ദൈവത്തിനോട് പരാതി പറയും മുമ്പേ… Before you make a complaint to God…

No Comments
ദൈവത്തിനോട് പരാതി പറയും മുമ്പേ…
Picture Credit: nhs.com/Google
1. പാർക്കുവാൻ ഒരു വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ എങ്കിൽ  നിങ്ങള്‍  വീണ്ടും ഭാഗ്യവാന്മാരുടെ പട്ടികയിൽ തന്നെ. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍, തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.



5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, നിങ്ങള്‍ ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെയും  ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു.


എന്താണ് നമ്മുടെ പ്രയാസങ്ങൾ പ്രശ്നങ്ങൾ..?

അയൽ വാസിയെക്കാൾ നല്ല വീട് , 

സുഹൃതിനേക്കാൾ നല്ല വാഹനം , 

മക്കളുടെ വിവാഹം, 

ജോലിയിൽ പ്രമോഷൻ, 

കിട്ടുന്ന ശമ്പളത്തിൽ വർദ്ധന  അങ്ങനെ, അങ്ങനെ പോകുന്നു നമ്മുടെ പ്രശ്നങ്ങൾ. അപ്പോഴും നാം നമ്മൾ അനുഭവിക്കുന്ന സുഖ സൌകര്യങ്ങൾ ഓർക്കാതെയും  പോകുന്നു..!

ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍, ലോകത്ത് 200 കോടി ജനങ്ങള്‍ക്ക്  വായിക്കാനും പരാതി പറയാനും അറിയില്ല.

Picture Credit: biblestudyonline.org
ഇനി ദൈവത്തോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം  ഒന്നുകൂടി ഓര്‍മ്മിക്കണേ. 
നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം ദൈവത്തോട് നന്ദി പറയാന്‍. 

ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ? 

ഈ സന്ദേശം വായിച്ച നിങ്ങൾക്ക് നന്ദി.

ഇത് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ള നിങ്ങളുടെ ബന്ധു മിത്രാദികളോടും ഈ കുറിപ്പിനെപ്പറ്റി പറയുവാൻ മടിക്കില്ലല്ലോ,  

നിങ്ങളുടെ സോഷ്യൽ സൈറ്റുകളിൽ ഇതിൻറെ ലിങ്ക് ചേർക്കുവാൻ മറക്കില്ലല്ലോ 
നല്ലൊരു പ്രഭാതം കാംക്ഷിക്കുന്നു.

ഒപ്പം സൌഭാഗ്യപൂർണ്ണ മായ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഈ വരവിനും വായനക്കും ഷെയർ ചെയ്യുന്നതിനും നന്ദി നമസ്കാരം


ഈ കുറിപ്പിൻറെ ഒരു ഇംഗ്ലീഷ് പതിപ്പ് വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക 

BEFORE YOU MAKE A COMPLAINT. 





Source: Jomon Yacob





ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

No Comments

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു
മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു
മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം
മലയാള ഭാഷയിൽ നിരവധി ബ്ലോഗുകൾ ഉടലെടുത്തതോടെ, ബ്ലോഗെഴുത്തിനൊരു അവലോകനം ആവശ്യം എന്ന ബോധം ചില സഹൃദയരുടെ ഉള്ളിൽ ഉദിക്കുകയും അങ്ങനെ 2011 ൽ ശ്രീ രമേശ്‌ അരൂർ, ശ്രീ ചന്തു നായർ മുതൽപ്പെരുടെ നിരന്തര പരിശ്രമത്താൽ ഇരിപ്പിടം എന്ന പേരിൽ ഒരു ഓണ്‍ലൈൻ വാരിക തുടങ്ങുകയുണ്ടായി. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ! ചില സാങ്കേതിക കാരണത്താൽ അതിന്റെ പ്രസിദ്ധീകരണം ഇടയിൽ നിലച്ചു.

മലയാള ബ്ലോഗ്‌ എഴുത്തിനെ വിമർശനാത്മകതയോടെ വീക്ഷിക്കുകയും ഒപ്പം പ്രോത്സാഹ ജനകമായ വരികൾ കുറിച്ച് ബ്ലോഗ്‌ എഴുത്തുകാരെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നതുമായ ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക കുറേക്കാലം മുടങ്ങിയെങ്കിലും അഭ്യുതയകാംക്ഷികളായ ചില ബ്ലോഗ്‌ മിത്രങ്ങളുടെ നിരന്തര പരിശ്രമം മൂലം അത് വീണ്ടും ആരംഭിക്കുന്നു എന്ന സന്തോഷ വർത്തമാനം ഇവിടെ കുറിക്കുന്നതിൽ അത്യന്തം സന്തോഷം തോന്നുന്നു.
മലയാളം ബ്ലോഗ്‌ എഴുത്തിലൂടെ, ആരഭി എന്ന ബ്ലോഗിലൂടെയും മലയാളികൾക്ക് സുപരിചിതനായ ശ്രീ ചന്തു നായർ തന്റെ നിരന്തര പരിശ്രമത്താൽ ഈ സംരഭത്തെ പുനർജ്ജീവിപ്പിച്ചു എന്ന് കുറിക്കുന്നതിലും അതിയായ സന്തോഷം ഉണ്ട്.
സോഷ്യൽ മീഡിയകളുടെ അതിപ്രസരം മലയാളം ബ്ലോഗ്‌ എഴുത്തിനെ കാര്യമായി തടസ്സം വരുത്തിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ അവിടവിടെ ചില സഹൃദയർ തങ്ങളുടെ അക്ഷീണ പരിശ്രമം ബ്ലോഗിൽ തുടർന്ന് കൊണ്ടിരുന്നു, തന്മൂലം ബ്ലോഗ്‌ എഴുത്ത് തികച്ചും നാമാവശേഷമായില്ല എന്നും കുറിക്കട്ടെ!
ഇക്കാര്യത്തിൽ അക്ഷീണ പരിശ്രമം നടത്തിയവർ നിരവധി. അങ്ങനെയുള്ള ബ്ലോഗ്‌ എഴുത്തുകാരെ പ്രത്യേകം അഭിന്ദന്ദിക്കുന്നു. നിരവധി പേരുടെ ബ്ലോഗ്‌ ഇതോടുള്ള ബന്ധത്തിൽ എടുത്തു കുറിക്കുവാൻ ഉണ്ട് എങ്കിലും, വിസ്താര ഭയത്താൽ അതിനു ഇപ്പോൾ മുതിരുന്നില്ല.
പുതിയ സംരഭത്തിനുള്ള ആദ്യ പടികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു, ഇത് വൈകാതെ പൂർണ്ണ രൂപത്തിൽ എത്തുന്നതാണ്.
നേരത്തെ ഉള്ളതിൽ നിന്നും അല്പം വ്യതിയാനത്തോടെ ഇപ്പോൾ ഇത് ഫേസ് ബുക്ക്‌ പേജിൽ തുടരാനാണ് ആഗ്രഹിക്കുന്നത്.
മലയാളം ബ്ലോഗ്‌ എഴുത്തുകാരുടെ എല്ലാവിധ സഹകരണവും ഈ പുതിയ സംരഭത്തിനു ഉണ്ടാകും എന്ന പ്രതീക്ഷയോടെ ആ യാത്ര ഇവിടെ ആരംഭിക്കുന്നു.
ബ്ലോഗു,ഫേയ്സ് ബുക്ക് വായനയെ വിലയിരുത്തുന്ന പ്രതിവാരക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന ഈ പേജിലേക്ക് നിങ്ങളുടെ പുതിയ പോസ്ടിനെപ്പറ്റി ഒന്നുരണ്ടു വാചകത്തോടെ അതിന്റെ ലിങ്ക് ഇവിടെ കുറിച്ചാൽ തുടർന്നുള്ള ലക്കങ്ങളിൽ അതേപ്പറ്റിയുള്ള വിചിന്തനം നടത്തുന്നതായിരിക്കും.
ഇപ്പോൾ ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ:
(കൂടുതൽ പേർ ഇതിൻറെ പിന്നിൽ ഉണ്ടാകും)

1 ശ്രീ ചന്തു നായർ
2 ശ്രീ ഫിലിപ്പ് വി ഏരിയൽ
3 ശ്രീ ടി ഷരീഫ് (തുടങ്ങിയവർ)
കൂടുതൽ വിവരങ്ങൾക്ക് ഫേസ് ബുക്ക്‌ പേജു സന്ദർശിക്കുക:
ബ്ലോഗുകളെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ബ്ലോഗര്‍മാരുടെ സംഘം . ഇരിപ്പിടം പ്രതിവാര അവലോകനത്തിലേക്ക് പരിഗണിക്കാനുള്ള ബ്ലോഗു പോസ്റ്റുകള്‍ ഫേയ്സ് ബുക്ക് പോസ്റ്റുകൾ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാം.സാഹിത്യവും സാംസ്കാരികവുമായ പോസ്റ്റുകൾക്ക് മാത്രം പ്രാധാന്യം.

ഈ കുറിപ്പിനോട് ചേർത്തു വായിക്കാൻ ഒരു കുറിപ്പ് താഴെ കൊടുക്കുന്നു. ചില വർഷങ്ങൾക്കു മുൻപ് കുറിച്ചത്


ഇരിപ്പിടത്തിന്റെ തിരോധാനം: ഒരു അടിക്കുറിപ്പ്



Visit PHILIPScom

PHILIPScom On Facebook