നമ്മുടെ പേജിൻറെ ലിങ്കും പിന്നീടുള്ളവയിൽ താരതമ്യം നടത്താൻ ആഗ്രഹിക്കുന്ന പേജുകളുടെ ലിങ്കും നൽകി Search  ബട്ടണ്‍ അമർത്തുക. താഴെ കൊടുത്തിരിക്കുന്നതുപോലുള്ള പേജുകൾ നിങ്ങളുടെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു:

(ഇവ pdf format ൽ ഡൌണ്‍ലോഡ് ചെയ്യാനും കഴിയും അതിനായി വലതു വശത്തുള്ള തവിട്ടു നിറത്തിലുള്ള ബട്ടണ്‍ അമർത്തുക).

സ്ക്രീൻ ഷോട്ട് 1 

സ്ക്രീൻ ഷോട്ട് 2 ഏറ്റവും താഴെ കറുത്ത അക്ഷരത്തിലുള്ളതാണ് എൻറെത് - 47 

Screen Shot 3. ഇവിടെ Total Competitive Analysis, Traffic Rank, SEO Score, തുടങ്ങിയവ കാണാം 

 നമുക്ക് ലഭിച്ച ട്രാഫിക് അത് കൂടുതൽ എവിടെ നിന്നും വന്നു എന്നും മറ്റും ഉള്ള വിവരം ഇവിടെ കാണാം  



എൻറെ മലയാളം ബ്ലോഗ്‌ പരിശോധിച്ചതിൽ ഇങ്ങനെ കാണുവാൻ കഴിഞ്ഞു 




ഈ മാർഗ്ഗം നിങ്ങൾക്കും  പരിശോധിക്കാം.

അതിനായി  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക.

Quicksprout

പേജിൽ എത്തി വീണ്ടും QuickSprout എന്ന മുകളിൽ വലതു വശത്ത് കാണുന്ന ബട്ടണ്‍ അമർത്തുക അപ്പോൾ ഇവിടെ ആദ്യം കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ട് കാണുവാൻ കഴിയും അവിടെ url കൊടുക്കുക.



Source:
Tim Bonner 
Quicksprout.com







ആം ആദ്മി പാർട്ടിയും പുതിയ വീഡിയോ വിവാദവും. ഒരു പ്രതികരണം ; Aam Aadmi Party And The Latest Video Controversy: A Feedback

No Comments
ആം ആദ്മി പാർട്ടിയും പുതിയ വീഡിയോ വിവാദവും. ഒരു പ്രതികരണം 
ചിത്രം കടപ്പാട് kerlaonlinenews 

ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് വർഷങ്ങൾക്കു മുൻപ് നടത്തിയ ഒരു പ്രകടനത്തിൻറെ ഏതാനും ഭാഗങ്ങൾ  (യു ട്യുബ്) എടുത്തു കാട്ടി  ചിലർ മാധ്യമങ്ങളിലൂടെ ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചിരിക്കുന്നു.  അതിനു പിന്നാലെ നമ്മുടെ സഹോദരിമാരും സമരവുമായി ഇറങ്ങി എന്നൊരു വാർത്തയും ഇന്ന് മാധ്യമങ്ങളിൽ കാണുകയുണ്ടായി.  ചുരുക്കത്തിൽ ഇത് ഒരു വലിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണല്ലോ, സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഇത് തന്നേ കാണുവാനുള്ളു. ഇത്തരത്തിലുള്ള ചിലരുടെ നീക്കങ്ങൾ കണ്ടപ്പോൾ പെട്ടന്ന് ഓർമ്മയിൽ ഓടിയെത്തിയത് ഒരു പ്രിയ സുഹൃത്ത്‌ ചില നാളുകൾക്കു മുൻപ് പറഞ്ഞ ചില വാക്കുകളാണ്: 


"എന്തിനു പറയണം മാഷെ, നമ്മുടെ നാട് നന്നാവില്ല മാഷേ, ആരെങ്കിലും ഒരു നല്ല പദ്ധതിയുമായി ഇറങ്ങിയാൽ അതിനു പാര വെക്കാൻ നമ്മൾ മലയാളികൾ എപ്പോഴും മുന്നിൽ തന്നെ"

ഈ വീഡിയോ വിവാദവും ഏതാണ്ട് ഈ ഗണത്തിൽ തന്നെ പെടുത്താവുന്ന ഒന്നത്രേ!

ഇതോടുള്ള ബന്ധത്തിൽ ആദ്യം വായിച്ച പ്രതികരണം ഒരു ബ്ലോഗിലൂടെ ആയിരുന്നു, ഒറ്റ വായനയിൽ ബ്ലോഗർ ഉന്നയിച്ച കാര്യത്തിൽ കഴമ്പുണ്ടല്ലോ എന്നു തോന്നി ഒരു എന്റെ വക ഒരു കടുത്ത പ്രതികരണവും ഞാൻ നടത്തി: അതിങ്ങനെ: 
"Yes its utter nonsense, As you said he must withdraw this unpleasant statement immediately, It will surely deface the image of Aam Admi Party. Thanks Kurian for this post.

നല്ല ചില തീരുമാനങ്ങളുമായി നിലവിൽ വന്ന ആം ആദ്മി പാർട്ടിയുടെ വിനാശത്തിനെ ഇത്തരക്കാർ സഹായമാകുള്ള്, ഇദ്ദേഹത്തിന്റെ ഈ സ്റ്ററ്റെമെന്റ് എത്രയും വേഗം പിൻവലിക്കണം" 

മേൽപ്പറഞ്ഞ  ബ്ലോഗും കൂടുതൽ പ്രതികരണങ്ങളും വായിപ്പാൻ ഈ ലിങ്ക് കാണുക LOUDSPEAKER

"വിശ്വാസ് തന്റെ പ്രസ്താവന പിൻവലിക്കുക തന്നെ വേണം അല്ലെങ്കിൽ നല്ല ഉദ്യേശത്തോടെ തുടങ്ങി വെച്ച പാർട്ടിക്ക് ഇതൊരു തിരിച്ചടിയാകും" എന്നു ഞാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ വാളിലും, ബ്ലോഗിലും കമൻറായി എഴുതി, പിന്നീട് അവിടെത്തന്നെ കണ്ട  ആ യു ട്യുബ് ദൃശ്യം പൂർണ്ണ  രൂപത്തിൽ  കാണുന്നതിനും, തുടർന്ന് അവിടെയുള്ള ലിങ്കിൽ നിന്നും ആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തിൻറെ മറ്റൊരു പ്രസ്താവനയും വായിക്കുകയുണ്ടായി.  ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ഈ പ്രചരണം വെറും ഒരു പ്രഹസനം മാത്രമാണെന്നും, അഴിമതിക്കും അക്രമത്തിനും എതിരെ പോരാടുവാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരെ എങ്ങനെയെങ്കിലും തേജോവധം ചെയ്യണം എന്ന ഒരു ഉദ്ദേശം മാത്രമാണീ പുതിയ ലേബലിൽ ഇറക്കിയിരിക്കുന്ന വീഡിയോ വിവാദം എന്ന് എനിക്കു പൂർണ്ണ ബോദ്ധ്യം വന്നു, ഉടൻ തന്നെ ഞാൻ എൻറെ അഭിപ്രായം നിരുപാധികം പിൻ‌വലിക്കുന്നു എന്നൊരു കുറിപ്പും അവിടെ കൊടുത്തു.




@ Noble Kurian: പക്ഷെ ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ കേരളാ ഘടകം കൊടുത്തിരിക്കുന്ന statement വായിച്ചു അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ഇതിനു ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാന്നാണ്‌ കാരണം ഈ പ്രഹസനം അയാളുടെ തൊഴിലിന്റെ ഭാഗമായി ഈ പാർട്ടിയിൽ ചേരുന്നതിനു മുൻപേ (Before the birth of Aam Admi Party) നടത്തിയ കാര്യമാണ് ഇതിനെ കാര്യമായി എടുക്കേണ്ട എന്നാണ് എനിക്കു പറയാനുള്ളത്, ഹാസ്യരൂപത്തിൽ തന്നെ അതിനെ എടുക്കുക. ഇവിടെ എൻറെ statement ഞാൻ നിരുപാധികം പിൻ‌വലിക്കുന്നു sorry Mr Kurian 

ഇതോടുള്ള ബന്ധത്തിൽ ഞാൻ കുറിച്ച പ്രതികരണങ്ങളുടെ ഒരു ഏകദേശരൂപം   ഇവിടെ  വായിക്കുക:

ഒരു നല്ല ഉദ്ദേശത്തോടെ, നല്ല ആശയത്തോടെ, പൊതുജനങ്ങൾക്കു പ്രയോജനം നൽകുന്ന ഒരു പദ്ധതിയുമായി അഴിമതിക്കെതിരെ പ്രതികരിച്ചു അഭൂത പൂർവ്വമായ ജനപിന്തുണ കൈവരിച്ചു അധികാരത്തിലേറിയ "ആം ആദ്മി പാർട്ടി" (AAP) യുടെ വളർച്ചയിൽ അസൂയാലുക്കളായ ചിലർ  ചെയ്യുന്ന ഇത്തരം  ചീപ്പ് പ്രചരണം ഒരു പാർട്ടിക്കും യോജിച്ചതല്ല.
AAP ഉടലെടുക്കുന്നതിനു മുൻപേ തന്റെ ജീവിതായോധനത്തിനായി താൻ ചെയ്തിരുന്ന ജോലിയുടെ ഭാഗമായി ചെയ്ത ഒരു പഴയ വീഡിയോ 
പൊക്കിപ്പിടിച്ചുള്ള ഈ പ്രചരണം തീർത്തും ലജ്ജാവഹം തന്നെ. തമാശ രൂപേണ താൻ നടത്തിയ ആ ഷോ പോലെ, അതിലും എത്രയോ താണ തരം വാക്കുകൾ ഉപയോഗിച്ചുള്ള  എത്രയോ ഷോകൾ പേരുകേട്ട നമ്മുടെ ചാനലുകളിൽ പോലും നടത്തിയിരിക്കുന്നു, ആപ്പോഴൊന്നും
ഇല്ലാത്ത ഈ വികാരം ഇപ്പോൾ എവിടെ നിന്നും വന്നു. ചാനലുകൾ ഇത്തരത്തിലുള്ള വിവിധതരം ഷോകൾ പടുത്തു  വിടുന്നത് ഇക്കൂട്ടര് കാണുന്നില്ലേ! ഇപ്പോൾ AAP യുടെ എറണാകുളം  ഓഫീസിൽ നടത്തിയ ആക്രമണം, ആതുര സേവനം നടത്തുന്ന നമ്മുടെ സഹോദരിമാരോടുള്ള ഒരു സ്നേഹമായി എങ്ങനെ കാണാൻ കഴിയും, ഒരിക്കലും കഴിയില്ല! അങ്ങനെയെങ്കിൽ നമ്മുടെ സഹോദരിമാർക്ക് ഇവിടെ പല ആശുപത്രികളിലും നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന ദയനീയ അവസ്ഥ കണ്ടിട്ടും  ഇക്കൂട്ടർക്ക് എന്ത്കൊണ്ട് ഈ വികാരം വന്നില്ല. ഞാൻ നന്നായില്ലെങ്കിലും മറ്റുള്ളവർ  നന്നാകാൻ, നന്നാക്കാൻ ശ്രമിക്കുന്നവരെയും ഞാൻ അതിനു സമ്മതിക്കില്ല എന്ന ഒരു തരം കടുംപിടുത്തം, മ്ലേച്ച വികാരം അത്രേ ഇതിനു പിന്നിൽ ഉള്ളതെന്ന് പറയാനുള്ളൂ. 

ഇന്ന് കണ്ട ഒരു വാർത്ത "ആം ആദ്മി പാർട്ടിയുടെ ദൽഹി ഒഫീസ്സിലെക്കു മലയാളി നേഴ്സുമാരുടെ മാർച്ച്"
ഇത് വായിച്ചു സത്യത്തിൽ ദുഃഖം തോന്നി. 
ഇത്തരം ഒരു വീഡിയോ പുറത്തെടുത്തു നമ്മുടെ മലയാളി സഹോദരിമാരെ പ്രകോപിതരാക്കാൻ നടത്തിയ ഈ ശ്രമം ഒരിക്കലും ഒരു പാർട്ടിക്കും യോജിച്ചതല്ല. 


എന്റെ പ്രീയ സഹോദരിമാരോട് ഒരു വാക്ക്: 
ഇതിനു പിന്നാലെ ഒരു പ്രക്ഷോപണത്തിനിറങ്ങി നിങ്ങളുടെ സമയവും ആരോഗ്യവും പാഴാക്കാതിരിക്കുക. ചില കുത്സിത ബുദ്ധിക്കാർ (രാഷ്ട്രീയക്കാർ) നിങ്ങളെ കരുവാക്കാൻ നടത്തുന്ന ഒരു ശ്രമമത്രേ ഇതിനു പിന്നിൽ. അവരെ നമുക്ക് അവരുടെ വഴിക്കു വിടാം, അതല്ലേ നല്ലത്!

പറയുന്നവർ പറയട്ടെ അതുകൊണ്ട് നാം അങ്ങനെ ആകണമെന്നില്ലല്ലൊ, അതിലുപരി എത്രയോ ശ്രേഷ്ടമായ സേവനമത്രേ നമ്മൾ ചെയ്യുന്നതെന്ന് നമ്മുടെ പ്രവർത്തികളിലൂടെ ഇത്തരക്കാർക്ക് ബോദ്ധ്യപ്പെടുത്തികൊടുക്കാം. പകരം അവരോടു പ്രതികരിക്കാൻ ഇറങ്ങിപ്പുറപ്പെടാതിരിക്കുക, അതുകൊണ്ട് നമുക്കു മാത്രമേ നഷ്ടം നേരിടുകയുള്ളൂ, മറിച്ചു നാം നടത്തുന്ന ശ്രേഷ്ടമായ ജോലി കൂടുതൽ ഉത്സുകരായി തുടര്ന്നും ചെയ്യുക.  നിങ്ങളെ തമ്മിൽ തല്ലിക്കാൻ ചില കുബുദ്ധികൾ കണ്ടെത്തിയ ഒരു മാർഗ്ഗമത്രേ ഇത്. നിങ്ങൾ ശാന്തരാവുക. നിങ്ങളുടെ പ്രവർത്തികൾ തുടരുക 
ആശംസകൾ 


Malayalam Devotional Song ~  ഭക്തി ഗാനം  ~  Paramathmaavuracheyyum | Mahakavi K.V Simon |...

Malayalam Devotional Song ~ ഭക്തി ഗാനം ~ Paramathmaavuracheyyum | Mahakavi K.V Simon |...

No Comments



Published on Mar 15, 2013
Parayil Publication Presents,
Hridayagaanangal
Song : Paramathmaavuracheyyum
Lyrics : Mahakavi K.V Simon (KVS)
Singer : Kester
Orchestration : V.J Pratheesh
Album : Hridayagaanangal
Produced by Parayil Publication
Special thanks to Gladson Parayil
Visual Presentation : Anish Thankachan

ലവോദിക്യ സഭക്കുള്ള ദൂത്
പരമാത്മാവ്‌ പറയുന്ന മൊഴികൾ എല്ലാ സഭകളും കേട്ടിടുക. സ്ഥിര സാക്ഷിയും, വിശ്വസ്തനും, സൃഷ്ടിയുടെ ആദ്യൻ എന്ന സ്ഥാനം ലഭിച്ചവനും ആയ പരിശുദ്ധൻ പറയുന്ന വാക്കുകൾ കേട്ടാൽ നിനക്ക് ശുഭം വരും. ശീതവും ഉഷ്ണവും അല്ല നിന്റെ ഗുണം. അതേതാണെന്ന് ഒരു നിശ്ചയവും ഇല്ല. ഇപ്രകാരം നീ വാട്ടവെള്ളം പോലെ ഇരുന്നാൽ എന്റെ വായിൽ നിന്ന് നിന്നെ ഞാൻ തുപ്പിക്കളയും. ഞാൻ ധനവാനാണ്, എനിക്ക് ഒരു കുറവും ഇല്ല എന്നിപ്രകാരം പറഞ്ഞു നീ ഹീനനും കുരുടനും ആയി ഇരിക്കാതെ ദൈവസന്നിധിയിൽ നീ നിന്റെ സ്ഥിതി ഏറ്റുപറയുക. നീ സമ്പന്നൻ ആകുവാൻ തനി തങ്കം ലഭ്യമാണ്. നിനക്ക് ധരിക്കുവാൻ വെണ്മവസ്ത്രവും ഉണ്ട്. കണ്ണ് തെളിയുന്നതിനു ലേപവും വിലക്ക് വാങ്ങാനുണ്ട്‌. നിങ്ങൾ അണിയണിയായി വന്നു അത് വാങ്ങുക, മാനസാന്തരപ്പെടുക. നിന്റെ നമസ്സു തുറക്കൂ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. അതുകേട്ട് ഏതൊരു പരിശുദ്ധനാണോ തുറക്കുന്നത്, അവനോടു കൂടെ ഞാൻ വിരുന്നു കഴിക്കും. ജയിക്കുന്നവനെ ഞാൻ എന്നോട് കൂടെ ഇരുത്തും. ഞാൻ ഇരിക്കുന്ന സിംഹാസനത്തിൽ ലവോദിക്യയിൽ ജയിച്ചവനെ ഇരുത്തും

Source:  
And Parayil Publication

2013 ഒരു തിരിഞ്ഞു നോട്ടം

1 comment
2013 ഒരു തിരിഞ്ഞു നോട്ടം 

രണ്ടായിരത്തിപ്പതിനാലിന്റെ പടവുകൾ ചവുട്ടിക്കയറുമ്പോൾ 
വെറുതെ ഒന്നു പുറകോട്ടു തിരിഞ്ഞു നോക്കി. 
കടന്നു വന്ന വഴികൾ അവിസ്മരണീയങ്ങൾ തന്നെ !
കയ്പ്പും മധുരവും ഇടകലർന്ന അനുഭവങ്ങൾ !
വേർപാടിൻറെയും വേദനയുടെയും നിമിഷങ്ങൾ !
സുഖ ദുഃഖ സമ്മിശ്രമായ ദിനങ്ങൾ 
കാര്യങ്ങൾ നിരവധി നിരത്തുവാൻ ഉണ്ടെങ്കിലും 
വിസ്താര ഭയത്താൽ അതിനു മുതിരുന്നില്ല.
എങ്കിലും എഴുത്തു ലോകത്തിൽ 
കടന്നു പോയ വഴികൾ 
പ്രത്യേകം പ്രസ്താവ്യം തന്നെ 
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ 
വരികളിൽ സന്തോഷിക്കാൻ വക നല്കിയ 
നിരവധി അനുഭവങ്ങൾ.
 2013 ൻറെ എടുത്തുപറയേണ്ട 
കാര്യവും അതു തന്നെ.

ഇത്രത്തോളം നടത്തിയ 
ദൈവത്തിനു 
നന്ദി. സ്തുതി.

പുതു വർഷത്തിലും
സന്തോഷത്തിൻറെ ദിനങ്ങൾ 
ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു 
പ്രാർഥിക്കുന്നു.

ഒപ്പം നിന്ന സഹൃദയരായ എല്ല 
മിത്രങ്ങൾക്കും ഉള്ള 
ഹൃദയം നിറഞ്ഞ 
നന്ദിയും സ്നേഹവും 
ഇവിടെ 
രേഖപ്പെടുത്തുന്നു 



അടിക്കുറിപ്പ് 

എഴുത്തിന്റെ കാര്യം കുറിച്ചപ്പോൾ പെട്ടന്ന് ഓർമ്മയിൽ വന്നത് കുറേക്കാലം മുൻപ് എഴുതിയ ചില ഗാനങ്ങളുടേയും കവിതകളുടെയും ചില പേജുകൾ അടുത്തിടെ കണ്ടു കിട്ടിയതിന്റെ കാര്യമാണ്.  ഏതാണ്ട് അറുപതോളം കവിതകളും ഗാനങ്ങളും രചിക്കുവാനും  അവയിൽ നല്ലൊരു പങ്കും വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കുവാനും കഴിഞ്ഞു. അവയിൽ ചിലത് മാത്രം ഇപ്പോൾ കൈവശം ഉള്ളു അവ  സ്കാൻ ചെയ്തു ഇവിടെ ചേർക്കുന്നു. ഇവയിൽ പലതും അന്യത്ര ചേർത്തിട്ടുമുണ്ട്.


To Read Clearly Please Click HERE

To Read The Original Text Please Click HERE

To Read More Clearly Please Click HERE


To Read Clearly Please Click HERE

Read Clearly Please Click HERE

To Read Clearly Please Click HERE

To Read More Clearly Please Click HERE



To Read More Clearly Please Click HERE

To Read Clearly Please Click HERE

To Read The Original Text Please Click HERE









Visit PHILIPScom

PHILIPScom On Facebook