പ്രണയദിനം ആഘോഷിക്കുന്ന പ്രണയിതാക്കൾക്കായി ഇത് സമർപ്പിക്കുന്നു

No Comments









ഇന്ന് 
പ്രണയദിനം 
ആഘോഷിക്കുന്ന
പ്രണയിതാക്കൾക്കായി 
ഇത് സമപ്പിക്കുന്നു 

              o0o


Pic. Credut. Anish Thankachen,Houston, Texas


















ഒരു  പൂവിതൾച്ചുണ്ടിൽ 
വിരിയുമൊരു മന്ദഹാസം പോൽ 
മൃദുവായ നിൻ വാക്കുകൾ 
മെല്ലെ തൊട്ടുണർത്തിയെൻ ചേതന 
ചൊരിയട്ടേ പകരമായ് 
ഒരു മൃദു ചുംബനം
വിരിയുമാ ചെഞ്ചുണ്ടികളിൽ.
  

                  o0o


പ്രവാസി മലയാളിയും, വീടും,നിതാഖാത്തും - Gulf Keralite, His Home And Nitaqat

No Comments


Picture Credit: www.keralahousedesigns.com














പ്രവാസി മലയാളിയും,വീടും,നിതാഖാത്തും-


ലോണെടുത്തയാൾ വീടു വെച്ചു  
കൊട്ടാരം പോലതുയർന്നു നിന്നു  
വാണു വീട്ടിൽ രാജനേപ്പോൽ 
വന്നവർ പരസ്പരം പറഞ്ഞു, 'ഭാഗ്യവാൻ' 
വാക്കു കൊണ്ട് വീർപ്പു മുട്ടി 
വാനോളം ഉയർന്നു പൊങ്ങി 
കരുതിയില്ല ആ മനുഷ്യൻ 
കുത്തനെ പതിക്കുമെന്ന് 
നാളുകൾ കടന്നു പോയി 
നിതാഖാത്തും** ഓടിയെത്തി 
ഗൾഫിലുള്ള ജോലിയും പോയ്‌  
ഗഡുവടക്കാൻ പാങ്ങും പോയ്‌ 
കടം കൊടുത്തോർ വീട്ടിലെത്തി 
വീട് മാറാൻ ആഞ്ജയിട്ടു
പഴുതുകൾ പലതു നോക്കി 
പാഴ്വേല ആയതെല്ലാം 
വാടകയ്ക്ക് വീടെടുത്ത് 
മാറുവാനും തോന്നിയില്ല 
എന്തിനായിനി ജീവിക്കണം 
മാനവും പോയ്‌ ഉള്ളതും പോയ് 
മതിയാക്കിടാം ഈ ജീവിതം ഇവിടെ
നിനച്ചയാൾ അതു ചെയ്തു 
ഒരു മുഴം കയറിൽ!


            o0o



** നിതാഖാത്തു Watch the IBNlive video and text: 



Reference:  Pic. Credit: Google/Kerala House Designs.com




ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക! (Beware of Dead Flies!)

No Comments

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക! 
(Beware of Dead Flies!)

ഫിലിപ്പ് വറുഗീസ്, സിക്കന്തരാബാദ്

പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുന്ന പലതും ഫലത്തില്‍ നിസ്സാരമായിരിക്കില്ല. ചെറിയ പാപം വലിയ പാപത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ പാപത്തിനു ഇട നല്‍കരുതെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ചെറു ലേഖനത്തിലൂടെ ലേഖകന്‍.... 

ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു, അല്‍പ്പ  ഭോഷത്വം ജ്ഞാനമാനങ്ങളേക്കാള്‍ ഘനമേറുന്നു . (സഭ. 10 : 1). 

ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോൻറെ വാക്കുകളത്രേ ഇവിടെ ഉദ്ധരിച്ചത് . സഭാപ്രസംഗിയുടെ  എഴുത്തുകാരനായ ശലോമോന്റെ ഓരോ വാക്കുകളും ശ്രദ്ധേയവും ചിന്തനീയവുമത്രേ.


Picture Credit: Suviseshadhwani Weekly
ദൈവത്തില്‍ നിന്നും അസാമാന്യ  ജ്ഞാനം പ്രാപിച്ച ഒരു വ്യക്തിയായിരുന്നു ശലോമോന്‍, ആ സ്ഥിതിക്ക്  അദ്ദേഹത്തിന്റെ ഈ വാക്കുകളും ഘനമേറിയതും, ശ്രദ്ധേയവുമത്രേ.  കേവലം ഒരു വാമൊഴിയായി ഇതിനെ ഗണിക്കുക സാദ്ധ്യമല്ല  മറിച്ച ദൈവീക ശക്തി പ്രാപിച്ചു മൊഴിഞ്ഞിരിക്കുന്ന ഒരു ആത്മീയ സത്യമായത്രേ ഇതിരിക്കുന്നത് .

വളരെ വില പിടിച്ച സുഗന്ധ വസ്തുക്കള്‍  നിശ്ചിത അളവിലും തൂക്കത്തിലും വേണ്ട വിധം ചേര്‍ത്ത്  രൂപപ്പെടുത്തിയെടുത്ത സുഗന്ധമേറിയതും  വിലപിടിപ്പുള്ളതുമായ തൈലം തൈലക്കാരന്റെ അല്‍പ്പനേരത്തെ അശ്രദ്ധയുടെ ഫലമായി ദുര്‍ഗന്ധ-പൂരിതമായിത്തീരുന്നു.  കേവലം ചെറുതും, നിസ്സാര ജീവിയുമായ ദുര്‍ഗന്ധ വാഹിയായ ഈച്ച സുഗന്ധമേറിയ ആ തൈലത്ത്തില്‍ അകപ്പെട്ടതിന്റെ ഫലമായി  വിലയേറിയ തൈലം നിമിഷങ്ങള്‍ക്കുള്ളില്‍ വിലയറ്റതും, വെറുക്കപ്പെട്ടതുമായ  ഒരു വസ്തുവായി മാറി.

എത്രമാത്രം ബുദ്ധിയും സ്ഥാന മാനങ്ങളും എല്ലാം എല്ലാം ഉണ്ടെന്നു പറഞ്ഞാലും കേവലം ഒരു നിസ്സാര ബുദ്ധിമോശം മതി താങ്കള്‍ക്കുള്ള സകല ബുദ്ധികൂര്‍മതയും നിഷ്ഫലമാകാന്‍...... .വളരെ വലിയ ഉണര്‍വോടും തീഷ്ണതയോടും  കര്‍ത്താവിനായി   എരിഞ്ഞു ശോഭിക്കുന്നതും കര്‍ത്താവിന്റെ സുവാര്‍ത്തയാകുന്ന സുവിശേഷത്തിന്റെ സുഗന്ധം  പുറത്തേക്കു പുറപ്പെടുവിച്ചുകൊണ്ട് കഴിയുന്നതുമായ വിശ്വാസികളുടെ മദ്ധ്യേ അശ്രദ്ധ കാരണം ചത്ത ഈച്ചകള്‍ ഉള്ളില്‍ കടന്നു സുഗന്ധവാഹിയായ സഭ മറ്റുള്ളവര്‍ക്ക്  ദുര്‍ഗന്ധ വാഹിയായിത്തീരുന്നതിനിടയാകും. 



























ഒരു ചെറിയ അശ്രദ്ധ എത്രയോ കഠിനമേറിയതും  ദുഃഖകരവുമായ ഒരു അവസ്ഥയില്‍ എത്തിക്കും.

നിന്റെ തൈലം സൌരഭ്യമായത് ; നിന്റെ നാമം പകര്‍ന്ന തൈലം പോലെ ഇരിക്കുന്നു. ഉത്തമഗീതം 1:3 .

ദൈവവചനത്തെ സൌരഭ്യമേറിയ പകര്‍ന്ന തൈലത്തോടാണ്  ഉപമിച്ചിരിക്കുന്നത് . പിതാവായ ദൈവം ഒരുക്കിയ സൌരഭ്യമേറിയ തൈലം പുത്രനായ യേശുക്രിസ്തുവിന്റെ തന്നെ മാധുര്യമേറിയതും അനുകരണാര്‍ഹവുമായ സ്വഭാവത്തെയത്രെ ചിത്രീകരിച്ചിരിക്കുന്നത് .
അപ്പോസ്തലനായ പൌലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, 

“ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോല്‍സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ട് തന്റെപരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം (2 കൊരി. 2:14).  ഇത് വിശ്വാസികള്‍ക്ക്  ഉത്തേജനമേകുന്ന വാക്കുകളത്രേ.
വലിയ സുഗന്ധദാതാവായ ദൈവത്തിന്റെ കരങ്ങളിലെ ചെറിയ സുഗന്ധവാഹികളത്രേ നാം എന്ന് ചിന്തിക്കുന്നത് തന്നെ എത്രയോ അഭിമാനകരം.  അല്ലാതെ നാം സ്വയം സുഗന്ധവാഹികളായിത്തീരുന്നതിനു കാട്ടിക്കൂട്ടുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ വൃഥാവും വെള്ളത്തിൽ വരച്ച വരപൊലെയുമാകുന്നു.  
ചത്ത ഈച്ചകള്‍ (ഇംഗ്ലീഷിലുള്ള ഭാഷാന്തരം ശ്രദ്ധിക്കുക DEAD FLIES).  തൈലം മുഴുവന്‍ നാറുമാറാക്കിയതുപോലെ
കേവലം ചുരുക്കം ചിലരോ കേവലം ഒരാള്‍ മാത്രമോ മതി സന്തോഷകരമായ ആത്മീയ ചുറ്റുപാടിന്  കളങ്കം സൃഷ്ടിക്കുവാന്‍. കര്‍ത്താവിന്റെ പരിജ്ഞാനത്തിന്റെ വാസന പുറപ്പെടുവിക്കണ്ടവര്‍ അത് ത്യജിച്ച് ചത്ത ഈച്ചകളുടെ ദുര്‍ഗന്ധം പരത്തുന്നവരായി മാറിയാലുള്ള സ്ഥിതി എത്ര പരിതാപകരം.

കര്‍ത്താവിന്റെ പരിജ്ഞാനത്തിന്റെ വാസന ലഭിക്കുന്നതിനു യാതൊരു പ്രയഗ്നങ്ങളും കാരണമാകുന്നില്ല, അത് മാനുഷ പ്രയഗ്നഫലമായി ലഭ്യമാകുന്നതുമല്ല. കര്‍ത്താവ്‌ താന്‍ തന്നെ സൌജന്യമായി  പകര്‍ന്നു തരുന്ന ഒന്നത്രേ അത്.  

ക്രിസ്തു നമ്മില്‍ വരുമ്പോള്‍ നാം അവന്റെ സൌരഭ്യം പുറപ്പെടുവിക്കുന്നവരായി മാറുന്നു. എന്നാല്‍ സുക്ഷിക്കുക! ചത്ത ഈച്ചകള്‍ (നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ പാപ പ്രവര്‍ത്തികള്‍) ആ വലിയ ഉദ്ദേശ്യത്തിനു വിനാശം വരുത്തും.  എത്ര ചെറുതും നിസ്സാരവുമായ പൈശാചിക ചിന്തകളും പ്രവര്‍ത്തനങ്ങളും  ദൈവവുമായുള്ള യഥാര്‍ത്ഥ കൂട്ടായ്മക്ക്  വിഘ്നം വരുത്തും.  ഈ ലോകത്തില്‍ പാപ പ്രവര്‍ത്തികളാകുന്ന ചത്ത ഈച്ചകള്‍ നമുക്ക് ചുറ്റും എപ്പോഴും ഉടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത് .  അത്തരം ഈച്ചകള്‍ക്ക് ഇടം കൊടുക്കാതുള്ള ഒരു ജീവിതം നാം നയിക്കേണ്ടതുണ്ട്.

യഥാര്‍ത്ഥ വിശ്വാസത്തിനു തടസ്സമായി വരുന്നതിനിടയാകുന്ന സ്വയം, അസൂയ, പക, പിണക്കം, അവിശ്വാസം, ദ്രവ്യാഗ്രഹം, ദുര്‍ചിന്ത, തുടങ്ങിയ ചത്ത ഈച്ചകള്‍  നമ്മുടെ വിശ്വാസ ജീവിതത്തില്‍ കടന്നു കൂടുന്നതിനു അനുവദിക്കാതെ ശ്രദ്ധയോട് കൂടി കര്‍ത്താവിന്റെ വരവ് വരെയും നമുക്ക് ജീവിക്കാം. കര്‍ത്താവതിനു ഏവര്‍ക്കും സഹായിക്കട്ടെ.
ശുഭം





Source: 
Suvisesha Dhwani, Alappuzha, Kerala
Email: suviseshadhwani2011@gmail.com


തളിർത്തിടും കാലം തളർത്താതിരിക്കാം തളരുന്നതുവരെ! മറിച്ചു, തണലേകാം ചിലർക്കു നാം തളരുന്ന നാൾ വരെ!

No Comments
Picture by Ariel
ഇന്നൊരു ബ്ളോഗിൽ "കിളവന്‍. മരം" എന്ന തലക്കെട്ടിൽ ഒരു കവിത 

വായിപ്പാനിടയായി അതിനൊരു 

മറുപടിയായി കുറിച്ച് വെച്ച 

വരികൾ ഇന്ന് അവിചാരിതമായി 

facebook ലെ ഒരു സുഹൃത്തിന്റെ


 കുറിപ്പു കണ്ടു അവിടെക്കുറിച്ചു.



അപ്പോൾ തോന്നിയ ഒരു ചിന്ത,   അത് ബ്ലോഗിലേക്ക് 

മാറ്റിയാൽ ഫേസ്ബുക്കിന്റെ കാണാക്കയത്തിൽ മുങ്ങി 

താഴാതിരിക്കുമെല്ലൊ എന്ന് അതത്രേ ആ കുറി ഇവിടെ!



Picture by Ariel




















മൃത്യു വരും ഒരുനാൾ തനിക്കും 

എന്നറിയാതെ പോകുന്ന 

പല പച്ച മരങ്ങളും,

അതുപോലെ ഒപ്പം തളിർക്കും 

ചില യുവതീ യുവാക്കളും 

മറന്നീടുന്നീ സത്യം! 


യൗവ്വനം അതോടിയൊളിച്ചിടും 


വൈകാതെ എന്നോർക്കുക, 

യുവാക്കളെ യുവതികളെ!

പഴുത്തു വീണിടും ഇലകളെ നോക്കി 


ചിരിക്കാതിരിക്കാം പച്ച മരങ്ങളെ, 

യുവാക്കളെ! യുവതികളെ!

ഒരു നാൾ നിങ്ങളും പഴുത്താദശയിൽ 

എത്തുമെന്ന സത്യം മറക്കാതിരിക്കാം,

യുവാക്കളെ! യുവതികളെ!

മരിച്ചു കൊണ്ടിരിക്കും ആ വൃദ്ധ മരത്തെ


നോക്കി ചിരിക്കും ആ പച്ച മരം 

പോലെയാകാതിരിക്കാം നമുക്ക്.

തളിർത്തിടും കാലം തളർത്താതിരിക്കാം


തളരുന്നതുവരെ! മറിച്ചു ,

തണലേകാം ചിലർക്കു നാം 


തളരുന്ന നാൾ വരെയും!!






"പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം" ബ്ളോഗ് കഥാ സമാഹാരത്തിൽ

No Comments
 പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം ബ്ളോഗ് കഥാ സമാഹാരത്തിൽ

സി എൽസ്  പുസ്തകശാല
അടുത്തിടെ പുറത്തിറക്കിയ 
ബ്ലോഗേർസ്‌ കഥാ സമാഹാരത്തിൽ 
വന്ന എൻറെ ഒരു കഥ.

പുസ്തകത്തിൻറെ ആമുഖത്തിൽ പ്രശസ്ത കഥാകാരനും, തിരക്കഥാകൃത്തും, സിനിമാ/  സീരിയൽ സംവിധായകനും നിർമ്മാതാവുമായ ശ്രീ ചന്തു നായർ ഇപ്രകാരം കുറിച്ചു:

അറിയപ്പെടാതെ കിടക്കുന്ന പല കഥാകാരന്മാരുടെയും രചനകൾ ഇത്തരം പുസ്തകങ്ങളുടെ പ്രസിദ്ധീകരണം വഴി വായനക്കാരിൽ എത്തിക്കുക എന്ന സദുദ്ദേശത്തോടെ പ്രവർത്തിക്കുന്ന സീയെല്ലെസ് ബുക്സിൻറെ ഈ കഥാ സമാഹാരത്തിനു ഒരു ആമുഖം എഴുതി തരണമെന്ന് ശ്രീമതി ലീലാ എം ചന്ദ്രൻ എന്നോട് പറഞ്ഞപ്പോൾ പുതു തലമുറയ്ക്ക് ഉപകാരപ്പെടും എന്ന ചിന്തയാണ് കഥകളുടെ രചനയെക്കുറിച്ച്‌ എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.

ഭാവാന്തരങ്ങൾ എന്ന പേര് അന്വർത്ഥമാക്കുന്ന വ്യത്യസ്തഭാവങ്ങൾ ആണ് ഈ നാൽപ്പത്തിയേഴു കഥകളിൽ കാണാനാവുന്നത്.  ബ്ളോഗ് ലോകത്ത് ഒതുങ്ങിപ്പോകുന്ന കഥകൾ പുറം ലോകത്ത് എത്തിക്കാൻ അവസരം ഒരുക്കുന്ന സീയെല്ലെസ് ബുക്സിൻറെ സാരഥികൾക്ക് എന്റെ നമസ്കാരവും കൃതജ്ഞതയും അറിയിക്കുന്നു.


പുസ്തകത്തിൻറെ പുറം ചട്ടയും അകത്താളുകളും 

ചിത്രങ്ങൾ കടപ്പാട് CLS,ഡിസൈൻ രാജീവൻ.പി
  

ചിത്രത്തിൽ അമർത്തിയാൽ  
അക്ഷരങ്ങൾ കുറേക്കൂടി വലുതായി 
കാണാൻ കഴിയും 



ബ്ളോഗിൽ ഈ കഥ വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക "പരുന്തു വെട്ടി"
Pics. Credit MM Publications

 കടപ്പാട്:
ലീലാ എം ചന്ദ്രൻ (എഡിറ്റർ)
സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ് 

പുസ്തക വില 160 രൂപ
ലഭിക്കുന്ന വിലാസം:
Ceeyelless Books,
Thalipparamba
Phone: 04602204120, 9747203420
E-mail: clsbuks@gmail.com










ഒരു അതിഥിയും ഒരു ബ്ളോഗും ഒപ്പം ചില ചിന്തകളും

3 comments
ഒരു അതിഥിയും ഒരു ബ്ളോഗും ഒപ്പം ചില ചിന്തകളും 

Girija 
നല്ല പകുതി 
ഇന്നെന്റെ ബ്ലോഗിൽ വന്നൊരു അതിഥി തൻ ബ്ലോഗിൽ
ഞാനുമൊന്നു പോയി അവിടെന്തു നടക്കുന്നെന്നറിയാൻ, അതാ
അവിടെയെൻ സഹധർമ്മണിയുടെ ഒരു കമന്റും കണ്ടു ഞാൻ.


എന്റ് സഹധർമ്മണിക്കും ഉണ്ടൊരു ബ്ലോഗു കേട്ടോ!

വല്ലപ്പോഴും ഞാൻ അവിടൊന്നു എത്തി നോക്കാറുമുണ്ട്
പക്ഷെ അനക്കൊമൊന്നും ഇല്ലാതെ അതവിടെ തന്നെയുണ്ട് കുറേ നാളായ്. (അതെങ്ങനെ കംപ്യുട്ടർ കൈയിൽ കിട്ടിയിട്ടു വേണ്ടേ എന്തെങ്കിലും കുറിക്കാൻ, അവൾ മൊഴിയുന്നു.)

Ajith Mash & Wife 
പക്ഷെ ഇപ്പോൾ മനസ്സിലായി അവൾ അവിടവിടെ നടന്നു കമന്റു അടിക്കുന്നു എന്നുള്ള വിവരം.  ഈ വരികൾ കുറിച്ചപ്പോൾ  പെട്ടന്ന് ഓർമ്മയിൽ ഓടിയെത്തിയത് നമുക്കെല്ലാം പ്രീയംകരനായ ശ്രീമാൻ  അജിത്‌ മാഷിനെയാണ്, ആണ്ടിൽ ഒരിക്കൽ, അല്ലെങ്കിൽ വേണ്ട വളരെ കുറച്ചു മാത്രം തന്റെ ബ്ലോഗിൽ സൃഷ്ടികൾ നടത്താൻ താൻ സമയം കണ്ടെത്തുമ്പോൾ അനുദിനം തന്റെ കമന്റുകൾ അവിടെല്ലാം കാണുകയും ചെയ്യാം. അദ്ദേഹം ഓടി നടന്നു നടത്തുന്ന കമന്റടികൾ അഹോ അവർണ്ണനീയം തന്നെ!!  നമോവാകം മാഷെ. നമോവാകം.

ബ്ലോഗു മാന്ദ്യത്തെക്കുറിച്ചു കുറിപ്പും പ്രസംഗവും മറ്റും നടത്തി നടക്കുന്ന ഈയുള്ളവന്റെയും ഭാര്യയുടെയും ഇക്കഥ കേൾക്കാൻ രസമുണ്ടല്ലേ!        
                                                 
"ഇത് ചില സുവിശേഷ പ്രസംഗകരെപ്പോലുണ്ടല്ലോ മാഷേ"   കഴിഞ്ഞ ദിവസം സുഹൃത്ത് ഫോണിൽ വിളിച്ചു പരിഹാസ രൂപേണ പറഞ്ഞ ആ വാക്കുകൾ കേട്ട ഞാൻ ഒന്നു ചൂളി! ഒരു പക്ഷെ ഇയാൾ ഞാൻ കഴിഞ്ഞ ദിവസം കമന്റുകളെപ്പറ്റി ഇംഗ്ലീഷിൽ എഴുതിയ കുറിപ്പ് വായിച്ചിട്ടുണ്ടാകും തീർച്ച!  എന്തായാലും ആ ഫോണ്‍ വിളിയും അതേപ്പറ്റിയുള്ള ചില ചിന്തകളും അടങ്ങുന്ന ഒരു കുറിപ്പ് വൈകാതെ മറ്റൊരു പോസ്റ്റിൽ കുറിക്കുന്നതായിരിക്കും.

ശരിയല്ലേ നാടു നീളെ പ്രസംഗിച്ചു നാലാളെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു, അവരോ അവരുടെ മക്കൾക്കോ ഇപ്പറയുന്നതൊന്നും ഒരു ബാധകവും അല്ല!  സുവിശേഷ പ്രസംഗകരെപ്പറ്റി പൊതുവായുള്ള ഒരു ധാരണയത്രെ ഇത്. ഇതിൽ കുറച്ചു സത്യം ഇല്ലാതെയും ഇല്ല, എന്ന് സമ്മതിക്കാതെ തരമില്ല.

എന്തായാലും ഇന്നല്ലേ പിടി കിട്ടിയത് ബ്ലോഗുകളിൽ അവൾ (നല്ല പകുതി) കമന്റു വീശാറുമുണ്ടെന്ന സത്യം! അജിത്‌ മാഷിനെപ്പോലെ ബ്ലോഗ്‌ എഴുതിയില്ലെങ്കിലെന്താ കമന്റു വീശുന്നുണ്ടല്ലോ!! അതവിടെ നിൽക്കട്ടെ !!

മേൽപ്പറഞ്ഞ അതിഥിയുടെ ബ്ലോഗിൽ അർത്ഥ ഗർഭവും ചിന്തോദ്ദീപകവുമായ ചില കവിതകളും കുറിപ്പുകളും വായിക്കുവാനിടയായി.  അതിലൊരു കവിത 'ഈയാം പാറ്റകൾ' എന്ന തലക്കെട്ടിൽ എഴുതിയത് എന്നെ എന്റെ കലാലയ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിക്കൊണ്ടു പോയി. എൻറെ കലാലയ പഠനം പൂർത്തിയാക്കി മിത്രങ്ങൾക്ക് യാത്രാമൊഴികൾ/ ആശംസകൾ നേരുന്നതിനായി ഒരുക്കിയ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികളാണ് പെട്ടന്ന് ഓർമ്മയിൽ ഓടിയെത്തിയത്.

മിത്രങ്ങളുടെയും, സൈന്റ്റ്‌ അലോഷ്യസ് കലാലയ അധികാരിയുടെയും ആശംസകളും കൈയ്യൊപ്പും വാങ്ങി ഓട്ടോഗ്രാഫു നിറച്ചു നടന്ന അവിസ്മരണീയമായ ആ മുഹൂർത്തം. ഓട്ടോഗ്രാഫിലെ   അവസാന കവർ താളിൽ കുറിച്ച വരികൾ വീണ്ടും ഓർമ്മയിൽ ഓടിയെത്തി. "പ്രഭോ നമസ്കാരം" എന്ന തലക്കെട്ടിൽ കുറിച്ച ചില വരികൾ, ഇതിനെ കവിതയെന്നോ
കുറിപ്പെന്നോ എന്തു വേണമെങ്കിലും
വിളിച്ചുകൊൾക അതിവിടെ കുറിക്കട്ടെ!!



ഓട്ടോ ഗ്രാഫിന്റെ ഇതളുകൾ
 

St. Aloysius College, Edathua 
പ്രഭോ നമസ്കാരം
അലോഷ്യസാമുത്തമ കലാലയത്തിലെ
വിദ്യ കഴിഞ്ഞു പൊകവർ നമ്മൾ
വേർപിരിയുന്നൊരു നേരത്തിപ്പോൾ
യാത്രാനുമതികൾ ചോദിച്ചാലും
ഏകോദര സോദരരല്ലോ നമ്മൾ
ലോകപടത്തിൽ തമ്മിലിണക്കിയ

സുന്ദര ശിൽപ്പികളല്ലേ നമ്മൾ.                                              
അഹോ ജയിപ്പാനരു്ളട്ടെ കൃപ                                                
ഈശ്വരനെന്നും നൽകട്ടെ
ഇപ്പോൾ പിരിയാം, വീണ്ടും കാണാൻ
ഈശ്വരനിനിയും ദയയരുളട്ടെ
ഇപ്പോൾ പോട്ടെ പോകട്ടെ ഞാൻ
പ്രഭോ നമസ്കാരം!

                     -ഫിലിപ്പ് വി ഏരിയൽ

(1974 ൽ  കുറിച്ച വരികൾ)

അതിഥി ഗിരിജയുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ

നല്ല പകുതിയുടെ  ബ്ലോഗിലേക്കുള്ള വഴി ഇതാ  ഇവിടെ

ശ്രീ അജിത്‌ മാഷിന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ 


(ഈ ഓർമ്മകൾ തൊട്ടുണർത്താനും ഇങ്ങനെ ഒരു കുറി എഴുതുവാനും പര്യാപ്തമായ് വരികൾ തന്റെ ബ്ലോഗിൽ കുറിച്ചിട്ട ശ്രീമതി ഗിരിജാ കുമാരിക്ക് നന്ദി.)

പിൻ കുറി:

ഭാഗ്യവശാൽ ഇപ്പോൾ ആ ഓട്ടോഗ്രാഫ് കൈയിൽ കിട്ടി, അതും ഇവിടെ ചേർക്കുന്നു.




ക്രിസ് ഗോപാലകൃഷ്ണൻ: മസ്തിഷ്കക ഗവേഷണ പഠനങ്ങൾക്കായി 225 കോടി സംഭാവന നൽകിയ മഹാമനസ്കൻ. മലയാളം വണ്‍ ഇന്ത്യ വാർത്ത: ഒരു പ്രതികരണം Kris Gopalakrishnan donates Rs 225 crore for brain research, A feedback.

No Comments
ക്രിസ് ഗോപാലകൃഷ്ണൻ: മസ്തിഷ്കക ഗവേഷണ പഠനങ്ങൾക്കായി 225 കോടി സംഭാവന നൽകിയ മഹാമനസ്കൻ. മലയാളം വണ്‍ ഇന്ത്യ വാർത്ത: ഒരു പ്രതികരണം.


Kris Gopalakrishnan.
Pic. Credit: Economic Times
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാകൃഷ്ണന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് 225 കോടി രൂപയുടെ സംഭാവന നല്‍കി. മസ്തിഷ്‌ക ഗവേഷണ പഠനങ്ങള്‍ക്കായാണ് ക്രിസിന്റെ സംഭാവന. ഈ തുക ഉപയോഗിച്ച് ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഒരു മസ്തിഷ്‌ക ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ (ഐഐഎസ് സി) ചരിത്രത്തില്‍ തന്നെ ഒരു വ്യക്തി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സംഭാവനയാണ് ഇത്. ക്രിസ് ഗോപാലകൃഷ്ണനും ഭാര്യ സുധയും ചേര്‍ന്ന് നടത്തുന്ന പ്രതീക്ഷ ട്രസ്റ്റിന്റെ ബാനറിലാണ് പണം നല്‍കുന്നത്. വിദ്യാഭ്യാസം, ഗവേഷണം, പുത്തന്‍ കണ്ടെത്തലുകള്‍, സംരഭകത്വം എന്നിവക്ക് പ്രതീക്ഷ ട്രസ്റ്റ് ധനസഹായം നല്‍കുന്നു...

വാർത്ത തുടർന്ന് വായിക്കാൻ ഈ ലിങ്കിൽ അമർത്തുക.

ഒരു പ്രതികരണം:
നല്ലതും അഭിനന്ദനീയവുമായ ഒരു പ്രവർത്തി,
ഈ വാർത്ത വായിച്ച തൊട്ടു പിന്നാലെ ഇന്ന് 
ടൈംസ്‌ ഓഫ് ഇന്ത്യ പത്രത്തിൽ ഇങ്ങനെ ഒരു 
വാർത്ത‍ കണ്ടു. 29 Crore Indians who can’t read or write.
37% of world’s illiterates are Indians and it’s a crying shame. 
287 Mn. Goes the news in TOI dated  31. 01. 2014 
ഈ വാർത്ത വായിച്ചു സത്യത്തിൽ ദുഃഖം തോന്നി :
ഇനിയും നമ്മുടെ ഇന്ത്യ ഈ നിരക്ഷര അവസ്ഥയിൽ 
നിന്നും കരകയറിയിട്ടില്ലല്ലൊ എന്നോർത്തപ്പോൾ!
ക്രിസ് ഗോപാലകൃഷ്ണനേപ്പോലെയുള്ളവരുടെ 
ഈ സൽപ്രവർത്തി പ്രശംസാർഹം തന്നെ !
അപ്പോഴും, മുകളിൽ  വായിച്ച വാർത്ത ഇനിയും പലതും 
നമുക്ക്  (വിശേഷിച്ചും ശ്രീ കൃസ്സിനെപ്പോലെയുള്ളവർക്ക് )
ചെയ്യുവാനുണ്ട്  എന്ന്  ഒരു മുന്നറിയിപ്പ്  നൽകുന്നില്ലേ !

പുതിയ പരീക്ഷണങ്ങൾക്കായി മാറ്റിവെക്കുന്ന ഇത്രയും 
ഭീമമായ തുകയുടെ ഒരംശം ശ്രീ കൃസ്സിനെപ്പോലെയുള്ളവർ
സാക്ഷരതാ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചാൽ 
എത്ര നന്നായിരുന്നു എന്നും ഓർത്തു പോയി.
അക്ഷര ജ്ഞാനം അഥവാ സാക്ഷരത ഇന്നിന്റെ 
ആവശ്യം തന്നെ ! 

മലയാളിയായ ഇദ്ദേഹത്തിന്റെ സന്മനസിനെ ആദരിക്കുന്നു 
ഒപ്പം നിരക്ഷര നിർമ്മാർജ്ജനത്തെപ്പറ്റിയും ഒന്ന് ചിന്തിച്ചാൽ 
നന്നായിരുന്നു എന്നും വിനീതമായി ഓർപ്പിക്കുന്നു.
ഇത്തരം നല്ല മനസാക്ഷിയുള്ളവർ നമ്മുടെ നാടിന്റെ 
അഭിമാനം തന്നെ. ഇനിയും ജനിക്കട്ടെ നമ്മുടെ മണ്ണിൽ 
നാടിന്റെ അഭിമാനമായ ഇതുപോലുള്ള ഭാരത മക്കൾ.

ആശംസകൾ ഇന്‍ഫോസിസിനും ഒപ്പം ക്രിസ് ഗോപാല കൃഷ്ണനും
ഈ വാർത്ത അറിയിച്ച oneindia മലയാളത്തിനും

വാൽക്കഷണം:
നമ്മുടെ നാട്ടിലെ  കോടികൾ  തങ്ങൾക്കായി  മാത്രം കൂട്ടിവെക്കുന്ന എല്ലാ കോടീശ്വരന്മാർക്കും  ഇതൊരു മാതൃക ആകട്ട്  എന്ന് ആത്മാർത്ഥ മായി ആശിക്കുന്നു. 

ഫിലിപ്പ് വർഗീസ് 'ഏരിയൽ'






PS:
I just read the above news in the Economic Times today
and posted the following response:

Well Done Shri Kris Gopalakrishanan.
We appreciate your concern towards the developments of science and technology.
Just  the other day I read a news in the media (TOI, it goes like this:  

"29 Crore Indians who can’t read or write.  37% of world’s illiterates are Indians and it’s a crying shame.  287 Mn. Goes the news in TOI dated  31. 01. 2014

OMG! What a pathetic condition it is!! Suddenly i thought of Sri Kris's offer for other development. How nice it would have been if allocate a bit of that huge amount for the upliftment of the illiterate and for the literacy promotion in our country.  The latest reports in the media says, “Literacy is very badly required among the masses in India.”
Kindly have a thought on this issue.
Hats off to Kris and his Org.
May His Tribe Increase.
Philip Verghese 'Ariel'
Secunderabad


Credit: 
MalayalamOneIndia
Economic Times.




Visit PHILIPScom

PHILIPScom On Facebook